Wednesday, January 30, 2013

വിശ്വരൂപം രൂപം രൂപം രൂപം രൂപം

വിശ്വരൂപം വിശ്വരൂപം വിശ്വരൂപം വിശ്വരൂപം വിശ്വരൂപം വിശ്വരൂപം വിശ്വരൂപം രൂപം രൂപം രൂപം രൂപം രൂപം രൂപം രൂപം രൂപം രൂപം രൂപം രൂപം രൂപം രൂപം രൂപം രൂപം രൂപം രൂപം രൂപം രൂപം രൂപം രൂപം രൂപം രൂപം രൂപം രൂപം രൂപം രൂപം രൂപം രൂപം രൂപം രൂപം രൂപം രൂപം
കണ്ടു......ഭേഷ്.........അടിപൊളി..... ഉഗ്രന്‍... ഒരുപാട് സത്യങ്ങള്‍ അത് പറയുന്നു.. സത്യം കേള്‍ക്കുമ്പോള്‍ ചിലര്‍ക്ക് പലതും തല്ലി പൊളിക്കാന്‍ തോന്നും. ചിലര്‍ അത് ചെയ്യും.. ചിലര്‍ക്ക് കാര്യം മനസിലാകില്ല. ചിലര്‍ക്ക് മനസിലായാലും അവരത് ദുഷ്ട ലാക്കോടെ വിവരിക്കും.. ഇതില്‍ പ്രത്യക്ഷത്തില്‍ മുസ്ലീം വിരുദ്ധത ഇല്ല. എന്നാല്‍ അതുകുരച്ചു വേണ്ടതാണ് എന്ന് പടം കാണുമ്പോള്‍ തോന്നിയാല്‍ തെട്ടുപരയാനില്ല. കാരണം ലോകത്തുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ബഹു ഭൂരിപക്ഷവും മുസ്ലീം സമുദായവും ആയി ബന്ധപ്പെട്ടാണ്. അത് അവര്‍ മാത്രം ഉള്ള രാജ്യത്തില്‍ ആണെങ്കിലും അല്ലെങ്കിലും.. അല്ല സഹോദരന്മാരെ...മനുഷ്യനേക്കാളും അവന്റെ ജീവനേക്കാളും ദൈവത്തെക്കാളും ഒക്കെ വലുതാണോ മതംവും അതിലുള്ള വിശ്വാസങ്ങളും? അല്ലാഹുവിനെ രക്ഷിക്കാന്‍ കേവലം മനുഷ്യന്റെ സഹായം ആവശ്യം ഉണ്ടോ? അത്രയ്ക്ക് ബോംബു വച്ചും തോക്കു കൊണ്ട് വെടിവെച്ചും കഴുത് വെട്ടിയും കൊല്ലാകൊല ചെയ്തും മനുഷ്യ ജീവനും ജീവിതങ്ങളും ഒക്കെ നശിപ്പിച്ചു സംരക്ഷിക്കാന്‍ പാകത്തിന് കഴിവ് കുറഞ്ഞ ദൈവമാണോ നമുക്കൊക്കെ ഉള്ളത്? സ്വന്തം നാമം സംരക്ഷിക്കാന്‍ പറ്റാത്ത ഒരു ദൈവത്തിനു വേണ്ടിയാണോ കേവലം കൃമി കീടങ്ങള്‍ ആയ മനുഷ്യന്‍ തീവ്രവാദം നടത്തി സഹ ജീവികളെ കൊല്ലുന്നത് ? എന്തൊരു ദൈവം ആണ് അത്? പീറ മനുഷ്യന്റെ സംരക്ഷണത്തില്‍ ഒരു ദൈവത്തിനു ജീവിക്കേണ്ടി വരിക!!!!!!!!!!!!!കഷ്ട്ടം.
എന്റെ ഉള്ളില്‍ ഒരു ദൈവം ഉണ്ട്. ഞാന്‍ ഏതാവസ്ഥയില്‍ ആണെങ്കിലും എന്നെ കാണുന്ന , അറിയുന്ന എന്നെ സംരക്ഷിക്കാനും സ്നേഹിക്കാനുംകഴിയുന്ന ശക്തിയുള്ള ദൈവം ...അത്തരമൊരു ദൈവമല്ലേ മനുഷ്യന് വേണ്ടത്? അല്ലാതെ സ്വന്തംനാമം സംരക്ഷിക്കാന്‍പടച്ചോന്‍ തന്നെ മനുഷ്യനോടു പരസ്പരം കൊല്ലാന്‍ പറഞ്ഞു വിടുമോ? ഇല്ല...എനിക്കുറപ്പാണ്...
എന്തായാലും കമലഹാസന്‍ നന്നായി തീം കൈകാര്യം ചെയ്തു..അത്യുജ്വലം..ശരിക്കും ഉലക നായകന്‍ തന്നെ...ജയ് കമലഹാസന്‍..
സത്യത്തില്‍ അവിശ്വാസികാലോ അന്ധവിശ്വാസികാലോ ആയ വല്ലവനെയും ഒക്കെ പേടിച്ചു സിനിമ കളിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞ പേടിച്ചു തൂറികള്‍ ആയ സിനിമ തിയട്ടരുകാരോട് ഒരുകാര്യം...സംശയംവേണ്ട അധികം താമസിയാതെ ദയരക്റ്റ് ട ഹോം സംവിധാനം വരും.. നിങ്ങള്‍ എതിര്‍ത്താല്‍ അതുവേഗത്തില്‍ ആകും.
ഇത് അതിനും ഒരു തുടക്കമായിരുന്നു എങ്കില്‍!!
കമല്‍ഹാസന് ആയിരമായിരം അഭിവാദ്യങ്ങള്‍..

സിനിമാ ചരിത്രത്തില്‍ ഇത്ര സാങ്കേതിക മികവും ആശയവും അവതരന്‍ മേന്മയും ഒക്കെ നല്‍കിയ ഒരു ഇന്ത്യന്‍ ചിത്രം അടുത്ത കാലത്തൊന്നും ഇല്ല. കമലഹാസന്റെ തന്നെ ഇന്ത്യന്‍ ആവും ഇതിനു മുന്‍പുള്ള ആ സിനിമ..ഉറപ്പു..
കമലിന് തുല്യന്‍ കമല്‍ തന്നെ...കമലിനെ പോലെ ചിന്തിക്കുന്ന മറ്റൊരാള്‍ ഇല്ല.. സിനിമ ആയാലും ജീവിതം ആയാലും...
കമല്‍ഹാസന് ആയിരമായിരം അഭിവാദ്യങ്ങള്‍..
കമലഹാസന്റെ ചിന്ത
കമലഹാസന്റെ  വചനം
കമലഹാസന്റെ  പ്രവര്‍ത്തി..

ജോയ് ജോസഫ്‌
JOY JOSEPH
kjoyjosephk@gmail.com
www.mylifejoy.blogspot.com

Saturday, January 26, 2013

പാളയും കൂമ്പാളയും



പാളയും കൂമ്പാളയും തമ്മില്‍ എന്ത് ബന്ധം?
ജീവിതത്തിലെ ഒരു ദശാസന്ധിയില്‍ ഒന്നായിരുന്നു രണ്ടുപേരും.
പക്ഷെ ശുദ്ധമായ നിറവും ഗന്ധവും കുളിര്‍മ്മയും ഒക്കെ അവശേഷിപ്പിച്ചു
കൂമ്പാള നന്മയുടെ കാവല്‌ക്കാരായ കുഞ്ഞുങ്ങളുടെ അടുത്തേക്ക് പോകുന്നു.
പാള ആകട്ടെ മുഴുത്ത ആദര്‍ശങ്ങളുടെ പൊതിയുമായി മറ്റുള്ളവരെ ഓരോ ദിവസവും കുളിര്‍മ്മയും നൈര്‍മ്മല്ല്യവും
കാണിച്ചു മുതലെടുപ്പിനായി നടക്കുന്നു.
ഒടുവില്‍ രണ്ടുപേരും നിലത്തു തന്നെ വീഴും എന്നൊന്നും പാള മനസിലാക്കുന്നില്ല.
കൂമ്പാള കുഞ്ഞുങ്ങള്‍ എടുക്കും..പാളയോ ?
നാട്ടുകാര്‍ മുഴുവന്‍ എടുക്കും.... ഹ ഹ ഹ
എനിക്ക് കൂമ്പാള ആയാല്‍ മതി..
പാള ആകെണ്ടാവര്‍ അതാകട്ടെ..
നിലത്തു വീണാല്‍ എല്ലാവരും കുത്ത് പാള ആക്കും...പാളയെ ..
അത് പാള ഓര്‍ക്കില്ല.ഹ ഹ ഹ ഹ ഹ
ഹ ഹ ഹ
ജീവിതത്തില്‍ ആത്മര്തതയുള്ള
സ്നേഹം, സൗഹൃദം സത്യസന്ധത വിശ്വസ്തത വിട്ടുവീഴ്ച
എന്നിവയൊന്നും ഇല്ലാത്ത ചിലര്‍
വലിയ വലിയ ആശയങ്ങളും ആദര്‍ശങ്ങളും ആയി
 ഇര പിടിക്കാന്‍  ഇറങ്ങുന്ന സമയം ആയിരിക്കുന്നു.
അപ്പോള്‍ എനിക്ക് പോകാന്‍ സമയം ആയി. കാരണം
എനിക്ക് മേല്‍പ്പറഞ്ഞ എല്ലാ ഗുണങ്ങളും ഉണ്ട്.
അതുകൊണ്ട്
എല്ലാവരോടുമായി ഐ ലവ് യു പറയുന്നു .....
പിന്നെ ശുഭാരാത്രിയും നേരുന്നു.
 നന്നായി ഉറങ്ങുക.
നല്ല മനസ്സുമായി ഉണരുക ...

എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവര്‍ത്തി

ജോയ് ജോസഫ്‌

Thursday, January 24, 2013

അയ്യോ.... ഈ രാഗിത്തും ഉണ്ണിയും പിന്നെ ചില ജീവിത സ്നേഹത്തിന്റെ ചിന്തകളും.. .....

