Tuesday, October 23, 2012

വഴിയൊഴിഞ്ഞു പോകുമ്പോള്‍



ഒരു മനുഷ്യന്‍ എന്ന നിലയില്‍ കഴിഞ്ഞ ആഴ്ച ഞാന്‍ അനുഭവിച്ച മാനസിക സംഘര്‍ഷം എത്ര വലുതായിരുന്നു എന്ന് അറിയാവുന്ന ഒരു സുഹൃത്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂ....അത് ആരാണ് എന്ന് ഞാന്‍ ഇവിടെ പറയുന്നില്ല. ഞാന്‍ ഈ ചിത്രവും പോസ്ട

ിങ്ങും നടത്തുമ്പോള്‍ ഈ അവസരത്തില്‍ ഇത് ഉചിതം ആണോ എന്ന് സംശയിക്കുന്നവര്‍ കണ്ടേക്കാം.നെഗറ്റീവ് എനര്‍ജി പുറപ്പെടുന്നത് കണ്ടു അയ്യോ അയ്യോ എന്ന് നിലവിളിച്ചു പോസിറ്റീവ് എനര്‍ജി കിട്ടുമോ എന്ന് തിരക്കി പാതി രാത്രിയിലും ഉണര്ന്നിരിക്കുന്നവര്‍ ഇതൊന്നും ശ്രദ്ധിക്കേണ്ട. അവര്‍ക്കുള്ള എനര്‍ജി ഇനി വരാന്‍ ഇരിക്കുന്നതേയുള്ളൂ എന്നാ ഓര്‍മ്മപ്പെടുത്തല്‍ ആണ് ഈ പോസ്റ്റിങ്ങ്‌.
കഴിഞ്ഞ ജന്മത്തിലെ അദ്ധ്യായങ്ങള്‍ ഈ ജന്മത്തിലെ കാല്‍പ്പാടുകളില്‍ തെളിയില്ല. അത് തിരിച്ചറിയാന്‍ മനുഷ്യനു കഴിവുമില്ല കഴിവുണ്ട് എന്ന് പറഞ്ഞു ആരെങ്കിലും എനടക്കുന്നു എങ്കില്‍ അത് ശുദ്ധ വിഡ്ഢിത്തം എന്ന് പറയാന്‍ എനിക്ക് പേടിക്കെണ്ടാതുമില്ല. അടുത്ത ജനമത്തില്‍ നായാണോ നരനാണോ അതോ കാണ്ടാമൃഗം ആണോ എന്ന് തിരിച്ചറിയാന്‍ പക്ഷെ എനിക്കാവും എന്നാ ഉറപ്പുണ്ട്., അതിനു

" ഹൃദയത്തിന്റെ നിറവില്‍ നിന്ന് അധരങ്ങള്‍ സംസാരിക്കും" എന്ന് യേശു ദേവന്‍ പറഞ്ഞ ഒറ്റ മനശാസ്ത്ര വാചകം മതി എനിക്ക് .

നമ്മുടെ മേന്മ നമ്മള്‍ അല്ല തീരുമാനിക്കേണ്ടത് എന്ന പൊതു ശാസ്ത്രം എനിക്കും ബാധകം ആണ്. അത് പോലെ തന്നെ എല്ലാവര്ക്കും ബാധകം ആണ്.
ഇവിടെ ഈ മഞ്ചലില്‍ കിടന്നു യാത്ര അന്തിമ യാത്ര ചെയ്യുന്ന ആള്‍ എന്റെ പിതൃ സഹോദരന്‍ ആണ്. എന്പതി ഒന്‍പതു വയസ്സ് പ്രായം. ആ തലമുറയില്‍ ഒരു സാധാരണ കുടുംബത്തില്‍ നിന്നും ഒരാള്‍ക്ക്‌ കിട്ടാവുന്ന സാമാന്യം ഭേതപ്പെട്ട വിദ്യാഭ്യാസം നേടിയ ആള്‍. അന്നത്തെ പത്താം ക്ലാസ്. പക്ഷെ ജീവിക്കുന്നതില്‍ അദ്ദേഹം ഔ വിജയം ആയിരുന്നില്ല എന്ന വിശ്വാസം ആകും അദ്ദേഹത്തെ പട്ട ബഹു ഭൂരി പക്ഷത്തിനും കാണുക. അത് വിലയിരുത്താന്‍ ഞാന്‍ ആളല്ല. പക്ഷെ ഒടുവിലെ യാത്രയില്‍ ഒഴിഞ്ഞ വീധിയാണ് അദ്ടെഹത്തിനു പിന്നില്‍ ഉള്ളത്. മക്കള്‍ ഒക്കെ ധനികര്‍ ആണ്. എന്നാലും പിറകെ വരാന്‍ ആരുണ്ട്‌?
മുന്‍പേ ഓടുന്ന ശിശുക്കള്‍ എന്തറിയുന്നു?
അവര്‍ ജീവിതം സുരക്ഷിതമാക്കാന്‍ പോസിറ്റീവ് എനര്‍ജി അന്വഷിച്ച് ഓടുകയാണ്. എന്തൊരു ഫൂളീഷ് നെസ് ഹ ഹ ഹ ഹ
എന്റെ ദുഃഖം രണ്ടു വിധത്തില്‍ ആയിരുന്നു. ഒന്ന് ഞാന്‍ ഏറ്റവും അധികം ഇഷ്ട്ടപ്പെട്ട ഒരു വ്യക്തി എന്നെ ഒരു പരിധിക്കപ്പുറം വിഷമിപ്പിച്ചതിന്റെ ദുഃഖം എന്നെ അലട്ടിയിരുന്നു. എന്നാല്‍ ആ സുഹൃത്ത്‌ ആകട്ടെ ഏതോ മുന്‍ജന്മ സുകൃതത്താല്‍ എന്തൊക്കെയോ സന്തോഷങ്ങള്‍ ചുമന്നു കൊണ്ട് എന്നെ അവഹേളിക്കും വിധത്തില്‍ പെരുമാറി. വിശ്വസിക്കുന്നവര്‍ അവഹേളിക്കുന്നത് താങ്ങുന്നത് മരണ തുല്യം ആണ് എന്ന് ആ സുഹൃത്ത്‌ മനസിലാക്കുമോ എന്തോ!!!

മരണം വരുമൊരു നാള്‍ ഓര്‍ക്കുക മര്‍ത്യാ നീ
കൂടെ പോരും നിന്‍ ജീവിത ചെയ്തികളും
സല്ക്രിത്യങ്ങള്‍ ചെയ്യുക നീ അലസത കൂടാതെ..
ഭീകര മരണത്തിന്‍ കാലടി കേള്‍പ്പൂ ഞാന്‍
ഭീതി എനിക്കുള്ളില്‍ ..........
ഇന്നലെ ഉള്ളോര്‍ ഇന്നിവിടില്ല ഇനി വരികില്ല
യാത്രക്കാരാ മുന്നിലതാ നിന്‍ ഖബരിടമല്ലോ!!

മറ്റൊന്ന് ജീവിതത്തിനും മരണത്തിനുമിടയില്‍ എത്ര നിമിഷം എന്നാ ചോദ്യവുമായി പകച്ചു നില്‍ക്കുന്ന എന്റ്സ്നേഹമാണ്
അവ എന്നില്‍ നിന്ന് എപ്പോള്‍ തട്ടി പരിക്കപ്പെടും' എന്ന് എനിക്കറിയില്ല
അതെന്നെ ശരിക്കും അസ്വസ്ഥന്‍ ആക്കുന്നുണ്ട്‌
എന്നാല്‍ കംമിട്ട്മെന്റ്റ് ഒന്നും ഇല്ലാത്ത പോസിറ്റീവ് വാദികള്‍ നന്നായി ആഘോഷിക്കുകയായിരുന്നു ഈ ദിനങ്ങള്‍ .
അവര്‍ എനിക്ക് എഴുതി തന്ന രക്ത ഗ്രൂപ്പില്‍ എന്റെ ഇനം ഓ പോസിറ്റീവ് ആണ്.
അറിഞ്ഞു തന്നതല്ല എങ്കിലും ഞാന്‍ പോസിറ്റീവ് ആണ്
എന്റെ ജീവിതത്തില്‍
ഞാന്‍ നന്മയെ ചിന്തിചിട്ടുള്ളൂ..
അതുകൊണ്ട് എനിക്ക് നൊന്താലും
ഞാന്‍ ചിരിക്കും
കാരണം
ഞാന്‍ ജോയ് ആണ്.
മറ്റുള്ളവരും
അങ്ങനെ ആയിരുന്നാല്‍ മതി !!
എന്നും
പോസിറ്റീവ്.
മരണം വരുമൊരു നാള്‍
അത് വരെ നില നിന്നാല്‍ മതി മഹത്തായ
പോസിറ്റീവ് ചിന്തകള്‍
പിന്നെ കൂടെ കുഴീലോട്ടോ പട്ടടയിലെക്കോ പോരാന്‍
എല്ലാം ഉപേക്ഷിച്ചു വരുന്ന ഒരാളെ കൂടി കണ്ടു വെക്കാന്‍ മറക്കണ്ട.
പുറകിലെ വഴിയില്‍ ഇപ്പോള്‍ നിറഞ്ഞു കവിഞ്ഞു തള്ളിക്കയരുന്നവരുടെ തിരക്കാണ്
മുറികള്‍ നിറഞ്ഞു കവിഞ്ഞു. ആഘോഷമാണ് എങ്ങും
തിരകാന് എവിടെയും സ്നേഹിക്കാന്‍ സ്നേഹിക്കപ്പെടാന്‍,
വലിയവര്‍ ആണ് എന്നും ചിന്തകര്‍ ആണ് എന്നും വ്യത്യസ്തര്‍ ആണ് എന്നും ചിന്തിക്കുന്നവരുടെ
കൂട്ടായ്മ. അവിടെ ഞാന്‍ നിസ്സാരന്‍ ഒരു നെഗറ്റീവ് ചാര്‍ജ് !!
ഇത് പക്ഷെ എന്റെ ഉള്ളില്‍ തട്ടിയ പോസ്സിട്ടീവ് ചാര്‍ജ് !!
അവര്‍ക്കൊന്നും കുറവുകള്‍ ഉണ്ടാവില്ല
അവര്‍ക്ക് എല്ലാം ഉണ്ട്

ഹ ഹ ഹ ഹ ഹ
അല്ലെങ്കില്‍ തന്നെ അവര്‍ക്കൊക്കെ ഒന്നിനും പഞ്ഞം കാണില്ല.

കാരണം ആകെ പോസ്സിട്ടീവ് ആണല്ലോ അവരെല്ലാം!!

ഹ ഹ ഹ ഹ ഹ
ജോയ് ജോസഫ്‌

kjoyjosephk@ gmail.com
www.mylifejoy.blogspot.com
www.jahsjoy.blpgspot.com

വരയായി അമരത്വം നേടിയ ആമ്പല്‍ പൂവേ.... ( കഥ .. കഥ മാത്രം )

 ( കഥ .. കഥ മാത്രം )



