Thursday, January 3, 2013

പറക്കാന് പറ്റിയ ഒരു ദിക്ക് കണ്ടു പിടിച്ചേ പറ്റൂ.

എവിടെയാണ് ആകാശം പോലും?
അതും കുത്തക മുതലാളിമാര്‍ കൊണ്ടുപോയി കാണുമോ?
എവിടെക്കാണ്‌ പറക്കേണ്ടത്?
എന്റെ ചിറകുകള്‍ എന്താ വശങ്ങളില്‍ തന്നെയുണ്ടാകുമോ?
ഇവിടെ ഈ യന്ത്ര കുതിരക്കു ജീവന്‍ വെക്കുവോളം
എന്റെ നില നില്‍പ്പിനും പ്രശ്നം വരില്ലെന്നാസ്വസിക്കാം.
ചെറിയ ഹൃദയവും വലിയ ആദര്‍ശവും ഉള്ള ലോകമാണ്
ഇവിടെ ജീവിക്കാന്‍ പേടിക്കണം.
വാക്കിനു മേല്‍ വാക്ക് പറഞ്ഞു നെടുന്നവരുടെ കാലം.
ഇവിടെ പറക്കാന്‍  പടിക്കണം
ആകാശത്തേക്ക് നോക്കിയിരുന്നിട്ടും കാര്യമില്ല
താരങ്ങള്‍ നന്മ പൊഴിക്കില്ല
താഴെക്കെന്തു എന്ന് ശ്രദ്ധിച്ചിട്ടും കാര്യമില്ല
ഐശ്വര്യം മുളയ്ക്കില്ല.
അതിനാല്‍ പറക്കാന് പറ്റിയ ഒരു ദിക്ക് കണ്ടു പിടിച്ചേ പറ്റൂ.

ജോയ് ജോസഫ്‌

kjoyjosephk@gmail.com
www.mylifejoy.blogspot.com

No comments:

Post a Comment