Tuesday, December 30, 2014

കഴിഞ്ഞു പോകുന്നോ നിമിഷങ്ങള്‍ ? നിങ്ങളുടെ ജീവിതങ്ങളും..


കഴിഞ്ഞു പോകുന്നോ നിമിഷങ്ങള്‍ ? നിങ്ങളുടെ ജീവിതങ്ങളും..

ഒരു കൊല്ലം കൂടി കഴിഞ്ഞു എന്നാരോ പറയുന്നതും ആരൊക്കെയോ വിതുമ്പുന്നതും കേട്ടു . 
പക്ഷെ എനിക്ക് സന്തോഷമാണ്..
ഞാന്‍ ഒരിടത്തും എത്തിയില്ല. എന്നാല്‍ പലേടത്തും എത്തി.
ഞാന്‍ ഒന്നും ആയില്ല. എന്നാല്‍ എനിക്ക് പലതും ആകേണ്ടി വന്നു.
ഒന്നും സമ്പാതിച്ചില്ല .എന്നാല്‍ ഒരുപാട് നിക്ഷേപങ്ങള്‍ എനിക്കുണ്ട് .

ഒരുപാട് ഉയരങ്ങളില്‍ പറയുന്നവര്‍ തകര്‍ന്നു വീഴുന്നത് ഞാന്‍ കണ്ടു ..
ഒരുപാട് പേര്‍ ഉയരങ്ങളിലേക്ക് ഉയരുന്നതും ..ഞാന്‍ കണ്ടു.
അപ്പോഴൊന്നും ഞാന്‍ ഉയരുകയോ തകരുകയോ ചെയ്തില്ല..

ചിലര്‍ നീന്തി തുടിക്കുന്നതും ചിലര്‍ മുങ്ങി താഴുന്നതും ഞാന്‍ കണ്ടു.
പക്ഷെ ഞാന്‍ നീന്തിയില്ല, തുടിച്ചില്ല ,താഴ്ന്നു പോയതുമില്ല.
എല്ലാം കണ്ടും പലതും കേട്ടും ഒരുപാട് അറിഞ്ഞും, പലതും കാണാതെയും ചിലതൊക്കെ കേള്‍ക്കാതെയും ഒന്നും അറിയാതെയും ഞാനെന്റെ ജീവിതത്തെ ആഘോഷമാക്കി ..
അടുത്ത നിമിഷം ഞാന്‍ മരിച്ചു പോയേക്കാം എന്ന ചിന്ത ഈ നിമിഷത്തെ സന്തോഷകരമാക്കാന്‍ എന്നെ പ്രേരിപ്പിച്ചു .
എല്ലാവരെയും സഹായിക്കണം എന്ന് ഞാന്‍ ആഗ്രഹിച്ചു. പക്ഷെ വളരെ കുറച്ചു പേരെ മാത്രമേ എനിക്ക് സഹായിക്കാന്‍ സാധിച്ചുള്ളൂ ...
എല്ലാവരെയും സ്നേഹിക്കണം എന്ന് ഞാന്‍ ആഗ്രഹിച്ചു. പക്ഷെ പലരെയും സ്നേഹിക്കാന്‍ എനിക്കായില്ല..
എല്ലാം സ്വന്തം ആക്കണം എന്ന് ഞാന്‍ ആഗ്രഹിച്ചു , എന്നാല്‍ പലതും എനിക്ക് നഷ്ടമായി..
കഴിഞ്ഞു പോകുന്ന നിമിഷങ്ങളെ വര്‍ഷമായും മാസമായും ആഴ്ചകളായും ദിവസങ്ങളും മണിക്കൂറുകളും നിമിഷങ്ങളും ആയും എന്നെ പഠിപ്പിക്കാന്‍ ആരാണിവിടെ പഞ്ചാംഗങ്ങള്‍ സൃഷ്ടിച്ചത്?
പഞ്ചാംഗങ്ങള്‍ ഉണ്ടായിട്ടും നിങ്ങളുടെ നിമിഷങ്ങളുടെ കണക്കു കൂട്ടലുകള്‍ തെറ്റിയത് എങ്ങനെ?
രാഹുവും കേതുവും ഗുളികനും മുഹൂര്‍ത്തങ്ങള്‍ ഉറപ്പാക്കി തന്നിട്ടും നിങ്ങളുടെ ജീവിതത്തിന്റെ ജ്യോതിഷം തെറ്റിയത് എങ്ങനെ?
മതം ഉണ്ടായിട്ടും നിങ്ങള്‍ കൊല്ലുന്നത് എങ്ങനെ?
ജാതി ഉണ്ടായിട്ടും നിങ്ങളുടെ ഉറക്കം കെടുന്നത്‌ എങ്ങനെ?
വര്‍ഗ ബോധം ആവോളം ഉണ്ടായിട്ടും ഭയം നിങ്ങളെ കീഴടക്കുന്നത്‌ എങ്ങനെ?
ഗോത്രങ്ങള്‍ ഉണ്ടായിട്ടും നിങ്ങള്‍ക്ക് സമാധാനം ഉണ്ടാകാത്തത് എന്ത് കൊണ്ട്?
നിങ്ങളുടെ രതിലീലകള്‍ വിരസങ്ങളും
നിങ്ങളുടെ രതി മൂര്‍ഛകള്‍ വിരഹങ്ങള്‍ സൃഷ്ടിക്കുന്നതും ആയതു എന്ത് കൊണ്ട്?
നിങ്ങള്‍ വെട്ടി പിടിച്ചിട്ടും എന്ത് കൊണ്ട് നിങ്ങളുടെ ആര്‍ത്തി ക്ക് അവസാനം ഉണ്ടാകുന്നില്ല?
നിങ്ങള്‍ക്ക് അധികാരം ഉണ്ടായിട്ടും അജീര്‍ണ്ണം ൽ മാറുന്നില്ല ?
നിങ്ങളുടെ ദൈവങ്ങള്‍ കല്ലും മണ്ണും ഒക്കെയാണ്.
നിങ്ങളുടെ മനസുകള്‍ മൃഗങ്ങളുടെ ഗുഹകളും..
നിങ്ങള്‍ ഒരിക്കലും മനുഷ്യരായിട്ടില്ല ..
എന്നിട്ട് നിങ്ങള്‍ ദൈവങ്ങളെക്കാള്‍ മുകളിലാണെന്നു ഭാവിക്കുന്നു.
നിങ്ങളുടെ ആഘോഷങ്ങള്‍ ചുടല നൃതങ്ങളാണ് ..
നിങ്ങളുടെ വിലാപങ്ങള്‍ വികൃത ഗോഷ്ടികളും ..
നിങ്ങളുടെ ഉന്മാദങ്ങള്‍ വിസര്‍ജ്യ വസ്തുക്കളും
നിങ്ങളുടെ വൈശിഷ്ട്യാങ്ങള്‍ വൈകൃതങ്ങളും ആകുന്നു.
അതിനാല്‍ നിങ്ങള്‍ കഴിഞ്ഞു പോകുന്ന നിമിഷങ്ങളെ ഓര്‍ത്തു ദുഖിക്കുകയും വരാനുള്ള നിമിഷങ്ങളെ ഓര്‍ത്തു ആഹ്ലാദിക്കാന്‍ വെമ്പല്‍ കൊള്ളുകയും ചെയ്യുന്നു.
അങ്ങനെ അടുത്ത നിമിഷവും നിങ്ങള്‍ക്ക് വിലാപത്തിനുള്ള മുഹൂര്‍ത്തം ആകുന്നു...

എന്നാല്‍ എനിക്കോ?
എല്ലാ നിമിഷങ്ങളും ഒരുപോലെ സന്തോഷകരവും ആനന്ദ ദായകവും ആകുന്നു.
എനിക്ക് വിലാപമോ ഉന്മാദമോ ഉണ്ടാകുന്നില്ല.
ജഗതാത്മാവും പരാത്മാവും പരമാത്മാവും ഞാന്‍ തന്നെ..
വിലയും വിലയവും വിപ്ലവവും ഞാന്‍ തന്നെ ...
കാലവും കാലഭേതവും കാല യവനികയും ഞാന്‍ തന്നെ..
കാലാതിവര്‍ ത്തിയായ ആനന്ദവും ഞാന്‍ മാത്രമാണ്..
ഞാന്‍ ദൈവമാണ്
ഞാന്‍ മനുഷ്യനാണ്..
അല്ല ഞാന്‍ മാത്രമാണ് മനുഷ്യന്‍ ..

എന്റെ ജീവിതമാണ് ധന്യ ജീവിതം ,
കാരണം
ഞാന്‍ മാത്രമാണ് മനുഷ്യന്‍ .

എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവര്‍ത്തി

ജോയ് ജോസഫ്‌
Joy Joseph and Joy Joseph
kjoyjosephk@gmail.com
www.mylifejoy.blogspot.com

Friday, December 26, 2014

അനശ്വരതയിലും കാലഹരണം വരാത്ത സ സ സ സ സ സ സ സംഗീതം




അനശ്വരതയിലും കാലഹരണം വരാത്ത 
സ സ സ സ സ സ സ 
 സംഗീതം 

എന്റെ ജീവിത സംഗീതത്തിനു ഏഴു സ്വരങ്ങളുണ്ട് ..

ആ സപ്ത സ്വരങ്ങളും ഒന്ന് തന്നെയാണ്  
എന്റെ ജീവിത മഴവില്ലിനു എഴു നിറങ്ങളും ഉണ്ട് ..
ആ സപ്ത വര്‍ണങ്ങള്‍ക്കും  നിറമൊന്നുതന്നെ ..
സപ്തസ്വരങ്ങളെ ഞാന്‍ ഒരക്ഷരത്തില്‍ ഒതുക്കി .......
....................................
സ സ സ സ സ സ സ സ
........................................ 
സ്നേഹം,................
സന്തോഷം ,............
സമര്‍പ്പണം,............ 
സമത്വം , ............... 
സാഹോദര്യം............,
സ്വാതന്ത്ര്യം , .............
സമാധാനം . ...............
ഇതെല്ലാം  ചേര്‍ത്ത് ഞാനൊരു ലിഖിതം വര്‍ണ്ണങ്ങള്‍ എല്ലാം സമന്വയിച്ച ശുഭ്ര ജീവിത തിരശീലയില്‍  ചേര്‍ത്തു .....
ചിതലരിച്ച അന്തപ്പുരങ്ങള്‍ തുറന്നു ദേവ ദാസികള്‍ പൌരാണികതയുടെ കീറ മാറാപ്പുമായി തെരുവിലേക്കിറങ്ങി ഭക്തി സാന്ദ്രമായി ചമഞ്ഞ് ഉന്മാദ നൃത്തം ചവിട്ടുന്ന സന്ധ്യയില്‍ ...
ഭ്രാന്തുകളെ എല്ലാം ദൈവികം എന്ന് വിളിച്ചു കാട്ടാളന്മാര്‍ ആചാരോപചാരങ്ങള്‍ ചെയ്യുന്ന  രാത്രികളില്‍ ......
ശ്രീ കോവിലുകള്‍ എല്ലാം ബലി പീഠം  ആയി മെനയപ്പെടുന്ന പകലുകളില്‍ .....
കോമരങ്ങളെ എല്ലാം കൊലയാളികള്‍ എന്നാക്ഷേപിക്കുന്ന നട്ടുച്ചകളില്‍ ...
മന്ത്രങ്ങള്‍ക്ക്  തന്ത്രങ്ങളെ തകര്‍ക്കാന്‍  കഴിയാതെ അസഭ്യതയും അശ്ലീലതയും ആയി കൊല കത്തി രാകി മൂര്‍ ച്ച  
കൂട്ടുന്ന ശബ്ദത്തോട് സമരസപ്പെടുന്നു ...
ജനം  ജനത്തിന് എതിരെയും രാജ്യം  രാജ്യത്തിന് എതിരെയും തിരിഞ്ഞു തുടങ്ങിയ  ഈ കാലത്ത് യുദ്ധവും പട്ടിണിയും ഭൂകമ്പങ്ങളും പ്രകൃതി ദുരന്തങ്ങളും ഉണ്ടാകുന്നില്ലേ?
ഉണ്ട്..അവയുടെ ശബ്ദം കേള്‍ക്കാം ......
അച്ഛന്‍ മകനെയും മകന്‍ അച്ഛനെയും അമ്മ മകളെയും മകള്  അമ്മയെയും കൊല്ലുന്ന  വാര്‍ ത്തകള്‍ നിങ്ങളും ഞാനും കേള്ക്കുന്നില്ലേ ?
ഉണ്ടല്ലോ... ധാരാളമായി തന്നെ....
ഇതാണോ ലോകാവസാനത്തിന്റെ ആരംഭം? 
അല്ലല്ലോ...
അപ്പോള്‍ കലികാലം ഇതായിരിക്കും അല്ലെ?.
അല്ലല്ലോ...
പിന്നെ? 
ഇതാണ്   വികസന അജണ്ടകള്‍ വിജയ സൂത്രം  വ്യാഖ്യാനിച്ചും, ജീവിത വിജയം പരമ വിജയം എന്ന് പ്രചരിപ്പിച്ചും തലമുറകളെ കൊള്ളയടിക്കുന്ന ചൂഷകര്‍ അടിമത്വം അനുഭവിക്കാന്‍  തയാര്‍ ഉള്ളവരെ കണ്ടെത്തി വില കൊടുത്തു വാങ്ങി അടിമ  ചെയ്യിപ്പിക്കുന്ന കാലം.
ഇവിടെ അന്ധത ഉള്ളവന്‍ ജ്ഞാനിയും അന്ധകാരം വില്ക്കുന്നവന്‍ മഹാനും ആകുന്നു.
അവിടൊരാള്‍ ദൈവത്തിന്റെ സാമ ഗാനം പാടി വരുമ്പോള്‍ ചിലര്  പേ പിടിച്ച നായകളെയും തോല്പിച്ച്  കിതച്ചോടി വന്നു ഗായകനെ കടിച്ചു കുടയുകയും വിഷം ചീറ്റി സമൂഹത്തെ കൊന്നൊടുക്കുകയും ചെയ്യുന്നു.
അവിടെയാണ് എന്റെ ആത്മാവ്  ഏഴു സ്വരങ്ങളും ഏഴു വര്‍ണ്ണങ്ങളും  ഒന്നായി മെനഞ്ഞ്  നാളെക്കായി ഒരു രാഗവും ഇന്നെക്കായി ഒരു മഴവില്ലും വിരിയിക്കുന്നത് ..
അതിനു മരണത്തിനും അപ്പുറം ഒരു പുനര്‍ജന്മം ഉണ്ട്. ജീവിതത്തിനു പുറത്ത്  ഒരാത്മാവ് ഉണ്ട് .. കല്ലറക്ക്‌  പുറത്തു ഒരു ഉഥാനവും ഉണ്ട്. കാരണം അത് സത് ചിത് ആനന്ദം ആണ്.
സദാനന്ദമായ സച്ചിതാനന്ദം ... 
അത് ഏകാമാണ്, സാര്‍വത്രികമാണ് ..

എന്റെ ചിന്ത 

എന്റെ വചനം 
എന്റെ പ്രവര്‍ത്തി  

ജോയ് ജോസഫ്‌ 

joy joseph
kjoyjosephk@gmail.com
www.mylifejoy.blogspot.com

Monday, December 22, 2014

സമപ്രായക്കാരുടെ സമവാക്യ സംവാദം.


മതം ഏതെന്നു പറയാതെ ഒരു ശലഭം


മതം ഏതെന്നു പറയാതെ ഒരു ശലഭം
എവിടെ നിന്നോ പാറി വന്നാ
വിളര്‍ത്ത വിരലുകള്‍ പോലുള്ള
ഉണക്ക മരച്ചില്ലയിലിരുന്നു ..
അടുത്തുള്ളത് അമ്പലമോ പള്ളിയോ ഇനിയുമത് ഒരു മോസ്കോ എന്നതിന് അറിയില്ല.
അടുത്ത് നില്ക്കുന്നത് ഒരു ഹിന്ദു ആണെങ്കില്‍?
അടുത്തേക്ക് വരുന്നത് ഒരു ക്രിസ്ത്യാനി ആണെങ്കില്‍ ?
ഇനിയഥവാ വരുന്നതൊരു മുസല്‍ മാനെങ്കില്‍ ?
ശിവ ശിവ രക്ഷിക്കണേ ...
കര്‍ത്താവേ കാത്തോണേ ...
പടച്ചോനെ കനിവാകണേ.....
ഇനി എന്ത് ചെയ്യും?

