Saturday, January 26, 2013

പാളയും കൂമ്പാളയും



പാളയും കൂമ്പാളയും തമ്മില്‍ എന്ത് ബന്ധം?
ജീവിതത്തിലെ ഒരു ദശാസന്ധിയില്‍ ഒന്നായിരുന്നു രണ്ടുപേരും.
പക്ഷെ ശുദ്ധമായ നിറവും ഗന്ധവും കുളിര്‍മ്മയും ഒക്കെ അവശേഷിപ്പിച്ചു
കൂമ്പാള നന്മയുടെ കാവല്‌ക്കാരായ കുഞ്ഞുങ്ങളുടെ അടുത്തേക്ക് പോകുന്നു.
പാള ആകട്ടെ മുഴുത്ത ആദര്‍ശങ്ങളുടെ പൊതിയുമായി മറ്റുള്ളവരെ ഓരോ ദിവസവും കുളിര്‍മ്മയും നൈര്‍മ്മല്ല്യവും
കാണിച്ചു മുതലെടുപ്പിനായി നടക്കുന്നു.
ഒടുവില്‍ രണ്ടുപേരും നിലത്തു തന്നെ വീഴും എന്നൊന്നും പാള മനസിലാക്കുന്നില്ല.
കൂമ്പാള കുഞ്ഞുങ്ങള്‍ എടുക്കും..പാളയോ ?
നാട്ടുകാര്‍ മുഴുവന്‍ എടുക്കും.... ഹ ഹ ഹ
എനിക്ക് കൂമ്പാള ആയാല്‍ മതി..
പാള ആകെണ്ടാവര്‍ അതാകട്ടെ..
നിലത്തു വീണാല്‍ എല്ലാവരും കുത്ത് പാള ആക്കും...പാളയെ ..
അത് പാള ഓര്‍ക്കില്ല.ഹ ഹ ഹ ഹ ഹ
ഹ ഹ ഹ
ജീവിതത്തില്‍ ആത്മര്തതയുള്ള
സ്നേഹം, സൗഹൃദം സത്യസന്ധത വിശ്വസ്തത വിട്ടുവീഴ്ച
എന്നിവയൊന്നും ഇല്ലാത്ത ചിലര്‍
വലിയ വലിയ ആശയങ്ങളും ആദര്‍ശങ്ങളും ആയി
 ഇര പിടിക്കാന്‍  ഇറങ്ങുന്ന സമയം ആയിരിക്കുന്നു.
അപ്പോള്‍ എനിക്ക് പോകാന്‍ സമയം ആയി. കാരണം
എനിക്ക് മേല്‍പ്പറഞ്ഞ എല്ലാ ഗുണങ്ങളും ഉണ്ട്.
അതുകൊണ്ട്
എല്ലാവരോടുമായി ഐ ലവ് യു പറയുന്നു .....
പിന്നെ ശുഭാരാത്രിയും നേരുന്നു.
 നന്നായി ഉറങ്ങുക.
നല്ല മനസ്സുമായി ഉണരുക ...

എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവര്‍ത്തി

ജോയ് ജോസഫ്‌

No comments:

Post a Comment