ഇത് രാഗിത്ത് എന്ന പതിനൊന്നു വയസുകാരന്‍ ആദിവാസി കുട്ടിയും ഉണ്ണി എന്ന  മരപ്പട്ടി കുട്ടിയും തമ്മില്‍ ഉള്ള ഒരു സൌഹൃതത്തിന്റെ കഥയാണ്‌.
ഈയിടെയായി ഞാന്‍ സമൂഹത്തിലെ താഴെക്കിടയില്‍ ഉള്ളവര്‍ എന്ന് മറ്റുള്ളവര്‍ വിളിക്കുന്ന ചില മനുഷ്യ കോലങ്ങളുടെ പിന്നാലെയാണ്. അവഗണന, അവഹേളനം, അവശത, അനാഥത്വം അങ്ങനെ പല തലങ്ങളിലുള്ള നോവിക്കുന്ന പശ്ചാത്തലം ഉള്ള ചില മനുഷ്യ ജീവികളുടെ പിന്നാലെ ഉള്ള ഓട്ടം എന്നെ പുതിയ ചില മാനസികാവസ്ഥയില്‍ എത്തിച്ചുകൊണ്ടിരിക്കുകയാണ്. വാര്‍ദ്ധക്യം അനാധത്വതിന്റെയും അവഗണനയുടെയും ഉത്സവ കാലം ആണ്. അവിടെ നിരാലംബരുടെ നിലവിളികള്‍ കേള്‍ക്കാന്‍ തിരക്കുള്ള ലോകങ്ങള്‍ക്കു സമയമില്ല. പുരോഹിതരും സന്ന്യാസികളും ശുഭ്ര വസ്ത്ര ധാരികളും ഒക്കെ സമൂഹത്തെ ബോധവല്‍ക്കരിക്കാന്‍ ഓടി നടക്കുന്നതിനിടയില്‍ കുറെ മനുഷ്യ കോലങ്ങള്‍ ജീവിക്കുന്നു. ഉണ്ണുവാന്‍ രുചികരമായ ഒന്നുമില്ലാതെ, ഉടുക്കുവാന്‍ ചേലകള്‍ ഇല്ലാതെ, ആരോഗ്യം നിലനിര്താന്‍ ഔന്‍സ്  കുപ്പിയില്‍ മരുന്ന് ഊറ്റി കുടിക്കാന്‍ പണം ഇല്ലാതെ..അങ്ങനെയങ്ങനെ..
ജീവിതത്തിനും മരണത്തിനുമിടയില്‍ തിരക്കുകള്‍ക്കിടയില്‍ ഭൂമി വെട്ടിപ്പിടിക്കാന്‍ കുറെ പേര്‍, സ്ത്രീകളുടെ മാനം കാക്കാന്‍ ഒത്തിരിപ്പേര്‍, പീഡിപ്പിക്കാന്‍ കുറെ പേര്‍, ധ്യാനിപ്പിക്കാന്‍ പള്ളീല്‍ അച്ചന്മാര്‍., വേദം പഠിപ്പിക്കാന്‍ കാവിയിട്ട കിന്നരന്മാര്‍, അല്ലാഹുവിനെ അലമുറയിട്ടു വിളിക്കാന്‍ താടി നീട്ടി തലേക്കെട്ട് കെട്ടിയ കുറെ പേര്‍, .... പുന്നയം വിളംബാന്‍ സഹായക വേഷംകെട്ടിയ കുറെ സ്വയം സേവകന്മാര്‍..അടിഞ്ഞു പോയ നിരാലംബ ജീവിതങ്ങളെ രക്ഷിക്കാന്‍ സാമൂഹ്യ സേവകരും ആതമീയ ജ്ഞാനികളും നിപുനന്മാരുമായ ഇവരെല്ലാം ഉണ്ടായിട്ടും ഇവരുടെയൊക്കെ തിരക്കുള്ള സേവന പാദയില്‍ അവരുടെയൊക്കെ കാലുകള്‍ക്കിടയില്‍ ചവിട്ടി അരയ്ക്കപെട്ടു ഒടുങ്ങുന്ന ജീവിതങ്ങള്‍ എത്ര എത്ര...
മഹാന്മാരും മഹതികളും ഒന്നും ഇവരെ കാണുന്നില്ല. പലരും ലോകം കീഴടാക്കാന്‍ ഉള്ള തത്രപ്പാടില്‍ ആണ്.
പരിതാപകരം തന്നെ..
ഈ മതങ്ങളും സമുദായങ്ങളും പാര്‍ട്ടികളും ട്രുസ്ടുകളും ഒക്കെ എന്തിനാണ്? ഇവരൊക്കെ ഉണ്ടാക്കുന്ന പണം വേദവും ബൈബിളും കൊറാനും  മാര്‍ക്സിസവും നാവിട്ടടിച്ചു സമയം കളയാനും തിന്നു കൊഴുത് രമിക്കാനും അല്ലാതെ വേറെ എന്തിനാണ് ഉപയോഗിക്കുന്നത്? പറ്റിച്ചു ജീവിക്കുന്ന ഒത്തിരി കില്ലകള്‍ !!!
അവര്‍ ആഴച്ചകള്‍ നീളുന്ന ധ്യാനം നടത്തുന്നു..വിശക്കുന്നവനു വേദം വിളംബാന്‍ യജ്ഞങ്ങള്‍ നടത്തുന്നു, ഉരൂസുകാളുടെ ഉലസവം ആണ്..പാര്‍ട്ടി പ്ലീനങ്ങള്‍ ..പാര്‍ടി കൊണ്ഗ്രസ്സുകള്‍!!..ബൈട്ടക്ക് സമ്മേളനങ്ങള്‍.. പറ്റിക്കുന്നതിന് ജാതിയും മതവും വര്‍ഗ്ഗവും ഗോത്രവും പാര്‍ട്ടിയും വ്യത്യാസമില്ല. വ്യാജം പറയുന്നവര്‍ സത്യത്തിന്റെ പ്രവാചകന്മാര്‍ ആകുന്നു. മറ്റുള്ളവരെ ചതിക്കുന്നവര്‍ പ്രണയത്തെ പറ്റി പ്രസങ്ങിക്കുന്നു.സുഹൃത്തിനോട്‌ ക്ഷമിക്കാന്‍ കഴിയാത്തവന്‍ യേശുക്രിസ്തുവിന്റെ അളിയന്‍ ആണ് എന്ന് ഭാവിക്കുന്നു..
സൌഹൃദങ്ങളെ വ്യഭിച്ചരിക്കുന്നവര്‍ ദൈവങ്ങളുടെ പേര് പറഞ്ഞു പറ്റിച്ചു ജീവിക്കുന്നു..
അതിനെല്ലാമിടയില്‍ കണ്ട ഒരു നല്ല സ്നേഹവും സൌഹൃദവും പെട്ടെന്ന് കാമറയില്‍ പകര്‍ത്തി ഞാന്‍.
അതാണ്‌ രാഗിത്തിനു ഉണ്ണിയോടും ഉണ്ണിക്കു രാഗിതിനോടും ഉള്ള സ്നേഹം,സൌഹൃദം , എല്ലാം.
രാഗിത്ത് പാനൂരിനടുത്തുള്ള ഒരു ആദിവാസി കോളനിയിലെ കുട്ടി ആണ്. ആറാം ക്ലാസില്‍ പഠിക്കുന്നു. അവന്റെ തോളതിരുന്നു ചെവിയില്‍ കടിച്ചു വേദനിപ്പിക്കുകയും അവന്റെ കവിളില്‍ നക്കുകയും അവന്റെ മൂക്കില്‍ മാന്തുകയും കണ്ണിലേക്കു എത്തി വലിഞ്ഞു നോക്കുകയും ഒക്കെ ചെയ്യുന്ന ഉണ്ണി ഒരു വയസ്സ് പ്രായം വരുന്ന ഒരു മരപ്പട്ടി ആണ്!! മനുഷ്യരോട് അധികം ഇണങ്ങാത്ത, മനുഷ്യനെ കണ്ടാല്‍ അറപ്പോടെയും ഭയത്തോടെയും ഓടി മറയുന്ന മരപ്പട്ടി എന്നാ കൊച്ചു ജീവി. നാമൊക്കെ പരിഹാസത്തോടെ മാത്രം വിളിക്കുന്ന മരപ്പട്ടി.
പക്ഷെ, രാഗിത്ത് എവിടെ പോയാലും ഉണ്ണിയും ഉണ്ടാവും ഒരു സഞ്ചിയിലോ പോക്കറ്റിലോ അതുമല്ലെങ്കില്‍ രാഗിതിന്റെ തോളിലോ കയറി..
ഉണ്ണിയെ പല തവണ രാഗിതിന്റെ മാതാ പിതാക്കള്‍ ദൂരെ കാട്ടില്‍ കൊണ്ടുപോയി ഉപേക്ഷിച്ചു. പക്ഷെ കിലോമീറ്ററുകള്‍ താണ്ടി അവന്‍ വീണ്ടും രാഗിതിനെ തേടി എത്തും ...രാഗിതിനെ കണ്ടില്ലെങ്കില്‍ ഉണ്ണിക്കു ഭ്രാന്താണ് .. കാണുന്നവരെയൊക്കെ മാന്തും, വീടിനു ചുറ്റും നിര്‍ത്താതെ ഓടും, മറ്റുള്ളവരെ ശല്യം ചെയ്യും, ഭക്ഷണം ഉപേക്ഷിക്കും, ....അങ്ങനെ അങ്ങനെ പലതും അവന്‍ കാട്ടിക്കൂട്ടും. രാഗിതിന്റെ സുഹൃത്തുക്കള്‍ അവന്റെയും സുഹൃത്തുക്കള്‍ ആണ്. പക്ഷെ ഒരു അകലം ഉണ്ണി ഇപ്പോഴും അവരോടു സൂക്ഷിക്കും, രാഗിതിന്റെ കൂട്ടുകാരില്‍ നായരും നസ്രാണിയും ചോകൊനും, തീയനും , നമ്പൂരിയും ഇസ്ലാമിയും ഒക്കെ ഉണ്ട്. ഇനം ഏതായാലും എല്ലാം കണക്കാണ് എന്ന് രാഗിതിനു അറിയില്ല, എന്നാല്‍  ഉണ്ണി എന്ന മരപ്പട്ടിക്ക്‌ അത് പണ്ടേ മനസിലായത് കൊണ്ടാകാം അവറ്റകളെ ഒന്നിനെയും ഉണ്ണി അധികം അടുപ്പിക്കാറില്ല....
മറ്റുള്ളവരുടെ കാഴ്ചയില്‍ ശല്യം എന്ന് തോന്നിക്കുമ്പോഴും,
മറ്റുള്ളവരുടെ പ്രീതിയും പിന്തുണയും തേടി ഓരോ തവണ അവഗനിക്കപ്പെടുംപോഴും
 ഓരോ തവണ ഉപേക്ഷിക്കപ്പെടുംപോഴും അകറ്റപ്പെടുംപോഴും
രാഗിത്തിനു അടുത്തേക്ക് നാണവും മാനവും കേട്ട് ഓടിയെത്തുന്ന സത്യസന്ധമായ സ്നേഹം ഉള്ള ജീവിയെ നാം മരപ്പട്ടി എന്ന് വിളിക്കുന്നു.
രാഗിത്താകട്ടെ ഒടുവില്‍ ആ സ്നേഹം തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ ഉണ്ണിക്കു വേണ്ടി സ്കൂള്‍ പഠനം പോലും കളഞ്ഞു കറങ്ങി നടപ്പാണ് രാഗിത്ത് ...കാടിന്റെ മക്കള്‍ ആണ് രണ്ടു പേരും എന്നതിനാല്‍ ശുധവയുവിനോപ്പം ശുദ്ധമായ സ്നേഹവും പങ്കിടുന്നു രണ്ടാളും.
വിപ്ലവത്തിന്റെ ചുവന്ന മണ്ണിലെ മണ്ണിന്റെ മക്കളായ ആദിവാസികളുടെ കൂടെയുള്ള വൃദ്ധ ജനങ്ങളുടെ ജീവിതം എങ്ങനെ എന്ന് പഠിക്കാന്‍ ഉള്ള ശ്രമവുമായി കാട് കയറിയപ്പോള്‍ ആണ് ആരോടും അധികം മമത കാണിക്കാത്ത രാഗിത്ത് എന്ന പയ്യനെയും അവന്റെ ഓമന ആയ ഉണ്ണി എന്ന മരപ്പട്ടിയെയും കണ്ടു മുട്ടിയത്‌. പരിഷ്കാരത്തിന്റെ ക്യാമറ കണ്ടപ്പോള്‍ തന്നെ രാഗിതും ഉണ്ണിയും മുഖം ഖനപ്പിച്ചു. പ്രത്യയ ശാസ്ത്രങ്ങലോ മത മൌലീക വാദങ്ങളോ സങ്കല്പ്പങ്ങലോ ഇല്ലാത്ത ആ സൌഹൃദത്തിനു ആയിരമാണ്ട് ആയുസ്സ് കൊടുത്തിരുന്നു എങ്കില്‍!!!
ക്ഷമിക്കാനും പൊറുക്കാനും വീണ്ടും സ്നേഹിക്കാനും കഴിയുന്നില്ലയെങ്കില്‍ പിന്നെ എന്തോന്ന് സൗഹൃദം ? തുറന്നു പറഞ്ഞും പെരുമാറിയും കീഴടങ്ങിയും വിട്ടു വീഴ്ച ചെയ്തും ജീവിക്കാന്‍ കഴിയാത്ത സൌഹൃദങ്ങളെ സൗഹൃദം എന്ന് വിളിക്കുന്നവര്‍ക്കായി ഞാന്‍ ഈ യഥാര്‍ത്ഥ കഥ സമര്‍പ്പിക്കുന്നു. .. പരസ്പരം മനസിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍, വിട്ടു വീഴ്ച വരുത്താന്‍ കഴിയുന്നില്ലെങ്കില്‍ സ്നേഹിക്കുന്നു എന്ന വാക്കിനു എന്ത് അര്‍ത്ഥം ?
ആരാകാന്‍ ആണ് എനിക്കിഷ്ട്ടം?
ഉണ്ണിയോ രാഗിതോ?
ഞാന്‍ പറയും ഉണ്ണി ആകാന്‍ ആണ് എനിക്കിഷ്ട്ടം  എന്ന്.ഹ ഹ ഹ ഹ 
എന്റെ സുഹൃത്തുക്കള്‍ രാഗിതുമാരും ആയിരുന്നു എങ്കില്‍!!!!
ചില സമയത്ത് തിരിച്ചും ആകാന്‍ ഞാന്‍ പഠിക്കേണ്ടിയിരിക്കുന്നു...ഹ ഹ ഹ