ഈ വഴി മനുഷ്യര്‍ ആരെങ്കിലും വന്നിരുന്നു എങ്കില്‍ ...
എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവര്‍ത്തി
ജോയ് ജോസഫ്‌
joy joseph
kjoyjosephk@gmail.com
www.mylifejoy.blogspot.com



Tuesday, December 9, 2014

പരാചയം കോണ്‍ഗ്രെസിന്റെ മാത്രമാണ്.
തോറ്റത് കോണ്‍ഗ്രെസ് മാത്രവുമാണ്.
പക്ഷെ
ജയിച്ചത് ബിജെപി മാത്രമാണോ?
കോണ്‍ഗ്രെസിനെ പരാജയപ്പെടുതിയെന്നു ബിജെപി മാത്രം അവകാശപ്പെട്ടാൽ അത് ശരിയല്ല.
കോണ്‍ഗ്രെസിനെ പരാജയപ്പെടുതുന്നതിൽ ബാക്കി എല്ലാ കക്ഷികളും ഒരുപോലെ വിജയിച്ചു എന്നതാണ് ശരി. ആറര പതിറ്റാണ്ട് കൊണ്ഗ്രെസ് ഇതര രാഷ്ട്രീയ പാർട്ടികൾ എല്ലാം പട പോരുതിയതും അധ്വാനിച്ചതും സകല തന്ത്രങ്ങളും പയറ്റിയതും കോണ്‍ഗ്രെസിന്റെ ഈ ഒരു പരാജയ നിമിഷത്തിനു വേണ്ടിയ്യാണ്....
നന്ദി ബിജെപി..
നന്ദി ആർ എസ് എസ് ..
നന്ദി സി പി എം ..
നന്ദി തൃണമൂൽ ..
നന്ദി ബിഎസ്പി
നന്ദി അണ്ണാ ഡി എം കെ...
നന്ദി ഡി എം കെ...
നന്ദി എസ പി ...
നന്ദി എൻസിപി
നന്ദി ആപ്
നന്ദി മറ്റു ചെറുതും വലുതും ആയ എല്ലാ രാഷ്ട്രീയ കക്ഷികളെ..
ഇനി കോണ്‍ഗ്രസിലെ തന്നെ ചിലർക്ക് കൂടി നന്ദി പറയേണ്ടതുണ്ട് ...
കാരണം അവർ കൂടി ചെർന്നാണല്ലോ ശത്രു പാർട്ടികളുടെ ആറു പതിറ്റാണ്ട് നീണ്ട ലക്ഷ്യം സാധിച്ചു കൊടുത്തത്..അവർക്കും നന്ദി പറയേണ്ടേ?
ജനത്തിൽ നിന്നും കോണ്‍ഗ്രെസിനെ അകറ്റാൻ അവർ ചെയ്ത മഹാ കാര്യങ്ങൾക്ക് അവരോടു നന്ദി ഉള്ളവരാകണം ...
അതിനാൽ
നന്ദി ചിദംബരം സ്വാമി
നന്ദി ജയറാം രമേശാ
നന്ദി ജയന്തി നടരാജാ
നന്ദി വീരപ്പ മോയ്ളീ..
ബാക്കി എല്ലാ മന്ത്രിമാരെ ...
കോണ്‍ഗ്രെസ് നേതാക്കളെ നിങ്ങൾക്ക് നന്ദി ...
പക്ഷെ മറക്കരുത്...ആരും. ഫേസ് ബുക്കിൽ ഇരുന്നു കോണ്‍ഗ്രെസിനെ എതിർക്കുകയും
അതിന്റെ തകർച്ചയിൽ ആഹ്ലാദിക്കുകയും സോണിയ യെയും രാഹുലിനെയും പരിഹസിക്കുകയും അപഹസിക്കുകയും ചെയ്യുന്നവര ഓർക്കുക ... ഈ അന്താരാഷ്ട്ര നിലവാരമുള്ള ഈ സംവിധാനമൊക്കെ ഇവിടെ ഒരുക്കി തന്നത് ഇവരുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രെസ് പാർട്ടി ഭരിച്ചതുകൊണ്ടും മൻമോഹൻ സിംഗ് എന്നാ ധനകാര്യ വിദക്ധൻ പ്രധാന മന്ത്രി ആയിരുന്നതുകൊണ്ടും ആണെന്ന്..
അമേരിക്കയിലെ ആയിരത്തിലധികം ബാങ്കുകൾ സാമ്പത്തിക പ്രതിസന്ധിയിൽ പൂട്ടി പോയപ്പോൾ സാമ്പത്തിക പ്രതിസധിയെ കീഴടക്കിയ ഏക രാജ്യം ഇന്ത്യ ആയിരുന്നു എന്ന് ഒര്തുകൊല്ലുക. മെട്രോ റെയിലും വിമാന താവളവും റോഡുകളും ഒക്കെ ഉണ്ടാക്കാൻ സാഹചര്യം ഒരുക്കിയത് ഇതേ കോണ്‍ഗ്രെസ് ഭരണം കൊണ്ടാണെന്ന്.
മതം ജാതി വർഗ യുദ്ധങ്ങൾ ഇല്ലാത്ത ഒരിന്ത്യയെ പിടിച്ചു നിർത്തിയത് ഇവരുടെ ഭരണം കൊണ്ടാണെന്ന്..
അതിനിടയിൽ അവരിൽ ചിലര് കട്ടിട്ടുണ്ടാകും..
അത് എവിടെയും പതിവാണ്.
ഇനിയും നടക്കും അതെ മോഷണങ്ങൾ ...
മറ്റുള്ളവർ മോഷ്ട്ടിക്കും എന്ന് വെച്ച് കോണ്‍ഗ്രെസ് മോഷ്ട്ടിക്കുന്നതിനെ ജനം അങ്ങീകരിക്കില്ല എന്ന് അറിയാം..
പക്ഷെ കൂടെ നിന്ന് ചതിച്ചവർ കൂറ് അപ്പുറത്തേക്ക് കാണിക്കുക ആയിരുന്നോ?
ആയിരിക്കാം അല്ലായിരിക്കാം..
ഇനി ഗംഗയിൽ പാലോഴിച്ചും ഗണപതിയെ പാല് കുടിപ്പിച്ചും ബെസ്റ്റ് ബേക്കറികളിൽ കൂട്ടക്കൊല നടത്തിയും പാക്കിസ്ഥാനെ വെല്ലുവിളിച്ചും അമേരിക്കൻ താലപര്യതിനു ഓശാന പാടാൻ ഒളിസേവ നടത്തുന്ന വേഷം കേട്ട് നടത്തുന്നതിനും
അവർ എന്തും ചെയ്യും..
അതിനവർ വികസനം വികസനം എന്ന് പറയും..
അത് പൊളിയുമ്പോൾ രാമക്ഷേത്രം എന്ന് പറയും
അത് നടന്നില്ലെങ്കിൽ അവർ വർഗീയത പറയും
എന്നിട്ടും നടന്നില്ലെങ്കിൽ അവർ വിഭാഗീയത വിളമ്പും
എന്നിട്ടും നടന്നില്ലെങ്കിൽ അവർ പാക്കിസ്ഥാനെ വെല്ലു വിളിക്കും..
എന്നിട്ട് യുദ്ധം സൃഷ്ട്ടിക്കും എന്നിട്ട്
അതും നടന്നില്ലെങ്കിൽ ഉടൻ പറയും ദേശീയത ദേശീയത എന്ന് പറയും..
ആര് പതിറ്റാണ്ടുകൊണ്ട്‌ പ്രതികരിക്കാൻ പഠിപ്പിച്ച നിങ്ങളെ അവർ പമ്പര വിഡികൽ ആക്കും അവർ..
നമ്മൾ വിഡ്ഢികൾ ആകാൻ ഉള്ളവരാണോ?
സാധാരണ ജനത്തെ തൃപ്തി പ്പെടുത്താൻ പരാജയപ്പെട്ടു എന്നത് ഒരു സത്യം..
തെറ്റ് പറ്റിയാൽ തിരുത്താൻ അവസരം കൊടുക്കണം..
ഈ പ്രഹരം അവരുടെ തലമണ്ടയിൽ ഒരു വേദന ആയി ഇരിക്കട്ടെ
ഒരു പാഠവും
എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവര്ത്തി
എന്റെ ഉത്തരവാദിത്തം
ജോയ് ജോസഫ്‌
kjoyjosephk@gmail.com

