Thursday, January 24, 2013

അയ്യോ.... ഈ രാഗിത്തും ഉണ്ണിയും പിന്നെ ചില ജീവിത സ്നേഹത്തിന്റെ ചിന്തകളും.. .....

ഇത് രാഗിത്ത് എന്ന പതിനൊന്നു വയസുകാരന്‍ ആദിവാസി കുട്ടിയും ഉണ്ണി എന്ന  മരപ്പട്ടി കുട്ടിയും തമ്മില്‍ ഉള്ള ഒരു സൌഹൃതത്തിന്റെ കഥയാണ്‌.
ഈയിടെയായി ഞാന്‍ സമൂഹത്തിലെ താഴെക്കിടയില്‍ ഉള്ളവര്‍ എന്ന് മറ്റുള്ളവര്‍ വിളിക്കുന്ന ചില മനുഷ്യ കോലങ്ങളുടെ പിന്നാലെയാണ്. അവഗണന, അവഹേളനം, അവശത, അനാഥത്വം അങ്ങനെ പല തലങ്ങളിലുള്ള നോവിക്കുന്ന പശ്ചാത്തലം ഉള്ള ചില മനുഷ്യ ജീവികളുടെ പിന്നാലെ ഉള്ള ഓട്ടം എന്നെ പുതിയ ചില മാനസികാവസ്ഥയില്‍ എത്തിച്ചുകൊണ്ടിരിക്കുകയാണ്. വാര്‍ദ്ധക്യം അനാധത്വതിന്റെയും അവഗണനയുടെയും ഉത്സവ കാലം ആണ്. അവിടെ നിരാലംബരുടെ നിലവിളികള്‍ കേള്‍ക്കാന്‍ തിരക്കുള്ള ലോകങ്ങള്‍ക്കു സമയമില്ല. പുരോഹിതരും സന്ന്യാസികളും ശുഭ്ര വസ്ത്ര ധാരികളും ഒക്കെ സമൂഹത്തെ ബോധവല്‍ക്കരിക്കാന്‍ ഓടി നടക്കുന്നതിനിടയില്‍ കുറെ മനുഷ്യ കോലങ്ങള്‍ ജീവിക്കുന്നു. ഉണ്ണുവാന്‍ രുചികരമായ ഒന്നുമില്ലാതെ, ഉടുക്കുവാന്‍ ചേലകള്‍ ഇല്ലാതെ, ആരോഗ്യം നിലനിര്താന്‍ ഔന്‍സ്  കുപ്പിയില്‍ മരുന്ന് ഊറ്റി കുടിക്കാന്‍ പണം ഇല്ലാതെ..അങ്ങനെയങ്ങനെ..
ജീവിതത്തിനും മരണത്തിനുമിടയില്‍ തിരക്കുകള്‍ക്കിടയില്‍ ഭൂമി വെട്ടിപ്പിടിക്കാന്‍ കുറെ പേര്‍, സ്ത്രീകളുടെ മാനം കാക്കാന്‍ ഒത്തിരിപ്പേര്‍, പീഡിപ്പിക്കാന്‍ കുറെ പേര്‍, ധ്യാനിപ്പിക്കാന്‍ പള്ളീല്‍ അച്ചന്മാര്‍., വേദം പഠിപ്പിക്കാന്‍ കാവിയിട്ട കിന്നരന്മാര്‍, അല്ലാഹുവിനെ അലമുറയിട്ടു വിളിക്കാന്‍ താടി നീട്ടി തലേക്കെട്ട് കെട്ടിയ കുറെ പേര്‍, .... പുന്നയം വിളംബാന്‍ സഹായക വേഷംകെട്ടിയ കുറെ സ്വയം സേവകന്മാര്‍..അടിഞ്ഞു പോയ നിരാലംബ ജീവിതങ്ങളെ രക്ഷിക്കാന്‍ സാമൂഹ്യ സേവകരും ആതമീയ ജ്ഞാനികളും നിപുനന്മാരുമായ ഇവരെല്ലാം ഉണ്ടായിട്ടും ഇവരുടെയൊക്കെ തിരക്കുള്ള സേവന പാദയില്‍ അവരുടെയൊക്കെ കാലുകള്‍ക്കിടയില്‍ ചവിട്ടി അരയ്ക്കപെട്ടു ഒടുങ്ങുന്ന ജീവിതങ്ങള്‍ എത്ര എത്ര...