ആരും അധികം കടന്നു ചെല്ലാത്ത ആ കാട്ടിലെ ഒരു പാറ ഇടുക്കില്‍ ആണ് ആ പൊയ്ക ഉണ്ടായിരുന്നത്. പാറ കൂട്ടത്തിനു മുകളില്‍ ചില സന്ന്യാസിമാര്‍ പര്‍ണ്ണ ശാല കെട്ടി പൂജകള്‍ ചെയ്തു വന്നിരുന്നു. ചുറ്റും കാട് പിടിച്ച ആ പൊയ്കയില്‍ വെള്ളത്തിന്‌ മേലാട ചാര്‍ത്തി പച്ചയിലകള്‍ വിരിച്ചു ഒരു ആമ്പല്‍ നിന്നിരുന്നു. പായല്‍ അഴുകി ചെളിയായി മാറിയ വെള്ളത്തിന്റെ അടിത്തട്ടില്‍ നിന്നും മൂലകങ്ങള്‍ സ്വീകരിച്ചു ആ ആമ്പല്‍ അങ്ങനെ നിന്നു . ഇടയ്ക്കിടെ ചില വഴിപോക്കര്‍ അബദ്ധത്തില്‍ ആ പൊയ്കയില്‍ എത്തി മുഖവും കാലും കഴുകും. ചിലര്‍ ശൗചം  ചെയ്തു പോകും. അതെല്ലാം അനുഭവിച്ചു ആമ്പല്‍ വളര്‍ന്നു വന്നു. സന്യാസിമാര്‍ ആകട്ടെ മുകളില്‍ ഇരുന്നു മന്ത്രങ്ങള്‍ ചൊല്ലി ദേവനെ പ്രസാദിപ്പിച്ചു കൊണ്ടേയിരുന്നു. പൊയ്കയ്ക്ക്   വൃത്താകൃതിയില്‍ പടര്‍ന്ന ഇലകള്‍ക്ക് നടുവില്‍ ആയി ഒരു കൊച്ചു മനോഹരി ആയ പൂവ് നിന്നിരുന്നു. വഴിപോക്കര്‍ ചിലര്‍ അവളെ ഒരു നോക്ക് കണ്ടിട്ട് കടന്നു പോകും. ചിലര്‍ കുറച്ചു നേരം നോക്കി നിന്നിട്ടും. സന്യാസിമാര്‍ ഇടയ്ക്കിടെ വന്നു ചുറ്റും നോക്കിയിട്ട് പോകും. മാനും മയിലും ആനയും കടുവയും കുരുവിയും കാക്കയും ഒക്കെ പൊയ്കയില്‍ വന്നു വെള്ളം കുടിച്ചു ദാഹം തീര്‍ക്കുകയും ശീതളിമയില്‍ വിശ്രമിക്കുകയും അടുത്തുള്ള പുല്‍മേടുകളില്‍ മേയുകയും ഇര പിടിക്കുകയും ഇണ ചേരുകയും ചെയ്തിരുന്നു. മനോഹരിയായ ആ കൊച്ചു ആമ്പല്‍ പൂവ് അതെല്ലാം കണ്ടു നിന്നു . കാറ്റില്‍ ആടിയുലയുംപോഴും  മഴത്തുള്ളികള്‍ വീഴുമ്പോഴും മഞ്ഞു പെയ്യുമ്പോഴും അവള്‍ ചിരിച്ചുകൊണ്ട് ഇളകിയാടി കൊണ്ടിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും ആരും അവളുടെ നിര്‍മലതയുടെ  നിറങ്ങളെ നോക്കി ആത്മാര്‍ഥമായി ഒന്ന് ചിരിച്ചിട്ടില്ല . പലരും നോക്കി നില്‍ക്കുമ്പോള്‍ അവള്‍ ഓര്‍ക്കും അവളെ നോക്കി അവര്‍ ഒന്ന് ചിരിക്കുമായിരിക്കും എന്ന്. അല്ലെങ്കില്‍ സുന്ദരം ആയിരിക്കുന്നു എന്ന് പറയുമായിരിക്കും എന്ന്. ചിലരൊക്കെ പൊയ്കയില്‍ ഇറങ്ങി അവളുടെ അടുത്ത് ചെല്ലാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ചെളിയില്‍ കാല്‍ പുതഞ്ഞു അവര്‍ തിരിച്ചു പോകും. അവര്‍ കൈ നീട്ടി ചെല്ലുമ്പോള്‍ ഒരു ഭീദി  അവളെ ഗ്രസിക്കാരുണ്ട്. കാരണം അവരില്‍ പലരും അവളെ പറിച്ചെടുത്തു കൊണ്ടുപോകാന്‍ ആണ് ചെന്നിരുന്നത് എന്ന് അവള്‍ അറിയാതെയെങ്കിലും സംശയിച്ചിരുന്നു. എങ്കിലും താന്‍ ഒരു സുന്ദരി ആണ് എന്നവള്‍ ഗ്രഹിച്ചു വെച്ചിരുന്നു.
പര്‍ണ്ണ  ശാലയിലെ സന്ന്യാസികള്‍ ഇടയ്ക്കിടെ വരുമ്പോള്‍ അവളെ നോക്കി പറയുന്നത് അവള്‍ കേട്ടിട്ടുണ്ട്. അഷ്ടമി പൂജക്ക്‌ ആ പൂവിറുത്തു ഹോമാഗ്നിക്കടുത്തുള്ള മന്കുടതിലെ ജലത്തില്‍ വെച്ചിട്ട് പൂജ ചെയ്‌താല്‍ ഈശ്വരന്‍ പ്രസാദിക്കും എന്ന്. അപ്പോള്‍ സര്‍വ ചരാചരങ്ങളെയും പരിപാലിക്കുന്നവന്‍ കനിഞ്ഞു മണ്‍ തരിമുതല്‍ മര്‍ത്യജന്മം വരെ ആ പൂജക്കൊപ്പം പരലോക പുന്ന്യത്തില്‍ എത്തിച്ചേരുകയും പരബ്രഹ്മതോട് ചേര്‍ന്ന് ആത്മശാന്തി നേടുകയും ആനന്ദം ഉളവാ കുകയും ചെയ്യുമെന്ന്.
അവളും അത് കേട്ട് സന്തോഷിച്ചിരുന്നു. കാരണം ഈശ്വരന് അടുത്ത് നിന്ന് പരലോകത്തേക്കു ഒരു സ്വപ്ന വേഗ യാത്രക്ക് അഷ്ടമി പൂജ ഒരു വഴി ആണ് എന്നവള്‍ കേട്ടിട്ടുണ്ട്. എങ്കിലും ആ ദിനം വൈകുകയാണല്ലോ എന്ന സങ്കടം അവളെ വിഷമിപ്പിച്ചിരുന്നു.
അങ്ങനെയിരിക്കെ ഒരു നാള്‍ ഒരു ചിത്രകാരന്‍ ആ വഴി വന്നു, സ്വപ്നത്തില്‍ കണ്ട സുന്ദര തീരം തേടിയുള്ള യാത്രയായില്‍ ആയിരുന്നു അയ്യാള്‍. മലകളും കുന്നുകളും കയറി ഇറങ്ങി, വിശപ്പും ദാഹവും സഹിച്ച് , കാട്ടു  മൃഗങ്ങളോടും കൊള്ളക്കാരോടും എതിര്‍ത്തും ഏറ്റു  മുട്ടിയും ആണ് അയ്യാള്‍ അവിടെ എത്തിയത്. അതിജീവിക്കാനും സ്വപ്ന തീരത്തെ സ്വര്‍ണ കുടിലില്‍ വിശ്രമിക്കാനും ആണ് അയ്യാളുടെ സ്വപ്‌നങ്ങള്‍ അയ്യാളെ മാടി വിളിച്ചത്. ഒരു പൂവ് അയ്യാളുടെ മനസ്സിലെ ക്യാന്‍വാസില്‍ എപ്പോഴോ പതിഞ്ഞിരുന്നു. അത് തേടി അയാള്‍ നടക്കാന്‍ തുടങ്ങിയിട്ട് ഒരു വ്യാഴവട്ടം പിന്നിടുന്നു.
അയ്യാള്‍ ആ പൊയ്കയ്ക്ക് അരികിലെത്തി. എന്തെന്നില്ലാത്ത ഒരു ശീതളിമ അയ്യാളെ വലയം ചെയ്തു.
തന്റെ സ്വപ്ന ഭൂമിയില്‍ എത്തിയതുപോലെ  തോന്നിയേക്കാവുന്ന ഒരു ഹരിത വനത്തില്‍ ആണ് താന്‍ ഇപ്പോള്‍ എത്തിയിട്ടുള്ളത് എന്ന് അയാള്‍ക്ക്‌ തോന്നി. പൊയ്കയില്‍ ഇറങ്ങി മുഖം കഴുകി നിവര്‍ന്നപ്പോള്‍ ആണ് അയ്യാള്‍ അത് കണ്ടത്. താന്‍ തേടി നടന്ന സ്വപ്ന മലര്‍ ആ പൊയ്കയ്ക്ക്  നടുവില്‍ നില്‍ക്കുന്നു!!
ആ പൂവിനെ നോക്കി അയ്യാള്‍ കുറെ നേരം നിന്നു. പൂവ് കാറ്റിലാടി ഉല്ലസിച്ചു ഏകാന്തമായ തന്റെ  നിമിഷങ്ങളില്‍ അഷ്ട്ടമി പൂജയും നിരവാനത്തെയും നിനച്ചു നില്‍ക്കുകയാണ്. എന്നാല്‍ ഇടയ്ക്കിടെ, തന്നെ നോക്കി നില്‍ക്കുന്ന ആ ചിത്രകാരനെ അവള്‍ നോക്കികൊണ്ടിരുന്നു. അയാള്‍ എന്ത് ചെയ്യാന്‍ ആകും പോകുന്നത്?
പൂവിന്റെ മനോഹിതം മനസിലാക്കി ചിത്രകാരന്‍ പറഞ്ഞു. അല്ലയോ സുന്ദരി ആയ കൊച്ചു ആമ്പല്‍ പൂവേ, ഈ പൊയ്കയില്‍ നിന്നെ കാണും എന്ന് സ്വപ്നത്തില്‍ കണ്ടു നിന്നെ തേടി വന്നതാണ് ഞാന്‍. ഇവിടിരുന്നു ഈ ക്യാന്‍വാസില്‍ നിന്നെ വരച്ചു ഞാന്‍ ഈ പോയ്കയിലെക്കു  തിരിയുന്ന മുക്കൂട്ട  പെരുവഴിയില്‍ സ്ഥാപിക്കും. നീ ഒരു പുഷ്പം ആണ്. നിന്റെ ജീവിതകാലം വളരെ ചെറുതാണ്. നിന്റെ സൌന്ദര്യത്തിന്റെ ആയുസ്സ് നിസ്സാരവും. നിന്റെ ഇതളുകള്‍ കൊഴിഞ്ഞു നിന്റെ തണ്ടുകള്‍ ശുഷ്കിച്ചു ആ ഇലകള്‍ക്കിടയിലൂടെ അതുമല്ലെങ്കില്‍ പൂജക്കെടുതെക്കാവുന്ന നിന്നെ അതിനു ശേഷം ഇതേ പോയ്കയിലേക്ക്‌ ചണ്ടിയായി വലിച് എറിയുംപോഴും നീ അമരത്വം നേടി ചിരിച്ചുകൊണ്ട് കാലങ്ങളെ മറികടന്നു ആ മുക്കൂട്ട പെരുവഴിയില്‍ എല്ലാവര്ക്കും ആനന്ദം പകരുന്ന കാഴ്ചയായി കാലങ്ങള്‍ കടന്നും എന്റെ ക്യാന്‍ വാസിലെ വര്‍ണ്ണമായി  നീ നില നില്‍ക്കും. കാണുന്നവര്‍ കാണുന്നവര്‍ നീ ഇവിടെ ഉണ്ടോ എന്നറിയാന്‍ ഇവിടേയ്ക്ക് തീര്‍ഥാടനം നടത്തും. അങ്ങനെ നീ അമരത്വം നേടും!
അപ്പോള്‍ ആമ്പല്‍ പൂ പറഞ്ഞു, മുകളിലുള്ള പര്‍ണ്ണ  ശാലയില്‍ ദിവ്യന്മാരായ ആചാര്യന്മാര്‍ അഷ്ട്ടമി  പൂജക്കുള്ള ഒരുക്കത്തില്‍ ആണ് .അവര്‍ വന്നു എന്നെ കൂട്ടികൊണ്ട് പോയി ഹോമകുന്ധ പടവിലെ മണ്‍ തളികയില്‍ തീര്‍ഥ  ജലത്തില്‍ ഇറക്കി വെച്ച് പൂജകള്‍ നടത്തും. കുന്തിരിക്കവും നറു നെയ്യും രാമച്ചവും പുകയുന്ന പൂജാ മുറയില്‍ ആ സുഗന്ധങ്ങള്‍ നുകര്‍ന്ന് ഞാന്‍ ഭഗവാനെ നേരില്‍ കണ്ടു സ്വര്‍ഗം പൂകി അമരത്വം നേടും എന്നാണു അവര്‍ പറഞ്ഞിട്ടുള്ളത്.
ചിത്രകാരന്‍ പറഞ്ഞു,ഓമല്‍  പൂവേ, നീ പൂജക്ക്‌ എടുക്കപ്പെട്ടെക്കാം, എന്നാല്‍ അമരത്വം പൂജ ചെയ്യുന്നവര്‍ക്ക് ആണ്. സന്യാസിമാര്‍ പൂക്കള്‍ അര്പിച്ചു പുണ്യം നേടി പ്രശസ്തിയും നിര്‍വാണവും നേടിയത് ചരിത്രത്തില്‍ ഉണ്ട്. പക്ഷെ അവര്‍ അര്‍പിച്ച പൂക്കളില്‍ ഒന്നിനെ പറ്റിയും ഒരിടത്തും ചേര്‍ത്തിട്ടില്ല. കോടാനുകോടി പൂക്കള്‍ അര്പിച്ചു എന്ന് എഴുതിയിട്ടുള്ളതല്ലാതെ മറ്റൊന്നും പൂക്കളെ പറ്റി ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഞാന്‍ നിന്നെ വരച്ചാല്‍ നീ കാലങ്ങളെ അതി ജീവിച്ചു ദേവന്മാരുടെ ചിത്രങ്ങള്‍ക്കൊപ്പം മനുഷ്യ മനസ്സില്‍ കുടിയിരുന്നു അമരത്വം നേടും. അങ്ങനെ അമരത്വം കിട്ടി നീ ചരിത്രത്തില്‍ പുതിയ കാന്തി പരത്തും.
പൂവ് പൊട്ടി ചിരിച്ചു. നാലണ ഇല്ലാത്ത ക്യാന്‍ വാസില്‍ അഴുക്കു വെള്ളം ചേര്‍ത്ത് നിറം ചാലിച്ച് എന്നെ വരച്ചിട്ടു മുക്കൂട്ട  പെരു വഴിയില്‍ നാല് കമ്പില്‍ കെട്ടി തൂക്കി വെച്ചാല്‍ പുണ്യം അല്ല പിണ്ണാക്ക് ആണ് കിട്ടുക. നോക്കൂ ഊശാം താടിക്കാരാ ധ്യാന ലയത്തില്‍ ആടി ഉലയുന്ന എന്റെ മനസ്സില്‍ പുണ്യം എന്നാല്‍ പേരും പെരുമയും ആണ്. മഹാ രധന്മാര ആയ സന്യാസി വര്യന്മാര്‍ കോടി ജപം ചെയ്തു അര്‍പ്പിക്കുന്ന പൂക്കളില്‍ ആണ് ദേവന്‍ പ്രസാദിക്കുക. അതിലൂടെ ഐശ്വര്യം കുമിഞ്ഞു കൂടി സ്വര്‍ഗം എന്നെ മാടി വിളിക്കും. അല്ലാതെ കീറ തുണിയിലെ നരച്ച വര്‍ണ്ണങ്ങള്‍ക്ക് എന്റെ അമരത്വതിനു വേണ്ടി ഒന്നും ചെയ്യാന്‍ ആവില്ല. മന്ത്ര തന്ത്രങ്ങള്‍ കേട്ട് എനിക്ക് ആനന്ദം ലഭിച്ചു അഷ്ട്ടമി പൂജകായി ഞാന്‍ കാതിര്‍ക്കുകയാണ്. ഞാന്‍ പൂജക്ക്‌ പോകും മുന്‍പ് വേണമെങ്കില്‍  കുറെ നേരം  ഇവിടെ ഇരുന്നു ഈ ശീതളിമ ആസ്വതിചോളൂ. ..
നിന്റെ ഒരു ചിത്രം ഞാന്‍ വരച്ചോട്ടെ? എന്‍റെ സ്വപ്ന തീരതെക്കുള്ള യാത്ര അവസാനിക്കും മുന്‍പുള്ള അവസാനത്തെ ചിത്രം ആകാം അത്. പക്ഷെ ആ ചിത്രം നിനക്ക് അമരത്വം തന്നേക്കാം. എനിക്ക് എന്റെ സ്വപ്ന സാക്ഷാല്‍ക്കാരവും ഒരു വേള അന്ത്യ കാഴ്ചയുടെ വിതുമ്പുന്ന നിര്‍വൃതിയും തന്നേക്കാം. എന്താ വരച്ചോട്ടെ?
ശരി, വരച്ചോളൂ.. സന്യാസിമാര്‍ വിളിക്കുമ്പോള്‍ ഞാന്‍ പോകും. അത് വരെ നീ ഇരുന്നു വരചോളൂ..

ഹരിതം കുടില്‍ കെട്ടിയ ആ പാറയിടുക്കില്‍ ഇരുന്നയാല്‍ വരച്ചു തുടങ്ങി. ദിവസങ്ങള്‍ എടുത്താണ് വരച്ചത്. പൂവാകട്ടെ തലയാട്ടിയും താളം പിടിച്ചും ചിരിച്ചും സുഗന്ധം പരത്തിയും ക്യാന്‍ വാസില്‍  വര്‍ണ്ണം തൂകി തൂവലുകള്‍ നീങ്ങുന്നതിനനുസരിച്ചു നിന്നുകൊടുത്തു.

