Saturday, October 6, 2012

മനുഷ്യനും അവന്റെ കാഴ്ചപ്പാടുകളും


ജീവിതത്തില്‍ ഏറ്റവുമധികം ഞാന്‍ ഇഷ്ട്ടപ്പെട്ട എന്റെ ഒരു സുഹൃത്ത് എനിക്ക് ഒരു പുസ്തകം തന്നു. കഴിഞ്ഞ കുറെ നാളുകള്‍ കൊണ്ട് ഞാന്‍ അത് വായിച്ചു തീര്‍ത്തു. ഏതു പുസ്തകത്തിനും ഈ ലോകത്തോട് എന്തെങ്കിലും കുറെ കാര്യങ്ങള്‍ പറയാന്‍ ഉണ്ടാവും. അതില്‍ ഏറ്റവും ആകര്‍ഷകം ആയതും സുപ്രധാനം ആയതും നല്ലതും ഏതാണ് എന്ന് കണ്ടെത്തുന്നത് അത് വായിക്കുന്ന ആളുടെ ചിന്താ രീതി അനുസരിച്ചായിരിക്കും വിലയിരുത്തുക. അതുപോലെ ഞാനും ആ പുസ്തകം വായിച്ചു. കുറെ ഏറെ നല്ല കാര്യങ്ങള്‍ കിട്ടി. അതില്‍ ഏറ്റവും പ്രധാനമായ ഭാഗം ഏതു എന്നതാണ് ആ പുസ്തകത്തിന്റെ മൂല്ല്യം വ്യ്കതമാക്കുന്നത് എന്നതിനാല്‍ ഞാന്‍ അത് കണ്ടെത്താന്‍ ശ്രമിച്ചു. ഒടുവില്‍ കണ്ടെത്തി

പുസ്തകം  : പരമ ഹംസ യോഗാനന്ദന്‍
            ഒരു യോഗിയുടെ ആത്മകഥ
                                   പേജ് ;401
"ഞാന്‍ കണ്ണുകള്‍ വീണ്ടും തുറന്നപ്പോള്‍ രമണീയമായ ആ ഹര്മ്മ്യവും പൂന്തോട്ടങ്ങളും അപ്രത്യക്ഷമായിരുന്നു. സൂര്യ പ്രകാശം തട്ടിയിരുന്ന ഗുഹാ മുഖങ്ങള്‍ക്കു അധികം അകലെ അല്ലാതെ മറഞ്ഞു കഴിഞ്ഞ കൊട്ടാരത്തിന്റെ അതെ സ്ഥാനത്ത് വെറും നിലത്താണ് എന്റെ സ്വന്തം ശരീരവും ബാബാജിയുടെയും അദ്ദേഹത്തിന്റെ ശിഷ്യന്മാരുടെയും രൂപങ്ങള്‍ ഇപ്പോള്‍ ഇരുന്നിരുന്നത്. ബന്ധനത്തില്‍ ഉള്ള പരമാണുക്കള്‍,  എവിടെ നിന്ന് എത്തിയോ ആ ചിന്താ സാരത്തിലേക്ക് തിരിച്ചു പോയി ആ കൊട്ടാരം അപ്രത്യക്ഷമാകും എന്ന് എന്റെ വഴി കാട്ടി പറഞ്ഞിരുന്നത് ഞാന്‍ ഓര്‍മിച്ചു. സ്തബ്ദന്‍ ആയി പോയെങ്കിലും ഞാന്‍ അദ്ദേഹത്തില്‍ വിശ്വാസം അര്‍പ്പിച്ചുകൊണ്ട് എന്റെ ഗുരുദേവനെ നോക്കി. മാഹാ അത്ഭുതങ്ങളുടെതായ ആ ദിനത്തില്‍ അടുത്തതായി എന്താണ് പ്രതീക്ഷിക്കേണ്ടത് എന്ന് എനിക്കറിയില്ലായിരുന്നു."