മഹാന്മാരും മഹതികളും ഒന്നും ഇവരെ കാണുന്നില്ല. പലരും ലോകം കീഴടാക്കാന്‍ ഉള്ള തത്രപ്പാടില്‍ ആണ്.
പരിതാപകരം തന്നെ..
ഈ മതങ്ങളും സമുദായങ്ങളും പാര്‍ട്ടികളും ട്രുസ്ടുകളും ഒക്കെ എന്തിനാണ്? ഇവരൊക്കെ ഉണ്ടാക്കുന്ന പണം വേദവും ബൈബിളും കൊറാനും  മാര്‍ക്സിസവും നാവിട്ടടിച്ചു സമയം കളയാനും തിന്നു കൊഴുത് രമിക്കാനും അല്ലാതെ വേറെ എന്തിനാണ് ഉപയോഗിക്കുന്നത്? പറ്റിച്ചു ജീവിക്കുന്ന ഒത്തിരി കില്ലകള്‍ !!!
അവര്‍ ആഴച്ചകള്‍ നീളുന്ന ധ്യാനം നടത്തുന്നു..വിശക്കുന്നവനു വേദം വിളംബാന്‍ യജ്ഞങ്ങള്‍ നടത്തുന്നു, ഉരൂസുകാളുടെ ഉലസവം ആണ്..പാര്‍ട്ടി പ്ലീനങ്ങള്‍ ..പാര്‍ടി കൊണ്ഗ്രസ്സുകള്‍!!..ബൈട്ടക്ക് സമ്മേളനങ്ങള്‍.. പറ്റിക്കുന്നതിന് ജാതിയും മതവും വര്‍ഗ്ഗവും ഗോത്രവും പാര്‍ട്ടിയും വ്യത്യാസമില്ല. വ്യാജം പറയുന്നവര്‍ സത്യത്തിന്റെ പ്രവാചകന്മാര്‍ ആകുന്നു. മറ്റുള്ളവരെ ചതിക്കുന്നവര്‍ പ്രണയത്തെ പറ്റി പ്രസങ്ങിക്കുന്നു.സുഹൃത്തിനോട്‌ ക്ഷമിക്കാന്‍ കഴിയാത്തവന്‍ യേശുക്രിസ്തുവിന്റെ അളിയന്‍ ആണ് എന്ന് ഭാവിക്കുന്നു..
സൌഹൃദങ്ങളെ വ്യഭിച്ചരിക്കുന്നവര്‍ ദൈവങ്ങളുടെ പേര് പറഞ്ഞു പറ്റിച്ചു ജീവിക്കുന്നു..
അതിനെല്ലാമിടയില്‍ കണ്ട ഒരു നല്ല സ്നേഹവും സൌഹൃദവും പെട്ടെന്ന് കാമറയില്‍ പകര്‍ത്തി ഞാന്‍.
അതാണ്‌ രാഗിത്തിനു ഉണ്ണിയോടും ഉണ്ണിക്കു രാഗിതിനോടും ഉള്ള സ്നേഹം,സൌഹൃദം , എല്ലാം.