ഒരു നാള്‍ ചിത്രം പൂര്‍ത്തിയാക്കി

കഴിഞ്ഞു എന്റെ വര, ചിത്രകാരന്‍ പറഞ്ഞു.
എവിടെ ? കാണിക്കൂ.. ആമ്പല്‍ പൂവ് ആവശ്യപ്പെട്ടു.
ചിത്രം കണ്ടപ്പോള്‍ അവള്‍ പറഞ്ഞു , ഹായ് ... നന്നായിരിക്കുന്നു. ... എന്തു രസമാണ് എന്നെ കാണാന്‍!!
ചിത്രകാരന്‍ ഉള്ളം നിറഞ്ഞ  ചിരിച്ചു.  എന്നിട്ട് പറഞ്ഞു" നിനക്ക് അമരത്വം കിട്ടും. ഇത് കാഴ്ചക്കാര്‍ ഹൃദയത്തില്‍ ഏറ്റു  വാങ്ങും. അവര്‍ നിന്നെ തേടി ഇവിടെ ഈ കാടിന് നടുവില്‍ വരും. അവരുടെ ഹൃദയങ്ങളില്‍ നീ നിറമുള്ള ഓര്‍മയായി നില നിന്ന് നിനക്ക് അമരത്വം കിട്ടും. നിന്റെ ചിന്തകള്‍ അല്ല പൂവേ നിനക്ക് അമരത്വം തരുന്നത്. എന്റെ കണ്കാഴ്ചകള്‍ ക്യാന്‍ വാസില്‍ വിരിയിച്ച നിന്റെ സൌന്ദര്യം ആണ് നിന്നെ മരിക്കാതെ സൂക്ഷിക്കുക. ലോകം നിന്നെ എന്റെ കണ്ണിലൂടെ കണ്ടു എന്ന് നീ മനസിലാക്കില്ല. എങ്കിലും നീ ദീര്‍ഘ  കാലം അവരുടെ ഹൃദയങ്ങളെ കീഴടക്കും. അങ്ങനെ നീ അമരത്വം സ്വന്തമാക്കും. എന്നെ കണ്ട നിമിഷം മുതല്‍ നീ മറ്റൊരാള്‍ ആകും. നിന്നെ സ്വന്തമാക്കാന്‍, നിനക്ക് കീഴടക്കാന്‍ ഐശ്വര്യവും  പുതു വഴികളും തെളിയും. നീ വിജയങ്ങളിലേക്ക് പടവ് കയറാന്‍ ഉള്ള അവസാനത്തെ നിമിത്തം മാത്രം ആകും ഞാന്‍. നീയത് ഓര്‍ക്കില്ല. ന്നീയത് മറക്കും. മറക്കാന്‍ വേണ്ടി നീ അത് ഓര്‍ക്കാതിരിക്കും. അതു പ്രകൃതി നിശ്ചയം. അതിനാല്‍ പ്രിയ ആമ്പല്‍ പൂവേ.. അഷ്ട്ടമി പൂജാ ദിനങ്ങള്‍ എത്തിയിരിക്കുന്നു. അമരത്വം ഉണ്ടാവട്ടെ.
അയ്യാള്‍  ആ ചിത്രം പോയ്കയിലേക്ക് തിരിയുന്ന മുക്കൂട്ട പെരുവഴിയില്‍ ഒരു ഈസല്‍ ഉണ്ടാക്കി അതില്‍ ഉയര്‍ത്തി സ്ഥാപിച്ചു.
വഴിയെ പോയവര്‍ ഒക്കെ ആ ചിത്രം കണ്ടു കൊതിയോടെ പോയ്കയിലേക്ക് വന്നു.  ചിലര്‍ അതിലിറങ്ങി അവളെ പറിച്ചെടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ കാറ്റ് വീശി അവരെ പ്രകൃതി ദേവി ആട്ടിയകറ്റി. ചിലര്‍ സ്പര്‍ശിച്ചു.എന്നാലും അവള്‍ ശുധയായി നില നിന്നു .
അങ്ങനെയിരിക്കെ അഷ്ട്ടമി പൂജാ ദിനം എത്തി . പൊയ്കയുടെ കരയില്‍ ചിത്രകാരന്‍ ഇരുന്നു പൂവിനോട് കഥ പറഞ്ഞിരിക്കെ സന്യാസിമാര്‍ മന്ത്രങ്ങള്‍ ഉരുവിട്ട് അവിടെത്തി. അവരില്‍ ഒരാള്‍ പൊയ്കയില്‍ ഇറങ്ങി ആവാഹന കര്‍മം ചെയ്തു. തണ്ടിന് ചുവട്ടിലേക്ക്‌ കൈ നീട്ടി ജലവും തണ്ടും വായുവിനോട് ചേരുന്ന സ്ഥാനത് നഖങ്ങള്‍ ആഴ്ത്തി  വിരലുകള്‍ ചേര്‍ത്ത് ആ പൂവ് ഇരുതെടുത്തു ! അവള്‍ അവസാനമായി ഒന്ന് പുളഞ്ഞു. എന്നാല്‍ അവള്‍ കാത്തിരുന്ന അഷ്ട്ടമി  പൂജാ ദിനത്തില്‍ ഇറടുക്കപ്പെട്ടു എന്ന് ഓര്‍ത്ത് അവള്‍  സന്തോഷക്കണ്ണീര്‍ പൊഴിച്ച് അവര്‍ക്കൊപ്പം പോയി.
ചിത്രകാരന്റെ മനസ്സ് നീറി. അയ്യാള്‍ പോയ്കയിലേക്ക് നോക്കി നിര്‍വികാരന്‍ ആയി  കുറെ നേരം ഇരുന്നു. സ്വപ്ന തീരം അസ്തമിക്കുന്നു. ഏകാന്തതയുടെ ദിനങ്ങള്‍ വരുന്നു. ഇനി കൂട് കൂട്ടാന്‍ കിളികള്‍ വരുമോ? പാട്ട് പാടാന്‍ കുയിലുകള്‍ വരുമോ?
ഭാണ്ടക്കെട്ട് കരയില്‍ വെച്ചിട്ട് തിരിഞ്ഞു നോക്കാതെ അയ്യാള്‍ കാടിറങ്ങി മലയിറങ്ങി നിശബ്ദതയുടെ കുടില്‍ തേടി മറഞ്ഞു.
ആമ്പല്‍ ആഹ്ലാദത്തില്‍ ആണ്. പൂജാ മുറി നിറയെ പുണ്ണ്യ പുരുഷന്മാര്‍. ധൂപം. നറു നെയ്യും . ഇന്ദ്രലോകം തുറക്കുന്നതും കാത്തു സന്ന്യാസിമാര്‍ ആകാശത്തേക്ക് നോക്കി മന്ത്രം ചെല്ലുന്നു.
പൂജകള്‍ പകിട്ടോടെ മുന്നോട്ടു നീങ്ങവേ മന്ച്ചട്ടിയിലെ പൂവിനു വാട്ടം വരുന്നത് അവള്‍ അറിഞ്ഞില്ല. ദൈവം പ്രത്യക്ഷപ്പെടുന്ന നിമിഷം ദേവലോകത്തിന്റെ വാതിലുകള്‍ തുറക്കപ്പെടുന്നതും അതിലൂടെ ശങ്കര ഭഗവാന്‍ തന്നെ കയ്യില്‍ എടുത്തു പിടിച്ചു കൈലാസത്തില്‍ പോയി ദേവിക്ക് കൊടുക്കുന്നതും ഒക്കെ ആയിരുന്നു അവളുടെ മനസ്സില്‍. പൂജകള്‍ മുറുകുമ്പോള്‍ അവള്‍ ഈ ലോകത്തെ മറന്നു. താന്‍ നിന്നിരുന്ന പൊയ്കയെ മറന്നു. അതിലെ തണുത്ത ജലത്തെ മറന്നു. തന്നെ സ്നേഹത്തോടെ നോക്കി ചിരിച്ച ഇലകളെ മറന്നു, കാടിനെ മറന്നു. അതില്‍ മേഞ്ഞിരുന്ന മൃഗങ്ങളെ മറന്നു.  തനിക്കു കാറ്റിലാടി ഉല്ലസിക്കാന്‍ പാട്ട് പാടി തന്ന കിളികളെ മറന്നു.
തന്നെ സ്നേഹിച്ച ചിത്രകാരനെ ഓര്‍ത്തപ്പോള്‍ അവള്‍ക്കു ഒരു പരിഹാസവും തോന്നി. മണ്ടന്‍. എന്റെ ചിത്രവും വരച്ചു ആ മുക്കൂട്ട പെരുവഴിയില്‍ ഇരിക്കുകയാണ് അയ്യാള്‍. ഇവിടെ ഇതാ ദൈവങ്ങള്‍ എനിക്ക് മുന്നില്‍ ഈ പൂജാ മുറിയില്‍ പ്രത്യക്ഷപ്പെടാന്‍ പോകുന്നു. അയ്യാള്‍ കാണാത്ത ലോകത്തിന്റെ വാതില്‍ ഇതാ ഇവിടെ തുറക്കാന്‍ പോകുന്നു. മണ്ടന്‍..
അഷ്ടമി പൂജകള്‍ പുരോഗമിക്കുന്നു. ഹോമ കുണ്ടതിലെ അഗ്നിയും പുകയുമേറ്റ്‌ പൂവിനു തളര്‍ച്ച വന്നു. പൂ തളര്‍ന്നു തുടങ്ങി എന്ന് കണ്ടപ്പോള്‍ പരികര്‍മ്മി വെള്ളം മാറ്റി ഒഴിച്ചു.
ഒടുവില്‍ പൂജ കഴിഞ്ഞു. പതിനെട്ടു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സന്ന്യാസിമാര്‍ ജയ ജയ ജയ പാടി ഭജന ആരംഭിച്ചു.മന്ത്രങ്ങള്‍ നിലച്ചു. എല്ലാവരും കൂടി പരസ്പരം പറയുന്നത് കേട്ടു " ദേവന്‍  പ്രസാദിച്ചു, ഇന്ന് മഴ പെയ്യും" കൃഷ്ണ പരുന്തുകള്‍ വട്ടം ചുറ്റുന്ന ആകാശത്തേക്ക് നോക്കി അവര്‍ പാട്ട് തുടര്‍ന്ന് കൊണ്ടേയിരുന്നു.
അപ്പോള്‍ ആ വഴി ഒരു സാര്‍ത്ഥ വാഹക സംഘം വന്നു. പരികര്‍മികള്‍ പര്‍ണ്ണ  ശാല ശുദ്ധീകരിച്ചു തുടങ്ങി. നിര്‍മാല്യം വാരി കൊണ്ട് വരവേ ദര്‍ശനത്തിനു നിന്നവര്‍ക്ക് അവര്‍ ആ കാട്ടു പൂക്കള്‍ നല്‍കി. അവരത് അവരുടെ ഭാന്ടങ്ങളില്‍ ആക്കി കാടിന് പുറത്തേക്കു നടന്നു.
അവര്‍ മുക്കൂട്ട പെരുവഴി പിന്നിടാവേ അവള്‍ ഭാണ്ടതിലിരുന്നു ആ കാഴ്ച കണ്ടു. ഊശാം  താടിക്കാരന്‍ മണ്ടന്‍ വരച്ച തന്റെ ചിത്രത്തിന് മുന്നില്‍ ആരാധകര്‍ തിങ്ങി നിറയുന്നു.അവിടെ അവര്‍ കാണിക്കകള്‍ വെക്കുകയും പുകഴ്ത്തുകയും ചെയ്യുന്നു.
തളര്‍ച്ച ബാധിച്ചു കാഴ്ച മങ്ങുംപോഴും ഇതളുകളിലെ ഈര്‍പ്പം നഷ്ട്ടപെട്ടു മരണത്തിലേക്ക് നീങ്ങുമ്പോഴും അവള്‍ അറിഞ്ഞിരുന്നില്ല ചിത്രത്തിലെ സൌന്ദര്യം ദേഹതിനില്ല ഇപ്പോള്‍ എന്ന്! എങ്കിലും അവള്‍ കരുതി ചിത്രത്തിലെ സൌന്ദര്യം ഭാണ്ടാതിലായ തനിക്കു ഇപ്പോഴും സ്വന്തം എന്ന്.
ഭാണ്ഡം തന്നെ സ്വര്‍ഗത്തിലേക്ക് ആണ് കൊണ്ട് പോകുക എന്ന് അവള്‍ കരുതി. പര്‍ണ്ണ  ശാലയും ദിവ്യന്മാരും പുതിയ പൂജക്കും പുതിയ പൂക്കള്‍ക്കും ആയി മലയിറങ്ങി പൊയ്കയിലേക്ക് നീങ്ങുന്നത്‌ അവള്‍ കണ്ടെങ്കിലും അവള്‍ അത് തിരിച്ചറിഞ്ഞില്ല. ഇത്തവണ നൂറ്റി ഒന്ന് സന്ന്യാസിമാരുടെ കടും ക്രിയകള്‍ ആണ് നടത്തുക. അഥര്‍വം അവര്‍ ഉപയോഗിക്കും. തന്റെ ഊഴം കഴിഞ്ഞിരിക്കുന്നു എന്നവള്‍ തിരിച്ചരിയുന്നതെയില്ലായിരുന്നു
.
സാര്‍ത്ഥ വാഹക സംഘം മലയിറങ്ങി പട്ടണത്തിലെ കൂടാരങ്ങളില്‍ എത്തി ചേര്‍ന്നു.രാത്രി ആയി പുഷ്പിണിയായ ഒരുവളുടെ മംഗല്യ രാത്രി ആയിരുന്നു അന്ന്. കിടക്കക്ക് അരികിലെ വെളുത്ത കുപ്പിയില്‍ തണ്ട് വടി തുടങ്ങിയ ആമ്പല്‍ പൂവും.രതിക്രിയകള്‍ നീങ്ങവേ പുരുഷന്‍ ആ പൂവെടുത്ത് പുഷ്പിനിയുടെ മാറിടത്തില്‍ തലോടി. പുളകം പകര്‍ന്ന ആ തലോടല്‍ ആണ് തന്നെ സ്വര്‍ഗത്തിലേക്ക് കൊണ്ട് പോകുക എന്നും ആ പൂവ് കരുതി.പക്ഷെ ഒന്നും സംഭവിച്ചില്ല. കേളികള്‍ കഴിഞ്ഞു മയക്കം തീര്‍ന്നു നേരം പുലര്‍ന്നപ്പോള്‍ അവര്‍ അവിടെ നിന്നും കൂടാരം ഉപേക്ഷിച്ചു പോയി. കുപ്പിയിലെ വെള്ളത്തില്‍ തളര്‍ച്ച പടര്‍ന്നപ്പോള്‍ അവള്‍ സന്ധ്യ വരാന്‍ പ്രാര്‍ഥിച്ചു. സന്ധ്യ മയങ്ങിയപ്പോള്‍ തെരുവ് വേശ്യകള്‍ അവള്‍ക്കു ചുറ്റും വന്നു കൂടി. കാമം കണ്‍ തെറ്റിച്ച പുരുഷന്മാര്‍ അവിടേക്ക് ഓടി കയറി എന്തൊക്കെയോ ചെയ്തു എന്ന് വരുത്തി പോയികൊണ്ടിരുന്നു. വന്ന്യമായ രതി പരാക്രമത്തില്‍ ഏതോ ഒരുത്തന്റെ കാല്‍ ചവിട്ടില്‍ പൂവ് സൂക്ഷിചിരുന്ന സ്പടിക കുപ്പി നിലത്തു മറിഞ്ഞു വീണു. കാമം പെയ്തൂ അവന്‍ എണീറ്റപ്പോള്‍ നിലത്തു  കിടന്ന ആ പൂവില്‍ ചവിട്ടി അവന്‍ പുറത്തേക്കു പോയി. പുറകെ അവനു സ്വര്‍ഗം കൊടുത്ത അവളും. വീണ്ടും നേരം പുലര്‍ന്നു. നഗര ശുചീകരനക്കാര്‍ വന്നു കൂടാരം പൊളിച്ചു മാറ്റി ചൂലുകൊണ്ട് അടിച്ചു വാരി വണ്ടിയിലിട്ടു നഗരത്തിനു പുറത്തു മലയാടിവാരത്ത്  ഒരു ചവറു കൂനയില്‍ കൊണ്ട് പോയി ഇട്ടു. അവിടെ നിന്ന് നോക്കിയപ്പോള്‍ അവള്‍ കണ്ടു അങ്ങകലെ കാടിന്‍ നടുവിലുള്ള ആ പൊയ്കയിലേക്ക്  തിരിയുന്ന മുക്കൂട്ട  പെരുവഴിയില്‍ അവളുടെ ചിത്രം നോക്കി ആസ്വതിച്ചു പോകുന്ന ആയിരങ്ങള്‍. എന്നാല്‍ അവിടെ ഒരിടത് പോലും ആ ചിത്രകാരന്റെ നാമം രേഘപ്പെടുതിയിരുന്നില്ല എന്നവള്‍ അപ്പോഴും ഓര്‍ത്തില്ല.
കാരണം അവള്‍ ഒരു പൂവ് മാത്രമാണ്. അവള്‍ക്കു മനുഷ്യ ഹൃദയം അറിയാനുള്ള കഴിവ് കുറവായിരുന്നു. അതിലെ സ്നേഹത്തിന്റെ സ്പന്ദനം തിരിച്ചറിയാനും പൂവിനു കഴിയുമോ? എന്നാലും അവള്‍ അമരത്വം നേടിക്കഴിഞ്ഞു. ചിത്രകാരന്‍ പ്രവചിച്ചത് സംഭവിച്ചു.
അമരത്വം എന്നാല്‍ നിസ്സാരമാണ്. അതിനു ഹൃദയം തുറന്നു കാണാന്‍ മനസ്സുണ്ടായാല്‍ മതി.

ജോയ് ജോസഫ്‌ 

kjoyjosephk@gmail.com
www.mylifejoy.blogspot.com
www.jahsjoy.blogspot.com

Sunday, October 14, 2012

എന്റെ അമ്മയും എന്നിലെ കുഞ്ഞും


ആരാണ് അമ്മ? അല്ലെങ്കില്‍ അമ്മയെന്നാല്‍ ആരാണ്?
അമ്മ അമ്മയല്ലേ? അമ്മ ആരായാലും അമ്മയല്ലേ?
പത്തു മാസം വയറ്റില്‍ ചുമന്നത് അമ്മ
വേദനിച്ചു പ്രസവിച്ചത് അമ്മ
തീട്ടവും മൂത്രവും കോരിയതും
മേല് വേദനിക്കാതെ കുളിപ്പിച്ചതും
പൌഡര്‍ ഇട്ടു സുന്ദര്നാക്കിയതും
കണ്ണെഴുതി കാഴച്ചയ്ക്ക് തണുപ്പ് തന്നതും
കവിളില്‍ ചുട്ടി  കുത്തി കണ്ണ് ഏറു അകറ്റിയതും
അമ്മിഞ്ഞ പാല്‍ ചുരത്തി തന്നതും
പാലും പഴവും അവിലും മലരും
ചോറും കറിയും അപ്പവും മുട്ടയും
ഒക്കെ വാരി തന്നത് അമ്മയല്ലേ?
വഴക്ക് പറഞ്ഞതും തല്ലിയതും
ഒടുവില്‍ പയ്യാരം പറഞ്ഞു ആസ്വസിപ്പിച്ചതും
ഒടുവില്‍ കൂടെ കിടത്തി താരാട്ട് പാടി ത്ന്നുരക്കിയതും
കിടക്കപ്പയിലെന്‍ മൂത്രതുള്ളികലാല്‍ നനഞ്ഞപ്പോള്‍
എടുത്തുകൊണ്ടുപോയി കഴുകിയതും പുതിയ
കുപ്പായങ്ങലിട്ടു സുഘമായി കിടതിയതും അമ്മയല്ലേ?
നിയന്ത്രണ രേഖകള്‍ കടന്നു മകന്‍ പോകുമ്പോള്‍
വിതുംബിയതും ഈ അമ്മയല്ലേ?
തിരിച്ചു വരുമ്പോള്‍ രണ്ടു തുള്ളി കണ്ണീര്‍ പൊഴിച്ചതും
അമ്മയല്ലേ?

ഇതെന്താ ? അതിലൊക്കെ ഇപ്പോള്‍ ഒരു സംശയം പോലെ?
ഇല്ല ഒരു സംശയവും എനിക്കില്ല.
നിങ്ങള്ക്ക് വല്ലതും മനസിലായോ?
ഇല്ല അല്ലെ?
ശരിയാ .. നിങ്ങള്ക്ക് മനസിലാവില്ല
കാരണം നിങ്ങളൊക്കെ ഒരുപാട് മുതിര്‍ന്നവര്‍ ആണ്.
നിങ്ങളൊക്കെ ബഹുമാന്ന്യര്‍ ആണ്
എന്നാല്‍ ഞാന്‍ പാവം ശിശു
ഞാന്‍ എത്ര വളര്‍ന്നാലും എന്റെ അമ്മയ്ക്ക് മുന്നില്‍ എത്തുമ്പോള്‍
ഞാന്‍ മോന്‍ മാത്രമാണ്!!
അത് ഞാന്‍ എത്ര പ്രായമായി ചെന്നാലും
അമ്മ എന്നെ വിളിക്കുക മോനെ എന്ന് മാത്രമാണ്
അത്രയ്ക്ക് ചെറുതാണ് ഞാന്‍!!  എത്ര വളര്‍ന്നാലും ഞാന്‍ അത്ര നിസ്സാരന്‍ ആണ്
അതാണ്‌ അമ്മ. അതാണ്‌ ഞാന്‍ 
വൈകിയെങ്കിലും അതരിയ്ന്നതാണ് ജ്ഞാനം
അത് നേടുന്നതാണ് സൌഭാഗ്യം!!
മറ്റെല്ലാം വെറുതെ..
ഇതാണ് എന്റെ അമ്മ
ആ മടിയില്‍ ഇരുന്നു ഉറങ്ങുന്നത് ഞാനും
ആ  ഞാന്‍ ആണ് ഈ ഞാന്‍ !!
എനിക്കിനി ഈ ഞാന്‍ ആയി തുടര്‍ന്നാല്‍ മതി
മറ്റെല്ലാം വെറുതെ..

ജോയ് ജോസഫ്‌ 


kjoyjosephk@gmail.com
www.mylifejoy.blogspot.com
www.jahsjoy.blogspot.com

Friday, October 12, 2012

അവസാനത്തെ കുറിപ്പ് ഇവിടെ ചേര്‍ക്കുന്നു


എന്റെ മിത്രങ്ങളെ

അവസാനത്തെ കുറിപ്പ് ഇവിടെ ചേര്‍ക്കുന്നു
അവസാനത്തെ പ്രൊഫൈലും പൂട്ടി ഞാന്‍ പോകുന്നു.
എനിക്ക് അവശേഷിക്കുന്ന ഏക പ്രൊഫൈല്‍
കൂട്ടി ചേര്‍ക്കാന്‍ എനിക്കിനി ആരുമില്ല
ഒഴിവാക്കാന്‍ പറ്റിയവരും ഇല്ല
അതിനാല്‍ ഇതൊരു സ്മാരകം ആയി ഇവിടെ അവശേഷിക്കട്ടെ.
ഞാന്‍ കറുത്ത സത്യങ്ങളെ സ്നേഹത്തിന്റെവെളുത്ത മഞ്ഞു കൊണ്ട് സ്വര്‍ഗീയമാക്കാന്‍ ശ്രമിച്ചവന്‍ ആണ്
ആ വെണ്മ ഞാന്‍ എന്റെ സ്വന്തം ആണ് കരുതിയവന്‍ ആണ്.
പക്ഷെ എവിടെയോ ഒരു അസത്യം ഉറവ പൊട്ടി തിരമാല ആയി വന്നു കഴിഞ്ഞു
അത് എന്തിനു? എങ്ങനെ? എന്ത് കിട്ടി?
അറിയില്ല
അതിനാല്‍
ഞാന്‍ ആരെയും വഞ്ചിച്ചിട്ടില്ല, ചതിച്ചിട്ടില്ല വാക്ക് പറഞ്ഞത് തെറ്റിച്ചിട്ടില്ല. സ്നേഹിച്ചു എന്ന് എന്നോട് പറഞ്ഞവര്‍ക്ക് കൊടുത്ത വാക്ക് ഞാന്‍ ലങ്ഘിച്ചിട്ടില്ല. ഐനിയോട്ടു ലങ്ഘിക്ക്കയുമില്ല. അതുകൊണ്ട് തന്നെ അനിവാര്യമായ എന്റെ വിട വാങ്ങല്‍ സംഭവിക്കുകയാണ്