അതിജീവിച്ചുകൊന്ടെയിരിക്കുന്ന ജീവിതത്തെയാണ് വിജയിച്ച ജീവിതം എന്ന് വിളിക്കുക...
നല്ല നിമിഷങ്ങൾ മുഹൂർത്തങ്ങൾ ആയി എത്തുന്നത്‌ വ്രതമെടുത്ത് കാത്തിരിക്കുന്നതാണ് ജീവിതം. വ്രതം നോക്കുമ്പോൾ മഴയും വെയിലും ചൂടും തണുപ്പും ദുരന്തങ്ങളും ഒക്കെ വരാം.. അപ്പോഴൊക്കെ സ്വയം ശപിച്ചും മറ്റുള്ളവരെ കുറ്റപ്പെടുത്തിയും പരാജയപ്പെട്ടു എന്ന് സ്വയം കരുതിയും പിൻവാങ്ങുകയും തളരുകയും ചെയ്യുന്നവർ നിരാശപ്പെടും. നല്ല മുഹൂർത്തം അവർക്കുള്ളതല്ല . അതവരിൽ നിന്ന് മാറും.അകന്നു നിന്നുകൊണ്ട് അത് മറ്റുള്ളവർക്ക് നല്ല മുഹൂർത്തമായി പരിണമിക്കും. സമയം ഈശ്വരനാണ്. സമയത്തെ തള്ളി പറയുന്നവർ ഈശ്വരനെയും സ്വന്തം അസ്ഥിത്വതെയും ആണ് തള്ളി പറയുന്നത്.
സമയം നന്നോ ചീത്തയോ എന്ന് തീരുമാനിക്കാൻ ആർക്കു കഴിയും. ജീവിക്കുന്ന ഓരോ നിമിഷവും നന്നായിരിക്കുമെന്ന് കരുതുന്നത് നന്ന്. ഈ നിമിഷം സന്തോഷം കൊടുക്കാനും വാങ്ങാനും നാം തയ്യാർ ആകണം. കളങ്കമില്ലാത്ത സന്തോഷം. അടുത്ത നിമിഷം സന്തോഷകരം ആയിരിക്കണം എന്ന് ആഗ്രഹിക്കണം. കളങ്കമില്ലാത്ത സന്തോഷം. അപ്പോൾ ആണ് മുഹൂർത്തങ്ങൾ വിലയുള്ളത് ആകുന്നതു. വ്രതങ്ങൾ മഹത്തരം ആകുന്നതു. സമയം ശ്രേഷ്ഠം ആകുന്നതു.
കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൽ നിന്നുള്ളതാണ് ഈ ദൃശ്യം. ആഴച്ച്കളോളം മഠങ്ങളിൽ വ്രതമെടുത്ത് കൊട്ടിയൂർ പെരുമാൾക്ക് ഇളനീർ സമർപ്പിക്കാൻ എത്തിയതാണ് ഈ ഫോട്ടോയിൽ കാണുന്ന വൃദ്ധ ഭക്തൻ. പുഴ കോരിച്ചൊരിയുന്ന മഴയില തണുത്തു വിറച്ച് ഇളനീർ വ്യ്പിനു രാശി വിളിക്കുന്ന മുഹൂർത്തം കാത്തു നില്ക്കുകയാണ് അയ്യാൾ..ബാവലി പുഴ കടന്നു വേണം ക്ഷേത്രത്തിൽ എത്താൻ. മഴയിൽ പുഴ നിറഞ്ഞു കര കവിയാൻ തുടങ്ങിയിരിക്കുന്നു. മുഹൂർത്ത രാശി വിളിക്കാൻ ഇനിയും സമയം ഏറെയുണ്ട്. തണുപ്പും മഴയും പുഴയിലെ വെള്ളവും വർധിച്ചു വരുന്നു... പരാജയപ്പെട്ടു മുഹൂർത്തം കാത്തു നില്ക്കാതെ മടങ്ങുമോ ഇയ്യാൾ? അതോ അതിനെയൊക്കെ മാറി കടന്നു മുഹൂർത്ത രാശി വിളിക്ക് കാത്തു നിന്ന് വ്രതഫലം തേടുമോ?
തീർച്ചയായും അതിജീവിക്കുക തന്നെ ചെയ്യും..
ജീവിതവും അങ്ങനെയാണ്.. അതിജീവനത്തിന്റെ പരമ്പരകൾ ചേരുന്നതാണ് ഓരോ മനുഷ്യ ജീവിതവും..
അതിജീവിച്ചുകൊന്ടെയിരിക്കുന്ന ജീവിതത്തെയാണ് വിജയിച്ച ജീവിതം എന്ന് വിളിക്കുക...

എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവർത്തി
എന്റെ ഉത്തരവാദിത്തം

ജോയ് ജോസഫ്‌
joy joseph

kjoyjosephk@gmail.com
www.mylifejoy.blogspot.com
( എന്റെ ഗ്രാമത്തിലെ ആധുനികമല്ലാത്ത ഏക ബാർബർ ഷോപ്പിൽ നിന്നാണ് ഞാൻ ഇപ്പോൾ എന്റെ മുടി വെട്ടിക്കുന്നത്. പത്താം ക്ലാസ് എങ്ങനെയോ വിജയിച്ച ശേഷം പരിഷ്കാരി ആയി ചുറ്റി നടന്ന കാലം മുതൽ മുടി വെട്ട് ബ്യൂടി പാർലരുകലിൽ നിന്നായിരുന്നു. ഒടുക്കം തലയിൽ അധികം മുടിയില്ലാതെ ആകുന്ന ഈ കാലത്താണ് പഴയ നാട്ടുകാരനായ തങ്കപ്പെട്ടനെ മുടി വെട്ടാനുള്ള എന്റെ തല വർഷങ്ങൾക്കു ശേഷം എല്പ്പിക്കുന്നത്. ഹ ഹ ഹ ഹ ഹ പരിഭവമില്ലാതെ സമയം ധാരളമെടുത്തു അദ്ദേഹം അത് എനിക്ക് .ചെയ്തു തരുന്നു. നന്ദി പറയാൻ കഴിയാറില്ല. വളരെ ചെറുപ്പത്തിലെ പല കാര്യങ്ങളും തങ്കപ്പേട്ടൻ മുടി വെട്ടുന്ന സമയത്ത് മനസിലൂടെ അങ്ങനെ കടന്നു പോകും... അതാണ്‌ അതിന്റെ ഒരു രസം .. ഒരു സുഖം...ഒരു കുട്ടിക്കാല ഓർമ്മകളുടെ സമയം... ഹ ഹ ഹ ഹ ഹ)

എന്റെ ചിന്ത

എന്റെ വചനം

എന്റെ പ്രവർത്തി

ജോയ് ജോസഫ്‌

joy joseph

kjoyjosephk@gmail.com

www.mylifejoy.blogspot.com
കഴിഞ്ഞ ഫെബ്രുവരിയിലോ മറ്റോ ആണ് ഈ ചിത്രവും ഒരു കഥയും ചേർത്ത് ഞാൻ എന്റെ ബ്ളോഗായwww.mylifejoy.blogspot.com
ഇൽ തങ്കപ്പൻ എന്ന് വിളിക്കുന്ന ഇദ്ദേഹത്തെ പറ്റി ഒരു പോസ്റ്റിങ്ങ്‌ നടത്തിയത്. എന്റെ മുടി കുറെ കാലമായി വെട്ടി വെടിപ്പാക്കി തരുന്നത് ഈ തങ്കപ്പൻ ചേട്ടൻ ആയിരുന്നു. അവസാനം ഞാൻ അദ്ധേഹത്തിന്റെ ബാർബർ ഷാപ്പിൽ പോയത് 2014 ജൂലൈ 16 നു ആണ്. തല മുടി വെട്ടുന്നതിനു ഇടയിൽ മനുഷ്യൻറെ ജീവിതം നല്ലത് മാത്രം ചെയ്യാൻ ഉള്ളതാണ് എന്നും എന്നാൽ എല്ലാവരും മോശം അന്വേഷിച്ചു നടക്കുകയാണെന്നും ചില വ്യക്തികളെ ഉദാഹരിച്ചു എന്നോട് പറഞ്ഞു.
മുപ്പതു വർഷത്തിൽ അധികം പ്രായമുള്ള ഒരു ടേപ്പ് രെക്കോര്ദർ അതിലേറെ പഴക്കമുള്ള മേശമേൽ ഇരുന്നു അന്നും പാടി. എഫ് എം റേഡിയോ ആണ് പ്രവർത്തിക്കുന്നത് എന്നും വാർത്ത എന്നും ഇതിലൂടെയാണ് കേൾക്കുന്നത് എന്നും അതൊരു ശീലം ആയതിനാൽ മരിക്കുമ്പോൾ എന്ത് ചെയ്യും എന്ന് അറിയില്ലെന്നും തങ്കപ്പൻ ചേട്ടൻ പറയുകയും ഞാൻ എഴുതിയ ചില ഫീച്ചറുകൾ നന്നായിരുന്നു എന്നും ഇനീം നാടിനു നല്ലത് ചെയ്യണം എന്നുപദെഷിക്കുകയും ചെയ്തിരുന്നു.
ഇന്ന് ജൂലൈ 20 ഞായർ
എന്റെ ചോദ്യം ഇതാണ്..
ആ ടേപ്പ് റെക്കൊദർ ഇല്ലാതെ തങ്കപ്പൻ ചേട്ടൻ ഇന്ന് മുതൽ എന്ത് ചെയ്യും? ശീലം മനുഷ്യനു അന്ന്യമാക്കി മരണം വരുന്നു. ഇന്ന് തങ്കപ്പൻ ചേട്ടനെയും ആ മരണം കൂട്ടി കൊണ്ട് പോയി ....ആ ടേപ്പ് റെക്കൊദർ ബാക്കിയായി.. ആരെയും നോട്ടം കൊണ്ട് പോലും നോവിക്കാതെ ജീവിച്ചു മറഞ്ഞ തങ്കം പോലെ മനസുള്ള തങ്കപ്പൻ ചേട്ടന് ദൈവം മോക്ഷം നല്കട്ടെ
കെ .ഉദയകുമാറിന്റെ ആത്മാവിനു സ്നേഹപൂർവ്വം