ജോയ് ജോസഫ്‌ 


JoY JosepH
kjoyjosephk@gmail.com
www.mylifejoy.blogspot.com

Sunday, January 13, 2013

സ്നേഹം നെയ്തു വച്ച ഒരു സമ്മാനം .. നന്ദി എന്റെ മിത്രമേ..



ഇത് ഞാന്‍ ആണ്. മൂന്നു മാസങ്ങള്‍ക്ക് ശേഷം ഉള്ള എന്റെ ഒരു ചിത്രം. എന്റെ ചേട്ടന്റെ മകന്‍ അനന്ദ് എടുത്തതാണ് ഈ ചിത്രം. അതിനു കാരണം ഉണ്ട്. എന്റെ സുഹൃത്തുക്കളും വീട്ടുകാരും ഒക്കെ ഈ വേഷത്തില്‍ എന്നെ ആദ്യം കാണുകയാണ്. സ്വന്തമായി ഒരു വെള്ളമുണ്ട് ഞാന്‍ ആദ്യം ഉടുക്കുകയാണ്. മലയാറ്റൂര്‍ മല കയറാന്‍ പോകുമ്പോള്‍ അന്നേ ദിവസം ഒരു കാവി മുണ്ട് ഉടുക്കാരുണ്ട്. വില കൊടുത്തോ അല്ലാതെയോ ഒരു വെള്ള മുണ്ട് ഞാന്‍ ഉപയോഗിച്ചിട്ടില്ല ഇതുവരെയും ഒരിക്കല്‍ പോലും. ഈ മുണ്ടും പിങ്ക് ഷര്‍ട്ടും എനിക്ക് ഒരു നല്ല സുഹൃത്ത് വാങ്ങി സമ്മാനമായി തന്നതാണ്. രണ്ടു മാസങ്ങള്‍ക്ക് മുന്പ.എന്റെ ജന്മ ദിനത്തിന് .. ഇത് വരെ അവ രണ്ടും ഉപയോഗിച്ചിരുന്നില്ല. ഇന്ന് പള്ളിയില്‍ പോകുവാന്‍ ഒരുങ്ങുമ്പോള്‍ ഇത് ഞാന്‍ വീട്ടില്‍ കാണിച്ചു. എല്ലാവരും നിര്‍ബന്ധിച്ചു അത് ധരിക്കാന്‍.എനിക്ക് ഈ മുണ്ടും ഷര്‍ട്ടും വാങ്ങി തന്ന മിത്രം ഫേസ് ബുക്കില്‍ ഒരിടത് ഉണ്ട്. ഒരു പക്ഷെ ആ സുഹൃത്തിന്റെ ആഗ്രഹം ഇപ്പോള്‍ സാധിചിട്ടുണ്ടാകും.എന്തെങ്കിലും പ്രതീക്ഷിച്ചു കൊണ്ടാവും ആ മിത്രം എനിക്ക് ഇത് സമ്മാനം തന്നത്. കുറഞ്ഞത്‌ ഒരു തവണ എങ്കിലും എന്നെ ഈ വേഷത്തില്‍ കാണാന്‍ എങ്കിലും ആഗ്രഹിചിട്ടുണ്ടാകും. എനിക്കാ സുഹൃതനോട്‌ നന്ദി പറയാനും എന്റെ സന്തോഷമാരിയിക്കാനും ഈ ചിത്രം ഉപകരിക്കും.ചെറുതെങ്കിലും സ്നേഹം എന്ന വലിയ സമ്പാദ്യം ഉള്ളതുകൊണ്ടല്ലേ ആ സുഹൃത്ത്‌ ജന്മ ദിനം തേടി പിടിച്ചു എനിക്കിതു തന്നത്. പൊതുവെ കറുപ്പ് പോലെ ഉള്ള വസ്ത്രങ്ങള്‍ ആണ് ഞാനധികം ധരിക്കുക. ജീവിതത്തിലെ കറുത്ത വശങ്ങള്‍ ഓര്‍മിക്കാന്‍ അതെന്നെ കഴിഞ്ഞ എതാനും വര്ഷങ്ങള്‍ ആയി സഹായിച്ചിട്ടുണ്ട്. നന്നായി ജീവിക്കുക നന്നായി സ്നേഹിക്കുക എന്ന ബോധം ഉണ്ടാക്കി തന്ന അനുഭവങ്ങള്‍ സഹിക്കാവുന്നതിഉം വലുതായിരുന്നു. അതുകൊണ്ട് തന്നെ ഞാന്‍ ഈ സമ്മാനിത വസ്ത്രങ്ങള്‍ ധരിച്ചിരുന്നില്ല ഇത് വരെ. അല്‍പ്പം ബുദ്ധിമുട്ടി ആണ് ഇതുധരിച്ചു പള്ളിയില്‍ പോയത്. ഹ ഹ ഹ .. എന്നെ ഈ വേഷത്തില്‍ കണ്ട പലരും ഞാന്‍ പെണ്ണ് കെട്ടാന്‍ തയ്യാര്‍ എടുക്കുകയാണോ എന്ന് ധരിച്ചു. ഒത്തിരിപ്പേര്‍ എന്റെ വേഷം കണ്ടു സന്തോഷം പറഞ്ഞു. ഒത്തിരിപ്പേര്‍ എന്നെ തമാശകള്‍ പറഞ്ഞു കളിയാക്കി. ആ കളിയാക്കലുകളും തമാശകളും ഒക്കെ കൂടി കുറച്ചു നേരത്തേക്ക് എങ്കിലും അവര്‍ക്കും എനിക്കും ജോയ് ( ആനന്ദം ) ഉണ്ടാക്കി തന്നു. അതിന്റെ രസത്തില്‍ കുറെ സമയം അവര്ര്കും എനിക്കും സ്നേഹം തോന്നി എന്നത് തന്നെ ഇതില്‍ ഏറ്റവും നല്ല വശം. അപ്പോള്‍ അതിനൊക്കെ കാരണമായ, എനിക്കീ വസ്ത്രങ്ങള്‍ സമ്മാനിച്ച ആ സുഹൃത്തിനു ഈ വേഷത്തില്‍ എന്നെ കാണുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം എത്ര വലുതായിരിക്കും!!!! അതൊക്കെയല്ലെ ശരിക്കും സ്നേഹം!!! അതിനെയൊക്കെ അല്ലെ ദൈവീക സ്നേഹം സ്വര്‍ഗീയ സന്തോഷം എന്നൊക്കെ വിളിക്കേണ്ടത്? ആ നല്ല സ്നേഹിക്കുന്ന സുഹൃത്തിനു എന്റെ നന്ദി...മറ്റുള്ളവരുടെ സ്നേഹത്തിന്റെ അടയാളങ്ങള്‍ ഇതൊക്കെ.. നന്ദി ഒരിക്കല്‍ കൂടി പറഞ്ഞാല്‍ ദൈവം പിണ ങ്ങില്ല എന്ന് എനിക്കുറപ്പാണ്.. ഹ ഹ ഹ ഹ സ്നേഹം നെയ്തു വച്ച ഈ വസ്ത്രങ്ങള്‍ ഉടുതത്തില്‍ എനിക്ക് അഭിമാനം തോന്നുന്നു...നന്ദി ....

