Tuesday, December 30, 2014

കഴിഞ്ഞു പോകുന്നോ നിമിഷങ്ങള്‍ ? നിങ്ങളുടെ ജീവിതങ്ങളും..


കഴിഞ്ഞു പോകുന്നോ നിമിഷങ്ങള്‍ ? നിങ്ങളുടെ ജീവിതങ്ങളും..

ഒരു കൊല്ലം കൂടി കഴിഞ്ഞു എന്നാരോ പറയുന്നതും ആരൊക്കെയോ വിതുമ്പുന്നതും കേട്ടു . 
പക്ഷെ എനിക്ക് സന്തോഷമാണ്..
ഞാന്‍ ഒരിടത്തും എത്തിയില്ല. എന്നാല്‍ പലേടത്തും എത്തി.
ഞാന്‍ ഒന്നും ആയില്ല. എന്നാല്‍ എനിക്ക് പലതും ആകേണ്ടി വന്നു.
ഒന്നും സമ്പാതിച്ചില്ല .എന്നാല്‍ ഒരുപാട് നിക്ഷേപങ്ങള്‍ എനിക്കുണ്ട് .

ഒരുപാട് ഉയരങ്ങളില്‍ പറയുന്നവര്‍ തകര്‍ന്നു വീഴുന്നത് ഞാന്‍ കണ്ടു ..
ഒരുപാട് പേര്‍ ഉയരങ്ങളിലേക്ക് ഉയരുന്നതും ..ഞാന്‍ കണ്ടു.
അപ്പോഴൊന്നും ഞാന്‍ ഉയരുകയോ തകരുകയോ ചെയ്തില്ല..