മരണങ്ങൾ നമ്മോടു പലതും വിളിച്ചു പറയും. ജീവിതങ്ങൾ എല്ലാം പൂഴ്ത്തി വെക്കും. ജീവിതങ്ങൾക്ക് പലതും ചുറ്റിൽ നോക്കി മാത്രം പറയാൻ ഉള്ള അവസരം എങ്കിൽ മരണങ്ങൾ സത്യങ്ങളും കഥകളും കടം കഥകളും ഭാവനകളും സംശയങ്ങളും ഒക്കെ ഓരോരുത്തരുടെയും അഭിരുചികൾക്ക് അനുസരിച്ച് കുഴച്ചുരുട്ടി വിഴുങ്ങാൻ പാകത്തിന് അവസരം ഒരുക്കി ജീവനെ അവസാനിപ്പിക്കുന്നു...
ആലപ്പുഴക്കടുത് മാരാരികുളത് നിന്ന് സൌഹൃത തോണി ഏറി കടലും കായലും ഇല്ലാത്ത മലയോരത്ത് സാമീപ്യത്തിന്റെ കൂട് കൂട്ടിയ ഉദയകുമാർ എന്ന ഉയരക്കാരൻ കളിക്കളത്തിൽ സെന്റര് ബ്ളോക്ക് ചെയ്യുന്ന കഥ കേട്ടിട്ടുണ്ട്... ഇവിടെ ആ ബ്ളോക്ക് അവസാനിക്കുന്നു ..
എടുത്തിട്ടുള്ള ഫോട്ടോകളിൽ ആ മുഖം ഒരുപാട് തവണ പതിഞ്ഞിരിക്കുന്നു..
ഒടുവിൽ എടുത്തത്‌ ഇവിടെ ചേർക്കുന്നു ..
ആകാശത്ത് ഉയരുന്ന പന്തിനെ കളിക്കളത്തിന്റെ ഒത്ത നടുവിൽ നിന്ന് ചാടിയും മറിഞ്ഞും കൈകാര്യം ചെയ്തു സൌഹൃദത്തിന്റെ ആത്മാവായി ഉയരങ്ങളിലെ കളി കളത്തിലേക്ക്‌ കടന്നു പോയ .
കെ .ഉദയകുമാറിന്റെ ആത്മാവിനു സ്നേഹപൂർവ്വം

എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവർത്തി

ജോയ് ജോസഫ്‌

joy joseph
kjoyjosephk@gmail.com
www.mylifejoy.blogspot.com


എന്റെ പുതിയ പേര് ചുവടെ
ബ്രഹ്മശ്രീ ശങ്കരപുരി നംബുശ്ശേരി മനക്കൽ ജോയ് ജോസഫ്‌ നമ്പൂതിരിപാട്
എന്റെ കുറെ സുഹൃത്തുക്കൾ സമീപ കാലത്ത് പേരിനൊപ്പം നായർ, കുറുപ്പ് , നമ്പ്യാർ തുടങ്ങിയ വാലുകൾ വച്ച് പിടിപ്പിച്ച് ഫേസ് ബുക്കിലും ഫേസ് ഇല്ലാത്ത ബുക്കിലും പ്രത്യക്ഷ പെട്ട് തുടങ്ങിയിരിക്കുന്നു. പേരിനൊപ്പം വാനര വാൽ തൂക്കിയാൽ എന്തോ അവർക്ക് കിട്ടും എന്ന് അവർ വിശ്വസിക്കുന്നു. വാലിനു നീളം കൂടുന്നു എന്നത് ഒഴിച്ചാൽ വേറെ മാറ്റം ഒന്നും കാണുന്നില്ല എന്ന് അങ്ങട് പറയാനും പറ്റില്ല ട്ടോ . മാറ്റ്ണ്ട് .. ഇതുവരെ അവരൊക്കെ ചെയ്തു പോന്ന ചേട്ടാ തരങ്ങളുടെ അളവിലും തൂക്കത്തിലും എണ്ണത്തിലും വർധനവ് സാരായി ഇന്ടായ്ട്ടുണ്ട് . അപ്പൊ നോമായി എന്തിനു വാല് കുറയ്ക്കണം എന്നൊരു ശംശ്യം . കൂട്ടുമ്പോൾ വാലായി കൂട്ടിയാൽ ശി ഫങ്ങി പോരാ എന്ന് തോന്നിയത് കൊണ്ട് ആനുപാതികം ആയി തലയ്ക്കും ശി വലിപ്പം അങ്ങട്‌ ഇരിക്കട്ടെ എന്ന് നോമങ്ങു വച്ച്.
ചുമ്മാ തലേം വാലും അങ്ങട് കൂട്ടിയാൽ നാശം കോശം ആയെങ്കിലോ എന്ന് കരുതി നോം നമ്മുടെ കുടുംബ പാരമ്പര്യ പൊത്തകം തുറന്നങ്ങ്ട് നോക്കി. താവഴി കണക്കിലും തലവഴി കണക്കിലും നമ്മുടെ കുടുംബ യോഗം ചരിത്രം പരിശോധിച്ചപ്പോൾ നമ്മുടെ പൂർവികർ മുസരിസ് എന്ന കൊടുങ്ങല്ലൂരിലെ ശങ്കരപുരി ഇല്ലാതെ കാരണവർ എ ഡി 52 ൽ തോമ്മാസ്ളീഹായിൻ നിന്ന് മാമ്മോദീസാ വെള്ളം തലയിൽ വീഴ്ത്തി നസ്രാണി കൂട്ടത്തിലേക്ക് പോയ ഒരാൾ ആയിരുന്നു. പിന്മുരക്കാരിൽ ഒരാള് കുറവിലങ്ങാട് കളതൂരിൽ നംബുശ്ശേരി ദേശത്ത് താമസം ആക്കിയെന്നും ചരിത്രം പറയുന്നു. ആ കണക്കിൽ നോം ക്രിസ്ത്യാനി ആയ ബ്രാഹ്മണൻ ആണ്.
അപ്പോൾ തലയും വാലും മാറ്റിയെ മതിയാകൂ..
കാട്ടുന്നത് എന്തായാലും അല്പത്തരം ആയതു കൊണ്ടും കാട്ടുമ്പോൾ അല്പതരമാണ് എങ്കിൽ പോലും അത് ഭേഷായി ചെയ്യണം എന്ന് നമ്മൾ ബ്രാഹ്മാണ്യമുള്ളവർക്ക് നിർബന്ധം ഉള്ളത് കൊണ്ടും നോം അതങ്ങ് ഭേഷായി ചെയ്യുന്നു. ഒന്നും വിചാരിക്കരുത് കേട്ടോ. വാലും തലയും നീട്ടി എന്നതുകൊണ്ട്‌ ഇതുവരെ നടത്തി വന്നിരുന്ന ചെറ്റത്തരം കുറയ്ക്കാൻ ഉദ്ദേശിക്കുന്നില്ല...
എന്റെ പുതിയ പേര് ചുവടെ
ബ്രഹ്മശ്രീ ശങ്കരപുരി നംബുശ്ശേരി മനക്കൽ ജോയ് ജോസഫ്‌ നമ്പൂതിരിപാട്

Saturday, June 7, 2014

Singing nun wins Italy’s ‘The Voice’



Sister Cristina Scuccia poses with the trophy and holding the cross on the stage after winning the final of the Italian version of the TV talent show "The Voice" in Milan, Italy, Thursday, June 5, 2014. With her full habit, sensible shoes and cheering nuns in her camp, Sister Cristina Scuccia made it to Thursday's finals of the Italian version of "The Voice" after capturing attention, and millions of YouTube viewers, with her first-round performance in March. (AP Photo/Luca Bruno)

MILAN (AP) — A nun who became an Internet star for her unadorned pop song performances in full habit triumphed at Italy’s version of musical competition “The Voice” early Friday, singing and dancing to a song from the 1980s movie “Flashdance.”

Read more: Singing nun wins Italy's 'The Voice' | The Times of Israel
Follow us: @timesofisrael on Twitter | timesofisrael on Facebook
Sister Cristina Scuccia has fascinated a global audience from her first surprise appearance in a blind audition back in March to her final number, “Flashdance … What a Feeling,” that clinched her victory among the final four competitors during the four-hour finale.

She took the title, and the Universal record contract, with a convincing 62 percent of the votes — but her insistence on wearing a habit for the show has raised concerns among some faithful who question whether such exhibitionism is appropriate for a nun, and among critical viewers who see it as a gimmick to win attention.

After winning, Scuccia, 25, thanked “all those who have helped me in this difficult period,” including sisters from her order who have supported her, sitting in the audience during each appearance with joyful smiles.

She reserved her final thanks “for the one up there,” and insisted on reciting the Lord’s Prayer after winning, inviting the studio audience and a skeptical panel of judges to join her.

“I want Jesus to enter here,” she said.

Scuccia became an Internet sensation when she appeared in a blind audition on the show in March singing an Alicia Keys number, “No One,” which has since been viewed by at least 50 million on YouTube.

The Sicily native told the panel of judges, stunned at the sight of a pop-singing nun, that she went on the show to share her “gift,” and chose bad-boy rapper J-Ax as her coach. He described the team as “the devil and holy water.”