ഇത്തവണ എന്റെ യാത്ര ഞാന്‍ തീര്‍ച്ചപ്പെടുത്തി. ഇനി തിരിച്ചു വരവ് ഉണ്ടാകണം എങ്കില്‍ അത്ഭുതം സംഭവിക്കണം. ഇവിടെ സത്യ സന്ധത എന്നത് ഇല്ല. എല്ലാം അഹം ബ്രഹ്മസ്മികളുടെ ലോകം. നന്മ ഒരിടത് പോലും ഇല്ല. സത്യം കണ്ടു കിട്ടാനേ ഇല്ല. വാഗ്ദാനങ്ങള്‍ ലങ്ഘിക്കാന്‍ ഉള്ളതാണ് എന്നാണു എല്ലാവരുടെയും മട്ട് . പ്രണയത്തില്‍ വഞ്ചന കലര്‍ന്നിരിക്കുന്നു. സ്നേഹത്തില്‍ വിഷം കുത്തി വെക്കുന്നു. ആത്മാര്‍ഥത പണം സുഖം എന്നിവയില്‍ മാത്രം ആണ് പലര്‍ക്കും . അതിനവര്‍ എന്തിനെയും മറ ആക്കും. ചതിക്കാന്‍ ഉളുപ്പില്ലാത്ത, ഹൃദയത്തില്‍ നന്മ ഇല്ലാത്ത, സ്നേഹത്തെ വ്യഭിചരിക്കുന്ന, ജീവിതങ്ങളെ യാതൊരു മനസാക്ഷിയും ഇല്ലാതെ കശക്കി ഏറിയുന്ന ദുഷിച്ച ഫേസ് സൌഹൃദങ്ങളെ നന്ദി.. നിങ്ങളില്‍ അല്‍പ്പം സത്യാ സന്ധത എങ്കിലും അവശേഷിക്കുന്നു എങ്കില്‍ നിങ്ങളുടെ ഹൃദയം സത്യാ സന്ധതയോടെ ഒരിക്കലെങ്കിലും തുറക്കൂ.. നിങ്ങള്ക്ക് പുണ്യം കിട്ടും...
എനിക്ക് മഹത്തായ ആശയങ്ങള്‍ ഇല്ല . ഉയര്‍ന്ന ലക്ഷ്യങ്ങളും ഇല്ല. ഉള്ളത് ലളിതവും ആത്മാര്തവും സത്യ സന്ധമായ സ്നേഹവും വിസ്വസ്താത്തതും സന്തോഷവും മാത്രം. അത് ഉപേക്ഷിക്കാന്‍ എനിക്കാവില്ല. കാരണം അത് ഞാന്‍ കഷ്ട്ടപ്പെട്ടു ഉണ്ടാക്കിയ സമ്പാദ്യം ആണ്.. എന്റെ ജീവിതം നഷ്ട്ടപ്പെടുത്തി നേടിയ സമ്പാദ്യം!!
എല്ലാവര്ക്കും നന്ദി
ഞാന്‍ ഒരു സാധാരണക്കാരന്‍
അസാധാരണ ജന്മങ്ങള്‍ക്കിടയില്‍ ജീവിക്കാന്‍ എനിക്കാവില്ല.
അത് തിരിച്ചറിയുന്നു ഞാന്‍
എനിക്ക് വാക്ക് മാറ്റാന്‍ അറിയില്ല
വഞ്ചന മറയാക്കി സ്നേഹിക്കാണോ
കള്ളം പറഞ്ഞു പ്രനയിക്കാണോ
അസത്യം പറഞ്ഞു മുതലെടുക്കാണോ
എനിക്കാവില്ല.
ഞാന്‍ പറഞ്ഞ വാക്ക് മാറ്റില്ല ജീവന്‍ പോയാലും
അത് മാറ്റുന്ന അന്ന് ഞാന്‍ മരിച്ചിട്ടുണ്ടാവും
അത് വരെ നിങ്ങള്ക്ക് എന്തുമാകാം
എനോടും എന്റെ ഹൃദയത്തോടും
അതിനു നിങ്ങള്ക്ക് നിങ്ങളുടേതായ ന്യായം പറയാന്‍ ഉണ്ടാവും
അത് പക്ഷെ നല്ലതാണോ ചീത്ത ആണോ എന്ന് നിങ്ങള്‍ തീരുമാനിച്ചാല്‍ മതി
ദൈവം ഉണ്ടെങ്കില്‍ ഒരു നാള്‍
ഒരു നാള്‍
നിങ്ങള്‍ അറിയും എന്റെ ഹൃദയം എത്ര സത്യസന്ധം ആയിരുന്നു എന്ന്!!!

ഹ ഹ ഹ ഹ ഹ
നിങ്ങളുടെ ദൈവങ്ങള്‍ നിങ്ങളെ രക്ഷിക്കട്ടെ..
ജീവന്‍ എനിക്കുണ്ടെങ്കില്‍ വിളിച്ചാല്‍ എന്നെ കിട്ടും.
ഇല്ലെങ്കില്‍ മറുപടി ഇല്ലാത്ത ഒരു കിളി നാദം ആയി അത് അവസാനിക്കും
ഒരു ചൂളം വിളിയായി അത് തീരും..
അത് വരെ നന്ദി

ഒത്തിരി ഇഷ്ടത്തോടെ

ജോയ് ജോസഫ്‌!!
kjoyjosephk@gmail.com
www.mylifejoy.blogspot.com

https://www.youtube.com/watch?v=wiLY3_V35iQ

എന്റെ കഴിവും അതുകൊണ്ടുള്ള പടവും !!!!


ഇത് എന്റെ ഗ്രാമത്തിലുള്ള വീടിന്റെ മുന്‍വശത്ത് നിന്ന് ഒരു മഴയുള്ള ദിവസം എടുത്ത ഒരു സാധാരണ ചിത്രം. ഞാന്‍ ഒരു സാധാരണക്കാരന്‍ ആയതുകൊണ്ട് എനിക്ക് ഇത്രയും ഭംഗിയോടെ മാത്രമേ ഫോട്ടോ എടുക്കാന്‍ കഴിഞ്ഞുള്ളു. കൂടുതല്‍ നന്നായി ഒരു ഫോട്ടോ എടുക്കാന്‍ എനിക
്ക് കഴിഞ്ഞിരുന്നു എങ്കില്‍ എന്ന് ഞാന്‍ കൊതിച്ചിട്ടുണ്ട്. പക്ഷെ എനിക്ക് ഉള്ള കഴിവും സ്വന്തമായ ബുദ്ധിയും ഉപയോഗിച്ച് ഇതിലും നല്ല ഒരു പടം എടുക്കാന്‍ എനിക്ക് കഴിയില്ല. അത് ഞാന്‍ തിരിച്ചറിയുന്നു. വ്യക്തി ബന്ധങ്ങളിലും ഞാന്‍ നിസ്സാരന്‍ ആണ്. മഹോന്നത വ്യക്തിത്വങ്ങള്‍ എന്റെ മിത്രങ്ങള്‍ ആയി വരണം എന്ന് ഞാന്‍ കൊതിച്ചിട്ടുണ്ട്. എന്നാല്‍ തനിക്കൊത്ത തരക്കാരോട് വേണം കൂട്ട് കൂടാന്‍ എന്നും തന്നെക്കാള്‍ ഉയര്‍ന്ന തരക്കാരോട് കൂടിയാല്‍ അത് അവര്‍ക്ക് മാനക്കേട്‌ ആണ് എന്ന് ഞാന്‍ തിരിച്ചറിയേണ്ടത് ആയിരുന്നു. അവിടെ എനിക്ക് തെറ്റി..ഈ മഴത്തുള്ളികള്‍ മാത്രം കിനാവില്‍ സ്വന്തമായി കാണാന്‍ കഴിയുന്നത്‌ തന്നെ ഏതോ മുജ്ജന്മ സുകൃതം. അപ്പോള്‍ പിന്നെ മഹാഷയന്മാര്‍ മിത്രങ്ങള്‍ ആയാല്‍ അത് സൌഭാഗ്യം !!! അതിനാല്‍ ഈ ചിത്രം ഇവിടെ ചേര്‍ത്ത് ഞാന്‍ പോകുന്നു. എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

ജോയ് ജോസഫ്‌
kjoyjosephk@gmail.com
www.mylifejoy.blogspot.com

Wednesday, October 10, 2012

അന്നത്തെ ആ പഴയ ശാപമോ അതോ ഇന്നത്തെ ഈ പുതിയ അനുഗ്രഹമോ . .ഏതാണ് ഫലിക്കുക ?



ഇതൊരു കഥ

ഇന്നലെ ഞാന്‍ ഓഫീസിലേക്ക്  സ്റ്റെപ്പ്  കയറി ചെല്ലുമ്പോള്‍  ഓമനത്തം ഉള്ള കുട്ടി ഒരു വരാന്തയിലൂടെ ഓടിക്കളിക്കുന്നു.എന്നെ കണ്ടപ്പോള്‍ ചുണ്ടുകല്‍ക്കിടയിലേക്ക് ചൂണ്ടു വിരല്‍ തിരുകി അവന്‍ എന്നെ തുറിച്ചു നോക്കി നിന്നു. ആ കുട്ടിയെ നിയന്ത്രിക്കാന്‍ ഓടി പിന്നാലെ എത്തിയ സുന്ദരി യുവതിയെ കണ്ടപ്പോള്‍ എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ആ മുഖം  മറവിയിലേക്ക് കടന്നു പോയിട്ട് ആറു വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു എന്നാ ഓര്‍മയാണ് ആദ്യം ഉണ്ടായത്!! ചെറുപ്പത്തിന്റെ അവിവേകം ആവേശം ആയിരുന്ന കാലത്ത് ചെയ്ത കാര്യങ്ങളില്‍ ഒന്നായിരുന്നു ആ മുഖം പറയുന്ന കഥ എന്ന് ഞാന്‍ ഒരു നിമിഷം ഓര്‍ത്തു. എന്നെ കണ്ടപ്പോള്‍ അവള്‍ അതിശയത്തോടെ നോക്കി നിന്നു !! കണ്ണ് മിഴിച്ചു!! പല്ലുകള്‍ എല്ലാം കാണും വിധം നന്നായി ചിരിച്ചുകൊണ്ട്!! അതിശയം വാ പൊളിച്ചു നിക്കുന്നതിനിടയില്‍ അവള്‍ കുട്ടിയെ വാരി എടുത്തു നെഞ്ചോടു ചേര്‍തു ..എന്നിട്ട് ഉറക്കെ വിളിച്ചു പറഞ്ഞു ദേ ...ജോ..
അപ്പോള്‍ അല്പം തടിച്ചു പൊക്കം കൂടിയ വെളുത്ത ഒരു ചെറുപ്പക്കാരന്‍ അങ്ങോട്ട്‌ വേഗത്തില്‍ വന്നു. ഞാന്‍ പാതി കയറിയ സ്റ്റെപ്പില്‍ തന്നെ നില്‍ക്കുകയാണ് അപ്പോഴും. എന്റെ കണ്ണുകള്‍ മിഴിഞ്ഞു തന്നെ ഇരുന്നു. ചിരിയില്‍ അതിശയം മുഴച്ചു നിന്ന്. വന്ന ചെറുപ്പക്കാരന്‍ പെട്ടെന്ന് സ്റ്റെപ്പിറങ്ങി വന്നു എന്നെ കെട്ടി പിടിച്ചു. ഞാന്‍ അപ്പോഴും അതിശയ ലോകത്തായിരുന്നു.എനിക്ക് എന്ത് പറയണം എന്ന് പറയാന്‍ പറ്റാത്ത അവസ്ഥ.
ഞാന്‍ അവന്റെ കൈ പിടിച്ചു മുകളിലേക്ക് കയറി ചെല്ലുമ്പോള്‍ അറുപതു കഴിഞ്ഞ ഒരു സ്ത്രീയും പുരുഷനും അവിടെ നില്‍ക്കുന്നു. മുഖങ്ങള്‍ മറക്കാന്‍ പറ്റില്ല. ആ  യുവതിയുടെ അച്ഛനും അമ്മയും!! ഒരു സെക്കന്റ് കൊണ്ട് എന്റെ ഓര്‍മ്മകള്‍ ഒന്‍പതു വര്ഷം പിന്നില്‍ എത്തി തിരിച്ചു വന്നു.
അവന്‍ അജിത്‌. കോളേജില്‍ എന്റെ ജൂനിയര്‍ ആയിരുന്നു. ഞാന്‍ മൂന്നാം വര്ഷം ഡിഗ്രി പഠിക്കുമ്പോള്‍ അവന്‍ ഒന്നാം വര്‍ഷക്കാരന്‍. അലമ്പ് കമ്പനിയില്‍  ഗുരുവായി വാണ അക്കാലത്തെ എന്റെ ശിഷ്യന്മാരില്‍ ഒരുവന്‍. പക്ഷെ പഠനത്തില്‍ അവന്‍ എന്നെപോലെ ആയിരുന്നില്ല. മിടുമിടുക്കന്‍. !!
അവള്‍ രാജാ ശ്രീ മേനോന്‍ ..അവന്റെ ക്ലാസ് മേയ്റ്റ് !! രാവിലെ ആദ്യ ബസ്സില്‍ കോളേജില്‍ എത്തി വേഷം കെട്ടുകള്‍ കാണിച്ചു വരാന്തയില്‍ പെണ്‍ പിള്ളേരെ കമന്റടിച്ചു വായില്‍ നോക്കി വളച്ചു നടക്കാന്‍ കൊതിച്ചു നടന്ന കാലത്ത് അജിത്‌ വളചെടുതതാണ് രാജിയെ. അതങ്ങനെ . എന്നാല്‍ പഠനം കഴിഞ്ഞു പോയപ്പോള്‍ കണ്ണീരോടെ വിട പറഞ്ഞപ്പോള്‍ അതവിടം കൊണ്ട് കഴിഞ്ഞു എന്നാണു ഞാന്‍ കരുതിയത്‌. ഇടയ്ക്കു അജിത്‌ വിളിക്കും. അപ്പോള്‍ അവന്‍ വുഡ് ടെക്നോളജി പഠനം. ഞാന്‍ പത്രത്തില്‍ കൈലി കുത്തും. അവളുടെ കാര്യം ചോതിച്ചാല്‍ ഒഴിഞ്ഞു മാറല്‍ ആയിരുന്നു പതിവ്. ഞാന്‍ പിന്നെ പുറകെ നടന്നു ചോദിച്ചുമില്ല. അവന്‍ ഒരു പാവപ്പെട്ട കുടുംബത്തില്‍ നിന്നുള്ള ചെക്കന്‍. അച്ഛന്‍ തട്ടാന്‍ ആണ്. തൃശൂരിലെ ഒരു ചെറിയ സ്വര്‍ണക്കടയില്‍ ജോലി നോക്കുന്നു അന്ന്. ഒരനുജന്‍ പഠിക്കുന്നു. അമ്മ പാവം വീട്ടമ്മ. എന്നാല്‍ രാജിയുടെ കുടുംബം അങ്ങനെയല്ല. മുഴുത്ത മേനോന്‍ കുടുംബം. അച്ഛനും അമ്മയും അധ്യാപകര്‍. അനുജനും അനുജത്തിയും.