ഏതാനുംഒരു വര്ഷം മുന്പ് എന്റെ ഒരു സുഹൃത്ത്‌ എനിക്കൊരു ടി ഷര്‍ട്ടും ഒരു ഷര്‍ട്ടും സമ്മാനം തന്നിരുന്നു..അതിനുള്ള നന്ദി വാക്കാല്‍ പറഞ്ഞതോഴിച്ചാല്‍ ഒരു ചിത്രം അയച്ചു കൊടുക്കാന്‍ കഴിഞ്ഞില്ല. തീര്‍ത്തും നിസ്സാരമെന്നു തോന്നുന്നതെങ്കിലും എന്നെ സംബന്ധിച്ചടത്തോളം ഈ സമ്മാനങ്ങല്‍ക്കൊക്കെ വലിയ വില ഇന്ന് ഞാന്‍ കല്‍പ്പിക്കുന്നു. കാരണം മുന്പ് ഞാനിങ്ങനെ ആയിരുന്നില്ല. എന്നാല്‍ സ്നേഹത്തിനു വില ഇടാന വിലകൂടിയസംമാനഗല്‍ അല്ല വേണ്ടത് എറ്റവും നിസ്സാരമായ ഒരു നന്നിയുടെ വാക് തന്നെ മതിയാകും. കൂടാതെ ഓരോ സമ്മാനങ്ങളും സ്വയം സ്നേഹത്തില്‍ വിനയം നേടി ഏളിമപ്പെടാന്‍ ഓര്‍മ്മിപ്പിക്കുന്നു.. അതുകൊണ്ട് തന്നെ ഈ സമ്മാനങ്ങള്‍ എന്റെ ഹൃദയത്തോളം വിലപ്പെട്ടതാണ്.. മരിക്കും വരെ ഞാന്‍ അവരോടു സ്നേഹത്തില്‍ കടപ്പെട്ടിരിക്കുന്നു...നന്ദി...

joy joseph
kjoyjosephk@gmail.com
www.mylifejoy.blogspot.com

എഴുതാതെ എഴുതിയ വാക്കുകള്‍


എന്റെ ഇടവക പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസ് പുന്ന്യവാന്റെ പെരുന്നാള്‍ നടക്കുന്നു. ത്രിശൂര്‍ക്കാര്‍ അമ്പു പെരുന്നാള്‍ എന്ന് വിളിക്കും. ഓരോ ദേശത്തും ഓരോ രീതികള്‍ ആണ് അമ്പു പെരുന്നാളിന്. ഞങ്ങളുടെ നാട്ടില്‍ അമ്പു വാദ്യ ഘോഷങ്ങലോടെ വീട്ടില്‍ കൊണ്ട് വന്നു പ്രാര്‍ഥിക്കും... ചിലയിടങ്ങളില്‍ നഗര പ്രദക്ഷണങ്ങളും വലം വെക്കലും നേര്‍ച്ചകളും കാഴ്ച സമര്‍പ്പനഗലും ഒക്കെ നടത്തും.ഇതിനിടയില്‍ അമ്പു എഴുന്നള്ളിച്ചു എന്റെ വീട്ടില്‍ കൊണ്ട് വന്നപ്പോള്‍ സ്വീകരിക്കാന്‍ കാത്തു നില്‍ക്കുന്ന എന്റെ അപ്പനും അമ്മയും ..

ഹൃദയത്തിലെ സ്നേഹത്തിന്റെ പുസ്തക താളുകളില്‍
എഴുതാതെ എഴുതിയ വാക്കുകള്‍ നിങ്ങള്‍
എവിടെയോ വച്ച് കളഞ്ഞു പോയ മനസ്സിനെ
എവിടെ നിന്നോ കൂട്ടി എടുത്തു കൊണ്ട് വന്നവര്‍ നിങ്ങള്‍
കുറിച്ചതൊക്കെ വില ഏറിയത് എന്നും കോറി ഇട്ടവയൊക്കെ
അമൂല്യമെന്നും വരച്ചതൊക്കെ വര്‍ണ്ണങ്ങള്‍ എന്നും കരുതി
കുതിച്ചു പാഞ്ഞു സ്നേഹത്തിന്‍ നിര ചേര്‍ത്ത് പുണ്യം
തിരയുന്നവര്‍ക്കിടയില്‍ ,എതു മില്ലതെ എല്ലാം ചേര്‍ത്ത് വെക്കുന്ന
സ്നേഹമേ..മധുരം തുളുമ്പുന്ന ഭവനത്തില്‍ വാഴ്ക ..
ചിതമൊരു ജീവിത ചിത്രം വരയ്ക്കുക,നിറങ്ങള്‍ക്ക്  മീതെ
സ്നേഹം കൊത്തി വെച്ച ഒരു ഹൃദയമുന്ടെന്നു കരുതാന്‍
ഇവിടൊരു പ്രാര്‍ഥന ഉയരുന്നു...

ജോയ് ജോസഫ്‌
Joy joseph

kjoyjosephk@gmail.com
www.mylifejoy.blogspot.com 

Friday, January 11, 2013

ഇനി പിരിയാന്‍ ആരുമില്ല.


 
മനസ്സുശാന്തമാണ്..
കടല്‍ പോലെ ഹ ഹ ഹ ആഹ,
സൌഹൃദങ്ങളില്‍ ഒന്ന് കൂടി കൊഴിഞ്ഞ ഈ നാളില്‍ ഇനി വേണ്ടപ്പെട്ടവരുടെ ലിസ്റ്റില്‍ അവശേഷിക്കുന്നത് രണ്ടുപേര്‍ മാത്രം.
ദാനിയേല്‍ ഡിഫോ ഉടെ പ്രശസ്തമായ നോവല്‍ റോബിന്‍സന്‍ ക്രൂസോയുടെ ഒരു നേര്‍പ്പകര്‍പ്പാണ് എന്റെ സോഹൃദ കപ്പല്‍ ഇപ്പോള്‍ ...
അവശേഷിക്കുന്നവര്‍ ഏതു സമയവും മുങ്ങുന്ന കാലം.
അതിനൊക്കെ അവര്‍ക്ക് ന്യായങ്ങള്‍ ഉണ്ട് എന്നതാണ് വിചിത്രം... ഹ ഹ ഹ
മുന്പ് പോസ്റ്റ്‌ ചെയ്ത കാര്യം ഓര്‍ത്താല്‍ ഒരു പൈശാചിക ശക്തി എവിടെയോ പ്രവര്‍ത്തിക്കുന്നു. അത് ചിലപ്പോള്‍ ആരുമാകാം ..എന്ത് മാകാം.. എന്നാല്‍ ഒന്നറിയാം റോബിസന്‍ ക്രൂസ്സോയുടെ നാശം തുടങ്ങിയ അന്ന് തുടങ്ങിയതാണ്‌ എന്റെ സൌഹൃദ കപ്പലിന്റെ നാശവും.. ഹ ഹ ഹ ഹ..
മണ്ടന്‍ കഥകള്‍..
1 ചിരി പൂക്കളെ കണ്ടു അവയുടെ സൌണ്ടാര്യമാണോ ചിരിയാണോ മികച്ചത് എന്ന് ചോദിച്ചു. വണ്ട്‌ പറഞ്ഞു ചിരി ആണ് നല്ലത് ..കാരണം അതിനു സ്വയം ചലിക്കാന്‍ കഴിയും ...സുന്ദരമായ ചുണ്ടുകള്‍ അത് സംഗീതം ആക്കും എന്ന്. എന്നാല്‍ ചിരി മാഞ്ഞു.. കരിവണ്ട് കന്നുവേച്ചതാകുമോ?
ഹ ഹ ഹ ഹ
2. ജീവിതത്തിന്റെ ചുടല ഭസ്മം തേടി അവള്‍ പര്‍വതത്തില്‍ കയറി ...അവിടെ തണുപ്പായിരുന്നു. ഒരു കാട്ടാള നെ കണ്ടപ്പോള്‍ അവള്‍ക്കു മോഹം തോന്നി .. തണുപ്പില്‍ അവനെയും കെട്ടിപ്പിടിച്ചു കിടന്നപ്പോള്‍ അവള്‍ മറന്നത് അവളെ മനസ്സില്‍ കൊത്തി വെച്ച് പൂജിച്ച ഒരു പാവം ഇടയനെ ആണ്. അതും കൂര്‍ത്ത ശരങ്ങള്‍ക്ക് ഇടയില്‍ നിന്നും പട വെട്ടി നിന്ന് മടുത്തു കാട് കയറി ഒരിടയന്‍ ആയി ജീവിക്കുന്ന സ്നേഹിതന്‍.

