Sunday, January 6, 2013

പത്ര പ്രവര്‍ത്തനത്തിന്റെ ശുദ്ധത


സത്യത്തില്‍ പത്ര പ്രവര്‍ത്തനം എന്നാല്‍ എന്താണ്? നല്ല കാര്യങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക, പിന്തുണക്കുക, സഹായിക്കുക എന്നതൊക്കെ കൂടി അല്ലെ? ആണ്. അര്‍ഹരായവരെയും യോഗ്യരായവരെയും വേണം അങ്ങനെ പ്രോല്സാഹിപ്പിക്കാന്നും വളര്‍ത്താനും. ചിലരാകട്ടെ വലിയവലിയ കാര്യങ്ങള്‍ പറയുകയും വലിയ പ്രവര്‍ത്തനം നടത്തുന്നു എന്ന് ഭാവിക്കുകയും ചെയ്തു ആത്മാര്തതയില്‍ പാപ്പരത്തം കൈമുതലാക്കി ജാടയും വേഷം കെട്ടും മുഖമുദ്രയാക്കി ജീവിക്കുന്നു. പത്രങ്ങളില്‍ അച്ചടിച്ച്‌ വരുന്ന അക്ഷരങ്ങളുടെ വലിപ്പം പോലും അത്തരക്കാരുടെ മനസ്സിന് ഇല്ല എന്നത് സത്യം. അതിനിടയിലാണ് പത്ര പ്രവര്‍ത്തനത്തിന്റെ ശുദ്ധത എത്രയെന്നു തെളിയിക്കാന്‍ ഉണ്ടായ ഒരവസരം വന്നു ചേര്‍ന്നത്‌.
പി ബി ഗിരീഷ്‌ എന്ന ഒരു നാണം കുണുങ്ങി ആയ ഒരു 24 വയസ്സുകാരന്റെ ജീവിത കഥ വാര്‍ത്തയാക്കി എഴുതാന്‍ ഒരു അപ്രതീക്ഷിത അവസരം ഉണ്ടായി ഈ അടുത്ത നാളില്‍. ഒരു ഉള്‍നാടന്‍ ഗ്രാമം ആയ കൊട്ടിയൂരില്‍ ജനിച്ചതുകൊണ്ടു ജീവിതത്തില്‍ വിജയകരമായി മുന്നേറാന്‍ കഴിയാതെ പോയ ഒരു ആദിവാസി യുവ കായിക പ്രതിഭയാണ് പി ബി ഗിരീഷ്‌. രണ്ടു വര്ഷം ദേശീയ സ്കൂള്‍ മീറ്റില്‍ സുവര്‍ണ്ണ താരമായ ഗിരീഷ്‌ ഇപ്പോള്‍ ജീവിതം കര കയറ്റാന്‍ ടാറിംഗ് പണിക്കും കൂലി പണിക്കും വെട്ടുകല്ല് ചുമക്കാനും പോകുന്നു. ഇത്തവണ സംസ്ഥാന സ്കൂള്‍ കായിക മേള പൊടിപൊടിച്ചു നടക്കുന്നതിനിടയില്‍ മനോരമ സ്റ്റാഫ് ഫോട്ടോഗ്രാഫര്‍ സജീഷ് ശങ്കര്‍ എന്നെ വിളിച്ച് ഗിരീഷിനെ പറ്റി തിരക്കി. കല്‍ക്കട്ടയില്‍ വച്ച് നടന്ന ദേശീയ സ്കൂള്‍ കായിക മേളയില്‍ ഗിരീഷ്‌ 100 മീറ്ററില്‍ സ്വര്‍ണം നേടുന്ന ചിത്രം വര്‍ഷങ്ങള്‍ക്കു മുന്പ് എടുതത് സജീഷ് ആയിരുന്നു. അന്ന് മനസ്സില്‍ പതിഞ്ഞ മുഖം ഇന്നെവിടെ എന്നാ അന്വേഷണം ആണ് പുതുതായി പണിയുന്ന ഒരു വീടിന്റെ ചുവരുകല്‍ക്കായി വെട്ടു കല്ല്‌ ചുമക്കുന്ന ഗിരീഷിന്റെ അടുക്കല്‍ ഞങ്ങളെ എത്തിച്ചത്. ശബരി മല ദര്‍ശനം കഴിഞ്ഞു വന്ന അന്നാണ് ഞങ്ങള്‍ ഗിരീഷിനെ തേടി അവന്റെ വീട്ടില്‍ എത്തുന്നത്‌. എന്തായാലും മനോരമ പത്രത്തിന്റെ എല്ലാ എഡിഷനിലും മുന്‍പേജ് വാര്‍ത്ത ആയി ഗിരീഷ്‌. മനോരമ ന്യൂസ്‌ ചാനലിലും ഗിരീഷ്‌ വാര്‍ത്തയായി. പത്രം ഇറങ്ങി ഒരു മണിക്കൂറിനുള്ളില്‍ ഗിരെഷിനു വീട് അനുവദിച്ചുകൊണ്ട് മന്ത്രിയുടെ പ്രഖ്യാപനം ഉണ്ടായി. അതും വാര്‍ത്ത ആയി. പിറ്റേന്ന് മന്ത്രി പി കെ ജയലക്ഷ്മി ഗിരീഷിന്റെ വീട്ടില്‍ എത്തി കാര്യങ്ങള്‍ മനസിലാക്കി. ജോലി കൂടി നല്‍കുന്ന കാര്യം പരിഗണിച്ചു വരുന്നു. വീണ്ടും പഠനം തുടരണം എന്നും കായിക അദ്ധ്യാപകന്‍ ആകണം എന്നും ആണ് ഗിരീഷിന്റെ
മറവിയുടെ ആഴങ്ങളിലേക്ക് നിപതിക്കേണ്ട ഒരു പ്രതിഭയെ ഓര്‍മയുടെ ഓള ങ്ങളിലേക്ക് തുഴയെറിഞ്ഞ് തിരിച്ചു കൊണ്ട് വന്ന മനോരമയ്ക്കും സജീഷ് ശങ്കറിനും നന്ദി. ഒപ്പം അഭിലാഷ് ജോണിനും ജയരജിനും മനോജിനും .....

സസ്നേഹം
ജോയ് ജോസഫ്‌
kjoyjosephk@gmail.com

No comments:

Post a Comment