Saturday, October 6, 2012

(ഒരു കഥ)

ഇടിയുന്ന  ഓരങ്ങളും ജീവിത കല്‍പ്പക വൃക്ഷവും
(ജോയ് ജോസഫ്‌ )

അവിചാരിതമായി ആണ് ഇന്ന് ഞാന്‍ അയ്യാളെ കണ്ടത്. ജീവിതത്തിന്റെ നരച്ച ഒരു കോലം!! ചെറുപ്പം ആണെങ്കിലും അയ്യാള്‍ ഒരു കിളവന്‍ ആയിരിക്കുന്നു.. വര്തമാനങ്ങള്‍ക്കിടയില്‍ അയ്യാള്‍ എന്നോട് പറഞ്ഞു ..
"എന്തുകൊണ്ട് ഞാന്‍ ഇങ്ങനെ?"............!!!
 അയ്യാള്‍ ജീവിത കഥയിലെ മാറ്റങ്ങളുടെ കഥ പറഞ്ഞുതുടങ്ങി.
എടുത്തു ചാട്ടങ്ങളുടെ യുഗം പെട്ടന്നാണ് അവസാനിച്ചത്‌. ചോര തിളപ്പുകള്‍ അല്ല ജീവിത ഗതി നിശ്ചയിക്കുന്നത് എന്ന് തിരിച്ചറിയുന്നത്‌ വൈകി മാത്രമായിരിക്കും. സുഖങ്ങള്‍ എന്നാല്‍ ഈയാം പാറ്റകള്‍ എന്ന് തിരിച്ചറിയുമ്പോഴേക്കും നമ്മള്‍ വൈകി കഴിഞ്ഞിരിക്കും.പറയുന്ന വിപ്ലവം പ്രവര്‍ത്തിയില്‍ വരുത്തി പരാജയപ്പെടുന്നവര്‍ ഏറെയാണ്‌. നാവല്ല ഹൃദയത്തെ നിയന്ത്രിക്കുന്നത്‌ എന്ന് നാം മറക്കുന്നു.
ഇതൊക്കെ എനിക്കും സംഭവിച്ചു
ഒരു നാള്‍
അമ്മ പള്ളിയില്‍ പോകും വഴി തല ചുറ്റി വീണു. വഴിപോക്കരില്‍ ആരോ ചിലര്‍ ചേര്‍ന്ന് ഒരു ഓട്ടോ വിളിച്ചു അമ്മയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു.നല്ല മനസ്സുള്ള അവര്‍ എന്നെ വിളിച്ചു പറയുമ്പോള്‍ ഞാന്‍  സുഖവാസത്തില്‍ ആയിരുന്നു. സ്വര്‍ഗം എന്ന് ഞാന്‍ വിളിച്ച ആസ്വാദനത്തിന്റെ ലോകത്തുള്ള സുഖവാസം!!
അമ്മ കിടപ്പിലായ വിവരമറിഞ്ഞ് ഞാന്‍ എത്തുമ്പോള്‍ അച്ഛന്‍ ആശുപത്രി കിടക്കയുടെ തലയ്ക്കല്‍ മുഖം കൈകളില്‍ താങ്ങി കുനിഞ്ഞിരിക്കുകയായിരുന്നു.
വാതില്‍ തുറക്കുന്ന ശബ്ദം കേട്ടെങ്കിലും തല ഉയര്‍ത്തിയില്ല.
അമ്മ...
കണ്ണ് തുറന്നു കിടക്കുകയായിരുന്നു ..എന്നെ കണ്ടപ്പോള്‍ ആ മുഖത്ത് വിരിഞ്ഞ  ഒരു ചിരി ..
അതിന്നും എനിക്ക് മറക്കാന്‍ പറ്റുന്നില്ല.
അമ്മ എന്നെ നോക്കി ഇതിനു മുന്‍പ് ഇതുപോലെ ഒരിക്കല്‍ പോലും ചിരിച്ചിട്ടില്ല.!!
ഞാന്‍ കിടക്കയില്‍ ഇരിക്കുമ്പോഴും അമ്മ ചിരി ചിരി നിര്തിയിരുന്നില്ല.
അച്ഛന്‍ ഇരുന്ന പടി തന്നെ ഇരുന്നു.
ഞാന്‍ തോളത്ത് പിടിച്ചപ്പോള്‍ മെല്ലെ തല ഉയര്‍ത്തി എന്നെ നോക്കി .
ആ കണ്ണുകളില്‍ ഞാന്‍ കണ്ടത് തളര്‍ന്നു പോകുന്ന ഒരു ഭര്‍ത്താവിന്റെ മുഖം.
നിസഹായനായ ഒരച്ഛന്റെ മുഖം!!
ഞാന്‍ ഒന്നും മിണ്ടാതെ നിന്ന്.
അമ്മയുടെ മുഖത്തെ ചിരി മാഞ്ഞിരുന്നില്ല അപ്പോഴും!!
അച്ഛന്‍ എന്റെ തോളത്ത് കയ്യിട്ടു പുറത്തേക്കു ഒപ്പം ചെല്ലാന്‍ പറഞ്ഞു നടന്നു തുടങ്ങി.
ഞാന്‍ തോളത്തെ കൈ എടുത്തു മാറ്റാതെ അച്ഛനൊപ്പം നടന്നു.
പുറത്തിറങ്ങി വാതിലടച്ചു വരാന്തയുടെ അറ്റത് എത്തി നിലയുരപ്പിച്ചപ്പോള്‍ അച്ഛന്‍ ചോദിച്ചു. നിന്റെ കയ്യില്‍ പണം എത്രയുണ്ട്?
ആ ചോദ്യം എന്നെ അമ്പരപ്പിച്ചു..ജീവിതത്തില്‍ ഇതുവരെ അച്ഛന്‍ എന്നോട് ഒരിക്കല്‍ പോലും ചോദിക്കാത്ത ഒരു ചോദ്യം!!
ഹൃദയ കവാടങ്ങളില്‍ ആര് ബ്ലോക്കുകള്‍!..
ശസ്ത്രക്രിയ മാത്രം വഴി. അതും വിജയിച്ചാല്‍ വിജയിച്ചു എന്ന് മാത്രം!!
അത് നടത്താന്‍ പണം?
എത്ര വേണ്ടി വരും ?
ഒരു ലക്ഷത്തി നാല്‍പതിനായിരം രൂപ,
ഞാന്‍ ഞെട്ടി. പെറുക്കിയെടുതാല്‍ ഒരു പതിനായിരം  കണ്ടേക്കാം!!
ബാക്കി?
എവിടെ നിന്ന്?
ആരില്‍ നിന്ന് എങ്ങനെ?
കടമായോ? സ്വത്തു വിറ്റോ?
എന്തായാലും പെട്ടെന്ന് എങ്ങനെ?
അച്ഛന്‍ പറഞ്ഞു,
എങ്ങനെയായാലും നാളെ അല്ലെങ്കില്‍ മറ്റാന്നാല്‍. അതിനപ്പുറം നീട്ടിക്കൂട എന്നാണു ഡോക്ടര്‍ പറയുന്നത്.
ഞാന്‍ കണ്ണ് മിഴിച്ചു നിന്നു..
എവിടെ നിന്നു?  ( തുടരും )

JoY JosepH
kjoyjosephk@gmail.com
www.mylifejoy.blogspot.com

No comments:

Post a Comment