ഒന്‍പതു വര്ഷം മുന്പ് ഒരു ജൂലൈ മാസം. കണ്ണൂരില്‍ മഴ ഉരുള്‍പൊട്ടല്‍ ആയി പെയ്യുന്ന ഒരു ദിവസം. ഉച്ച സമയം. പുറത്തു നല്ല മഴ ആയിരുന്നു. തുള്ളിക്കൊരു കുടം എന്ന് പറയുമ്പോലെ അല്ല, അതെ പടി തന്നെ പെയ്യുന്ന മഴ. പത്ര ഓഫീസില്‍ ഇരുന്നു ജോലികള്‍ ചെയ്യുമ്പോള്‍ ഓഫീസ് ബോയ്‌ റോയ് വന്നു പറഞ്ഞു ഒരാള്‍ കാണാന്‍ വന്നിരിക്കുന്നു എന്ന്. ഞാന്‍ ചെല്ലുമ്പോള്‍ മഴ നനഞ്ഞു കയറി വന്ന അജിത്‌ തുവാല കൊണ്ട് തല തുടയ്ക്കുകയാണ്. കുറ്റി രോമങ്ങള്‍ കയറിയ മുഖം . കണ്ണുകളില്‍ ഉറക്കച്ചടവ്. ആകെ ചടച്ചു കോലം കെട്ട  കോലം !! എന്ത് പറ്റി അജി ? ഞാന്‍ ചോദിച്ചു.അല്‍പ്പം പരിഭ്രമവും കുറെ ആശങ്കയും ഭയവും നിരാശയും ഒക്കെ കലര്‍ന്ന ഒരു ഭാവമായിരുന്നു അവനപ്പോള്‍. അടുത്ത് ആരുമില്ലായിരുന്നു എങ്കില്‍ അവന്‍ പൊട്ടിക്കരയും എന്ന് എനിക്ക് തോന്നി. എന്തോ പ്രശ്നം ഉണ്ട് എന്ന് മനസ്സിലായിഎനിക്ക്. ഞാന്‍ അവനെ കൂട്ടി കാന്റീനില്‍ ചെന്ന് ഒരു കപ്പ്‌  ചൂട് കാപ്പി വാങ്ങി കൊടുത്തു. നല്ല ചൂടുള്ള കടികളും !! അവന്‍ ആര്‍ത്തിയോടെ കാപ്പി കുടിച്ചു. കടി കടിച്ചു പറിച്ചു തിന്നു തുടങ്ങിയെങ്കിലും പകുതി ആയപ്പോള്‍ പെട്ടെന്ന് അത്താഴെ വച്ചു .എന്നെ ദയനീയമായി നോക്കി. അവന്റെ കണ്ണുകള്‍ നിറയുന്നത് കണ്ടപ്പോള്‍ ഞാന്‍ എണീറ്റ്‌ അവന്റെ തോളില്‍ പിടിച്ചിട്ടു പറഞ്ഞു "വാ നമുക്ക് റൂമില്‍ പോകാം"
ഞാന്‍ നടന്ന പിറകെ അവന്‍ തല കുനിച്ചു എന്തോ ആലോചിച്ചു നടന്നു വന്നു. അത് വരെ അവന്‍ എന്നോട് ഒന്നും മിണ്ടിയിരുന്നില്ല. ഞാനും ഒന്നും അന്വേഷിച്ചില്ല. ഉച്ച കഴിഞ്ഞു ഞാന്‍ ഇല്ല എന്ന് രേഖപ്പെടുത്തി അവനെയും കൂട്ടി മഴ നനഞ്ഞു ഓടി ചെന്ന് ഒരു ഓട്ടോയില്‍ കയറി റൂമില്‍ എത്തി. സഹ മുരിയന്മാര്‍ ആരുമില്ല. പിറ്റേന്ന് ഞായര്‍ ആയതിനാല്‍ അവരെല്ലാം നാട് വിട്ടിരുന്നു. ഞാന്‍ അജിത്തിനോട് ഇരിക്കാന്‍ പറഞ്ഞു. അവന്‍ ഇരുന്നു. എന്ത് പറ്റി അജീ? നിനക്കെന്താ പറ്റീത്? നീ ആകെ കോളം കേട്ടിരിക്കുന്നല്ലോ? മറുപടി ഒരു കരച്ചില്‍ ആയിരുന്നു.. ഞാന്‍ ഭയന്ന് പോയി. അവനു മാനസിക രോഗം ആണോ എന്ന് ഞാന്‍ ആദ്യ നിമിഷം ഭയപ്പെട്ടു..അവന്‍ ഉറക്കെ നെഞ്ച് പൊട്ടി കരയുകയാണ്. എന്റെ ശിഷ്യനായി നടന്ന കാലത്ത് അവന്‍ ടെന്‍ഷന്‍ അടിക്കുന്നത് പോലും ഞാന്‍ കണ്ടിട്ടില്ല.അവനാണ് പൊട്ടി പൊട്ടി കരയുന്നത്. ഏങ്ങലടിച്ചു കരയുന്ന അവനെ ഞാന്‍ ചേര്‍ത്ത് പിടിച്ചു പറഞ്ഞു.നീ ഇങ്ങനെ കരഞ്ഞാലോ? കാര്യം പറയൂ. എന്താണെങ്കിലും ഞാന്‍ ശരി ആക്കി തരാം. ഞാനല്ലേ ഉറപ്പു പറയുന്നത്. നീ കാര്യം പറയൂ..
ഞാന്‍ വിചാരിച്ചത് ഒന്നുകില്‍ അവനോ അവന്റെ കുടുംബത്തിലോ എന്തെങ്കിലും അനിഷ്ട്ട സംഭവം ഉണ്ടായിട്ടുണ്ടാവും എന്നാണു. അതല്ലെങ്കില്‍ അബദ്ധത്തില്‍ വല്ല  കുറ്റ കൃത്യവും ചെയ്തിട്ടുണ്ടാവും അതുമല്ലെങ്കില്‍ വല്ല സാമ്പത്തിക പ്രശ്നം. ഇതില്‍ ഏതാണെങ്കിലും എങ്ങനെയും അവനെ ഒരു വിധത്തില്‍ ആസ്വസിപ്പിക്കുകയോ സഹായിക്കുകയോ ചെയ്യാന്‍ ആകും എന്ന ഉറപ്പു എനിക്കുണ്ടായിരുന്നു.
എന്നാല്‍ അവന്‍ പറഞ്ഞ കാര്യം കേട്ട് ഞാന്‍ അതിശയിച്ചു പോയി. കോളേജു കാലത്ത് ഉണ്ടായിരുന്നതും അത് കഴിഞ്ഞപ്പോള്‍ തീര്‍ന്നു എന്ന് ഞാന്‍ കരുതിയതുമായ ആ പ്രണയം അവന്‍ അപ്പോഴും കുറയാതെ തുടരുകയാണ്!! എന്നോട് തമാശ പറഞ്ഞു ഒഴിഞ്ഞു മാറുമ്പോഴും അവന്‍ ഗൌരവം വിടാതെ അവളെ പ്രണ യിക്കുകയായിരുന്നു !! അവളും. അവള്‍ ഇതിനിടയില്‍ ബി എഡും  എടുത്തിരുന്നു. അവന്‍ വൂഡ് ടെക്നോളജി പഠനം കഴിഞ്ഞു ജോലി തെണ്ടുന്നു. കൂലിയോ വരുമാനമോ ഇല്ല. അവള്‍ ആകട്ടെ ഏതോ ഒരു നായര്‍ സ്കൂളില്‍ ലീവ് വെക്കന്‍സിയില്‍ ടീച്ചര്‍ ആണ്!!
ഇപ്പോള്‍ വീട്ടുകാര്‍ അവള്‍ക്കു കല്യാണം  ഉറപ്പിക്കാന്‍ ഉള്ള ശ്രമത്തില്‍ ആണ്. മുറ ചെറുക്കന്‍ ആയി വരും ചെക്കന്‍. അവന്‍ വിദേശത്ത് .. ഉയര്‍ന്ന ജീവിത നിലവാരം. വീട്ടുകാര്‍ സംഗതി ഉറപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ഇനി ചെക്കന്‍ വന്നാല്‍ കെട്ട്  ഉടന്‍ ..
"എനിക്ക് അവളില്ലാതെ ജീവിക്കാന്‍ ആവില്ല" അജിത് എന്നോട് പറഞ്ഞു.അവളെ കെട്ടാന്‍ പറ്റീല്ലെങ്കില്‍ ഞാന്‍ ചാകും. കാരണം ഞാന്‍ അവളെ കെട്ടാന്‍ വേണ്ടി ആണ് പണം ഇല്ലഞ്ഞിട്ടും ഒരു തൊഴില്‍ പഠിക്കാന്‍ പോയത്. എന്നിട്ടും..
ഞാന്‍ അവനോടു ചോദിച്ചു."അത് നിന്റെ കാര്യം. അവളുടെ നിലപാട് എന്താണ്? പെണ്ണല്ലേ ? പള പളപ്പ് കണ്ടാല്‍ കാലു വാരുന്ന ഇനം ആണ്. എന്ത് ചതി കാണിച്ചിട്ടും അതിനൊക്കെ ന്യായം പറയും പെണ്ണുങ്ങള്‍. സുരക്ഷിതം എന്ന് കണ്ടാല്‍ കൊന്നിട്ടും കാര്യം കാണും അതുങ്ങള്‍ !! അത് കൊണ്ട് അവളുടെ നിലപാട് അറിയാതെ എങ്ങനാ? നിലപാട് അറിഞ്ഞുട്ടും കാര്യമില്ല. എന്തെങ്കിലും അറ്റ കൈ ചെയ്യേണ്ടി വന്നാല്‍ അവള്‍ ഒടുക്കം ചതിക്കില്ല എന്ന് നിനക്ക് ഉറപ്പുണ്ടോ?"
അവള്‍ ഞാന്‍ വിളിച്ചാല്‍ വരും എന്നുറപ്പാണ്. പക്ഷെ എങ്ങനെ? എങ്ങോട്ട്? എപ്പോള്‍? ഒരുത്തരവും ഇല്ല . ജോലി ഇല്ല കൂലി ഇല്ല. കേറി കിടക്കാന്‍ ഒരു വീടുണ്ട് അച്ഛന്‍ ഉണ്ടാക്കീത്‌. അവിടേക്ക് കയറി ചെന്നാല്‍ അച്ഛന്‍ എതിര്‍ത്താല്‍? പ്രശ്നങ്ങള്‍ ഉണ്ടായാല്‍? എവിടെക്കെങ്കിലും പോകാം എന്ന് വെച്ചാല്‍ വണ്ടിക്കൂലിക്ക് പോലും കാശില്ല. ജീവിക്കണ്ടേ? സംരക്ഷിക്കെണ്ടേ?
പിന്നെ എന്ത് ധൈര്യത്തില്‍ ആണ് നീ ഇങ്ങോട്ട്  വന്നത്?
അവള്‍ പറഞ്ഞു ജോയിച്ചനെ ഒന്ന് കാണൂ, പറയൂ എന്തെങ്കിലും വഴി കണ്ടു പിടിക്കും എന്ന്!!
ദൈവമേ.. ഇപ്പോള്‍ പെണ്ണിനെ തട്ടിക്കൊണ്ടു പോകാന്‍ ഉള്ള പദ്ധതി തയ്യാര്‍ ആക്കാന്‍ കൂടി ആണോ എന്റെ ഒരു ഗതി? പക്ഷെ എന്നെ വിശ്വസിച്ചവരെ തള്ളിക്കളയാന്‍ എനിക്ക് ആവില്ല. അന്നും ഇന്നും
ശരി ഞാന്‍ സഹായിക്കാം. പക്ഷെ ആദ്യം എനിക്ക് അവരുടെ മാതാ പിതാക്കളോട് ഒന്ന് സംസാരിക്കണം. എന്നിട്ട് തീരുമാനിക്കാം.
അവന്‍ അതിനു തയ്യാര്‍ അല്ല. കാരണം ആ വഴി ഒക്കെ അവന്‍ പയറ്റി കഴിഞ്ഞിരിക്കുന്നു. അതിന്റെ ഫലം ഇപ്പോള്‍ അവളെ കണ്ടു കിട്ടണമെങ്കില്‍ നോമ്പ് നോക്കേണ്ട അവസ്ഥ ആയിരിക്കുന്നു.
ഞാന്‍ പക്ഷെ എന്റെ നിലപാടില്‍ ഉറച്ചു നിന്ന്. ഒടുവില്‍ അവന്‍ വഴങ്ങി. രാത്രി വണ്ടിക്കു ഞാന്‍ തൃശൂര്‍ക്ക് പുറപ്പെട്ടു.കൂടെ വേറെ രണ്ടു മിത്രങ്ങളെയും കൂട്ടി..
തൃശൂര്‍ ചെന്ന് രാവിലെ അവിടുള്ള ഏറ്റവും അടുത്ത രണ്ടു പേരെ കൂടെ കൂട്ടി രാജിയുടെ വീട്ടില്‍ ചെന്ന് ഞങ്ങള്‍. ഞങ്ങള്‍ രണ്ടു പേര്‍ മാത്രം ആണ് വീട്ടിലേക്കു ചെന്നത്. ബെല്ലടിച്ചപ്പോള്‍ വാതില്‍ തുറന്നത് രാജി ആണ്. എന്നെ കണ്ടതെ അവള്‍ പേടിച്ചരണ്ടു.അവളുടെ കണ്ണില്‍ അപ്പോള്‍ കണ്ടത് ഭയവും പ്രതീക്ഷയും നിരാശയും ഒക്കെ കലര്‍ന്ന ഒരു ഭാവം. കണ്ണ് നിറയുന്നതും കണ്ടു. അവള്‍ തിരിഞ്ഞു പുറകോട്ടു തിരിയുമ്പോള്‍ അവളുടെ പുറകില്‍ അവളുടെ അച്ഛനും അമ്മയും.
ഞങ്ങള്‍ കണ്ണൂരില്‍ നിന്നാണ്. ഒരു കാര്യം സംസാരിക്കാന്‍ ഉണ്ടായിരുന്നു.
ഇരിക്കാന്‍ പറഞ്ഞപ്പോള്‍ ഇരുന്നു. ഗൌരവം ആണ് എല്ലാവര്ക്കും. ഞാന്‍ എന്നെ പരിചയപ്പെടുത്തി, വളച്ചു കെട്ടില്ലാതെ കാര്യത്തിലേക്ക് കടന്നു.
ആദ്യത്തെ രണ്ടു വാചകം പറഞ്ഞപ്പോള്‍ തന്നെ അദ്ദേഹം എണീറ്റ്‌ നിന്നിട്ട് പറഞ്ഞു, നിങ്ങള്ക്ക് പോകാം..ഇനിയും നിന്ന് സംസാരിക്കാന്‍ ശ്രമിച്ചാല്‍ നിങ്ങളെ നേരിടാന്‍ ഞാന്‍ പോലെസിനെ വിളിക്കും. ഞാന്‍ വീണ്ടും പറയാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ പറഞ്ഞു
ഇറങ്ങെടാ പുറത്തു
ഞങ്ങള്‍ തിരിച്ചിറങ്ങുമ്പോള്‍ ഞാന്‍ തിരിഞ്ഞു നോക്കി. അവിടെ കര്‍ട്ടന്‍ ഇട്ട വാതില്‍ അടിയില്‍ കണ്ണ് നീര്‍ വീഴ്ത്തി പ്രതീക്ഷ ഇല്ല എന്നു ഉറപ്പാക്കി തലയാട്ടി പോക്കൊലാന്‍ ആന്ഗ്യം കാണിക്കുന്ന രാജി.
ഇറങ്ങുമ്പോള്‍ എന്റെ വിസിറ്റിംഗ് കാര്‍ഡ്‌ ഞാന്‍ ഒരെണ്ണം നിലത്തിട്ടു. അതില്‍ അന്ന് വിളിച്ചാല്‍ കിട്ടുന്ന ഒരു നമ്പറും ഞാന്‍ എഴുതി വെച്ചിരുന്നു.
അവള്‍ കാണ്‍കെ എന്നാല്‍ മറ്റുള്ളവരുടെ ശ്രദ്ധ വീഴാതെ അതവിടെ ഇട്ടു ഞാന്‍ പോന്നു.
അന്ന് പകല്‍ പിരി മുറുകി കടന്നു പോയി. വിളി വന്നില്ല.എല്ലാവര്ക്കും ടെന്‍ഷന്‍. സന്ധ്യ ആയി. പാതി രാത്രി ആയി. രാത്രി ഒരു മണിക്ക് ബെല്ലടിച്ചു ആ ഫോണില്‍.
പതിഞ്ഞ ശബ്ദത്തില്‍ അവള്‍ രണ്ടു കാര്യം പറഞ്ഞു. ഒന്ന്. ഞാന്‍ ജീവിക്കുന്നെകില്‍ അത് അജിക്കൊപ്പം മാത്രം. അല്ലെങ്കില്‍ മരിക്കും. രണ്ടു വിളിച്ചാല്‍ എവിടെക്കാനെങ്കിലും വരും.
ഞാന്‍ പറഞ്ഞു ' നാളെ അമ്പലത്തില്‍ വരിക. അവന്റെ കൂടെ ജീവിക്കാന്‍ തയ്യാര്‍ ആയി. ഒന്നും എടുക്കരുത് വീട്ടില്‍ നിന്ന്. ഇട്ടിരിക്കുന്ന ഡ്രസ്സ്‌ അല്ലാതെ എടുക്കാവുന്ന ഒരേയൊരു വസ്തു സര്ടിഫിക്കട്ടുകള്‍ മാത്രം!!
ഫോണ കട്ടായി
പിറ്റേന്ന് രാവിലെ ഒരു കാറില്‍ ഞങ്ങള്‍ പാരമെകാവ് അമ്പലത്തിനു മുന്നിലെത്തി കാത്തു നിന്ന്. അവളും അച്ഛനും അമ്മയും അനിയത്തിയും അനുജനം വന്നു.എല്ലാവരും അകത്തേക്ക് കയറി പോയി. കാര്‍ റെഡി. അകത്തേക്ക് പോയ അവള്‍ അതി വേഗം തിരിച്ചു വന്നു. കയ്യില്‍ ഒരു പപ്ലാസ്റ്റിക്‌ കൂട്ടില്‍ സര്ടിഫികട്ടുകള്‍.!!കാറി കയറിയാതെ ഞങ്ങള്‍ പാലക്കടെക്ക്. അവിടെ നിന്ന് കോയമ്പത്തൂര്‍..


കോയമ്പത്തൂര്‍ ഗാന്ധി നഗര്‍ ബസ്‌ സ്ടാണ്ടിനു സമീപം താമസിക്കുന്ന ജോന്സന്‍ എന്ന കൂട്ടുകാരനെ തേടിയാണ് ആദ്യം പോയത്. അവിടെ ചെല്ലുമ്പോള്‍ വീടുപൂട്ടി കിടക്കുന്നു. ഇനി എങ്ങോട്ട്?  നേരെ മറ്റൊരുസുഹൃതിന്റെ വീട്ടിലേക്കു . മധുര റോഡില്‍ അരവിന്ദ് ഐ ഹോസ്പിടലിനു സമീപത്താണ് അവന്റെ വീട്. റോയ് . അവിടെത്തി കാര്യങ്ങള്‍ പറഞ്ഞു.അവന്‍ രണ്ടു കൈയും നീട്ടി അവരെ അവിടെ സ്വീകരിച്ചു. ആശ്വാസം. സ്നേഹിതരുടെ വില അറിയുന്ന അപൂര്‍വ്വം നിമിഷങ്ങളില്‍ ചിലത് അങ്ങനെയാണ്.അവരെ അവിടെയാക്കി  ഞാന്‍ മടങ്ങി തൃശൂരിലേക്ക് .
രാജിയുടെ അച്ഛനെ കാണുകയായിരുന്നു എന്റെ ഉദ്ദേശം. വീണ്ടും ഒരു സന്ധി. മകളെ ഇരു ചെവി അറിയാതെ തിരിച്ചു എത്തിക്കാം, പൊന്നും പണവും അവകാശവും ഒന്നും വേണ്ട, വിവാഹം നടത്തി കൊടുത്താല്‍ മതി. ഇതാണ് വ്യവസ്ഥ. ഇത് ഒരു മുദ്ര പത്രത്തില്‍ എഴുതി കൊടുക്കാം എന്നാ ഉറപ്പും കൊടുക്കാം എന്ന് കരുതി. ഞാന്‍ ഒറ്റക്കാണ്.
വീടിന്റെ ഗെയ്റ്റ് കടന്നു ചെന്നപ്പോള്‍ എന്നെ സ്വീകരിച്ചത് ഒരു പൊട്ടിക്കരച്ചില്‍ ആയിരുന്നു. അവളുടെ അമ്മയുടെ കരച്ചില്‍. എന്റെ മനസ്സ് പതറി പോയി. ഞാന്‍ ഉള്ളിലേക്ക് കേറുമ്പോള്‍ ആരും മിണ്ടുന്നില്ല. ആരും നോക്കുന്നു പോലും ഇല്ല. ആ വീട്ടില്‍ അവരാ കുടുംബാംഗങ്ങള്‍ അല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല. ബന്ധുക്കളും ഒക്കെ അവിടെ ഉണ്ടാകും എന്നാണു ഞാന്‍ കരുതീത്. എനിക്ക് തെറ്റി.
ഞാന്‍ മുരടനക്കി. അപ്പോള്‍ അച്ഛന്‍  എന്നെ ഒന്ന് നോക്കി. ഞാന്‍ വീണ്ടും എന്നെ പരിജയപ്പെടുത്തി. അച്ഛന് യാതൊരു പ്രതികരണവും ഇല്ല. അമ്മയുടെ ഏങ്ങലടി അപ്പോഴും തുടരുന്നു. കൊച്ചനുജന്‍ ഒരു കസേരയില്‍ താടിക്ക് കൈ കൊടുത്തു അച്ഛനെ നോക്കി ഇരിക്കുന്നു. അനുജത്തിയെ കണ്ടതേയില്ല. ആകെ ഒരു മരണ വീട്ടില്‍ സംസ്കാരം കഴിഞ്ഞു സങ്കടത്തോടെ ഇരിക്കുന്ന പ്രതീതി.
ഞാന്‍ സംസാരിച്ചുതുടങ്ങി. സംഭവിക്കേണ്ടത്‌ സംഭവിച്ചു. ഇനി അത് ആരും അറിയാതെ ഒരു വിധം ഒതുക്കി തീര്‍ക്കാം.
ആരും മിണ്ടുന്നില്ല.
ഞാന്‍ വീണ്ടും സംസാരിച്ചു.
ആരും മറുപടി തരുന്നില്ല
ഞാന്‍ പലതും പറഞ്ഞു നോക്കി.
ആരും പ്രതികരിച്ചില്ല.