കേവല മര്‍ത്യ ജീവിതത്തെ ഏറ്റവും ലളിതമായി വിവരിക്കാന്‍ ആ പുസ്തകത്തിലെ ഈ ഒരു ഖണ്ഡിക മതി. അല്ലെകില്‍ ആ പുസ്തകം വായിച്ച ആരെങ്കിലും ഉണ്ടെങ്കില്‍ അര്‍ത്ഥമുള്ളതും അതെ സമയം ലളിതവുമായ  മറ്റൊരു ഭാഗം പറയൂ.
മനുഷ്യനും അവന്റെ കാഴ്ചപ്പാടുകളും നിസ്സാരമാണ്.
വിലയിരുത്തലുകള്‍ നടത്തുമ്പോള്‍ കാഴ്ചകള്‍ മാത്രമല്ല കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഉള്ള മാനദണ്ഡം എന്ന് നാം മറന്നു പോകുന്നു.
സംവേദനം ആണ് വേണ്ടത്.
അതില്ലാതാതുകൊണ്ടാണ് സ്നേഹം വരണ്ടു പോയി ഭാവം വികസിച്ചു നാശം വിതയ്ക്കുന്നത്
ജീവിതം നിസ്സാരമാണ്

ബൈബിള്‍ പറയുന്നു :" മനുഷ്യ ജീവിതം പുല്‍ക്കൊടിക്ക് തുല്യമാകുന്നു. വയലിലെ പുഷ്പ്പം പോലെ അത് വിരിയുന്നു ചുടു കാറ്റ് അടിക്കുമ്പോള്‍ അത് വാടി പോകുകയും ചെയ്യുന്നു. അത് നിന്നിരുന്ന സ്ഥല കൂടി അജ്ഞാതംമായി തീരുന്നു"  എന്ന് .
അതുകൊണ്ട് സ്വര്‍ഗരാജ്ജ്യം സ്വന്തമാക്കാന്‍ നിങ്ങള്‍ ശിശുക്കളെ പോലെ ആകുവിന്‍ എന്നാണ് യേശു ദേവന്‍ പഠിപ്പിച്ചത്
പുതിയ നിയമം. വിശുദ്ധന്‍ മത്തായിയുടെ പുസ്തകം പതിനെട്ടാം അധ്യായം രണ്ടു മൂന്നു നാല് വാക്യങ്ങള്‍ " യേശു ഒരു ശിശുവിനെ വിളിച്ചു അവരുടെ മദ്ധ്യേ നിര്‍ത്തിക്കൊണ്ട് അരുള്‍ ചെയ്തു. സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു നിങ്ങള്‍ മാനസാന്തരപ്പെട്ട് ശിശുക്കളെ പോലെ ആകുന്നില്ലെങ്കില്‍ സ്വര്‍ഗ്ഗ രാജ്യത്തില്‍  പ്രവേശിക്കുകയില്ല. ഈ ശിശുവിനെ പോലെ സ്വയം ചെരുതാകുന്നവന്‍ ആണ് സ്വര്‍ഗരാജ്യത്തില്‍ ഏറ്റവും വലിയവന്‍"
ക്രിസ്ത്യാനി വേദം പഠിച്ചു. അപ്പോള്‍ അവനു മനസിലായി അതില്‍ പറയുന്നതൊക്കെ അവനെ ഉദ്ദേശിച്ചാണ് എന്ന്. അതനുസരിച്ച് സ്നേഹിച്ചു ജീവിക്കാന്‍ അവനു മനസ്സിലാതതിനാല്‍ അവന്‍ വേദത്തിനു എതിരായി ജീവിച്ചു മദിക്കുന്നു