രാഗിത്ത് പാനൂരിനടുത്തുള്ള ഒരു ആദിവാസി കോളനിയിലെ കുട്ടി ആണ്. ആറാം ക്ലാസില്‍ പഠിക്കുന്നു. അവന്റെ തോളതിരുന്നു ചെവിയില്‍ കടിച്ചു വേദനിപ്പിക്കുകയും അവന്റെ കവിളില്‍ നക്കുകയും അവന്റെ മൂക്കില്‍ മാന്തുകയും കണ്ണിലേക്കു എത്തി വലിഞ്ഞു നോക്കുകയും ഒക്കെ ചെയ്യുന്ന ഉണ്ണി ഒരു വയസ്സ് പ്രായം വരുന്ന ഒരു മരപ്പട്ടി ആണ്!! മനുഷ്യരോട് അധികം ഇണങ്ങാത്ത, മനുഷ്യനെ കണ്ടാല്‍ അറപ്പോടെയും ഭയത്തോടെയും ഓടി മറയുന്ന മരപ്പട്ടി എന്നാ കൊച്ചു ജീവി. നാമൊക്കെ പരിഹാസത്തോടെ മാത്രം വിളിക്കുന്ന മരപ്പട്ടി.
പക്ഷെ, രാഗിത്ത് എവിടെ പോയാലും ഉണ്ണിയും ഉണ്ടാവും ഒരു സഞ്ചിയിലോ പോക്കറ്റിലോ അതുമല്ലെങ്കില്‍ രാഗിതിന്റെ തോളിലോ കയറി..
ഉണ്ണിയെ പല തവണ രാഗിതിന്റെ മാതാ പിതാക്കള്‍ ദൂരെ കാട്ടില്‍ കൊണ്ടുപോയി ഉപേക്ഷിച്ചു. പക്ഷെ കിലോമീറ്ററുകള്‍ താണ്ടി അവന്‍ വീണ്ടും രാഗിതിനെ തേടി എത്തും ...രാഗിതിനെ കണ്ടില്ലെങ്കില്‍ ഉണ്ണിക്കു ഭ്രാന്താണ് .. കാണുന്നവരെയൊക്കെ മാന്തും, വീടിനു ചുറ്റും നിര്‍ത്താതെ ഓടും, മറ്റുള്ളവരെ ശല്യം ചെയ്യും, ഭക്ഷണം ഉപേക്ഷിക്കും, ....അങ്ങനെ അങ്ങനെ പലതും അവന്‍ കാട്ടിക്കൂട്ടും. രാഗിതിന്റെ സുഹൃത്തുക്കള്‍ അവന്റെയും സുഹൃത്തുക്കള്‍ ആണ്. പക്ഷെ ഒരു അകലം ഉണ്ണി ഇപ്പോഴും അവരോടു സൂക്ഷിക്കും, രാഗിതിന്റെ കൂട്ടുകാരില്‍ നായരും നസ്രാണിയും ചോകൊനും, തീയനും , നമ്പൂരിയും ഇസ്ലാമിയും ഒക്കെ ഉണ്ട്. ഇനം ഏതായാലും എല്ലാം കണക്കാണ് എന്ന് രാഗിതിനു അറിയില്ല, എന്നാല്‍  ഉണ്ണി എന്ന മരപ്പട്ടിക്ക്‌ അത് പണ്ടേ മനസിലായത് കൊണ്ടാകാം അവറ്റകളെ ഒന്നിനെയും ഉണ്ണി അധികം അടുപ്പിക്കാറില്ല....
മറ്റുള്ളവരുടെ കാഴ്ചയില്‍ ശല്യം എന്ന് തോന്നിക്കുമ്പോഴും,
മറ്റുള്ളവരുടെ പ്രീതിയും പിന്തുണയും തേടി ഓരോ തവണ അവഗനിക്കപ്പെടുംപോഴും
 ഓരോ തവണ ഉപേക്ഷിക്കപ്പെടുംപോഴും അകറ്റപ്പെടുംപോഴും
രാഗിത്തിനു അടുത്തേക്ക് നാണവും മാനവും കേട്ട് ഓടിയെത്തുന്ന സത്യസന്ധമായ സ്നേഹം ഉള്ള ജീവിയെ നാം മരപ്പട്ടി എന്ന് വിളിക്കുന്നു.