നിര്‍  വികാരതയോ ദേഷ്യമോ സങ്കടമോ അപമാനമോ നിരാശയോ കലര്‍ന്ന ആ മുറിയില്‍ ഒന്നും പറയാന്‍ കഴിയാതെ ഒരുപാട് നേരം ഇരിക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല. പുറത്തേക്കു ഇറങ്ങുമ്പോള്‍ ഞാന്‍ പറഞ്ഞു, ഞാന്‍ ഇവിടെ വന്നത് നിങ്ങളുടെ അഭിമാനവും എന്റെ കൂട്ടുകാരുടെ ജീവിതവും ഒന്നായി ചേര്‍ത്ത് സന്തോഷം ആയിരിക്കാന്‍ വേണ്ടി ആണ്. അല്‍പ്പം വിട്ടു വീഴ്ച ചെയ്‌താല്‍ അത് രണ്ടും നടക്കും.   എനിക്ക് അതെ പറയാനുള്ളൂ.
ഞാന്‍ മറുപടിക്ക് കാത്തു നിന്ന്. അപ്പോള്‍ ആ പിതാവ് ശബ്ദം ഊയര്തി. ഒരു മകളെ പെറ്റു  വളര്‍ത്തി പഠിപ്പിച്  ഒരു നിലയ്ക്ക് എത്തിക്കണം എങ്കില്‍ ഉള്ള കഷ്ട്ടപ്പാട് നിനക്ക് അറിയില്ല. അങ്ങനെ വളര്‍ന്ന മകള്‍ ഏതോ ഒരുത്തനെ വിശ്വസിച്ചു പെറ്റ അമ്മയെയും വളര്‍ത്തിയ അച്ഛനെയും ഇട്ടിട്ടു പോയാല്‍?
അതിന്റെ വിഷമം അവള്‍ക്കു അറിയില്ല. ഇതിനൊക്കെ ഒത്താശ ചെയ്തു കൊടുക്കുന്നവര്‍ക്കും അറിയില്ല. നിങ്ങള്‍ ഒക്കെ കൂടി തകര്‍ത്തത് ഒരു കുടുംബത്തെ ആണ് .. അത് മനസിലാക്കി പെരുമാറാന്‍ ഇപ്പോള്‍ നിങ്ങള്ക്ക് കഴിയില്ല. പിന്നീട് അറിയുമ്പോള്‍ നിങ്ങള്‍ ചിന്തിച്ചാല്‍ മതി..
ആ സമയത്ത് ആ അമ്മ എണീറ്റ്‌ വന്നു കരച്ചില്‍ അടക്കാന്‍ പ്രയാസപ്പെടുന്നതിനിടയില്‍ തന്നെ പറഞ്ഞു
നീയൊന്നും ഗുണം പിടിക്കാതെ പോട്ടെ..
ഞാന്‍ ചിരിച്ചു.എന്റെ വീരസ്യം !! പുച്ഛം,
തിരിച്ചിറങ്ങി വീണ്ടും കണ്ണൂരിലേക്ക്.
കുറച്ചു ദിവസത്തിനുള്ളില്‍ അജിത്തും രാജിയും രജിസ്റ്റര്‍ കല്ല്യാണം നടത്തി.
പിന്നെ ഒരു ജോലിക്ക് തെണ്ടല്‍ ആയി ഇരുവരും. ഒടുവില്‍ ഒരു വലിയ ഫര്‍ണിച്ചര്‍ കമ്പനിയില്‍ അജിത്തിന് ജോലി കിട്ടി.

ഒരു ചെറിയ വീട് വാടകയ്ക്ക് എടുത്തു അവര്‍ താമസം മാറ്റി.
ഞാന്‍ അവിടെ പോയി. അവര്‍ക്ക് എന്നാല്‍ ചെയ്യാവുന്ന എല്ലാ സഹായങ്ങളും ചെയ്തു
കാലം അങ്ങനെ മുന്നോട്ടു പോയി. അജിത്‌ പല കമ്പനി മാറി മാറി ഇഇനൊരു മലേഷ്യന്‍ കമ്പനിയില്‍ എത്തി. അവിടെ കുടുംബ സഹിതം താമസം ആക്കി.നല്ല സാമ്പത്തികം . ഉയര്‍ന്ന ശമ്പളം. ജീവിതനിലവാരം. സ്വന്തമായി കോയമ്പത്തൂരില്‍ ഫ്ലാറ്റ്.കാര്‍!!
നാല് വര്‍ഷങ്ങള്‍ കൊണ്ട് അവന്‍ ആകെ പച്ച പിടിച്ചു.
അവനു അതിനുള്ള കഴിവും ഉണ്ടായിരുന്നു.
ഇതിനിടയില്‍ രാജിയുടെ അച്ഛന്റെയും അമ്മയുടെയും കാര്യങ്ങള്‍ ഞാന്‍ തിരക്കിയിരുന്നു.
വളരെ പരിതാപകരം ആയിരുന്നു സ്ഥിതി ആ വീട്ടില്‍. അവര്‍ താമസം മാറ്റി. അനുജത്തി നന്നായി പഠിക്കുമായിരുന്നു. അനുജന്‍ ഉഴപ്പി തുടങ്ങി. നിര്‍ജീവമായ ഒരു ജീവിതം!!
പിന്നെ പതിയെ പതിയെ അജിത്തും രാജിയും അവരുടെ ജീവിതവും ഒക്കെ എന്റെ ഓര്‍മകളില്‍ നിന്ന് മറഞ്ഞു ..കാരണം ഞാന്‍ പഴയ ജോയി ആയി തന്നെ ജീവിച്ചു.അവരൊക്കെ ഓരോരോ ജീവിത നിലവാര വിജയ ഭ്രമണ പഥങ്ങളില്‍ വിരാജിക്കുകയായിരുന്നു.
കഴിഞ്ഞ അഞ്ചു  വര്‍ഷമായി എനിക്ക് ഇവരെ പറ്റി  ഒന്നും അറിയില്ല.
ഇന്നിതാ ഓര്‍ക്കാപ്പുറത്ത് അവര്‍.!!! എന്റെ മുന്പില്‍.
അവന്‍ സിങ്കപ്പൂരില്‍  ജോലി ചെയ്യുന്നു. വീട് സ്വന്തമായി ഒന്ന് തൃശൂരിലും ഉണ്ടാക്കി അവന്‍. ഇപ്പോള്‍ നാട്ടില്‍ വന്നതാണ്.  ആറു മാസം ഇവിടെ ഉണ്ടാവും.
അതിനിടയില്‍ ക്ഷേത്ര ദര്‍ശനത്തിനു ഇറങ്ങിയതാണ് ആ കുടുംബം.
ഒപ്പം എന്നെ കാണാനും.
ഞാന്‍ ഭാഗ്യവാന്‍!! അവര്‍ക്ക് ദൈവത്തെ പോലെ ആണ് ഞാന്‍ അത്രേ..ഒരു മുഖ സ്തുതുതി ചുമ്മാ കിട്ടി. അതെങ്കില്‍ അത് ഇരിക്കട്ടെ എന്ന് ഞാനും വച്ചു .
ഏകദേശം നാല് മണിക്കൂര്‍ അവര്‍ എന്നോടൊപ്പം ഉണ്ടായിരുന്നു. ഭക്ഷണം കഴിച്ചും കഥകള്‍ പറഞ്ഞും. ഒക്കെ. ഇതിനിടയില്‍ അവര്‍ ഒരു ദിവസം എന്റെ വീട്ടില്‍ വന്നിരുന്നു അത്രേ.പക്ഷെ വാതിലുകള്‍ പൂട്ടിയ നിലയില്‍. അടുത്ത വീട്ടില്‍ ചോതിച്ചപ്പോള്‍ ഞാന്‍ രാവിലെ പോകും  രാത്രി വൈകിയേ  വരൂ  എന്ന് പറഞ്ഞു അത്രേ.. എന്റെ വീട്ടില്‍ ഇപ്പോള്‍ ഞാന്‍ മാത്രമേ ഉള്ളൂ എന്ന് ഞാന്‍ പറഞ്ഞില്ല. കാരണം പിന്നെ അതിനൊക്കെ വേറെ ഒരുപാട് വിശദീകരണങ്ങള്‍ കൊടുക്കേണ്ടി വരും ഞാന്‍. അതുകൊണ്ട് ചില്ലറ താട്ടു മുട്ടുകള്‍ പറഞ്ഞു ഞാന്‍ ഒഴിഞ്ഞു മാറി.
പെണ്ണ് കെട്ടാതതിനും ഞാന്‍ ചിരിയോടെ ഒഴിഞ്ഞു മാറി. തമാശക്ക് പറഞ്ഞു " അമ്മ പണ്ട് എന്നെ പ്രാകിയില്ലേ അതുകൊണ്ടാവും" എന്ന് .
പെട്ടന്ന്  ആ മുഖം വാടുന്നത്  ഞാന്‍ കണ്ടു. ഞാന്‍ തമാശ പറഞ്ഞതാണ് സങ്കടം വേണ്ട എന്ന് പറഞ്ഞു ഇല്ലാത്ത ഒരു തമാശ ഉണ്ടാക്കി ഞാന്‍ ആ വിഷയവും അവസാനിപ്പിച്ചു.
എങ്ങനെ ഈ രംമ്യത ഉണ്ടായി എന്ന് ഞാന്‍ അജിത്തിനോട് ചോതിച്ചു..
അവന്‍ അതും പറഞ്ഞു. അവന്‍ ഡല്‍ഹിയില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന സമയത്ത് അച്ഛന്‍ കിടപ്പിലായി. ആരും സഹായത്തിനു ഇല്ല.അനുജത്തിയുടെ പഠനം അമ്മയുടെ പ്രായം രോഗം എല്ലാം കൂടി ആയപ്പോള്‍ ആ കുടുംബം തകര്‍ച്ചയിലേക്ക് നീങ്ങി. പറക്കമുറ്റാത്ത അനുജന്‍!!
എങ്ങനെയോ അജിത്‌ ഇതറിഞ്ഞു. ഒരു ദിവസം അവന്‍ അവളെയും കൂട്ടി ആ വീട്ടില്‍ ചെന്ന്. ആകെ തകരുന്ന ഒരു കുടുംബത്തിന്റെ എല്ലാ ലക്ഷനഗലും ബാധിച്ച ഒരു പഴയ വീട്ടില്‍ ആണ് അപ്പോള്‍ അവരുടെ ജീവിതം. കിടപ്പിലായ അച്ഛന്‍. കോലം  പോയി കോലം കെട്ടു ആ അമ്മ. തളര്‍ന്നു പോയ ജീവിതങ്ങള്‍. അവന്‍ രണ്ടുംകല്‍പ്പിച്ചു അവിടെ ഇടപെട്ടു. അവളെ അവിടെ നിര്‍ത്തി. ആ അമ്മയെ സഹായിക്കാന്‍. ആ അച്ഛനെ ശുശ്രൂഷിക്കാന്‍.. ആ സഹോദരങ്ങള്‍ക്ക്‌ ഒരു തുണ ആയി. അവന്‍ ആദ്യം വിദേശത്ത് പോകുമ്പോള്‍ അവള്‍ ആയിരുന്നു ആ അമ്മയ്ക്കും അച്ഛനും തുണ.
ഒടുവില്‍ വീണ്ടും വസന്തം
ആ കുടുംബം മുഴുവന്‍ വിദേശത്ത് ജോലി ഉള്ളവര്‍ ആയി മാറി.
അവിടെ നന്മ കളിയാടി. ഐശ്വര്യം!!!
 സന്ധ്യ കഴിഞ്ഞപ്പോള്‍ അവര്‍ പോകാന്‍ ഇറങ്ങി.
അവരുടെ കാറിനു സമീപത്തേക്ക് നടക്കവേ എന്റെ പുറകില്‍ ആയി ആ അച്ഛനും അമ്മയും വരുന്നു. അജിയും രാജിയും മുന്നില്‍!!
അവര്‍ മുന്പേ വണ്ടിക്കടുത്തു എത്തി കുട്ടിയെ കളിപ്പിക്കുന്നു, ഓമനിക്കുന്നു.
സ്റ്റെപ്പുകള്‍ ഇറങ്ങാന്‍ നില്‍ക്കവേ ആ  അമ്മ എന്നോട് തോളില്‍ പിടിച്ചു കൊണ്ട് പറഞ്ഞു..
ഞങ്ങള്‍ അന്നുമോനെ ഒരുപാടു ശപിച്ചു. ഞങ്ങളോട് ദേഷ്യം തോന്നരുത്. സത്യത്തില്‍ മോന്‍ ആണ് ഇതുപോലെ ഒരു നല്ല മരുമകനെ ഞങ്ങള്‍ക്ക് കൊണ്ട് വന്നു തന്നത്. നന്ദി പറയാന്‍ വാക്കില്ല. ഈശ്വരനാണ് ശരിക്കും അജിത്തിനെ ഞങ്ങളുടെ മോള്‍ക്ക്‌ കൊടുത്തത്. ഇതുപോലെ നല്ല ഒരു കൂട്ടുകാരനെ അവര്‍ക്കും.. മോന് നല്ലതേ വരൂ ..
ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ
പതിവ് പോലെ ഞാന്‍ ചിരിച്ചു.
എനിക്ക് ഇതു സന്തോഷത്തിലും സങ്കടത്തിലും ചിരിക്കാന്‍ ഞാന്‍ പഠിച്ചു തുടങ്ങീട്ടു ഈ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ അല്ലെ ആയിട്ടുള്ളൂ..
പിന്നെ ഞാന്‍ ചോതിച്ചു "
"അമ്മെ, ഇതില്‍ ഇപ്പോള്‍
ഏതാണ്  ഫലിക്കുക? അന്നത്തെ ആ ശാപമോ അതോ ഇന്നത്തെ ഈ അനുഗ്രഹമോ? "

അപ്പോള്‍ ആ അമ്മയുടെ കണ്ണില്‍ രണ്ടുതുള്ളി കണ്ണീര്‍ പൊടിയുന്നത് ഞാന്‍ കണ്ടു . ആ അച്ഛന്‍ എന്റെ തോളില്‍ അമര്‍ത്തി പിടിച്ചിട്ടു കാറിന്റെ ഡോര്‍ തുറന്നു അകത്തേക്ക് കയറി ഇരുന്നു. പുറകെ ആ അമ്മയും
യാത്ര പറഞ്ഞു അജിത്തും രാജിയും മോനും പോയി..
ഞാന്‍ എന്റെ നെരിപ്പോട് കത്തുന്ന മനസ്സുമായി അങ്ങനെ നിന്ന് .. കുറെ നേരം..
സന്തോഷമോ സങ്കടമോ?
എന്തായാലും ഞാന്‍ ജോയ് .!! എപ്പൊഴും


joy joseph
kjoyjosephk@gmail.com
www.mylifejoy.blogspot.com

Sunday, October 7, 2012

ആ കത്തിലും ഈ കത്തിലും വലുതാണ്‌ സ്നേഹവും എളിമയും


ആ കത്തിന്റെ കാലം കഴിഞ്ഞു
ഇ കത്ത് വന്നോരിക്കാലത്ത്'
ആ കത്തിനൊപ്പം ഇ കത്ത് കൂടി ചേര്‍ത്ത്
ഒരു കത്തയച്ചു യോര്‍ക്കില്‍ നിന്നും
ആ കത്തിവിടെ കിട്ടിയോ കിട്ടിയോ എന്ന്
ഇ കത്തിലൂടെ തിരക്കീ ഒരച്ചായന്‍
ആ കത്തും കിട്ടീല്ല ഇ കത്തും കിട്ടീല്ല
മൊഴിഞ്ഞേ ഇരുന്നു ഈ ഞാനും
ആ കത്ത് എന്തെ കിട്ടതതെന്നു
ഇ കത്തിലൂടെ തിരക്കീ പത്രോച്ചന്‍
ആ കത്ത് വേഗം കിട്ടും എന്നോര്‍ത്ത്
ഇ കത്തിന് മറുവാക് ചൊല്ലി ഈ ഞാനും
ഒടുവില്‍ ആ കത്ത് വന്നൊരു ദിനം
കിട്ടീ കിട്ടീ എന്ന് ചൊല്ലി ഞാനൊരു
ഇ കത്തയച്ചു പത്രോചായനു
കിട്ടിയോരാ കത്ത് ഞാന്‍ പൊട്ടിച്ചു
പൊട്ടാത്ത ഒരു സിഡി ആയിരുന്നുള്ളില്‍
ഉവര്‍പ്പെന്ന കവിത കോറി അതിലിട്ട്
പൊട്ടാതെ കവറും ചേര്‍ത്ത് അയച്ചിരിക്കുന്നു.
കവരിനോപ്പം രണ്ടു തുണ്ട് കടലാസില്‍
സ്നേഹവും ബഹുമാനവും വരഞ്ഞിരുന്നു
അക്ഷരമായി ഒരുപാടില്ലെങ്കിലും
അക്ഷയമായ സ്നേഹം അതിലുണ്ട് അച്ചായാ..
പതിനേഴു തികഞ്ഞ പെണ് കുട്ട്യോളും
പതിനാറു പാടിയ ചെറുക്കന്മാരും
ചേര്‍ന്നാണ് അതിലെ പാട്ടുകളൊക്കെ
പദങ്ങളായി ഉറച്ചു കേള്‍ക്കാര്‍ ആക്കീട്ടുള്ളത്.
മിടുക്കന്മാരാം തുടരന്‍ പടം പിടിക്കാര്‍
നന്നായി നിറം ചാര്തിയിട്ടുണ്ട്
കേമാമെന്നോ ഭേഷ് എന്നോ ചൊല്ലാം
വരികള്‍ക്കൊത്തു നിറവും പിന്നെ
ഈണവും കാഴ്ചയും
കൊള്ളാം കൊള്ളാം നിധനം
അവിടെ നിന്ന് അന്തര്‍ വാഹം
പാറി ഒരീച്ച മുഴക്കീ വിസ്വരോധനം
വിട ചൊല്ലാനെത്തുന്ന ഭാരതാമ്പേ
വൈരുധ്യങ്ങള്‍ നിറഞ്ഞ ഉവര്‍പ്പേ..
വചന ഘോഷണം മതിയായില്ല വെന്‍ ഹിമം
വീണു തണുപ്പ് വീണിട്ടും നന്മ മരിക്കാതെ
 ഉള്ള കാലം വയോ വ്യഥ ഇരുന്നാലും
ആസ്തി ബോധം മറക്കാനാകില്ല വിഭാതങ്ങളില്‍
വിദേശ മലയാളി കത്തിവേഷതിലോ
ഇതിലില്ല വിഷമ വൃത്തം
പതിനഞ്ചു പാടങ്ങളില്‍ നീണ്ടു കൊടക്കുന്നു
ഓണത്തോട് കൂറ് കാട്ടി ഓണക്കൂറും വന്നു..
മതിയായി പക്ഷെ മതിയായില്ല
ആ കത്തും അതിലെ വരികളും
അതും ഈ കത്തിന്റെ പൊള്ളയാം
നന്ദി വാക്കുകള്‍ നിറയുന്ന നാളിലും
നന്ദി നീണ്ടൂരുകാരാ.. സ്നേഹമാണ്
എളിമയാണ് കുത്തിക്കുറിച്ചത്‌
ആ കത്ത് തന്നെ ധാരാളം
പിന്നെ ഇ കത്ത് വെറുതെ
വെറും വെറുതെ..