ഇനി ഹിന്ദു എങ്ങനെ?
വേദം എതോക്കെയെന്നോ അതില്‍ ശരിക്കും എന്താണ് ഉള്ളതെന്നോ മനസിലാക്കാതെ കുറെ അറ്റവും മുറിയും ഒക്കെ പഠിച്ചു വെച്ച് സ്വയം ജ്ഞാനി ആയി ചമഞ്ഞു മറ്റുള്ളവരെ തിരുത്താന്‍ നടക്കുന്നു. ഒന്നായിരുന വേദത്തെ മനുഷ്യന് മനസിലാക്കാന്‍ വേണ്ടി നാളായി പകുത്തു നല്‍കിയ ആളാണ്‌ മുനി വ്യാസന്‍. വേദത്തെ നാളായി  പകുത്തു ( വ്യസിച്ച) ആള്‍ ആയതുകൊണ്ടാണ്‌ വ്യാസനെ വേദ വ്യാസന്‍ എന്ന് തന്നെ വിളിക്കുന്നത്‌. മഹാഭാരതം എഴുതി അവസാനിപ്പിച്ച ശേഷം അതിന്റെ സാരാംശമായി വ്യാസന്‍ എഴിതി ചേര്‍ത്തു-
"ഊര്ദ്ധ ബാഹുര്‍ വിരൌമ്മ്യെഷ ന ച കശ്ചിച്ച്ര് ണോതി മാം
ധര്മാദര്ഥ കാമാശ്ച്ച സ ധര്‍മ :
കിം ന സേവ്യതെ?"
( ഞാന്‍ കൈ പൊക്കി ഉച്ചത്തില്‍ വിളിച്ചു പറയുന്നുണ്ട്. പക്ഷെ ആരും അത് കേള്‍ക്കുന്നില്ല. ധര്‍മം കൊണ്ടാണ് അര്‍ത്ഥവും കാമവും സിദ്ധിക്കുന്നത്. ആ ധര്മത്തെ എന്ത് കൊണ്ട് നിങ്ങള്‍ സേവിക്കുന്നില്ല? ) വേദത്തെ വ്യസിച്ച വ്യാസന്‍ തന്നെ അതിശയിച്ചു പോയി അന്ന് തന്നെ..

ഇനി മുസല്‍മാനു അല്ലഹ് കൊടുത്ത ഉപദേശം നോക്കാം.

കൊര്‍ ആന്‍ ഭാഗം പതിനെട്ടു. 24  നൂര്‍

അല ഇന ലില്ലാഹി മാ /ഫി സ്സമാവാതി വല്‍ അര്‍ //ദി/
ക്വദ് യ // അ ലമു മാ അന്‍തും അലയ്ഹി വ യൌമ യുര്ജ / ഊന
ഇലയ്ഹി / ഫ യുനബ്ബി ഉഹും
ബിമാ അമിലൂ വ / ല്ലാഹു ബികുല്ലി ശയിന്‍ / അലീം
(ആകാശങ്ങളിലും ഭൂമിയിലും ഉള്ളതെല്ലാം നിശ്ചയമായും അല്ലാഹുവിനു ഉള്ളതാകുന്നു. നിങ്ങള്‍ ഇതൊരു നിലപാടില്‍ ആണ് എന്ന് അവനറിയാം. അപ്പോള്‍ അവര്‍ പ്രവര്തിച്ചതിനെ പറ്റി അവര്‍ക്കവന്‍ പറഞ്ഞു കൊടുക്കുന്നതാണ്. അല്ലാഹു ഏതു കാര്യത്തെ പറ്റിയും അറിവുള്ളവന്‍ അത്രേ.).

അപ്പോള്‍ നിലപാട് പ്രധാനം ആണ്. അതാണ്‌ കര്‍മം. എന്നാല്‍ മുസ്ലീം എന്താണ് ചെയ്യുന്നത് ? അര്‍ഥം ഗ്രഹിക്കാതെ വേദം വിഴുങ്ങീട്ട് മറ്റുള്ളവരെ അത് പഠിപ്പിക്കാന്‍ ആണ് അവരില്‍ പലരുടെയും ശ്രമം !!
ക്രിസ്ത്യാനി ആയാലും ഹിന്ദു ആയാലും ഇസ്ലാം ആയാലും കുഴപ്പം മതതിന്റെതോ വേദതിന്റെതോ അല്ല. അത് ഗ്രഹിക്കുന്നവന്റെതാണ് ഗുണവും ദോഷവും!!

അപ്പോള്‍ അവനവന്റെ യോഗം സ്നേഹം ആണ്. അത് തിരിച്ചരിയുന്നവന്‍ യോഗി. യോഗി ചെയ്യുന്നത് നിഷ്കാമ സ്നേഹം എന്ന കര്‍മ്മം !! അതാണ്‌ പുണ്യം, അതാണ്‌ സ്വര്‍ഗം !!

ജോയ് ജോസഫ്‌

joy joseph
kjoyjosephk@gmail.com
www.mylifejoy.blogspot.com

1 comment:

  1. യേ യഥാ മാം പ്രപദ്യന്തേ തംസ്തഥൈവ ഭജാമ്യഹം... മമ വർത്മാനുവർത്തന്തേ മനുഷ്യാ പാർഥ സർവശ.....(ഗീതാ)

    ReplyDelete