“It all started as a game,” Scuccia said after winning. “But then, playing the character, every evening I realized my life was changing.”

Copyright 2014 The Associated Press.

to My friends..

Thursday, June 5, 2014

ശശിയുടെ ജാതകം


ആറ്റുകാൽ : നിങ്ങളുടെ ഭാര്യയുടെ പേര് ശാന്ത എന്നാണു അല്ലെ?
ശശി : തന്നെ സാർ
ആറ്റുകാൽ : മക്കൾ രണ്ടാണും ഒരു പെണ്ണും.. ശരിയല്ലേ?
ശശി : തന്നെ തന്നെ സാർ....
ആറ്റുകാൽ : ഭാര്യയുടെ അമ്മ കൂടെയാണ് താമസം അല്ലെ?
ശശി : ഹോ... ഭയങ്കരം തന്നെ ...തന്നെ തന്നെ സാർ....
ആറ്റുകാൽ : നിങ്ങൾ ഇന്നലെ രണ്ടു കിലോ പഞ്ചസാരയും 10 കിലോ ഗോതമ്പും വാങ്ങി? ഇല്ലേ?
ശശി : ഹോ... അപാരം സ്വാമീ അപാരം.. സ്വാമീ.....
ആറ്റുകാൽ :കിണ്ടി.... ഇറങ്ങി പോടാ വിവര ദോഷീ.. ഇനി വരുമ്പോൾ ജാതകം വേണം കൊണ്ടുവരാൻ...
റേഷൻ കാർഡല്ല ....
( വെറും ഫലിതമാണ് ഇത്. ഞങ്ങളൊന്നു ചിരിചോട്ടെ..ആറ്റുകാൽ സ്വാമി ക്ഷമിക്കണം)
എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവർത്തി
എന്റെ ഉത്തരവാദിത്വം

ജോയ് ജോസഫ്‌
ജോയ് ജോസഫ്‌
kjoyjosephk@gmail.com
www.mylifejoy.blogspot.com

Monday, June 2, 2014

ജിജിയേട്ടന് സ്നേഹപൂർവ്വം എന്റെ ചിന്തകളുടെ പ്രണാമം..



അടുത്ത നിമിഷം മരിക്കുമെന്ന ചിന്ത ഈ നിമിഷം നന്നായി ജീവിക്കാൻ എന്നെ പ്രേരിപ്പിക്കുന്നു എന്ന് പറഞ്ഞത് നമ്മുടെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിജി ആണ്.
ശരിയാണ് എന്ന ബോധ്യം എപ്പോഴൊക്കെയോ എന്നിലും ഉണ്ടാകാറുണ്ട്. പക്ഷെ പൊങ്ങചങ്ങളുടെയും ആചാരങ്ങളുടെയും ജാടകളുടെയും ഈ ലോകത്ത് ഞാൻ അക്കാര്യം ഇടയ്ക്കിടെ മറന്നു പോകും.. ഇടയ്ക്കിടെ ഓർക്കുകയും ചെയ്യും.. ഓർക്കുമ്പോൾ ഞാൻ മറ്റുള്ളവരോട് പിണങ്ങാതിരിക്കാനും പിണങ്ങിയവരോട് ക്ഷമ ചോദിച്ചു ഇണങ്ങാനും ഞാൻ ശ്രമിക്കും. മറക്കുമ്പോൾ ഞാൻ വാശി പിടിക്കുകയും പിണങ്ങുകയും എന്റെ ചിട്ടവട്ടങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു ബന്ധങ്ങൾ നശിപ്പിക്കും..
2014 മെയ് 31 നു വൈകിട്ട് അഞ്ചു മണിയോടെ ആണ് ജിജി മാത്യു എന്റെ ഓഫീസിൽ വന്നത്.
അഞ്ചെട്ടു കൊല്ലമായി എനിക്കറിയാം ജിജിയെ. ഒരു പ്രിന്റിംഗ് പ്രസിലെ ടെക്നീഷ്യൻ ആണ്. എനിക്ക് വേണ്ടി ഒരുപാട് പ്രിന്റിംഗ് ജോലികൾ ചെയ്തു തന്നിട്ടുമുണ്ട്. ചില ജോലികൾ സമയ ബന്ധിതമായി തീർക്കാൻ ഉറക്കം പോലും കളഞ്ഞു ജിജി അധ്വാനിച്ചിട്ടുണ്ട്. ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന സാമ്പത്തികമായി വളരെ കുറഞ്ഞ നിലയില കഴിയുമ്പോഴും ഒരുപാട് പ്രതിസന്ധികൾ ഉള്ളപ്പോഴും ജിജി കടം ചോദിക്കുകയോ മദ്യപിക്കുകയോ പുക വലിക്കുകയോ മോശമായ ഒരു വാക് പറയുക പോലുമോ ചെയ്യുന്നത് ഒരിക്കലും ഞാൻ കണ്ടിട്ടില്ല. അധ്വാനിക്കുന്ന മനുഷ്യൻ..ചിരിക്കുന്ന മനുഷ്യൻ, സൌമ്യൻ
അറിഞ്ഞുകൊണ്ട് ആർക്കും ഒരുപദ്രവവും ചെയ്യാത്തവൻ .. അറിയാതെ ഒരു ഉപദ്രവവും ആർക്കും ചെയ്യാൻ ഇട വരരുതേ എന്ന് ചിന്തിച്ചു പ്രവർത്തിക്കുന്ന ഒരാള്.. തന്റെ പരിമിതികളിൽ ഒതുങ്ങി നിന്ന് ആർക്കും നല്ലതെന്തും ചെയ്യുന്ന ഒരാള്..

ഇങ്ങനെയുള്ള ജിജി മാത്യു ആണ് 2014 മെയ് 31 നു വൈകിട്ട് അഞ്ചു മണിയോടെ എന്റെ ഓഫീസിൽ വന്നത്.
കുറെ നേരം സംസാരിച്ചിരുന്നു.. ചില സുഹൃത്തുക്കൾക്ക് പരിജയപ്പെടുത്തി കൊടുത്തു. ഒടുവിൽ ഒന്നിച്ചു നടന്നു ബസ്‌ സ്റാണ്ടിൽ പോയി. അവിടെ നിന്ന് ജിജി ബസിൽ കയറി സഹോദരങ്ങളെ കാണാൻ അവന്റെ തറവാട്ടു വീട്ടിലേക്കു പോയി. ജൂണ്‍ രണ്ടിന് സ്കൂൾ തുറക്കുന്നതിനു മുൻപ് വീട്ടുകാരെ ഒക്കെ ഒന്ന് കണ്ടു തിരിച്ചു വരാം.. പിന്നെ തിരക്കാകും ആപ്പോൾ പോകാൻ പറ്റിയില്ലെങ്കിലോ?
വീട്ടിൽ അന്ന് താമസിച്ചു പിറ്റേന്ന് സ്വന്തം വീട്ടിലേക്കു തിരിച്ചു വരാം .. കാണാം എന്നൊക്കെ പറഞ്ഞു പതിവ് സൌമ്യമായ ചിരിയുമായി ജിജി ബസിൽ കയറി..
ജൂണ്‍ ഒന്നിന് പതിവ് പോലെ പള്ളിയിൽ പോയി തിരിച്ചു ഇറങ്ങുമ്പോൾ കുറെ മിസ്‌ കോളുകൾ .. അതിലെ ഏറെ പരിചയം ഉള്ള നമ്പറിലേക്ക് വിളിച്ചപ്പോൾ
...... ജോയ് ... നീ എവിടാരുന്നു? എത്ര നേരമായി വിളിക്കുന്നു.. പ്രസിലെ ജിജി മരിച്ചു.. ഹാർട്ട്‌ അറ്റാക്ക് .. ജിജിയുടെ അച്ഛന്റെ വീട്ടില് വെച്ചാണ്... രാവിലെ കൃഷിയിടത്തിൽ പണി ചെയ്യുന്നത് നോക്കാൻ പോയതായിരുന്നു.. അവിടെ വെച്ചാണ് കുഴഞ്ഞു വീണത്‌. ആശുപത്രിയിൽ ഇതും മുൻപേ മരിച്ചു.. ബോഡി ഇപ്പൊൾ കൊണ്ടുവരും.. അത് പറയാനാണ് ഈ വിളിയെല്ലാം വിളിച്ചത്.....
സംസ്കാരത്തിന് പോയി വന്നാണ് ഇത് എഴുതുന്നത്‌.. വീട്ടിലും പള്ളിക്കുള്ളിലും നിലവിളികൾ ... വിലാപങ്ങൾ സഹിക്കാൻ എനിക്കിത്തിരി ബുദ്ധിമുട്ടാണ്..
ജീവിക്കുമ്പോൾ തരുന്ന സന്തോഷങ്ങളാണ് ഒരാളുടെ ജീവിതത്തിനു കിട്ടുന്ന മാർക്ക്‌ .. അങ്ങനെയെങ്കിൽ ജിജിക്ക് 100 മാർക്ക് ..