പീറ്റര്‍ നീണ്ടൂരിനു ഇഷ്ടത്തോടെ
ജോയ് ജോസഫ്‌

kjoyjosephk@gmail.com
www.mylifejoy.blogspot.com

Saturday, October 6, 2012

മനുഷ്യനും അവന്റെ കാഴ്ചപ്പാടുകളും


ജീവിതത്തില്‍ ഏറ്റവുമധികം ഞാന്‍ ഇഷ്ട്ടപ്പെട്ട എന്റെ ഒരു സുഹൃത്ത് എനിക്ക് ഒരു പുസ്തകം തന്നു. കഴിഞ്ഞ കുറെ നാളുകള്‍ കൊണ്ട് ഞാന്‍ അത് വായിച്ചു തീര്‍ത്തു. ഏതു പുസ്തകത്തിനും ഈ ലോകത്തോട് എന്തെങ്കിലും കുറെ കാര്യങ്ങള്‍ പറയാന്‍ ഉണ്ടാവും. അതില്‍ ഏറ്റവും ആകര്‍ഷകം ആയതും സുപ്രധാനം ആയതും നല്ലതും ഏതാണ് എന്ന് കണ്ടെത്തുന്നത് അത് വായിക്കുന്ന ആളുടെ ചിന്താ രീതി അനുസരിച്ചായിരിക്കും വിലയിരുത്തുക. അതുപോലെ ഞാനും ആ പുസ്തകം വായിച്ചു. കുറെ ഏറെ നല്ല കാര്യങ്ങള്‍ കിട്ടി. അതില്‍ ഏറ്റവും പ്രധാനമായ ഭാഗം ഏതു എന്നതാണ് ആ പുസ്തകത്തിന്റെ മൂല്ല്യം വ്യ്കതമാക്കുന്നത് എന്നതിനാല്‍ ഞാന്‍ അത് കണ്ടെത്താന്‍ ശ്രമിച്ചു. ഒടുവില്‍ കണ്ടെത്തി

പുസ്തകം  : പരമ ഹംസ യോഗാനന്ദന്‍
            ഒരു യോഗിയുടെ ആത്മകഥ
                                   പേജ് ;401
"ഞാന്‍ കണ്ണുകള്‍ വീണ്ടും തുറന്നപ്പോള്‍ രമണീയമായ ആ ഹര്മ്മ്യവും പൂന്തോട്ടങ്ങളും അപ്രത്യക്ഷമായിരുന്നു. സൂര്യ പ്രകാശം തട്ടിയിരുന്ന ഗുഹാ മുഖങ്ങള്‍ക്കു അധികം അകലെ അല്ലാതെ മറഞ്ഞു കഴിഞ്ഞ കൊട്ടാരത്തിന്റെ അതെ സ്ഥാനത്ത് വെറും നിലത്താണ് എന്റെ സ്വന്തം ശരീരവും ബാബാജിയുടെയും അദ്ദേഹത്തിന്റെ ശിഷ്യന്മാരുടെയും രൂപങ്ങള്‍ ഇപ്പോള്‍ ഇരുന്നിരുന്നത്. ബന്ധനത്തില്‍ ഉള്ള പരമാണുക്കള്‍,  എവിടെ നിന്ന് എത്തിയോ ആ ചിന്താ സാരത്തിലേക്ക് തിരിച്ചു പോയി ആ കൊട്ടാരം അപ്രത്യക്ഷമാകും എന്ന് എന്റെ വഴി കാട്ടി പറഞ്ഞിരുന്നത് ഞാന്‍ ഓര്‍മിച്ചു. സ്തബ്ദന്‍ ആയി പോയെങ്കിലും ഞാന്‍ അദ്ദേഹത്തില്‍ വിശ്വാസം അര്‍പ്പിച്ചുകൊണ്ട് എന്റെ ഗുരുദേവനെ നോക്കി. മാഹാ അത്ഭുതങ്ങളുടെതായ ആ ദിനത്തില്‍ അടുത്തതായി എന്താണ് പ്രതീക്ഷിക്കേണ്ടത് എന്ന് എനിക്കറിയില്ലായിരുന്നു."

കേവല മര്‍ത്യ ജീവിതത്തെ ഏറ്റവും ലളിതമായി വിവരിക്കാന്‍ ആ പുസ്തകത്തിലെ ഈ ഒരു ഖണ്ഡിക മതി. അല്ലെകില്‍ ആ പുസ്തകം വായിച്ച ആരെങ്കിലും ഉണ്ടെങ്കില്‍ അര്‍ത്ഥമുള്ളതും അതെ സമയം ലളിതവുമായ  മറ്റൊരു ഭാഗം പറയൂ.
മനുഷ്യനും അവന്റെ കാഴ്ചപ്പാടുകളും നിസ്സാരമാണ്.
വിലയിരുത്തലുകള്‍ നടത്തുമ്പോള്‍ കാഴ്ചകള്‍ മാത്രമല്ല കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഉള്ള മാനദണ്ഡം എന്ന് നാം മറന്നു പോകുന്നു.
സംവേദനം ആണ് വേണ്ടത്.
അതില്ലാതാതുകൊണ്ടാണ് സ്നേഹം വരണ്ടു പോയി ഭാവം വികസിച്ചു നാശം വിതയ്ക്കുന്നത്
ജീവിതം നിസ്സാരമാണ്

ബൈബിള്‍ പറയുന്നു :" മനുഷ്യ ജീവിതം പുല്‍ക്കൊടിക്ക് തുല്യമാകുന്നു. വയലിലെ പുഷ്പ്പം പോലെ അത് വിരിയുന്നു ചുടു കാറ്റ് അടിക്കുമ്പോള്‍ അത് വാടി പോകുകയും ചെയ്യുന്നു. അത് നിന്നിരുന്ന സ്ഥല കൂടി അജ്ഞാതംമായി തീരുന്നു"  എന്ന് .
അതുകൊണ്ട് സ്വര്‍ഗരാജ്ജ്യം സ്വന്തമാക്കാന്‍ നിങ്ങള്‍ ശിശുക്കളെ പോലെ ആകുവിന്‍ എന്നാണ് യേശു ദേവന്‍ പഠിപ്പിച്ചത്
പുതിയ നിയമം. വിശുദ്ധന്‍ മത്തായിയുടെ പുസ്തകം പതിനെട്ടാം അധ്യായം രണ്ടു മൂന്നു നാല് വാക്യങ്ങള്‍ " യേശു ഒരു ശിശുവിനെ വിളിച്ചു അവരുടെ മദ്ധ്യേ നിര്‍ത്തിക്കൊണ്ട് അരുള്‍ ചെയ്തു. സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു നിങ്ങള്‍ മാനസാന്തരപ്പെട്ട് ശിശുക്കളെ പോലെ ആകുന്നില്ലെങ്കില്‍ സ്വര്‍ഗ്ഗ രാജ്യത്തില്‍  പ്രവേശിക്കുകയില്ല. ഈ ശിശുവിനെ പോലെ സ്വയം ചെരുതാകുന്നവന്‍ ആണ് സ്വര്‍ഗരാജ്യത്തില്‍ ഏറ്റവും വലിയവന്‍"
ക്രിസ്ത്യാനി വേദം പഠിച്ചു. അപ്പോള്‍ അവനു മനസിലായി അതില്‍ പറയുന്നതൊക്കെ അവനെ ഉദ്ദേശിച്ചാണ് എന്ന്. അതനുസരിച്ച് സ്നേഹിച്ചു ജീവിക്കാന്‍ അവനു മനസ്സിലാതതിനാല്‍ അവന്‍ വേദത്തിനു എതിരായി ജീവിച്ചു മദിക്കുന്നു

ഇനി ഹിന്ദു എങ്ങനെ?
വേദം എതോക്കെയെന്നോ അതില്‍ ശരിക്കും എന്താണ് ഉള്ളതെന്നോ മനസിലാക്കാതെ കുറെ അറ്റവും മുറിയും ഒക്കെ പഠിച്ചു വെച്ച് സ്വയം ജ്ഞാനി ആയി ചമഞ്ഞു മറ്റുള്ളവരെ തിരുത്താന്‍ നടക്കുന്നു. ഒന്നായിരുന വേദത്തെ മനുഷ്യന് മനസിലാക്കാന്‍ വേണ്ടി നാളായി പകുത്തു നല്‍കിയ ആളാണ്‌ മുനി വ്യാസന്‍. വേദത്തെ നാളായി  പകുത്തു ( വ്യസിച്ച) ആള്‍ ആയതുകൊണ്ടാണ്‌ വ്യാസനെ വേദ വ്യാസന്‍ എന്ന് തന്നെ വിളിക്കുന്നത്‌. മഹാഭാരതം എഴുതി അവസാനിപ്പിച്ച ശേഷം അതിന്റെ സാരാംശമായി വ്യാസന്‍ എഴിതി ചേര്‍ത്തു-
"ഊര്ദ്ധ ബാഹുര്‍ വിരൌമ്മ്യെഷ ന ച കശ്ചിച്ച്ര് ണോതി മാം
ധര്മാദര്ഥ കാമാശ്ച്ച സ ധര്‍മ :
കിം ന സേവ്യതെ?"
( ഞാന്‍ കൈ പൊക്കി ഉച്ചത്തില്‍ വിളിച്ചു പറയുന്നുണ്ട്. പക്ഷെ ആരും അത് കേള്‍ക്കുന്നില്ല. ധര്‍മം കൊണ്ടാണ് അര്‍ത്ഥവും കാമവും സിദ്ധിക്കുന്നത്. ആ ധര്മത്തെ എന്ത് കൊണ്ട് നിങ്ങള്‍ സേവിക്കുന്നില്ല? ) വേദത്തെ വ്യസിച്ച വ്യാസന്‍ തന്നെ അതിശയിച്ചു പോയി അന്ന് തന്നെ..

ഇനി മുസല്‍മാനു അല്ലഹ് കൊടുത്ത ഉപദേശം നോക്കാം.

കൊര്‍ ആന്‍ ഭാഗം പതിനെട്ടു. 24  നൂര്‍

അല ഇന ലില്ലാഹി മാ /ഫി സ്സമാവാതി വല്‍ അര്‍ //ദി/
ക്വദ് യ // അ ലമു മാ അന്‍തും അലയ്ഹി വ യൌമ യുര്ജ / ഊന
ഇലയ്ഹി / ഫ യുനബ്ബി ഉഹും
ബിമാ അമിലൂ വ / ല്ലാഹു ബികുല്ലി ശയിന്‍ / അലീം
(ആകാശങ്ങളിലും ഭൂമിയിലും ഉള്ളതെല്ലാം നിശ്ചയമായും അല്ലാഹുവിനു ഉള്ളതാകുന്നു. നിങ്ങള്‍ ഇതൊരു നിലപാടില്‍ ആണ് എന്ന് അവനറിയാം. അപ്പോള്‍ അവര്‍ പ്രവര്തിച്ചതിനെ പറ്റി അവര്‍ക്കവന്‍ പറഞ്ഞു കൊടുക്കുന്നതാണ്. അല്ലാഹു ഏതു കാര്യത്തെ പറ്റിയും അറിവുള്ളവന്‍ അത്രേ.).

അപ്പോള്‍ നിലപാട് പ്രധാനം ആണ്. അതാണ്‌ കര്‍മം. എന്നാല്‍ മുസ്ലീം എന്താണ് ചെയ്യുന്നത് ? അര്‍ഥം ഗ്രഹിക്കാതെ വേദം വിഴുങ്ങീട്ട് മറ്റുള്ളവരെ അത് പഠിപ്പിക്കാന്‍ ആണ് അവരില്‍ പലരുടെയും ശ്രമം !!
ക്രിസ്ത്യാനി ആയാലും ഹിന്ദു ആയാലും ഇസ്ലാം ആയാലും കുഴപ്പം മതതിന്റെതോ വേദതിന്റെതോ അല്ല. അത് ഗ്രഹിക്കുന്നവന്റെതാണ് ഗുണവും ദോഷവും!!

അപ്പോള്‍ അവനവന്റെ യോഗം സ്നേഹം ആണ്. അത് തിരിച്ചരിയുന്നവന്‍ യോഗി. യോഗി ചെയ്യുന്നത് നിഷ്കാമ സ്നേഹം എന്ന കര്‍മ്മം !! അതാണ്‌ പുണ്യം, അതാണ്‌ സ്വര്‍ഗം !!

ജോയ് ജോസഫ്‌

joy joseph
kjoyjosephk@gmail.com
www.mylifejoy.blogspot.com

അയ്യോ ഓടിവായോ ഇയ്യാള്‍ എന്നെ



അവനോടൊരിക്കല്‍ അവള്‍ പറഞ്ഞു
പ്രണയം എന്നാല്‍ ജീവിതവും ജീവനും ആണ് എന്ന്!!
അവന്‍ ചുറ്റും നോക്കി
ആരുമില്ല
അവളെ കടന്നു പിടിച്ചു ചേര്‍ത്ത് നിര്‍ത്തി ആ ചുണ്ടില്‍ ഒരുമ്മ കൊടുത്തു..
അവള്‍ കുതറി മാറാന്‍ ശ്രമിച്ചു.
എങ്കിലും അവളുടെ കവിളില്‍ ഒരു ചുവപ്പ് രാശിയും
 ചുണ്ടില്‍ ഒരു മന്ദഹാസവും ആരുമറിയാതെ തെളിഞ്ഞു വന്നു..
അവന്‍ പറഞ്ഞു .ഇത് പ്രണയത്തിന്റെ മുദ്ര ആണ്..
ഇരിക്കട്ടെ..
കുലുങ്ങി ചിരിച്ചു അവള്‍ ഓടിപ്പോയി
പിന്നെയൊരിക്കല്‍
അവന്‍ അവളെ കടന്നു പിടിച്ചു
ചേര്‍ത്ത് നിര്‍ത്തി..
ചുംബനം കൊടുക്കാന്‍ ചുണ്ടുകള്‍ ചുണ്ടുകളിലേക്ക്‌ അമര്‍ത്തുമ്പോള്‍
അവള്‍ കുതറി മാറി..
എന്നിട്ടവള്‍ ഉറക്കെ വിളിച്ചു പറഞ്ഞു കരഞ്ഞു വിളിച്ചു
" അയ്യോ ഓടിവായോ ഇയ്യാള്‍ എന്നെ.."

ഹ ഹ ഹ ഹ ഹ ഇതാണ് പ്രണയം!!

jOY jOSEPH
kjoyjosephk@gmail.com
www.mylifejoy.blogspot.com
(ഒരു കഥ)

ഇടിയുന്ന  ഓരങ്ങളും ജീവിത കല്‍പ്പക വൃക്ഷവും
(ജോയ് ജോസഫ്‌ )