എന്തായാലും ഇടയന്‍ സണ്ടോഷവാന്‍ ആണ്.. ഇനി പിരിയാന്‍ ആരുമില്ല. ഹ ഹ ഹ ഹ

ഇന്നൊരു വിട പറച്ചില്‍ നടത്തുമ്പോള്‍ അവളുടെ കണ്ണുകളില്‍ നിറഞ്ഞ കണ്ണ് നീരിനു സന്തോഷത്തിന്റെ തിളക്കം ആയിരുന്നു. അവളുടെ നിശ്വാസത്തില്‍ വഞ്ചനയുടെ കിതപ്പും.
എങ്കിലും അവന്‍ സന്തുഷ്ട്ടന്‍ ആയിരിക്കുന്നു..
ഇനി നഷ്ട്ടപ്പെടാന്‍ പറ്റിയ മുത്തുകള്‍ ഒന്നും അവന്റെ കയ്യില്‍ ഇല്ലല്ലോ.. ഹ ഹ ഹ ഹ
അവള്‍ക്കു പതിനാരായിരതി ഒന്‍പതു കാമുകന്മാരും വ്യഭിചാരി ആയ ഒരു ഭര്‍ത്താവും ഉണ്ടാകട്ടെ എന്ന് ആശംസിക്കാം..മറ്റൊരുവള്‍ക്ക് കൂടെ കിടക്കാന്‍ ഒരു കാട്ടുപോത്തിനെ കിട്ടുമെന്നും ആശ്വസിക്കാം ... നമുക്കതല്ലേ ഈ പരിഷ്കാര ലോകത്ത് ചെയ്യാന്‍ പറ്റൂ.. ഹ ഹ ഹ ഹഹ

ജോയ് ജോസഫ്‌

kjoyjosephk@gmail.com
www.mylifejoy.blogspot.com

മലയാളികളുടെ സാംസ്കാരിക അധപ്പധനം കണ്ടു നാണം തോന്നിയ പെണ്‍ ആടുകള്‍ ഒടുവില്‍ മാനം സംരക്ഷിക്കാന്‍ ബ്രാ ധരിച്ചു




ആടുണ്ടോ അറിയുന്നു അങ്ങാടി വാണിഭം എന്ന് ഒരു പഴഞ്ചൊല്ല് ഉണ്ട്.. എന്നാല്‍ ആടിനും അറിയാം നാട്ടില്‍ നടക്കുന്ന പീഡനങ്ങളെ കുറിച്ച്. പാല്‍ ചുരത്തുന്ന മുലകലുമായി ഇറങ്ങി നടന്നാല്‍ പീടകന്മാര്‍ വിടില്ല എന്ന് ഭയന്നിട്ടാവാം പെണ്ണ് ആടുകള്‍ ബ്രേസിയര്‍ ധരിക്കാന്‍ തീരുമാനിച്ചത് എന്ന് തോന്നുന്നു. ഓപ്പം കേരളത്തിലെയും ഭാരതത്തിലെ മൊത്തവും ശീലാവതികളും ചാരിത്ര്യ വിശുദ്ധി കാത്തു സൂക്ഷിക്കുന്നവരുമായ വനിതകള്‍ മാറിന്റെ മുഴുപ്പ് കാണിച്ചുകൊണ്ട് ശരീര പ്രദര്‍ശനം നടത്തുന്ന വസ്ത്രങ്ങള്‍ ധരിച്ചു മനുഷ്യ കുലത്തെ മാനം കെടുത്തുന്നത് കണ്ടു നാണം തോന്നിയിട്ടാവാം ഈ പാവം പെണ്ണ് ആടുകള്‍ അവരുടെ മാറിടം മറച്ചു നടക്കാന്‍ തീരുമാനിച്ചത്... മനുഷ്യ പെന്നുങ്ങല്‍ക്കോ മാനമില്ല. നാണവും ഇല്ല. ആടുകള്‍ക്കെങ്കിലും വേണ്ടേ അതൊക്കെ... ആടിനറിയാം അങ്ങാടികളില്‍ നടക്കുന്ന (പെണ്‍) വാണിഭം... ഹ ഹ ഹ സാംസ്കാരികമായി ഉന്നതി പ്രാപിച്ച ഈ ആടുകളെ നമിച്ചുകൊണ്ട്

തലശ്ശേരി കുയ്യാലിയില്‍ നിന്ന്

ജോയ് ജോസഫ്‌

kjoyjosephk@gmail.com
www.mylifejoy.blogspot.com

Tuesday, January 8, 2013

കള്ളിചെടികള്‍ വേലി കെട്ടാത്ത ഹരിത ഹൃദയത്തിലെ സ്നേഹം



കള്ളി ചെടികള്‍ വേലി കെട്ടിയ ഹരിത ഹൃദയങ്ങള്‍ ആണ് ഇന്ന് മനുഷ്യര്‍ക്കുള്ളത്. അവരിലെ ഹൃദയത്തില്‍ നിറയുന്ന സ്നേഹം അവര്‍ ദിനം പ്രതി വളരുന്ന കള്ളി ചെടികള്‍ കൊണ്ട് വളഞ്ഞു വച്ച് നന്മക്കു പ്രവേശനം നിഷേധിക്കുന്നു. ശവം തീനി ഉറുമ്പുകള്‍ പക്ഷെ നിര്‍ബാധം കള്ളി മുള്ലുകളെ കടന്നു ഹൃദയത്തില്‍ പ്രവേശിച്ചു അതിലെ ചോരയെ അരിച്ചു കുടിക്കുന്നു. സ്നേഹത്തിന്റെ എന്തെന്ന് മനസിലാക്കാന്‍ പലരും പല സമവാക്ക്യങ്ങളും ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഖലില്‍ ജിബ്രാന്‍ സ്നേഹത്തെ വരക്കുന്ന വിധം നോക്ക്..
മനുഷ്യ പുത്രനായ യേശു എന്നാ അദ്ധേഹത്തിന്റെ ഗ്രന്ഥത്തില്‍ യേശു മദ്ദല്ന മറിയതോട് പറയുന്ന വാചകം ആണ് ചുവടെ..

Then He looked at me, and the noontide of His eyes was upon me, and He said, “You have many lovers, and yet I alone love you. Other men love themselves in your nearness. I love you in your self. Other men see a beauty in you that shall fade away sooner than their own years. But I see in you a beauty that shall not fade away, and in the autumn of your days that beauty shall not be afraid to gaze at itself in the mirror, and it shall not be offended.

“I alone love the unseen in you.”

+++++++ JESUS THE SON OF MAN +++++++
by
Kahlil Gibran


ജോയ് ജോസഫ്‌
kjoyjosephk@gmail.com

Monday, January 7, 2013

നിനക്ക് അമ്മേം പെങ്ങളേം തിരിച്ചറിയാന്‍ കഴിയില്ല



മദ്യപിച്ചിട്ടുണ്ടോ?
ഉണ്ട്
എത്ര നാള്‍ ?
ഒത്തിരിക്കാലം
ഇപ്പോള്‍?
ഇല്ല
എത്ര നാള്‍ ആയി നിതിയിട്ടു?
5 കൊല്ലം
എന്താ നിര്‍ത്തിയത്?
ടെന്‍ഷന്‍ കാരണം നിര്‍ത്തിയതാ..
ടെന്‍ഷന്‍ വന്നാല്‍ എല്ലാവരും കുടിക്കുകയാണല്ലോ പതിവ്?
ആയിരിക്കാം ..എന്നാല്‍ ഞാന്‍ നിര്‍ത്തുകയാണ് ചെയ്തത്.
അതെന്താ ?
എല്ലാവരും ചെയ്യുന്നത് പോലെ ചെയ്യാന്‍ ആണെങ്കില്‍
എനിക്കും അവരുടെ പേരിട്ടാല്‍ പോരെ?
ഹ ഹ ഹ  ഹത് കൊള്ളാം... പിന്നെ കുടിചിട്ടെയില്ലേ?
കുടിച്ചു
എപ്പോള്‍?
ഒരു നല്ല സുഹൃത്തിനെ കിട്ടിയപ്പോള്‍
എത്ര തവണ ?
ഒരിക്കല്‍ മാത്രം.
പിന്നെ കുടിക്കാഞ്ഞതെന്തേ?
ആ സുഹൃത്തിനെ പിന്നെ കണ്ടില്ല.
അത് തീരുമാനം ലങ്ഘിക്കല്‍ അല്ലെ?
ആയിരിക്കാം.
പിന്നെ?
പക്ഷെ ആ സുഹൃത്തിനൊപ്പം കഴിച്ചപ്പോള്‍ അത് മദ്യം അല്ലായിരുന്നു
പിന്നെയോ  ?
അപ്പോള്‍ അത് അമൃത് ആയിരുന്നു.
പിന്നെന്താ കുടിക്കഞ്ഞത് ?
സുഹൃത്ത്‌ പോയി
എങ്ങോട്ട്?
ദൂരെ ഒരിടത്തേക്ക്
അപ്പോള്‍ വിഷമം ആയില്ലേ?
ആയി
പിന്നെന്താ കുടിക്കഞ്ഞത്?
വിഷമം വന്നാല്‍ ഞാന്‍ കുടി നിര്‍ത്തും.
അതെന്താ?
വിഷമം വരുമ്പോള്‍ കുടിക്കാന്‍ തുടങ്ങിയാല്‍ കുടി നിര്‍ത്താന്‍ കഴിയില്ല.
ഓഹോ?
കുടിക്കുമ്പോള്‍ കിട്ടുന്ന സുഖം ബോധം വരുമ്പോള്‍ പോകും.
ഓഹോ?
അപ്പോള്‍ പിന്നേം വിഷമം വരും
ഓഹോ?
അന്നെരംപിന്നേം കുടിക്കും.
ഓഹോ
അങ്ങനെ വിഷമം വരുപോഴൊക്കെ കുടിച്ചുകൊണ്ടിരുന്നാല്‍ കുടി നിര്‍ത്താന്‍ പറ്റില്ല.
അപ്പോള്‍  ആ സുഹൃത്ത്‌ ഇനീം വരുപോഴോ?
സന്തോഷത്തോടെ ആണെങ്കില്‍ കുടിക്കും.
അതെന്താ അങ്ങനെ?
സന്തോഷത്തോടെ ഒരു സുഹൃത്ത് വിഷം തന്നാലും ഞാന്‍ കുടിക്കും
കാരണം മദ്യം അല്ലല്ലോ പ്രധാനം
സന്തോഷമല്ലേ വലുത് ..സന്തോഷം!!!

?????????????????????????????????!!!!!!!!!!!!!!!!!!!!!!!!!++++++++++++++++++++++

ഇതൊരു തോന്നല്‍... എന്നാല്‍ സന്തോഷവും ദുഖവും ഒക്കെ ബാറില്‍ കിട്ടിയ മദ്യത്തില്‍ മുക്കി വെച്ച് സമാധാനം സ്പിരിറ്റില്‍ ആക്കി വാള് വച്ച് നില തെറ്റി നാട് റോഡിലേക്ക് വേച്ചു വേച്ചു നീങ്ങുമ്പോള്‍ ..ലഹരിയില്‍ പാതിയടഞ്ഞ കണ്ണുകള്‍ക്ക്‌ ഇടയിലൂടെ ദാ ....ഇതുപോലെ നീണ്ടു വരുന്ന രണ്ടു കൈകള്‍ കാണുമ്പോള്‍ ഉള്ളു പിടയും. ദാ ..ഇതുപോലെ കുത്തിയിരുന്ന് ദാനത്തിനു ദയക്കും വിശപ്പിനും വേണ്ടി കുത്തി ഇരുന്നു ഇറക്കുന്ന കൂണ് പിടിച്ച രൂപങ്ങള്‍ കാണുമ്പോള്‍ .....
അയ്യോ...
അമ്മയെയും ഭാര്യയേയും സഹോദരിയും ഓര്‍മ്മ വരുന്നില്ല എങ്കില്‍ ....ദയ തോന്നുന്നില്ല എങ്കില്‍ ..... മനസാക്ഷി കുത്ത് ഉണ്ടാകുന്നില്ല എങ്കില്‍ ..
തിരിച്ചറിഞ്ഞു കൊള്ളുക .. നീ ഒരു മൃഗം ആണ് എന്ന്!!!'
നിനക്ക് അമ്മേം പെങ്ങളേം തിരിച്ചറിയാന്‍ കഴിയില്ല എന്നും.......

