Sunday, January 13, 2013

സ്നേഹം നെയ്തു വച്ച ഒരു സമ്മാനം .. നന്ദി എന്റെ മിത്രമേ..



ഇത് ഞാന്‍ ആണ്. മൂന്നു മാസങ്ങള്‍ക്ക് ശേഷം ഉള്ള എന്റെ ഒരു ചിത്രം. എന്റെ ചേട്ടന്റെ മകന്‍ അനന്ദ് എടുത്തതാണ് ഈ ചിത്രം. അതിനു കാരണം ഉണ്ട്. എന്റെ സുഹൃത്തുക്കളും വീട്ടുകാരും ഒക്കെ ഈ വേഷത്തില്‍ എന്നെ ആദ്യം കാണുകയാണ്. സ്വന്തമായി ഒരു വെള്ളമുണ്ട് ഞാന്‍ ആദ്യം ഉടുക്കുകയാണ്. മലയാറ്റൂര്‍ മല കയറാന്‍ പോകുമ്പോള്‍ അന്നേ ദിവസം ഒരു കാവി മുണ്ട് ഉടുക്കാരുണ്ട്. വില കൊടുത്തോ അല്ലാതെയോ ഒരു വെള്ള മുണ്ട് ഞാന്‍ ഉപയോഗിച്ചിട്ടില്ല ഇതുവരെയും ഒരിക്കല്‍ പോലും. ഈ മുണ്ടും പിങ്ക് ഷര്‍ട്ടും എനിക്ക് ഒരു നല്ല സുഹൃത്ത് വാങ്ങി സമ്മാനമായി തന്നതാണ്. രണ്ടു മാസങ്ങള്‍ക്ക് മുന്പ.എന്റെ ജന്മ ദിനത്തിന് .. ഇത് വരെ അവ രണ്ടും ഉപയോഗിച്ചിരുന്നില്ല. ഇന്ന് പള്ളിയില്‍ പോകുവാന്‍ ഒരുങ്ങുമ്പോള്‍ ഇത് ഞാന്‍ വീട്ടില്‍ കാണിച്ചു. എല്ലാവരും നിര്‍ബന്ധിച്ചു അത് ധരിക്കാന്‍.എനിക്ക് ഈ മുണ്ടും ഷര്‍ട്ടും വാങ്ങി തന്ന മിത്രം ഫേസ് ബുക്കില്‍ ഒരിടത് ഉണ്ട്. ഒരു പക്ഷെ ആ സുഹൃത്തിന്റെ ആഗ്രഹം ഇപ്പോള്‍ സാധിചിട്ടുണ്ടാകും.എന്തെങ്കിലും പ്രതീക്ഷിച്ചു കൊണ്ടാവും ആ മിത്രം എനിക്ക് ഇത് സമ്മാനം തന്നത്. കുറഞ്ഞത്‌ ഒരു തവണ എങ്കിലും എന്നെ ഈ വേഷത്തില്‍ കാണാന്‍ എങ്കിലും ആഗ്രഹിചിട്ടുണ്ടാകും. എനിക്കാ സുഹൃതനോട്‌ നന്ദി പറയാനും എന്റെ സന്തോഷമാരിയിക്കാനും ഈ ചിത്രം ഉപകരിക്കും.ചെറുതെങ്കിലും സ്നേഹം എന്ന വലിയ സമ്പാദ്യം ഉള്ളതുകൊണ്ടല്ലേ ആ സുഹൃത്ത്‌ ജന്മ ദിനം തേടി പിടിച്ചു എനിക്കിതു തന്നത്. പൊതുവെ കറുപ്പ് പോലെ ഉള്ള വസ്ത്രങ്ങള്‍ ആണ് ഞാനധികം ധരിക്കുക. ജീവിതത്തിലെ കറുത്ത വശങ്ങള്‍ ഓര്‍മിക്കാന്‍ അതെന്നെ കഴിഞ്ഞ എതാനും വര്ഷങ്ങള്‍ ആയി സഹായിച്ചിട്ടുണ്ട്. നന്നായി ജീവിക്കുക നന്നായി സ്നേഹിക്കുക എന്ന ബോധം ഉണ്ടാക്കി തന്ന അനുഭവങ്ങള്‍ സഹിക്കാവുന്നതിഉം വലുതായിരുന്നു. അതുകൊണ്ട് തന്നെ ഞാന്‍ ഈ സമ്മാനിത വസ്ത്രങ്ങള്‍ ധരിച്ചിരുന്നില്ല ഇത് വരെ. അല്‍പ്പം ബുദ്ധിമുട്ടി ആണ് ഇതുധരിച്ചു പള്ളിയില്‍ പോയത്. ഹ ഹ ഹ .. എന്നെ ഈ വേഷത്തില്‍ കണ്ട പലരും ഞാന്‍ പെണ്ണ് കെട്ടാന്‍ തയ്യാര്‍ എടുക്കുകയാണോ എന്ന് ധരിച്ചു. ഒത്തിരിപ്പേര്‍ എന്റെ വേഷം കണ്ടു സന്തോഷം പറഞ്ഞു. ഒത്തിരിപ്പേര്‍ എന്നെ തമാശകള്‍ പറഞ്ഞു കളിയാക്കി. ആ കളിയാക്കലുകളും തമാശകളും ഒക്കെ കൂടി കുറച്ചു നേരത്തേക്ക് എങ്കിലും അവര്‍ക്കും എനിക്കും ജോയ് ( ആനന്ദം ) ഉണ്ടാക്കി തന്നു. അതിന്റെ രസത്തില്‍ കുറെ സമയം അവര്ര്കും എനിക്കും സ്നേഹം തോന്നി എന്നത് തന്നെ ഇതില്‍ ഏറ്റവും നല്ല വശം. അപ്പോള്‍ അതിനൊക്കെ കാരണമായ, എനിക്കീ വസ്ത്രങ്ങള്‍ സമ്മാനിച്ച ആ സുഹൃത്തിനു ഈ വേഷത്തില്‍ എന്നെ കാണുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം എത്ര വലുതായിരിക്കും!!!! അതൊക്കെയല്ലെ ശരിക്കും സ്നേഹം!!! അതിനെയൊക്കെ അല്ലെ ദൈവീക സ്നേഹം സ്വര്‍ഗീയ സന്തോഷം എന്നൊക്കെ വിളിക്കേണ്ടത്? ആ നല്ല സ്നേഹിക്കുന്ന സുഹൃത്തിനു എന്റെ നന്ദി...മറ്റുള്ളവരുടെ സ്നേഹത്തിന്റെ അടയാളങ്ങള്‍ ഇതൊക്കെ.. നന്ദി ഒരിക്കല്‍ കൂടി പറഞ്ഞാല്‍ ദൈവം പിണ ങ്ങില്ല എന്ന് എനിക്കുറപ്പാണ്.. ഹ ഹ ഹ ഹ സ്നേഹം നെയ്തു വച്ച ഈ വസ്ത്രങ്ങള്‍ ഉടുതത്തില്‍ എനിക്ക് അഭിമാനം തോന്നുന്നു...നന്ദി ....

