Monday, January 7, 2013

പൈശാചിക ശക്തിയും കൂട്ടില്‍ അടക്കപെട്ട ഓമന നായക്കുട്ടിയം



അവിചാരിതമായി ഒരു ധ്യാന കേന്ദ്രത്തിന്റെ മുന്നിലൂടെ കടന്നു പോകേണ്ടി വന്നു. പള്ളിയും പരിസരങ്ങളും എല്ലാം ജന നിബിഡമാണ് . പ്രശസ്തനായ ഒരു ധ്യാന ഗുരുവിന്റെ പ്രഭാഷണം ആണ് നടക്കുന്നത്. കേള്‍ക്കാന്‍ രസം തോന്നിയപ്പോള്‍ തണല്‍ പറ്റി നിന്ന് ഞാനും. ധ്യാന ഗുരുവായ പുരോഹിതന്‍ സരസമായി കാര്യങ്ങള്‍ പറയുന്നു ..
വിഷയം പൈശാചിക ശക്തികള്‍ സ്വന്തം മനസ്സില്‍, കുടുംബത്തില്‍, സമൂഹത്തില്‍, വ്യക്തി ബന്ധങ്ങളില്‍ ഒക്കെ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതായിരുന്നു.
പൈശാചിക ശക്തി എന്നാല്‍ വലിയ തത്വ ശാസ്ത്ര പരമായി വിശകലനം ചെയ്യേണ്ട വസ്തുതയോന്നും അല്ലത്രേ. സ്വന്തം മനസ്സില്‍ സമാധാനം ഇല്ലാത്ത വിധം ഉയരുന്ന ചോദ്യങ്ങള്‍, സംശയങ്ങള്‍, ഉത്തരങ്ങള്‍ ഒക്കെ ആണ് പൈശാചിക ശക്തി എന്നു പറയുന്നത്. കടുത്ത ഒരു ദൈവ വിശ്വാസി മറ്റൊരാളുമായി ചങ്ങാത്തം കൂടിയാല്‍ അവര്‍ തമ്മില്‍ ഹൃദ്യമായി ചിരിച്ചുകൊണ്ട് സംസാരിക്കാനും ഇടപഴകാനും കഴിയാത്ത വിധം രൂപപ്പെടുന്ന ചിന്തകള്‍ ആണ് പൈശാചിക ശക്തികളുടെ ആദ്യപ്രവര്‍ത്തനം അത്രേ. അതൊരു പക്ഷെ ഒരു സംശയം ആകാം. അതുമല്ലെങ്കില്‍ ഒരു ചെറിയ സംഭവം ആകാം, അതുമല്ലെങ്കില്‍ ഒരു വ്യക്തി ആകാം, അല്ലെങ്കില്‍ മൂന്നാമതൊരു വ്യക്തി നടത്തുന്ന ഇടപെടല്‍ ആകാം ആ പൈശാചിക ശക്തി.
നല്ല സന്തോഷകരമായ മാനസിക വ്യക്തി ബന്ധങ്ങളില്‍ പൈശാചിക ശക്തി കടന്നു വരുന്നത് ഒരു പക്ഷെ വിസ്വാസപരമായ വിഷയങ്ങലിലൂദെയുമാകാം. മത വിശ്വാസവും ദൈവ വിശ്വാസവും രണ്ടും രണ്ടാണ്. ദൈവത്തില്‍ വിശ്വസിക്കാന്‍ രണ്ടു വ്യവസ്ഥകളെ ഉള്ളൂ.
 1) ദൈവം ഉണ്ട് എന വിശ്വാസവും
 2) ദൈവം എന്റെ മനസ്സ് അറിയും വിധം എന്റെ നന്മക്കായി എന്നെ കേള്‍ക്കും എന്ന എളിമയുള്ള മനസ്സും വേണം.
എന്നാല്‍ മത വിശ്വാസത്തിനു വ്യവസ്ഥകള്‍ ഒരുപാട് ഉണ്ട്. അതില്‍ ഏറ്റവും പ്രധാനം,
 വര്‍ഷങ്ങളോളം പലര്‍ കൂടി ചേര്‍ന്ന്  കെട്ടി ഉയര്‍ത്തിയിട്ടുള്ള സംവിധാനം നിശ്ചയിക്കും വിധം മാത്രംദൈവത്തില്‍ വിശ്വസിക്കുക ,പ്രാര്‍ത്തിക്കുക, പ്രവര്‍ത്തിക്കുക എന്നതാണ്.
ദൈവിക ചിന്തയിലുള്ള വിശ്വാസം ഉള്ളവന്‍ നല്ലവനും നീതിമാനും ആയിരിക്കും. തെറ്റ് പറ്റാതിരിക്കാന്‍ അവന്‍ ശ്രമിക്കും.ഇനി അഥവാ തെറ്റ് പറ്റിയാല്‍ അവന്‍ അത് തിരുത്താനും വീണ്ടും നന്നായി പെരുമാറാനും ചിന്തിക്കാനും ശ്രമിക്കും.