ജോയ് ജോസഫ്‌

kjoyjosephk@gmail.com

പൈശാചിക ശക്തിയും കൂട്ടില്‍ അടക്കപെട്ട ഓമന നായക്കുട്ടിയം



അവിചാരിതമായി ഒരു ധ്യാന കേന്ദ്രത്തിന്റെ മുന്നിലൂടെ കടന്നു പോകേണ്ടി വന്നു. പള്ളിയും പരിസരങ്ങളും എല്ലാം ജന നിബിഡമാണ് . പ്രശസ്തനായ ഒരു ധ്യാന ഗുരുവിന്റെ പ്രഭാഷണം ആണ് നടക്കുന്നത്. കേള്‍ക്കാന്‍ രസം തോന്നിയപ്പോള്‍ തണല്‍ പറ്റി നിന്ന് ഞാനും. ധ്യാന ഗുരുവായ പുരോഹിതന്‍ സരസമായി കാര്യങ്ങള്‍ പറയുന്നു ..
വിഷയം പൈശാചിക ശക്തികള്‍ സ്വന്തം മനസ്സില്‍, കുടുംബത്തില്‍, സമൂഹത്തില്‍, വ്യക്തി ബന്ധങ്ങളില്‍ ഒക്കെ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതായിരുന്നു.
പൈശാചിക ശക്തി എന്നാല്‍ വലിയ തത്വ ശാസ്ത്ര പരമായി വിശകലനം ചെയ്യേണ്ട വസ്തുതയോന്നും അല്ലത്രേ. സ്വന്തം മനസ്സില്‍ സമാധാനം ഇല്ലാത്ത വിധം ഉയരുന്ന ചോദ്യങ്ങള്‍, സംശയങ്ങള്‍, ഉത്തരങ്ങള്‍ ഒക്കെ ആണ് പൈശാചിക ശക്തി എന്നു പറയുന്നത്. കടുത്ത ഒരു ദൈവ വിശ്വാസി മറ്റൊരാളുമായി ചങ്ങാത്തം കൂടിയാല്‍ അവര്‍ തമ്മില്‍ ഹൃദ്യമായി ചിരിച്ചുകൊണ്ട് സംസാരിക്കാനും ഇടപഴകാനും കഴിയാത്ത വിധം രൂപപ്പെടുന്ന ചിന്തകള്‍ ആണ് പൈശാചിക ശക്തികളുടെ ആദ്യപ്രവര്‍ത്തനം അത്രേ. അതൊരു പക്ഷെ ഒരു സംശയം ആകാം. അതുമല്ലെങ്കില്‍ ഒരു ചെറിയ സംഭവം ആകാം, അതുമല്ലെങ്കില്‍ ഒരു വ്യക്തി ആകാം, അല്ലെങ്കില്‍ മൂന്നാമതൊരു വ്യക്തി നടത്തുന്ന ഇടപെടല്‍ ആകാം ആ പൈശാചിക ശക്തി.
നല്ല സന്തോഷകരമായ മാനസിക വ്യക്തി ബന്ധങ്ങളില്‍ പൈശാചിക ശക്തി കടന്നു വരുന്നത് ഒരു പക്ഷെ വിസ്വാസപരമായ വിഷയങ്ങലിലൂദെയുമാകാം. മത വിശ്വാസവും ദൈവ വിശ്വാസവും രണ്ടും രണ്ടാണ്. ദൈവത്തില്‍ വിശ്വസിക്കാന്‍ രണ്ടു വ്യവസ്ഥകളെ ഉള്ളൂ.
 1) ദൈവം ഉണ്ട് എന വിശ്വാസവും
 2) ദൈവം എന്റെ മനസ്സ് അറിയും വിധം എന്റെ നന്മക്കായി എന്നെ കേള്‍ക്കും എന്ന എളിമയുള്ള മനസ്സും വേണം.
എന്നാല്‍ മത വിശ്വാസത്തിനു വ്യവസ്ഥകള്‍ ഒരുപാട് ഉണ്ട്. അതില്‍ ഏറ്റവും പ്രധാനം,
 വര്‍ഷങ്ങളോളം പലര്‍ കൂടി ചേര്‍ന്ന്  കെട്ടി ഉയര്‍ത്തിയിട്ടുള്ള സംവിധാനം നിശ്ചയിക്കും വിധം മാത്രംദൈവത്തില്‍ വിശ്വസിക്കുക ,പ്രാര്‍ത്തിക്കുക, പ്രവര്‍ത്തിക്കുക എന്നതാണ്.
ദൈവിക ചിന്തയിലുള്ള വിശ്വാസം ഉള്ളവന്‍ നല്ലവനും നീതിമാനും ആയിരിക്കും. തെറ്റ് പറ്റാതിരിക്കാന്‍ അവന്‍ ശ്രമിക്കും.ഇനി അഥവാ തെറ്റ് പറ്റിയാല്‍ അവന്‍ അത് തിരുത്താനും വീണ്ടും നന്നായി പെരുമാറാനും ചിന്തിക്കാനും ശ്രമിക്കും.
എന്നാല്‍ മതകീയ വിശ്വാസം ഉള്ളവന്‍ സ്വയം നീതിമാനും വിജ്ഞാനിയും തികഞ്ഞവനും ആണ് എന്ന് കരുതുന്നവനും തെറ്റുകള്‍ പറ്റിയാല്‍ അത് സമ്മതിക്കാന്‍ തയ്യാര്‍ ഇല്ലാത്തവനും ആയിരിക്കും. മറ്റുള്ളവരുടെ തെറ്റുകള്‍ തേടുകയും അവയുടെ പേരില്‍ അവനെ വിചാരണ ചെയ്യുകയുമാണ് പ്രധാന ജോലി.അവന്‍ നിയമങ്ങള്‍ക്കു  വേണ്ടി ജീവിക്കുന്നവന്‍ ആയി ഭാവിക്കും. എന്നാല്‍ നിയമം ആരും അറിയാതെ  ലങ്ഘിച്ച ശേഷം നീതിമാനായി ഭാവിക്കും. മറ്റുള്ളവര്‍ ചെയ്യുന്ന നിസാര തെറ്റുകള്‍ പോലും പൊറുക്കാന്‍ പറ്റാത്ത വിധം ഗൌരവമായി അവന്‍ കൈകാര്യം ചെയ്തു കള യുമത്രെ. അതിനവന്‍ ദൈവ വിശ്വാസത്തെ വരെ കൂടു പിടിച്ചു ന്യായീകരിക്കും.
യഥാര്‍ത്ഥത്തില്‍ ദൈവം പോലും മതകീയ വിശ്വാസത്താല്‍ പൈശാചിക ശക്തി ആയി മാറേണ്ട ഗതികേടില്‍ ആകും.
"സ്വന്തം മനസിനെയും ശരീരത്തെയും തമ്മിലും , താനും മറ്റൊരാളും തമ്മിലും , രണ്ടു കൂട്ടം വ്യക്തികള്‍ തമ്മിലും അകന്നു നില്‍ക്കാന്‍ ഇടവരുത്തും വിധം ഉണ്ടാകുന്ന ചിന്തകളും പഠനങ്ങളും രീതികളും വിശ്വാസങ്ങളും ആണ് പൈശാചിക ശക്തി".
ഇപ്പോള്‍ വിധി വ്യ്പീരിത്യം എന്ന് പറയട്ടെ ഇത്തരം പൈശാചിക ശക്തികള്‍ അധികമായി ഉണ്ടാകുന്നത്  മനുഷ്യനെ നല്ലവനാക്കാന്‍ വേണ്ടി രൂപീകരിക്കപ്പെട്ടിട്ടുള്ള മതകീയ സ്ഥാപനങ്ങളില്‍ നിനും അതിന്റെ പ്രമാണികള്‍ ആയ പുരോഹിതന്മാരില്‍ നിന്നും സന്ന്യാസിമാരില്‍ നിന്നും ഒക്കെയാണ് അത്രേ.
വശംവദര്‍ ആകുന്നവരെ അടിമകള്‍ ആക്കി തമ്മില്‍ തല്ലിക്കുന്ന എന്തിനെയും ആരെയും ഇതു ആശയത്തെയും പൈശാചിക ശക്തി എന്ന്  വിളിക്കാം. സ്നേഹം ഒന്ന് മാത്രം ആണ് പൈശാചിക ശക്തിയെ കീഴടക്കാന്‍ ഉള്ള വഴി. പക്ഷെ അവിടെയും പൈശാചിക ശക്തികള്‍ പിടി മുറുക്കിയ സാഹചര്യം ഇന്ന് നിലനില്‍ക്കുന്നതിനാല്‍ ഗതി അധോഗതിയിലേക്ക് നീങ്ങുകയാണ്.  സ്നേഹം  കൂട്ടില്‍ അടക്കപ്പെട്ട നായകുട്ടിയെ പോലെ ആണ്. അതിന്റെ ഓമനത്തവും ജന്മ ഗുണ്ടവുംസന്തോഷകാരവും സമാധാനം നല്‍കുന്നതും നന്ദി ഉള്ളതുമാണ്. എന്നാല്‍ പുറത്തിറങ്ങി സ്വതന്ദ്രമായി  നടന്നാല്‍ അതിനു പേ പിടിക്കാന്‍ സാധ്യത ഉണ്ട് എന്ന് വിശ്വാസം പഠിപ്പിക്കുന്നതിനാല്‍ ആ നായക്കുട്ടിയെ നാം കൂട്ടില്‍ ഇടുന്നു. പകരമോ? അത് എന്തുകണ്ടാലും പകയോടെ വന്ന്യതയോടെ ക്രൂരതയോടെ അവ്യക്ത വികാരങ്ങളോടെ കുരച്ചുകൊണ്ടിരിക്കും. തരാം കിട്ടിയാല്‍ കടിക്കുകയും ചെയ്യും. ഇതുപോലെ ആണ് പൈശാചിക ശക്തികള്‍ തടവിലിടുന്ന മനസ്സുകളുടെയും സമൂഹത്തിന്റെയും സ്ഥിതി ...എന്നും ധ്യാന ഗുരു പറയന്നു.