ചിലര്‍ നീന്തി തുടിക്കുന്നതും ചിലര്‍ മുങ്ങി താഴുന്നതും ഞാന്‍ കണ്ടു.
പക്ഷെ ഞാന്‍ നീന്തിയില്ല, തുടിച്ചില്ല ,താഴ്ന്നു പോയതുമില്ല.
എല്ലാം കണ്ടും പലതും കേട്ടും ഒരുപാട് അറിഞ്ഞും, പലതും കാണാതെയും ചിലതൊക്കെ കേള്‍ക്കാതെയും ഒന്നും അറിയാതെയും ഞാനെന്റെ ജീവിതത്തെ ആഘോഷമാക്കി ..
അടുത്ത നിമിഷം ഞാന്‍ മരിച്ചു പോയേക്കാം എന്ന ചിന്ത ഈ നിമിഷത്തെ സന്തോഷകരമാക്കാന്‍ എന്നെ പ്രേരിപ്പിച്ചു .
എല്ലാവരെയും സഹായിക്കണം എന്ന് ഞാന്‍ ആഗ്രഹിച്ചു. പക്ഷെ വളരെ കുറച്ചു പേരെ മാത്രമേ എനിക്ക് സഹായിക്കാന്‍ സാധിച്ചുള്ളൂ ...
എല്ലാവരെയും സ്നേഹിക്കണം എന്ന് ഞാന്‍ ആഗ്രഹിച്ചു. പക്ഷെ പലരെയും സ്നേഹിക്കാന്‍ എനിക്കായില്ല..
എല്ലാം സ്വന്തം ആക്കണം എന്ന് ഞാന്‍ ആഗ്രഹിച്ചു , എന്നാല്‍ പലതും എനിക്ക് നഷ്ടമായി..
കഴിഞ്ഞു പോകുന്ന നിമിഷങ്ങളെ വര്‍ഷമായും മാസമായും ആഴ്ചകളായും ദിവസങ്ങളും മണിക്കൂറുകളും നിമിഷങ്ങളും ആയും എന്നെ പഠിപ്പിക്കാന്‍ ആരാണിവിടെ പഞ്ചാംഗങ്ങള്‍ സൃഷ്ടിച്ചത്?
പഞ്ചാംഗങ്ങള്‍ ഉണ്ടായിട്ടും നിങ്ങളുടെ നിമിഷങ്ങളുടെ കണക്കു കൂട്ടലുകള്‍ തെറ്റിയത് എങ്ങനെ?
രാഹുവും കേതുവും ഗുളികനും മുഹൂര്‍ത്തങ്ങള്‍ ഉറപ്പാക്കി തന്നിട്ടും നിങ്ങളുടെ ജീവിതത്തിന്റെ ജ്യോതിഷം തെറ്റിയത് എങ്ങനെ?
മതം ഉണ്ടായിട്ടും നിങ്ങള്‍ കൊല്ലുന്നത് എങ്ങനെ?
ജാതി ഉണ്ടായിട്ടും നിങ്ങളുടെ ഉറക്കം കെടുന്നത്‌ എങ്ങനെ?
വര്‍ഗ ബോധം ആവോളം ഉണ്ടായിട്ടും ഭയം നിങ്ങളെ കീഴടക്കുന്നത്‌ എങ്ങനെ?
ഗോത്രങ്ങള്‍ ഉണ്ടായിട്ടും നിങ്ങള്‍ക്ക് സമാധാനം ഉണ്ടാകാത്തത് എന്ത് കൊണ്ട്?
നിങ്ങളുടെ രതിലീലകള്‍ വിരസങ്ങളും
നിങ്ങളുടെ രതി മൂര്‍ഛകള്‍ വിരഹങ്ങള്‍ സൃഷ്ടിക്കുന്നതും ആയതു എന്ത് കൊണ്ട്?
നിങ്ങള്‍ വെട്ടി പിടിച്ചിട്ടും എന്ത് കൊണ്ട് നിങ്ങളുടെ ആര്‍ത്തി ക്ക് അവസാനം ഉണ്ടാകുന്നില്ല?
നിങ്ങള്‍ക്ക് അധികാരം ഉണ്ടായിട്ടും അജീര്‍ണ്ണം ൽ മാറുന്നില്ല ?
നിങ്ങളുടെ ദൈവങ്ങള്‍ കല്ലും മണ്ണും ഒക്കെയാണ്.
നിങ്ങളുടെ മനസുകള്‍ മൃഗങ്ങളുടെ ഗുഹകളും..
നിങ്ങള്‍ ഒരിക്കലും മനുഷ്യരായിട്ടില്ല ..
എന്നിട്ട് നിങ്ങള്‍ ദൈവങ്ങളെക്കാള്‍ മുകളിലാണെന്നു ഭാവിക്കുന്നു.
നിങ്ങളുടെ ആഘോഷങ്ങള്‍ ചുടല നൃതങ്ങളാണ് ..
നിങ്ങളുടെ വിലാപങ്ങള്‍ വികൃത ഗോഷ്ടികളും ..
നിങ്ങളുടെ ഉന്മാദങ്ങള്‍ വിസര്‍ജ്യ വസ്തുക്കളും
നിങ്ങളുടെ വൈശിഷ്ട്യാങ്ങള്‍ വൈകൃതങ്ങളും ആകുന്നു.
അതിനാല്‍ നിങ്ങള്‍ കഴിഞ്ഞു പോകുന്ന നിമിഷങ്ങളെ ഓര്‍ത്തു ദുഖിക്കുകയും വരാനുള്ള നിമിഷങ്ങളെ ഓര്‍ത്തു ആഹ്ലാദിക്കാന്‍ വെമ്പല്‍ കൊള്ളുകയും ചെയ്യുന്നു.
അങ്ങനെ അടുത്ത നിമിഷവും നിങ്ങള്‍ക്ക് വിലാപത്തിനുള്ള മുഹൂര്‍ത്തം ആകുന്നു...

എന്നാല്‍ എനിക്കോ?
എല്ലാ നിമിഷങ്ങളും ഒരുപോലെ സന്തോഷകരവും ആനന്ദ ദായകവും ആകുന്നു.
എനിക്ക് വിലാപമോ ഉന്മാദമോ ഉണ്ടാകുന്നില്ല.
ജഗതാത്മാവും പരാത്മാവും പരമാത്മാവും ഞാന്‍ തന്നെ..
വിലയും വിലയവും വിപ്ലവവും ഞാന്‍ തന്നെ ...
കാലവും കാലഭേതവും കാല യവനികയും ഞാന്‍ തന്നെ..
കാലാതിവര്‍ ത്തിയായ ആനന്ദവും ഞാന്‍ മാത്രമാണ്..
ഞാന്‍ ദൈവമാണ്
ഞാന്‍ മനുഷ്യനാണ്..
അല്ല ഞാന്‍ മാത്രമാണ് മനുഷ്യന്‍ ..

എന്റെ ജീവിതമാണ് ധന്യ ജീവിതം ,
കാരണം
ഞാന്‍ മാത്രമാണ് മനുഷ്യന്‍ .

എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവര്‍ത്തി

ജോയ് ജോസഫ്‌
Joy Joseph and Joy Joseph
kjoyjosephk@gmail.com
www.mylifejoy.blogspot.com

No comments:

Post a Comment