എന്നാല്‍ മതകീയ വിശ്വാസം ഉള്ളവന്‍ സ്വയം നീതിമാനും വിജ്ഞാനിയും തികഞ്ഞവനും ആണ് എന്ന് കരുതുന്നവനും തെറ്റുകള്‍ പറ്റിയാല്‍ അത് സമ്മതിക്കാന്‍ തയ്യാര്‍ ഇല്ലാത്തവനും ആയിരിക്കും. മറ്റുള്ളവരുടെ തെറ്റുകള്‍ തേടുകയും അവയുടെ പേരില്‍ അവനെ വിചാരണ ചെയ്യുകയുമാണ് പ്രധാന ജോലി.അവന്‍ നിയമങ്ങള്‍ക്കു  വേണ്ടി ജീവിക്കുന്നവന്‍ ആയി ഭാവിക്കും. എന്നാല്‍ നിയമം ആരും അറിയാതെ  ലങ്ഘിച്ച ശേഷം നീതിമാനായി ഭാവിക്കും. മറ്റുള്ളവര്‍ ചെയ്യുന്ന നിസാര തെറ്റുകള്‍ പോലും പൊറുക്കാന്‍ പറ്റാത്ത വിധം ഗൌരവമായി അവന്‍ കൈകാര്യം ചെയ്തു കള യുമത്രെ. അതിനവന്‍ ദൈവ വിശ്വാസത്തെ വരെ കൂടു പിടിച്ചു ന്യായീകരിക്കും.
യഥാര്‍ത്ഥത്തില്‍ ദൈവം പോലും മതകീയ വിശ്വാസത്താല്‍ പൈശാചിക ശക്തി ആയി മാറേണ്ട ഗതികേടില്‍ ആകും.
"സ്വന്തം മനസിനെയും ശരീരത്തെയും തമ്മിലും , താനും മറ്റൊരാളും തമ്മിലും , രണ്ടു കൂട്ടം വ്യക്തികള്‍ തമ്മിലും അകന്നു നില്‍ക്കാന്‍ ഇടവരുത്തും വിധം ഉണ്ടാകുന്ന ചിന്തകളും പഠനങ്ങളും രീതികളും വിശ്വാസങ്ങളും ആണ് പൈശാചിക ശക്തി".
ഇപ്പോള്‍ വിധി വ്യ്പീരിത്യം എന്ന് പറയട്ടെ ഇത്തരം പൈശാചിക ശക്തികള്‍ അധികമായി ഉണ്ടാകുന്നത്  മനുഷ്യനെ നല്ലവനാക്കാന്‍ വേണ്ടി രൂപീകരിക്കപ്പെട്ടിട്ടുള്ള മതകീയ സ്ഥാപനങ്ങളില്‍ നിനും അതിന്റെ പ്രമാണികള്‍ ആയ പുരോഹിതന്മാരില്‍ നിന്നും സന്ന്യാസിമാരില്‍ നിന്നും ഒക്കെയാണ് അത്രേ.
വശംവദര്‍ ആകുന്നവരെ അടിമകള്‍ ആക്കി തമ്മില്‍ തല്ലിക്കുന്ന എന്തിനെയും ആരെയും ഇതു ആശയത്തെയും പൈശാചിക ശക്തി എന്ന്  വിളിക്കാം. സ്നേഹം ഒന്ന് മാത്രം ആണ് പൈശാചിക ശക്തിയെ കീഴടക്കാന്‍ ഉള്ള വഴി. പക്ഷെ അവിടെയും പൈശാചിക ശക്തികള്‍ പിടി മുറുക്കിയ സാഹചര്യം ഇന്ന് നിലനില്‍ക്കുന്നതിനാല്‍ ഗതി അധോഗതിയിലേക്ക് നീങ്ങുകയാണ്.  സ്നേഹം  കൂട്ടില്‍ അടക്കപ്പെട്ട നായകുട്ടിയെ പോലെ ആണ്. അതിന്റെ ഓമനത്തവും ജന്മ ഗുണ്ടവുംസന്തോഷകാരവും സമാധാനം നല്‍കുന്നതും നന്ദി ഉള്ളതുമാണ്. എന്നാല്‍ പുറത്തിറങ്ങി സ്വതന്ദ്രമായി  നടന്നാല്‍ അതിനു പേ പിടിക്കാന്‍ സാധ്യത ഉണ്ട് എന്ന് വിശ്വാസം പഠിപ്പിക്കുന്നതിനാല്‍ ആ നായക്കുട്ടിയെ നാം കൂട്ടില്‍ ഇടുന്നു. പകരമോ? അത് എന്തുകണ്ടാലും പകയോടെ വന്ന്യതയോടെ ക്രൂരതയോടെ അവ്യക്ത വികാരങ്ങളോടെ കുരച്ചുകൊണ്ടിരിക്കും. തരാം കിട്ടിയാല്‍ കടിക്കുകയും ചെയ്യും. ഇതുപോലെ ആണ് പൈശാചിക ശക്തികള്‍ തടവിലിടുന്ന മനസ്സുകളുടെയും സമൂഹത്തിന്റെയും സ്ഥിതി ...എന്നും ധ്യാന ഗുരു പറയന്നു.

 ഹ ഹ ഹ ഹ ഹ ഹ കേട്ടപ്പോള്‍ ശരി എന്ന് തോന്നി. ഇവിടെ ചേര്‍ക്കുന്നു. പൈശാചിക ശക്തി ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും താല്‍പ്പര്യം ഉണ്ടെങ്കില്‍ പ്രതികരിക്കാം ...ഇല്ലെങ്കില്‍ പ്രതികരിക്കേണ്ട......ഹ ഹ ഹ ഹ ഏതായാലും ധ്യാന ഗുരുവിനു നന്ദി...

ജോയ് ജോസഫ്‌

kjoyjosephk@gmail.com
www.mylifejoy.blogspot.com

No comments:

Post a Comment