എനിക്കോ? നിങ്ങള്ക്കോ?
ചെന്തീ പോലൊരു മാലാഖ വിണ്ണിൽ നിന്ന് മരണത്തിൻ സന്ദേശവും ആയി അരികിൽ വരുമ്പോൾ ?
സമയം ചോദിക്കാൻ പോലും സമയം കിട്ടാതെ മടങ്ങേണ്ട മനുഷ്യ ജന്മങ്ങളിൽ പലരും ഇപ്പോഴും വേഷവും ഭൂഷണവും ദൂഷണവും പൊങ്ങച്ചവും ജാടകളും ചിട്ട വട്ടങ്ങളും താൻ പ്രമാണിതവും ഗർവും ധനവും ശൈലിയും ഭാവവും ആയി ജിജിയുടെ വീടിനു ചുറ്റും നടന്നും തെരുവിലെ വിലാപ യാത്രയ്ക്കിടെ ചിരിച്ചു വ്യാപാര കഥകൾ പറഞ്ഞും പള്ളിയിൽ കയറി വിലാപത്തിന്റെ മാറ്റൊലികൽക്കപ്പുരം വ്യവഹാരത്തിന്റെ മഹാലാഭം ചിന്തിച്ചും നടക്കുന്നു ഇരിക്കുന്നു..
ഇന്നലെ ഉള്ളോർ ഇന്നിവിടില്ല ഇനി വരികില്ല
യാത്രക്കാരാ മുന്നിലതാ നിൻ ഖബറിടമല്ലോ ...

എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവർത്തി
എന്റെ ഉത്തരവാദിത്വം

ജോയ് ജോസഫ്‌

kjoyjosephk@gmail.com
www.mylifejoy.blogspot.com

Friday, May 23, 2014

തുണിയുടുക്കാത്ത സത്യങ്ങൾ ഓഫ്‌ മലയാളി:- ( എന്റെ കേരളം എത്ര സുന്ദരം )

തുണിയുടുക്കാത്ത സത്യങ്ങൾ
ഓഫ്‌
മലയാളി:- ( എന്റെ കേരളം എത്ര സുന്ദരം )


# ഇന്ത്യാ മഹാരാജ്യത്തിന്റെ തെക്കേ അറ്റത്ത്‌ ഒരു വശം ചെത്തിയ ഗർഭിണിയായ പാവക്കയുടെ രൂപത്തിൽ തൂങ്ങി കിടക്കുന്ന കേരളം എന്ന പ്രവിശ്യയിലെ ബുദ്ധിജീവികളും സ്വയം വിമർശ്ശകരുമായ ഒരു പറ്റം ഇരുകാലികളെയാണു 'മലയാളി' എന്നു കൊണ്ടു അർത്ഥമാക്കുന്നത്‌..
# ഈ മലയാളി സൗത്ത്‌ ഇന്ത്യയിൽ കേരളനും നോർത്ത്‌ ഇന്ത്യയിൽ മദ്രാസിയും മിഡിൽ ഈസ്റ്റിൽ മലബാറിയും ആയിരിക്കും..
# സ്വന്തം നാട്ടിലൊഴിച്ച്‌ ബാകി എല്ലായിടത്തും മലയാളി ഹാർഡ്‌ വർക്കിംഗ്‌ ഇൻ നേചർ ആണു..
# മലയാളി ഈ ലോകത്തിന്റെ മുക്കിലും മൂലയിലും തൂണിലും തുരുമ്പിലും ഉണ്ട്‌..ചന്ദ്രനിൽ ഇറങ്ങിയ നീൽ ആംസ്ട്രോങ്ങ്‌ അവിടെയുള്ള ഗോപാലൻ ചേട്ടന്റെ ചായക്കടയിൽ നിന്നു കട്ടൻ ചായയും പരിപ്പ്‌ വടയും അടിച്ചതും മനോരമ പത്രം വായിച്ച്‌ താൻ ചന്ദ്രനിലിറങ്ങിയ വിവരം അറിഞ്ഞതായഉം അദേഹത്തിന്റെ ആത്മകഥയായ 'എന്റെ ബഹിരാകാശ പരീക്ഷണങ്ങളിൽ' പറഞ്ഞിട്ടുണ്ടു..
# ഒരു ശരാശരി മലയാളി വീട്ടമ്മയുടെ മക്കൾ ബി-ടെക്‌ ബിരുധദാരിയോ അല്ലാത്ത പക്ഷം ബി എസ്‌ സി നഴ്സിംഗ്‌ ബിരുധദാരിയോ ആയിരിക്കും..
# മുകളിൽ പറഞ്ഞ വീട്ടമ്മയുടെ പ്രധാന ഹോബി കണ്ണീർ സീരിയലും ഭർത്താവ്‌ വിദേശത്തും ആയിരിക്കും..
# ഒരു മലയാളി ഏറ്റവും വെറുക്കുന്ന പ്രമുഖ വ്യക്തികളിൽ ഒരാൾ ശ്രീശാന്തും ഒരാൾ ജഗദീഷും വേറൊരാൾ രംജിനി ഹരിദാസും ആണെന്നു നിസ്സംശയം പറയാം..
# ദേശീയ ഭക്ഷണമായ പൊറോട്ടയുടെ ദൂഷ്യവശങ്ങളെ കുറിച്‌ വാ തോരാതെ സംസാരിക്കുകയും വൈകീട്ടാകുമ്പോൾ അതേ പൊറോട്ട വാ തോരാതെ കഴിക്കുകയും ചെയ്യുന്ന പ്രമാണികളാണു മലയാളികൾ..
# ദോശയുടെയും ഇഡ്ഢലിയുടെയും ഒപ്പം ചിക്കൻ കറി വിളമ്പുന്നത്‌ ഏക പയലുകളും മലയാളികളാണു..
# പ്രാസശുദ്ധിയോടെ പേരിടുന്നതാണു മലയാളിയുടെ രീതി..അൻസി, ബിൻസി, ജിൻസി, റിൻസി, മിൻസി, നാൻസി ഒരു വശത്തും അജു, ബിജു,ജിജു, റിജു, നിജു മറുവശത്തും..
# അപ്പൻ മരിച്ചാൽ മദ്യ സൽകാരവും സദം ഹുസൈൻ നെ തൂൽകിയാൽ ഹർത്താലും മലയാളി നടത്തും..
# എല്ലാ മലയാളികൾകും ബേസിൽ, വിഷ്ണു, അഞ്ജു എന്നു പേരുള്ള ഒരു ചങ്ങാതിയെങ്കിലും ഉണ്ടായിരിക്കും..
# അതിർത്തി കാക്കുന്ന പട്ടാളക്കാരൻ മലയാളിക്കു വർഷത്തിലൊരിക്കൽ വന്നു പോകുന്ന തള്ളൽ മെഷീൻ മാത്രമാണു..
# ഒരു വിവാഹ സൽകാരത്തിൽ പങ്കെടുത്ത്‌ പല്ല് കുത്തികൊണ്ടു "പെണ്ണു ഇത്തിരി കറുത്തതാ, പൊന്നും കുറവാ..ഇവനു ഇതിനേക്കൾ നല്ല പെണ്ണു കിട്ടിയേനെ.." എന്നു പറഞ്ഞാൽ അത്‌ മലയാളി തന്നെ..
# ലോകത്തു ആരൊക്കെ ഫേമസ്‌ ആയാലും അവരുടെ അപ്പൂപ്പനോ അമ്മൂമയോ മലയാളിയായിരിക്കും...
# ശശി, സോമൻ, രമണൻ, പരീക്കുട്ടി മുതലായവ ചില പേരുകളേക്കൽ മലയാളിക്ക്‌ അതോരു അവസ്ഥയാണു..
# മലയാളിയുടെ ഏതൊരു ദുർഗ്ഘടാവസ്തയും വിഖ്യാതമായ ഒരു സിനിമ ഡയലോഗിനോട്‌ ഉപമിക്കുന്നത്‌ നമ്മുടെ വിലമതിക്കാനവാത്ത കഴിവാണു..
# പവനായിയും പോളണ്ടും ചായ കാച്ചലും അത്തരം ചില ഉദാഹരണങ്ങളാണു..
# ഇവിടെ മികച്ച ഏതെങ്കിലും സിനിമ ഇറങ്ങിയാൽ കൊറിയൻ, ജാപനീസ്‌, ലാറ്റിൻ അമേരിക്കൻ സിനിമകൾ തപ്പി അതിന്റെ ഒറിജിനൽ മലയാളി കണ്ടെത്തിയിരിക്കും..
# മലയാളത്തിലിറങ്ങുന്ന ഒട്ടുമിക്ക എ പടങ്ങളിലെ നായകൻ വീട്ടു വേലക്കാരനും നായിക അവിടത്തെ കൊച്ചമ്മയും കഥതന്തു അവർ തമ്മിലുള്ള ഡിങ്കോലാഫിയും ആയിരിക്കും..
# സ്വന്തം വീട്ടിലെ ഒഴിച്ചു ബാക്കി എല്ല അവിഹിത ബന്ധങ്ങളും മലയാളി മണത്തു പിടിക്കും..
# ഒളിചോടിയവളെയും ഒന്നു പെറ്റതിനെയും മലയാളി യുവാവ്‌ കെട്ടിയാലും ജീൻസും ടോപ്പും ധരികുന്ന പെൺകുട്ടിയെ അവനു വേണ്ടായിരിക്കും..
# മലയാളിയുടെ ആദ്യ സൂപ്പർ ഹീറൊ സഖാവ്‌. ലുട്ടാപ്പി ആയിരിക്കും..
# അഭയ കേസ്‌, സുകുമാരകുറുപ്പ്‌, ഐസ്ക്രീം പാർലർ മുതലായവ മലയാളികളുടെ സ്വന്തം ഇന്വ്വെസ്റ്റിഗേറ്റീവ്‌ ത്രില്ലറുകൾ ആണു..
# ബ്രില്ല്യൻസ്‌/ തോമസ്‌ സാറിന്റെ കീഴിൽ കോച്ചിംഗ്‌ നേടാത്തിടത്തോളം ഒരു മലയാളിയുടെ എന്റ്രൻസ്‌ മോഹങ്ങൾ പൂവണിയില്ല എന്നാണു വെപ്പ്‌...
# ക്രിക്കറ്റിനേക്കാൾ ഫുട്ബോളിനെ സ്നേഹിക്കുന്ന ഏക ഇന്ത്യൻ വംശജരാണു മലയാളികൾ..
# ഇന്ത്യ- പാക്‌ ക്രിക്കറ്റ്‌ മലയാളിക്ക്‌ മൽസരവും ബ്രസീൽ- അർജ്ജന്റീന ഫുട്ബോൾ മലയാളിക്ക്‌ യുദ്ധവുമാണു..
# ഓരൊ ലോകകപ്പിനും ശേഷം ആയിരത്തിൽ ഒരു അർജ്ജന്റൈൻ ഫാൻ വീതം കപ്പ്‌ നൈരാശ്യത്തൽ ആത്മഹത്യ ചെയുന്നുവെന്നു എഷ്യാനെറ്റ്‌- സീ ഫോർ സർവ്വെയ്‌ കണക്കുകൾ സൂചിപ്പിക്കുന്നു..
# "എത്തി ഊമ്പുന്നവനെ ഏണി വച്ചു ഊമ്പുന്നവൻ"
"അടുപ്പിൽ ഊതുന്നവന്റെ ആസനത്തിൽ ഊതുന്നവൻ"
"ഇലയിൽ തൂങ്ങുന്നവന്റെ കുലയിൽ തൂങ്ങുന്നവൻ"...മുതലായവ മലയാളിയുടെ സ്വയം വിമർശ്ശനങ്ങളാണു..