ഏതാനുംഒരു വര്ഷം മുന്പ് എന്റെ ഒരു സുഹൃത്ത്‌ എനിക്കൊരു ടി ഷര്‍ട്ടും ഒരു ഷര്‍ട്ടും സമ്മാനം തന്നിരുന്നു..അതിനുള്ള നന്ദി വാക്കാല്‍ പറഞ്ഞതോഴിച്ചാല്‍ ഒരു ചിത്രം അയച്ചു കൊടുക്കാന്‍ കഴിഞ്ഞില്ല. തീര്‍ത്തും നിസ്സാരമെന്നു തോന്നുന്നതെങ്കിലും എന്നെ സംബന്ധിച്ചടത്തോളം ഈ സമ്മാനങ്ങല്‍ക്കൊക്കെ വലിയ വില ഇന്ന് ഞാന്‍ കല്‍പ്പിക്കുന്നു. കാരണം മുന്പ് ഞാനിങ്ങനെ ആയിരുന്നില്ല. എന്നാല്‍ സ്നേഹത്തിനു വില ഇടാന വിലകൂടിയസംമാനഗല്‍ അല്ല വേണ്ടത് എറ്റവും നിസ്സാരമായ ഒരു നന്നിയുടെ വാക് തന്നെ മതിയാകും. കൂടാതെ ഓരോ സമ്മാനങ്ങളും സ്വയം സ്നേഹത്തില്‍ വിനയം നേടി ഏളിമപ്പെടാന്‍ ഓര്‍മ്മിപ്പിക്കുന്നു.. അതുകൊണ്ട് തന്നെ ഈ സമ്മാനങ്ങള്‍ എന്റെ ഹൃദയത്തോളം വിലപ്പെട്ടതാണ്.. മരിക്കും വരെ ഞാന്‍ അവരോടു സ്നേഹത്തില്‍ കടപ്പെട്ടിരിക്കുന്നു...നന്ദി...

joy joseph
kjoyjosephk@gmail.com
www.mylifejoy.blogspot.com

No comments:

Post a Comment