 ഹ ഹ ഹ ഹ ഹ ഹ കേട്ടപ്പോള്‍ ശരി എന്ന് തോന്നി. ഇവിടെ ചേര്‍ക്കുന്നു. പൈശാചിക ശക്തി ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും താല്‍പ്പര്യം ഉണ്ടെങ്കില്‍ പ്രതികരിക്കാം ...ഇല്ലെങ്കില്‍ പ്രതികരിക്കേണ്ട......ഹ ഹ ഹ ഹ ഏതായാലും ധ്യാന ഗുരുവിനു നന്ദി...

ജോയ് ജോസഫ്‌

kjoyjosephk@gmail.com
www.mylifejoy.blogspot.com

Sunday, January 6, 2013

എനിക്ക് പറ്റുന്ന തെറ്റും അവര്‍ക്ക് പറ്റുന്ന തെറ്റും


എനിക്ക് പറ്റിയ ഒരേ ഒരു തെറ്റ് എന്നെ സ്നേഹിക്കുന്നു എന്ന് പറയുന്നവരെ കണ്ണടച്ച് ഞാന്‍ വിശ്വസിക്കുന്നു എന്നതാണ്.
അവര്‍ക്ക് പറ്റുന്ന തെറ്റ്, ഞാന്‍ അവരെ യഥാര്‍ത്ഥത്തില്‍ സ്നേഹിക്കുന്നു എന്നതാണ്..ഹ ഹ ഹ ഹ ഹ
എന്തൊരു ലോകം!!!!!

ജോയ് ജോസഫ്‌

kjoyjosephk@gmail.com
www.mylifejoy.blogspot.com

വെളിച്ചത്തിന്റെ അള വെട്ക്കാനും ഇരുട്ടിന്റെ മാറാപ്പു മാറ്റാനും...

പച്ച പിടിക്കുന്ന പ്രതീക്ഷകള്‍
പുതുനാമ്പ് മുളയ്ക്കുന്ന സ്വപ്‌നങ്ങള്‍,
വാനിന്‍ തിരശീലയില്‍
വാടാതെ തണല്‍ വീഴ്ത്തി
നില്‍ക്കുന്ന ഹരിത വര്‍ണ്ണമേ..
ഇനിയില്ല നിനക്കൊപ്പം ഞാന്‍
എനിക്കിഷ്ട്ടം നിനക്ക് പിന്നിലെ
വെണ്മ വിതറും വാനിടതോടല്ലോ..
അവിടാകുംപോള്‍ ആരും വരില്ല
വെളിച്ചത്തിന്റെ
അള വെട്ക്കാനും ഇരുട്ടിന്റെ
മാറാപ്പു മാറ്റാനും...

ജോയ് ജോസഫ്‌
kjoyjosephk@gmail.com
www.mylifejoy.blogspot.com

അടുക്കി വയ്ക്കപ്പെട്ട ബാര്‍ബി പാവകളെ പോലെ..

അടുക്കി വയ്ക്കപ്പെട്ട ബാര്‍ബി പാവകളെ പോലെ..
കൌതുകം വിടരും കാഴ്ച കണ്ടു കണ്മിഴിചിരിക്കുന്ന
പിഞ്ചു പൈതങ്ങളെ...
ചിരി തന്നെ അമൃത് , മനം നിറയും സ്നേഹവും
നിഷ്കളങ്കത പൂ പോലെ വിരിയും ചുണ്ടുകള്‍
മനമൊന്നു നിറം ഒന്ന്
ചിന്ത ഒന്ന്...കൂട്ട് തന്നെ കൂട്ട്...
ഇക്കാലമായിരുന്നു നന്ന്, നിലതിരുന്നാലും നിറയുമല്ലോ മനം !!

ജോയ് ജോസഫ്‌
kjoyjosephk@gmail.com

പത്ര പ്രവര്‍ത്തനത്തിന്റെ ശുദ്ധത


സത്യത്തില്‍ പത്ര പ്രവര്‍ത്തനം എന്നാല്‍ എന്താണ്? നല്ല കാര്യങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക, പിന്തുണക്കുക, സഹായിക്കുക എന്നതൊക്കെ കൂടി അല്ലെ? ആണ്. അര്‍ഹരായവരെയും യോഗ്യരായവരെയും വേണം അങ്ങനെ പ്രോല്സാഹിപ്പിക്കാന്നും വളര്‍ത്താനും. ചിലരാകട്ടെ വലിയവലിയ കാര്യങ്ങള്‍ പറയുകയും വലിയ പ്രവര്‍ത്തനം നടത്തുന്നു എന്ന് ഭാവിക്കുകയും ചെയ്തു ആത്മാര്തതയില്‍ പാപ്പരത്തം കൈമുതലാക്കി ജാടയും വേഷം കെട്ടും മുഖമുദ്രയാക്കി ജീവിക്കുന്നു. പത്രങ്ങളില്‍ അച്ചടിച്ച്‌ വരുന്ന അക്ഷരങ്ങളുടെ വലിപ്പം പോലും അത്തരക്കാരുടെ മനസ്സിന് ഇല്ല എന്നത് സത്യം. അതിനിടയിലാണ് പത്ര പ്രവര്‍ത്തനത്തിന്റെ ശുദ്ധത എത്രയെന്നു തെളിയിക്കാന്‍ ഉണ്ടായ ഒരവസരം വന്നു ചേര്‍ന്നത്‌.
പി ബി ഗിരീഷ്‌ എന്ന ഒരു നാണം കുണുങ്ങി ആയ ഒരു 24 വയസ്സുകാരന്റെ ജീവിത കഥ വാര്‍ത്തയാക്കി എഴുതാന്‍ ഒരു അപ്രതീക്ഷിത അവസരം ഉണ്ടായി ഈ അടുത്ത നാളില്‍. ഒരു ഉള്‍നാടന്‍ ഗ്രാമം ആയ കൊട്ടിയൂരില്‍ ജനിച്ചതുകൊണ്ടു ജീവിതത്തില്‍ വിജയകരമായി മുന്നേറാന്‍ കഴിയാതെ പോയ ഒരു ആദിവാസി യുവ കായിക പ്രതിഭയാണ് പി ബി ഗിരീഷ്‌. രണ്ടു വര്ഷം ദേശീയ സ്കൂള്‍ മീറ്റില്‍ സുവര്‍ണ്ണ താരമായ ഗിരീഷ്‌ ഇപ്പോള്‍ ജീവിതം കര കയറ്റാന്‍ ടാറിംഗ് പണിക്കും കൂലി പണിക്കും വെട്ടുകല്ല് ചുമക്കാനും പോകുന്നു. ഇത്തവണ സംസ്ഥാന സ്കൂള്‍ കായിക മേള പൊടിപൊടിച്ചു നടക്കുന്നതിനിടയില്‍ മനോരമ സ്റ്റാഫ് ഫോട്ടോഗ്രാഫര്‍ സജീഷ് ശങ്കര്‍ എന്നെ വിളിച്ച് ഗിരീഷിനെ പറ്റി തിരക്കി. കല്‍ക്കട്ടയില്‍ വച്ച് നടന്ന ദേശീയ സ്കൂള്‍ കായിക മേളയില്‍ ഗിരീഷ്‌ 100 മീറ്ററില്‍ സ്വര്‍ണം നേടുന്ന ചിത്രം വര്‍ഷങ്ങള്‍ക്കു മുന്പ് എടുതത് സജീഷ് ആയിരുന്നു. അന്ന് മനസ്സില്‍ പതിഞ്ഞ മുഖം ഇന്നെവിടെ എന്നാ അന്വേഷണം ആണ് പുതുതായി പണിയുന്ന ഒരു വീടിന്റെ ചുവരുകല്‍ക്കായി വെട്ടു കല്ല്‌ ചുമക്കുന്ന ഗിരീഷിന്റെ അടുക്കല്‍ ഞങ്ങളെ എത്തിച്ചത്. ശബരി മല ദര്‍ശനം കഴിഞ്ഞു വന്ന അന്നാണ് ഞങ്ങള്‍ ഗിരീഷിനെ തേടി അവന്റെ വീട്ടില്‍ എത്തുന്നത്‌. എന്തായാലും മനോരമ പത്രത്തിന്റെ എല്ലാ എഡിഷനിലും മുന്‍പേജ് വാര്‍ത്ത ആയി ഗിരീഷ്‌. മനോരമ ന്യൂസ്‌ ചാനലിലും ഗിരീഷ്‌ വാര്‍ത്തയായി. പത്രം ഇറങ്ങി ഒരു മണിക്കൂറിനുള്ളില്‍ ഗിരെഷിനു വീട് അനുവദിച്ചുകൊണ്ട് മന്ത്രിയുടെ പ്രഖ്യാപനം ഉണ്ടായി. അതും വാര്‍ത്ത ആയി. പിറ്റേന്ന് മന്ത്രി പി കെ ജയലക്ഷ്മി ഗിരീഷിന്റെ വീട്ടില്‍ എത്തി കാര്യങ്ങള്‍ മനസിലാക്കി. ജോലി കൂടി നല്‍കുന്ന കാര്യം പരിഗണിച്ചു വരുന്നു. വീണ്ടും പഠനം തുടരണം എന്നും കായിക അദ്ധ്യാപകന്‍ ആകണം എന്നും ആണ് ഗിരീഷിന്റെ
മറവിയുടെ ആഴങ്ങളിലേക്ക് നിപതിക്കേണ്ട ഒരു പ്രതിഭയെ ഓര്‍മയുടെ ഓള ങ്ങളിലേക്ക് തുഴയെറിഞ്ഞ് തിരിച്ചു കൊണ്ട് വന്ന മനോരമയ്ക്കും സജീഷ് ശങ്കറിനും നന്ദി. ഒപ്പം അഭിലാഷ് ജോണിനും ജയരജിനും മനോജിനും .....

സസ്നേഹം
ജോയ് ജോസഫ്‌
kjoyjosephk@gmail.com

Thursday, January 3, 2013

പറക്കാന് പറ്റിയ ഒരു ദിക്ക് കണ്ടു പിടിച്ചേ പറ്റൂ.