രാഗിത്താകട്ടെ ഒടുവില്‍ ആ സ്നേഹം തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ ഉണ്ണിക്കു വേണ്ടി സ്കൂള്‍ പഠനം പോലും കളഞ്ഞു കറങ്ങി നടപ്പാണ് രാഗിത്ത് ...കാടിന്റെ മക്കള്‍ ആണ് രണ്ടു പേരും എന്നതിനാല്‍ ശുധവയുവിനോപ്പം ശുദ്ധമായ സ്നേഹവും പങ്കിടുന്നു രണ്ടാളും.
വിപ്ലവത്തിന്റെ ചുവന്ന മണ്ണിലെ മണ്ണിന്റെ മക്കളായ ആദിവാസികളുടെ കൂടെയുള്ള വൃദ്ധ ജനങ്ങളുടെ ജീവിതം എങ്ങനെ എന്ന് പഠിക്കാന്‍ ഉള്ള ശ്രമവുമായി കാട് കയറിയപ്പോള്‍ ആണ് ആരോടും അധികം മമത കാണിക്കാത്ത രാഗിത്ത് എന്ന പയ്യനെയും അവന്റെ ഓമന ആയ ഉണ്ണി എന്ന മരപ്പട്ടിയെയും കണ്ടു മുട്ടിയത്‌. പരിഷ്കാരത്തിന്റെ ക്യാമറ കണ്ടപ്പോള്‍ തന്നെ രാഗിതും ഉണ്ണിയും മുഖം ഖനപ്പിച്ചു. പ്രത്യയ ശാസ്ത്രങ്ങലോ മത മൌലീക വാദങ്ങളോ സങ്കല്പ്പങ്ങലോ ഇല്ലാത്ത ആ സൌഹൃദത്തിനു ആയിരമാണ്ട് ആയുസ്സ് കൊടുത്തിരുന്നു എങ്കില്‍!!!
ക്ഷമിക്കാനും പൊറുക്കാനും വീണ്ടും സ്നേഹിക്കാനും കഴിയുന്നില്ലയെങ്കില്‍ പിന്നെ എന്തോന്ന് സൗഹൃദം ? തുറന്നു പറഞ്ഞും പെരുമാറിയും കീഴടങ്ങിയും വിട്ടു വീഴ്ച ചെയ്തും ജീവിക്കാന്‍ കഴിയാത്ത സൌഹൃദങ്ങളെ സൗഹൃദം എന്ന് വിളിക്കുന്നവര്‍ക്കായി ഞാന്‍ ഈ യഥാര്‍ത്ഥ കഥ സമര്‍പ്പിക്കുന്നു. .. പരസ്പരം മനസിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍, വിട്ടു വീഴ്ച വരുത്താന്‍ കഴിയുന്നില്ലെങ്കില്‍ സ്നേഹിക്കുന്നു എന്ന വാക്കിനു എന്ത് അര്‍ത്ഥം ?
ആരാകാന്‍ ആണ് എനിക്കിഷ്ട്ടം?
ഉണ്ണിയോ രാഗിതോ?
ഞാന്‍ പറയും ഉണ്ണി ആകാന്‍ ആണ് എനിക്കിഷ്ട്ടം  എന്ന്.ഹ ഹ ഹ ഹ 
എന്റെ സുഹൃത്തുക്കള്‍ രാഗിതുമാരും ആയിരുന്നു എങ്കില്‍!!!!
ചില സമയത്ത് തിരിച്ചും ആകാന്‍ ഞാന്‍ പഠിക്കേണ്ടിയിരിക്കുന്നു...ഹ ഹ ഹ

ജോയ് ജോസഫ്‌ 


JoY JosepH
kjoyjosephk@gmail.com
www.mylifejoy.blogspot.com

No comments:

Post a Comment