Tuesday, December 9, 2014


അതിജീവിച്ചുകൊന്ടെയിരിക്കുന്ന ജീവിതത്തെയാണ് വിജയിച്ച ജീവിതം എന്ന് വിളിക്കുക...
നല്ല നിമിഷങ്ങൾ മുഹൂർത്തങ്ങൾ ആയി എത്തുന്നത്‌ വ്രതമെടുത്ത് കാത്തിരിക്കുന്നതാണ് ജീവിതം. വ്രതം നോക്കുമ്പോൾ മഴയും വെയിലും ചൂടും തണുപ്പും ദുരന്തങ്ങളും ഒക്കെ വരാം.. അപ്പോഴൊക്കെ സ്വയം ശപിച്ചും മറ്റുള്ളവരെ കുറ്റപ്പെടുത്തിയും പരാജയപ്പെട്ടു എന്ന് സ്വയം കരുതിയും പിൻവാങ്ങുകയും തളരുകയും ചെയ്യുന്നവർ നിരാശപ്പെടും. നല്ല മുഹൂർത്തം അവർക്കുള്ളതല്ല . അതവരിൽ നിന്ന് മാറും.അകന്നു നിന്നുകൊണ്ട് അത് മറ്റുള്ളവർക്ക് നല്ല മുഹൂർത്തമായി പരിണമിക്കും. സമയം ഈശ്വരനാണ്. സമയത്തെ തള്ളി പറയുന്നവർ ഈശ്വരനെയും സ്വന്തം അസ്ഥിത്വതെയും ആണ് തള്ളി പറയുന്നത്.
സമയം നന്നോ ചീത്തയോ എന്ന് തീരുമാനിക്കാൻ ആർക്കു കഴിയും. ജീവിക്കുന്ന ഓരോ നിമിഷവും നന്നായിരിക്കുമെന്ന് കരുതുന്നത് നന്ന്. ഈ നിമിഷം സന്തോഷം കൊടുക്കാനും വാങ്ങാനും നാം തയ്യാർ ആകണം. കളങ്കമില്ലാത്ത സന്തോഷം. അടുത്ത നിമിഷം സന്തോഷകരം ആയിരിക്കണം എന്ന് ആഗ്രഹിക്കണം. കളങ്കമില്ലാത്ത സന്തോഷം. അപ്പോൾ ആണ് മുഹൂർത്തങ്ങൾ വിലയുള്ളത് ആകുന്നതു. വ്രതങ്ങൾ മഹത്തരം ആകുന്നതു. സമയം ശ്രേഷ്ഠം ആകുന്നതു.
കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൽ നിന്നുള്ളതാണ് ഈ ദൃശ്യം. ആഴച്ച്കളോളം മഠങ്ങളിൽ വ്രതമെടുത്ത് കൊട്ടിയൂർ പെരുമാൾക്ക് ഇളനീർ സമർപ്പിക്കാൻ എത്തിയതാണ് ഈ ഫോട്ടോയിൽ കാണുന്ന വൃദ്ധ ഭക്തൻ. പുഴ കോരിച്ചൊരിയുന്ന മഴയില തണുത്തു വിറച്ച് ഇളനീർ വ്യ്പിനു രാശി വിളിക്കുന്ന മുഹൂർത്തം കാത്തു നില്ക്കുകയാണ് അയ്യാൾ..ബാവലി പുഴ കടന്നു വേണം ക്ഷേത്രത്തിൽ എത്താൻ. മഴയിൽ പുഴ നിറഞ്ഞു കര കവിയാൻ തുടങ്ങിയിരിക്കുന്നു. മുഹൂർത്ത രാശി വിളിക്കാൻ ഇനിയും സമയം ഏറെയുണ്ട്. തണുപ്പും മഴയും പുഴയിലെ വെള്ളവും വർധിച്ചു വരുന്നു... പരാജയപ്പെട്ടു മുഹൂർത്തം കാത്തു നില്ക്കാതെ മടങ്ങുമോ ഇയ്യാൾ? അതോ അതിനെയൊക്കെ മാറി കടന്നു മുഹൂർത്ത രാശി വിളിക്ക് കാത്തു നിന്ന് വ്രതഫലം തേടുമോ?
തീർച്ചയായും അതിജീവിക്കുക തന്നെ ചെയ്യും..
ജീവിതവും അങ്ങനെയാണ്.. അതിജീവനത്തിന്റെ പരമ്പരകൾ ചേരുന്നതാണ് ഓരോ മനുഷ്യ ജീവിതവും..
അതിജീവിച്ചുകൊന്ടെയിരിക്കുന്ന ജീവിതത്തെയാണ് വിജയിച്ച ജീവിതം എന്ന് വിളിക്കുക...

എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവർത്തി
എന്റെ ഉത്തരവാദിത്തം

ജോയ് ജോസഫ്‌
joy joseph

kjoyjosephk@gmail.com
www.mylifejoy.blogspot.com

No comments:

Post a Comment