എവിടെയാണ് ആകാശം പോലും?
അതും കുത്തക മുതലാളിമാര്‍ കൊണ്ടുപോയി കാണുമോ?
എവിടെക്കാണ്‌ പറക്കേണ്ടത്?
എന്റെ ചിറകുകള്‍ എന്താ വശങ്ങളില്‍ തന്നെയുണ്ടാകുമോ?
ഇവിടെ ഈ യന്ത്ര കുതിരക്കു ജീവന്‍ വെക്കുവോളം
എന്റെ നില നില്‍പ്പിനും പ്രശ്നം വരില്ലെന്നാസ്വസിക്കാം.
ചെറിയ ഹൃദയവും വലിയ ആദര്‍ശവും ഉള്ള ലോകമാണ്
ഇവിടെ ജീവിക്കാന്‍ പേടിക്കണം.
വാക്കിനു മേല്‍ വാക്ക് പറഞ്ഞു നെടുന്നവരുടെ കാലം.
ഇവിടെ പറക്കാന്‍  പടിക്കണം
ആകാശത്തേക്ക് നോക്കിയിരുന്നിട്ടും കാര്യമില്ല
താരങ്ങള്‍ നന്മ പൊഴിക്കില്ല
താഴെക്കെന്തു എന്ന് ശ്രദ്ധിച്ചിട്ടും കാര്യമില്ല
ഐശ്വര്യം മുളയ്ക്കില്ല.
അതിനാല്‍ പറക്കാന് പറ്റിയ ഒരു ദിക്ക് കണ്ടു പിടിച്ചേ പറ്റൂ.

ജോയ് ജോസഫ്‌

kjoyjosephk@gmail.com
www.mylifejoy.blogspot.com

Wednesday, January 2, 2013

ദൈവത്തിന്റെ വിഡ്ഢി


മൂന്നു മാസത്തെ അകല്‍ച്ച കഴിഞ്ഞു തിരിച്ചു ഫേസ് ബുക്കില്‍ വന്നപ്പോള്‍ ആത്മാര്‍ത്ഥ മിത്രങ്ങള്‍ എന്ന് ഞാന്‍ വിശ്വസിച്ച നാല് പേരെ കാണാന്‍ ഇല്ല. അവര്‍ പോയതാണോ എന്ന് ഞാന്‍ തിരക്കില്ല. കാരണം ഞാന്‍ അവരുടെ വ്യക്തി വിഷയങ്ങളില്‍ ഇടപെട്ടു എന്ന് നാളെ പറയരുത് എന്ന് എനിക്ക് നിര്‍ബന്ധം ഉണ്ട്. പോയവര്‍ക്കെല്ലാം നന്മ നേരുന്നു. നില്‍ക്കുന്നവര്‍ക്ക് ആശംസകള്‍ നേരുന്നു. ഇനി പോകണം എന്നുള്ളവര്‍ക്ക് ഐശ്വര്യം നേരുന്നു.
ഹ ഹ ഹ ഹ ഹ ഹ മേം ഹാപ്പി ഹാപ്പി ജോയ് ജോയ്

2013 ഉണ്ടായിരിക്കുന്നു. പതിവ് പോലെ പേറെടുക്കാന്‍ ഞാന്‍ വയറ്റാട്ടി വേഷം കെട്ടി ഇന്റെര്‍നെറ്റിന് മുന്നില്‍ കുത്തി ഇരുന്നില്ല. ആശംസകള്‍ക്ക് അര്‍ത്ഥമില്ലാത്ത മഹാന്മാര്‍ വിരാജിക്കുന്ന കാലമാണ്.അവിടെ ചീള് കേസുകെട്ടുകള്‍ ചെന്ന് പെടാന്‍ പാടില്ല. കാര്യങ്ങള്‍ ഗൌരവമായി പറയാന്‍ യോഗ്യതയും അര്‍ഹതയും ഉള്ളത് സിനിമാ നടന്മാര്‍, നടിമാര്‍, വ്യവസായികള്‍, എഴുത്തുകാര്‍, ധനികര്‍, രാഷ്ട്രീയക്കാര്‍, കൊലയാളികള്‍ തുടങ്ങിയവര്‍ക്ക് മാത്രമാണ്. ഞാനിതില്‍ ഒന്നുംപെടുന്ന ആളല്ല. അതുകൊണ്ട് എനിക്ക് സമാധാനംകിട്ടി തുടങ്ങീട്ടുണ്ട്. ദൈവത്തിന്റെ സ്വന്ത വിഡ്ഢി ആണ് ഞാന്‍. അതുകൊണ്ട് തന്നെ അത്തരം ഒരു പുസ്തകം തിരഞ്ഞു ഞാന്‍ ഞാന്‍. പഴയ ഒരു ഓര്മ വച്ചാണ് ഞാന്‍ ആപുസ്തകം അന്വേഷിച്ചത്. സ്നേഹപൂര്‍വ്വം എന്നെഴുതി ഒപ്പിട്ടു തരാന്‍ ആരും ഇല്ലാത്തതിനാല്‍ വില കൊടുത്തു വാങ്ങി. ഹ ഹ ഹ ഹ അല്ലെങ്കില്‍ തന്നെ ഒരു വാക്കിനും ഒരു ഒപ്പിനും എന്ത് വില?

ഒന്നാം തിയതി പുസ്തക ശാലയില്‍ പോയി പഴയ ഹോബി വീണ്ടും ആരംഭിച്ചു. നാല് പുസ്തകങ്ങള്‍ വാങ്ങി.
1 ഖലില്‍ ജിബ്രാന്റെ ദൈവത്തിന്റെ വിഡ്ഢി
2 ഖലില്‍ ഗിബ്രന്റെ മനുഷ്യ പുത്രനായ യേശു
3 ബിഷപ്‌ ഫുല്‍ടന്‍ ജോണ് ശീന്റെ മാലാഖയുടെ ബ്ലാക്ക് ബോര്‍ഡില്‍ നിന്ന്
4 സിഗ്മണ്ട് ഫ്രൊഇദിന്റെ പ്രണയത്തിന്റെയും രതിയുടെയും മനശാസ്ത്രം
ഇതില്‍ ആദ്യം വായന തുടങ്ങീതു ഖലില്‍ ജിബ്രാന്‍ തന്നെ. പി കെ ശിവദാസ്‌ പരിഭാഷപ്പെടുത്തിയ ദൈവത്തിന്റെ വിഡ്ഢി എന്നാ കഥ എന്റെ കഥ കൂടി ആയതു കൊണ്ട് അത് ഇവിടെ ചേര്‍ക്കുന്നു. പരസ്പരം മനസിലാകാത്ത ജീവിത ഭാഷയിലെ മനോഹരമായ സംഭവം പോലെ തോന്നും അത്. വിഡ്ഢികല്‍ ഉള്ളതുകൊണ്ടാണ് ബുദ്ധിമാന്മാര്‍ ജീവിക്കുന്നതും വിജയിക്കുന്നതും എന്ന് മനസിലാക്കാത്ത മഹാന്മാര്‍ക്കും മഹതികല്‌ക്കുമായി ആ കഥ ഇവിടെ ചേര്‍ക്കുന്നു.

ജോയ് ജോസഫ്‌

kjoyjosephk@gmail.com
www.mylifejoy.blogspot.com
www.jahsjoy.blogspot.com

Kahlil Gibran

Once there came from the desert to the great city of Sharia a man who was a dreamer, and he had naught but his garment and staff.

And as he walked through the streets he gazed with awe and wonder at the temples and towers and palaces, for the city of Sharia was of surpassing beauty. And he spoke often to the passers-by, questioning them about their city -- but they understood not his language, nor he their language.

At the noon hour he stopped before a vast inn. It was built of yellow marble, and people were going in and coming out unhindered.

"This must be a shrine," he said to himself, and he too went in. But what was his surprise to find himself in a hall of great splendour and a large company of men and women seated about many tables. They were eating and drinking and listening to the musicians.

"Nay," said the dreamer. "This is no worshipping. It must be a feast given by the prince to the people, in celebration of a great event."

At that moment a man, whom he took to be the slave of the prince, approached him, and bade him be seated. And he was served with meat and wine and most excellent sweets.

When he was satisfied, the dreamer rose to depart. At the door he was stopped by a large man magnificently arrayed.

"Surely this is the prince himself," said the dreamer in his heart, and he bowed to him and thanked him.

Then the large man said in the language of the city: "Sir, you have not paid for your dinner." And the dreamer did not understand, and again thanked him heartily. Then the large man bethought him, and he looked more closely upon the dreamer. And he saw that he was a stranger, clad in but a poor garment, and that indeed he had not wherewith to pay for his meal. Then the large man clapped his hands and called -- and there came four watchmen of the city. And they listened to the large man. Then they took the dreamer between them, and they were two on each side of him. And the dreamer noted the ceremoniousness of their dress and of their manner and he looked upon them with delight.

"These," said he, "are men of distinction."

And they walked all together until they came to the House of Judgement and they entered.

The dreamer saw before him, seated upon a throne, a venerable man with flowing beard, robed majestically. And he thought he was the king. And he rejoiced to be brought before him.

Now the watchmen related to the judge, who was the venerable man, the charge against the dreamer; and the judge appointed two advocates, one to present the charge and the other to defend the stranger. And the advocates rose, the one after the other, and delivered each his argument. And the dreamer thought himself to be listening to addresses of welcome, and his heart filled with gratitude to the king and the prince for all that was done for him.

Then sentence was passed upon the dreamer, that upon a tablet about his neck his crime should be written, and that he should ride through the city on a naked horse, with a trumpeter and a drummer before him. And the sentence was carried out forthwith.

Now as the dreamer rode through the city upon the naked horse, with the trumpeter and the drummer before him, the inhabitants of the city came running forth at the sound of the noise, and when they saw him they laughed one and all, and the children ran after him in companies from street to street. And the dreamer’s heart was filled with ecstasy, and his eyes shone upon them. For to him the tablet was a sign of the king’s blessing and the procession was in his honour.

Now as he rode, he saw among the crowd a man who was from the desert like himself and his heart swelled with joy, and he cried out to him with a shout:

"Friend! Friend! Where are we? What city of the heart’s desire is this? What race of lavish hosts?-- who feast the chance guest in their palaces, whose princes companion him, whose king hangs a token upon his breast and opens to him the hospitality of a city descended from heaven?"

And he who was also of the desert replied not. He only smiled and slightly shook his head. And the procession passed on.

And the dreamer's face was uplifted and his eyes were overflowing with light.