അവിചാരിതമായി ആണ് ഇന്ന് ഞാന്‍ അയ്യാളെ കണ്ടത്. ജീവിതത്തിന്റെ നരച്ച ഒരു കോലം!! ചെറുപ്പം ആണെങ്കിലും അയ്യാള്‍ ഒരു കിളവന്‍ ആയിരിക്കുന്നു.. വര്തമാനങ്ങള്‍ക്കിടയില്‍ അയ്യാള്‍ എന്നോട് പറഞ്ഞു ..
"എന്തുകൊണ്ട് ഞാന്‍ ഇങ്ങനെ?"............!!!
 അയ്യാള്‍ ജീവിത കഥയിലെ മാറ്റങ്ങളുടെ കഥ പറഞ്ഞുതുടങ്ങി.
എടുത്തു ചാട്ടങ്ങളുടെ യുഗം പെട്ടന്നാണ് അവസാനിച്ചത്‌. ചോര തിളപ്പുകള്‍ അല്ല ജീവിത ഗതി നിശ്ചയിക്കുന്നത് എന്ന് തിരിച്ചറിയുന്നത്‌ വൈകി മാത്രമായിരിക്കും. സുഖങ്ങള്‍ എന്നാല്‍ ഈയാം പാറ്റകള്‍ എന്ന് തിരിച്ചറിയുമ്പോഴേക്കും നമ്മള്‍ വൈകി കഴിഞ്ഞിരിക്കും.പറയുന്ന വിപ്ലവം പ്രവര്‍ത്തിയില്‍ വരുത്തി പരാജയപ്പെടുന്നവര്‍ ഏറെയാണ്‌. നാവല്ല ഹൃദയത്തെ നിയന്ത്രിക്കുന്നത്‌ എന്ന് നാം മറക്കുന്നു.
ഇതൊക്കെ എനിക്കും സംഭവിച്ചു
ഒരു നാള്‍
അമ്മ പള്ളിയില്‍ പോകും വഴി തല ചുറ്റി വീണു. വഴിപോക്കരില്‍ ആരോ ചിലര്‍ ചേര്‍ന്ന് ഒരു ഓട്ടോ വിളിച്ചു അമ്മയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു.നല്ല മനസ്സുള്ള അവര്‍ എന്നെ വിളിച്ചു പറയുമ്പോള്‍ ഞാന്‍  സുഖവാസത്തില്‍ ആയിരുന്നു. സ്വര്‍ഗം എന്ന് ഞാന്‍ വിളിച്ച ആസ്വാദനത്തിന്റെ ലോകത്തുള്ള സുഖവാസം!!
അമ്മ കിടപ്പിലായ വിവരമറിഞ്ഞ് ഞാന്‍ എത്തുമ്പോള്‍ അച്ഛന്‍ ആശുപത്രി കിടക്കയുടെ തലയ്ക്കല്‍ മുഖം കൈകളില്‍ താങ്ങി കുനിഞ്ഞിരിക്കുകയായിരുന്നു.
വാതില്‍ തുറക്കുന്ന ശബ്ദം കേട്ടെങ്കിലും തല ഉയര്‍ത്തിയില്ല.
അമ്മ...
കണ്ണ് തുറന്നു കിടക്കുകയായിരുന്നു ..എന്നെ കണ്ടപ്പോള്‍ ആ മുഖത്ത് വിരിഞ്ഞ  ഒരു ചിരി ..
അതിന്നും എനിക്ക് മറക്കാന്‍ പറ്റുന്നില്ല.
അമ്മ എന്നെ നോക്കി ഇതിനു മുന്‍പ് ഇതുപോലെ ഒരിക്കല്‍ പോലും ചിരിച്ചിട്ടില്ല.!!
ഞാന്‍ കിടക്കയില്‍ ഇരിക്കുമ്പോഴും അമ്മ ചിരി ചിരി നിര്തിയിരുന്നില്ല.
അച്ഛന്‍ ഇരുന്ന പടി തന്നെ ഇരുന്നു.
ഞാന്‍ തോളത്ത് പിടിച്ചപ്പോള്‍ മെല്ലെ തല ഉയര്‍ത്തി എന്നെ നോക്കി .
ആ കണ്ണുകളില്‍ ഞാന്‍ കണ്ടത് തളര്‍ന്നു പോകുന്ന ഒരു ഭര്‍ത്താവിന്റെ മുഖം.
നിസഹായനായ ഒരച്ഛന്റെ മുഖം!!
ഞാന്‍ ഒന്നും മിണ്ടാതെ നിന്ന്.
അമ്മയുടെ മുഖത്തെ ചിരി മാഞ്ഞിരുന്നില്ല അപ്പോഴും!!
അച്ഛന്‍ എന്റെ തോളത്ത് കയ്യിട്ടു പുറത്തേക്കു ഒപ്പം ചെല്ലാന്‍ പറഞ്ഞു നടന്നു തുടങ്ങി.
ഞാന്‍ തോളത്തെ കൈ എടുത്തു മാറ്റാതെ അച്ഛനൊപ്പം നടന്നു.
പുറത്തിറങ്ങി വാതിലടച്ചു വരാന്തയുടെ അറ്റത് എത്തി നിലയുരപ്പിച്ചപ്പോള്‍ അച്ഛന്‍ ചോദിച്ചു. നിന്റെ കയ്യില്‍ പണം എത്രയുണ്ട്?
ആ ചോദ്യം എന്നെ അമ്പരപ്പിച്ചു..ജീവിതത്തില്‍ ഇതുവരെ അച്ഛന്‍ എന്നോട് ഒരിക്കല്‍ പോലും ചോദിക്കാത്ത ഒരു ചോദ്യം!!
ഹൃദയ കവാടങ്ങളില്‍ ആര് ബ്ലോക്കുകള്‍!..
ശസ്ത്രക്രിയ മാത്രം വഴി. അതും വിജയിച്ചാല്‍ വിജയിച്ചു എന്ന് മാത്രം!!
അത് നടത്താന്‍ പണം?
എത്ര വേണ്ടി വരും ?
ഒരു ലക്ഷത്തി നാല്‍പതിനായിരം രൂപ,
ഞാന്‍ ഞെട്ടി. പെറുക്കിയെടുതാല്‍ ഒരു പതിനായിരം  കണ്ടേക്കാം!!
ബാക്കി?
എവിടെ നിന്ന്?
ആരില്‍ നിന്ന് എങ്ങനെ?
കടമായോ? സ്വത്തു വിറ്റോ?
എന്തായാലും പെട്ടെന്ന് എങ്ങനെ?
അച്ഛന്‍ പറഞ്ഞു,
എങ്ങനെയായാലും നാളെ അല്ലെങ്കില്‍ മറ്റാന്നാല്‍. അതിനപ്പുറം നീട്ടിക്കൂട എന്നാണു ഡോക്ടര്‍ പറയുന്നത്.
ഞാന്‍ കണ്ണ് മിഴിച്ചു നിന്നു..
എവിടെ നിന്നു?  ( തുടരും )

JoY JosepH
kjoyjosephk@gmail.com
www.mylifejoy.blogspot.com

Look What They've Done To My Song

Look What They've Done To My Song

 http://www.youtube.com/watch?v=v00PSnpfL1g&feature=related


Friday, October 5, 2012

മാഹിയില്‍ വിശുദ്ധ അമ്മ ത്രേസ്സ്യ യുടെ പള്ളിയില്‍ തിരുന്നാള്‍ ആഘോഷം തുടങ്ങി!!

മാഹിയില്‍
 വിശുദ്ധ അമ്മ ത്രേസ്സ്യ യുടെ പള്ളിയില്‍
 തിരുന്നാള്‍ ആഘോഷം തുടങ്ങി!!


ജാതി മതം വര്‍ഗ്ഗം ഗോത്രം എന്നിവയൊന്നും ഇല്ലാതെ ലക്ഷക്കണക്കിന്‌ തീര്‍ഥാടകര്‍ ആണിവിടെ ഓരോ വര്‍ഷവും എത്തുന്നത്‌. കണ്ണൂര്‍ ജില്ലയിലെ  തലശ്ശേരിക്കും കോഴിക്കോട് ജില്ലയിലെ വടകരയ്ക്കും ഇടയില്‍ ആണ് മാഹി. പോണ്ടിച്ചേരി സംസ്ഥാനത്തിന്റെ ഭാഗമാണ് ഇവിടം. തീവണ്ടിയില്‍ എത്തുന്നവര്‍ക്ക് എളുപ്പം തലശ്ശേരി ഇറങ്ങി മാഹിക്ക്‌ പോകുന്നതാണ്. ബസ്സില്‍ തെക്ക് നിന്ന് വരുന്നവര്‍ കോഴിക്കോട് വടകര തലശ്ശേരി മാര്‍ഗത്തില്‍ വേണം എത്താന്‍..വടക്ക് നിന്ന് വരുന്നവര്‍ കണ്ണൂര്‍ തലശ്ശേരി കോഴിക്കോട് റൂട്ടിലും എത്തി മാഹിയില്‍ ഇറങ്ങുക. 

joyjoseph
kjoyjosephk@gmail.com
www.mylifejoy.blogspot.com

അള്ളാഹു പോലും അതിശയിച്ചു പോകുന്ന ക്ഷമാ ശീലം!!

 


കഴിഞ്ഞ ദിവസം കുറെ കാലം കൂടി പരിശുദ്ധ കൊര്‍ ആന്‍ എടുത്ത് പരിശോധിച്ച്.
അപ്പോള്‍ കണ്ട ഒരു വാചകം ഇവിടെ ചേര്‍ക്കുന്നു.
അതുഎങ്ങനെ വ്യാഖ്യാനിക്കണം എന്ന് എനിക്കറിയില്ല.
എന്നാലും ഇവിടെ അത് ചേര്‍ക്കാതിരിക്കാന്‍ ആകില്ല.

ഉല ഇക ല്ല / ദീന ശ്ത റവു /ദ്ദലാ ലത
ബില്‍ഹുദാ വല്‍ /അ / ദാബ ബില്‍ മ /ഗ്/ ഫിരതി
/ഫ മ അ / സ്വ് ബറഹും / അല ന്നാര്‍


ഭാഗം രണ്ടു .. ബഖറ: ( 17 5 ) 



അര്‍ഥം : അവര്‍ സന്മാര്ഗത്തിന് പകരം ദുര്‍ മാര്‍ഗവും പാപ മോചനത്തിന് പകരം ശിക്ഷയും ഏറ്റു വാങ്ങിയവര്‍ ആകുന്നു.
 നരക ശിക്ഷ അനുഭവിക്കുന്നതില്‍ അവര്‍ക്ക് എന്തൊരു ക്ഷമയാണ് !!! 

അള്ളാഹു പോലും  അതിശയിച്ചു പോകുന്ന ക്ഷമാ ശീലം!!
ഹ ഹ ഹ ഹ ഹ ഹ

Wednesday, October 3, 2012

എന്റെ കൗമാര സ്വഭാവി ആയ നല്ല കൂട്ടുകാരന്‍!!

എന്റെ കൗമാര സ്വഭാവി ആയ 
നല്ല കൂട്ടുകാരന്‍!!!



ശരിക്കും ഈ പ്രായം എന്ത് രസമായിരുന്നു!!!!! മാതാ പിതാക്കളെയും അധ്യാപകരെയും ഒക്കെ പേടിച്ചും കബളിപ്പിച്ചും കളിയാക്കിയും ഉഴപ്പിയും തമാശ പറഞ്ഞും, സ്നേഹിതനെ ചുറ്റിപ്പറ്റി മാത്രം ഒരു ലോകം മെനഞ്ഞും, ജീവിതമെന്നാല്‍ കളികള്‍ മാത്രമാണെന്നും ബാക്കി ഒക്കെ വെറും അനാവശ്യം ആണ് എന്നും കരുതി, നിസ്സാരമായ പലതിനെയും ഗൌരവമായി കണ്ടും ഗൌരവങ്ങളെ നിസ്സാരമായി കണ്ടും, മറ്റുള്ളവരുടെ ദുഖങ്ങളെ സ്വന്തമായി കണ്ടും , ഉത്സാഹവും ഉഴപ്പും സംമിശ്രമാക്കി , സാഹസികതയും മടിയും ഒരേപോലെ ചേരുംപടി ചേര്‍ത്തും, പ്രണയവും സ്വപ്നവും അധികാമായി ചേര്‍ത്ത്, അങ്ങനെ ആടി പാടി, അടികൂടി, തൊഴി കൊടുത്തു, കൊഞ്ഞനം കുത്തി, കളിയാക്കി, വഴക്ക് കൂടി, തര്‍ക്കിച്ചു, പിണങ്ങി, പിന്നെ ഇണങ്ങി, പഞ്ചാര അടിച്ചു, മത്സരിച്ചു ഒരു കൗമാര കാലം!! ഒഹ്...ഈ മധ്യവയസ്സിന്റെ മധ്യത്തില്‍ നില്‍ക്കുമ്പോള്‍ അങ്ങനെയൊക്കെ ജീവിതത്തില്‍ ആകാന്‍ ഇഷ്ട്ടപ്പെട്ടു ശ്രമിച്ചു പരാജയപ്പെടുകയാനിപ്പോള്‍ ഞാന്‍!!!  ഹ ഹ ഹ ഹ ഹ ഹ ഹ എല്ലാവരും ഗൌരവക്കാര്‍, എല്ലാവരും കാര്യ മാത്ര പ്രസക്തര്‍..ശ്വാസം മുട്ടുവോളം ശ്വാസം പിടിച്ചു മസില്‍ പിടിച് നെഞ്ച് പരമാവധി തള്ളി പിടിച്ചു വലിഞ്ഞു മുറുകിയ മുഖങ്ങളുമായി എല്ലാവരും ഓട്ടം ആണ്. വികസനം നടത്താന്‍!! ജീവിത വിജയം നേടാന്‍!! സേവനം ചെയ്യാന്‍!! ഭരിക്കാന്‍ !! സംപാതിക്കാന്‍!!!  ആത്മ നിര്‍വൃതി നേടാന്‍!! സ്വര്‍ഗം നേടാന്‍!!
എന്നിട്ട് കിട്ടുന്നുണ്ടോ നിങ്ങള്ക്ക് അതൊക്കെ?
ഹ ഹ ഹ ഹ ഹ ഹ ഹ
സമാധാനം ഇല്ല അല്ലെ?
തികയുന്നില്ല അല്ലെ?
കിട്ടുന്നില്ല അല്ലെ?
കിട്ടില്ല!!!!!!!!!!!!!!!!!!!!!
കാരണം
എല്ലായിടത്തും അലങ്കരിച്ചു വെച്ച് മറച്ചു പിടിക്കുന്ന ഔപചാരികതയാണ് ഉള്ളത്.
ഇവിടെ ഉള്ളത് സ്നേഹമല്ല മരിച്ച സ്നേഹത്തെ പറ്റി സ്വമേധയാ സൃഷ്ട്ടിച്ച തത്വ ശാസ്ത്രങ്ങള്‍ മാത്രമാണുള്ളത്. അത് വെച്ച് നിങ്ങള്‍ തിരഞ്ഞാല്‍ നിങ്ങള്ക്ക് കിട്ടുന്നത് ഒരു ഒരു മൂലകം മാത്രം!!
അതാണ്‌ അതൃപ്തി എന്ന ദഹിക്കാത്ത മൂലകം!!
എനിക്ക് ഈ കാലത്ത് ജീവിക്കാന്‍ ഇനിയുമാകും എന്ന് ഞാന്‍ വിശ്വസിക്കുന്നു!! 
കാരണം ഞാന്‍ ഒറ്റക്കാണ് .. അന്നും ഇന്നും എന്നും.

എന്നെപ്പോലെ വേറെ ഒരാള്‍ കൂടി എനിക്കുണ്ട് കൂട്ടായി.
ആള് വിശ്വസ്തന്‍!! നല്ല കൂട്ടുകാരന്‍!!
എന്നെക്കാള്‍ വളരെ ഉയര്‍ന്ന നിലവാരത്തില്‍ കുട്ടിക്കളി കളിക്കുന്ന ആളാണ്‌ കക്ഷി!!
പേര് നിങ്ങളും കേട്ടിടുണ്ട്!!
ഈശ്വരന്‍!!!
എന്റെ നല്ല കൂട്ടുകാരന്‍!!!! ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ

ജോയ് ജോസഫ്‌
kjoyjosephk@gmail.com
www.mylifejoy.blogspot.com

Agape: (Highest Love)



 

 Three Types of Love In Christianity

In the koine Greek languge, there are 3 words for love. First, you have eros love. This is a sex type love and can be emotional. The word, "erotica" comes from this word. Second, you have the Koine Greek word, "Philo". This is your "brotherly love" In the book of Revelation, one of the 7 churches mentioned is the church of Philidelpha, which is known for it's brotherly love. It means, "if you love me; I'll love you in return. It's a recipial form of love. The Most high and precious love , you have Agape love. Christ had this type of love. It's a love that's given and expects no return. The most effective of these three loves, in any relationship is, "Agape" love. If you try to build a relationship based on eros love; it will only last as long as you have an emotional or sexual contact. Philo love is only going to last as long as the person gives you love in return. But, Agape love will always last - because it expects nothing in return and has no conditions that come with it. What type of love is your relationship?

Bible Teaching about Christian Love

Bible teaching about Christian love brings sharp focus on what makes the world go ‘round: love. You take music - country, pop, or whatever – it talks about love. Either you have it, want it, or have just lost it. People fall in love, and fall out of love. Romance novels stuff bookshelves. Love can turn to hate, then switch to passion in a marital squabble.
What is this thing called love? What is Christian love? Have you ever wondered? I have, and so have many others. Let’s explore.
In the Western world, when we say, “love,” we can mean many different things. Things can get confusing. I can love my cat, my wife, my music, my friend, my job, my country, or my car. But I don’t love my wife in the same way I do my car. See, things can really get mixed up!
Here I lay out a short course on the Bible teaching about Christian love. When I talk about Christian love, I mean love as viewed from the New Testament (NT). I focus on three basic categories.

The First and real Christian Love is

Agape: (Highest Love)

Actually, this NT word (agape) stands in sharp contrast to eros, and is rarely used outside the NT. It means to highly value, and unconditionally have at heart the genuine welfare and best interests of the object loved. It includes a rational commitment and motivation to maintain a relationship even in the face of problems. It directs kindness, respect and loyalty toward the object loved.
Agape stands at the heart of what is commonly referred to in the Bible teaching about Christian love. The concept of this kind of experience was in Greek and Roman culture, but not the actual word, agape.
God expresses Christian love toward us (John 3:16; cf. Romans 5:5, 8), and Jesus explained this self-sacrificial love, “This is My commandment, that you love one another, just as I have loved you. Greater love has no one than this, that one lay down his life for his friends” (John 15:12, 13).
Agape is fully described by Paul in 1 Corinthians 13:4-8. This kind of love can be directed (wrongly) toward the things of this world, which might include cars, clothes, cameras, money, fame, power, and manifold “bling blings” (1 John 2:15-17).
According to Jesus’ definition, agape can be expressed in patriotism, as in soldiers laying down their lives for their country. The Bible teaching about Christian love indicates it should form the foundation of believer’s relationships with one another (John 13:35). Agape love demonstrates our friendship with Jesus (John 15:14), and expresses our Christian love toward God (1 John 5:1-3).
But, there is more to Christian love than this.

The Second love is

Phileo: Friendship Love

The Bible teaching about Christian love includes “phileo.” This category includes emotional warmth and tender affection toward a friend or family member. It involves closeness, bonding, and mutual sharing in a relationship. It is companionship, or brotherly love.
In a marriage relationship, the dominant fire of eros gradually gives ground to the mature phileo of affection. Phileo becomes the cement that bonds and holds families together over the long haul. There is an actual shift in the balance of bodily hormones during this transition. In popular usage, we call this shift the end of the honeymoon period.
The chemicals of eros dominate the emotional areas of our brain, and overrule the critical thinking areas. After those chemicals subside, the thinking regions make a come back, and we may wonder what we ever saw in the other person!
Jesus displayed this Christian love toward Lazarus, as observed, “Lord, behold, he whom You love (phileo) is sick” (John 11:3). In addition, John also wrote of this relationship, “Now Jesus loved (agape) Martha, and her sister, and Lazarus” John 11:5).
John also reveals that God displays friendship love (phileo) toward us, and believers toward Jesus (John 16:27).
So, what practical application can we draw from the Bible teaching about Christian love? Let’s look.

Eros:

Sexual Love

I start with sex – or the Greek, “eros.” Why? Because the fiery passion of sexual love is what most people call love. In American culture, eros is also romantic love, and according to research, is the main reason people get married. It gets more interesting. Over one half of both American men and women maintain that not being in love (eros) is grounds for bailing out of marriage!
Eros is a multifaceted mixture of anger, sexual urge, joy, and jealousy. It is consummated in searing ecstasy.
Strangely, in the Bible teaching about Christian love, eros is not mentioned in the NT Greek. Maybe it is because the Greeks in Corinth viewed eros as the ultimate religious expression. They thought the highest spiritual experience was the most powerful form of ecstasy. And, what could be more intense than sexual climax?
That is why there existed in Corinth the temple to Aphrodite, the goddess of love and beauty. At one time, this fertility cult employed about one thousand priestess prostitutes available to provide the ultimate “religious experience.” Paul referred to this problem in 1 Corinthians 6:15-20.
Bible teaching about Christian love is quite contrary to the Greek notion of the highest form of love – or religion. For Christian love, the highest form is agape. That’s next.

JoY JosepH