# ഒക്കെ ആണെങ്കിലും സാമൂഹികമായും സാംസ്കാരികമായും സാമ്പത്തീകമായും ഉയർന്ന, വിവരവും വിദ്യഭ്യാസവും ആരോഗ്യവും ഉള്ള, ജീവിക്കാൻ കൊള്ളവുന്ന ഏക ഇന്ത്യൻ സംസ്ഥാനം കേരളമാണു..
#‎അഭിമാനപുളകിതമായ‬ മനസ്സോടെ..
ജോയ് ജോസഫ്‌
എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവർത്തി
എന്റെ ഉത്തരവാദിത്വം

kjoyjosephk@gmail.com www.mylifejoy.blogspot.com

Friday, May 16, 2014

ജനനം !!തുടക്കം



ഒരു വട്ട പൂജ്യത്തിന്റെ തുടക്കമാണ് ജനനം !!തുടക്കം എന്ന് പറഞ്ഞാല്‍ സ്ഥാനം സമയം നില ഒന്നും കൃത്യമായി പറയാന്‍ പറ്റില്ല!! എന്‍റെ വാച്ചില്‍ 1 മണി എന്ന് കാണിച്ചാല്‍ തൊട്ട് അടുത്ത് നില്‍ക്കുന്ന ആളുടെ വാച്ചില്‍ സമയം സെക്കന്‍റുകള്‍ മുതല്‍ മിനിട്ടുകള്‍ വരെ മാറിയിട്ടുണ്ടാകും.പിന്നെങ്ങനെ നാം ജനന മുഹൂര്‍ത്തം ശരിയായി നിശ്ചയിക്കും? അമ്മയുടെ വയറ്റില്‍ നിന്ന് പുറത്തേക്കു വീണ സ്ഥാനം നമ്മുടെ നിലപാട് തറയാകുന്നില്ല!! നമുക്കവിടെ എണീറ്റ്‌ നില്‍ക്കാനോ ജീവിത ഓട്ടത്തിന് ചുവടു ഉറപ്പിക്കാനോ പറ്റില്ല!!അവിടെ വെച്ച് നമ്മുടെ നിലപാടുകള്‍ പറയാന്‍ നമുക്കായിട്ടില്ല !! ജനിച്ചു പുറത്തേക്കു തല വന്നപ്പോള്‍ അല്ലാതെ വെളിച്ചം കണ്ണുകളില്‍ പതിഞ്ഞതായി നാം അറിഞ്ഞിട്ടില്ല!! നമ്മുടെ ഭൂതം ഭാവി വര്‍ത്തമാനം ഒന്നും അവിടെ വെച്ച് നമുക്ക് നിശ്ചയിക്കാന്‍ കഴിഞ്ഞിട്ടില്ല!!ഈ വട്ടത്തിന്റെ ഇതു ബിന്ദുവില്‍ ആണ് നമ്മള്‍ പിറന്നത്‌ എന്ന് നമുക്ക് അറിയാനായില്ല!!ഒന്നുമറിയാത്ത നമ്മള്‍ ജീവിക്കുന്നു ഇപ്പോഴും!! തുടക്കം നമ്മള്‍ അറിഞ്ഞില്ല!! ഈ നിമിഷം നാം അറിയുന്നില്ല!! അടുത്ത നിമിഷം നമുക്ക് അറിയാന്‍ ആകുന്നില്ല!! ഒടുക്കം എപ്പോള്‍, എവിടെ വെച്ച്, എങ്ങനെ, എന്തിനു,എന്നും അറിയില്ല!! തുടക്കവും അങ്ങനെ തന്നെ ആയിരുന്നു എന്ന് നമ്മള്‍ ഓര്‍ക്കാത്തത് എന്ത്? നിശ്ചയിക്കപ്പെട്ട  സമയങ്ങള്‍, എടുത്ത നിലപാടുകള്‍, പറയുന്ന കാര്യങ്ങള്‍, ചെയ്തതും ചെയ്യുന്നതുമായ പ്രവര്‍ത്തികള്‍ ഒന്നും നാം ഉത്ഭവിക്കും മുന്പ് നാം തീരുമാനിച്ചു വന്നു ചെയ്തവയല്ല!! ഇനി നാം എന്ത് തീരുമാനിച്ചാലും അതേപടി അത് നടക്കും എന്ന് ഉറപ്പിക്കാന്‍ നമ്മള്‍ സാഹസം കാടൂന്നതു കണ്ടു, നമ്മെ ഓര്‍ത്തു നമുക്ക് തന്നെ ചിരിക്കാന്‍ തോന്നാത്തത് എന്ത് കൊണ്ടാണ്? !!ഹേ .....അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് പറയാന്‍ ആവാത്ത മനുഷ്യാ...നിനക്ക് നാണമില്ലേ? ഞാന്‍.. ഞാന്‍.... ഞാന്‍...എന്ന് പറഞ്ഞു അഹങ്കരിക്കാന്‍!! ഉളുപ്പില്ലേ...നിനക്ക്? ആര്‍ഭാടം കാട്ടി അഴിഞ്ഞാടാന്‍? അറപ്പില്ലേ  നിനക്ക്? ഈ ജീവിതത്തില്‍ മറ്റുള്ളവരുടെ മുന്‍പില്‍ പൊങ്ങച്ചം  കാട്ടാന്‍? അയക്കാരന്റെ മുന്‍പില്‍ അവരാതം വിളമ്പാന്‍ നിന്റെ നാവു ചലിക്കുന്നത് ഓര്‍ത്തു നിനക്ക് നാണം തോന്നാത്തത്  എന്തുകൊണ്ട്? നിന്റെ ശരീരം വായുവുമായുള്ള സമ്പര്‍ക്കം മൂലം ശവമായി കൊണ്ടിരിക്കുകയാണ് എന്ന് നീ ഓര്‍ക്കുന്നത് നല്ലതാണ്!! നീ ചലിക്കുന്ന ശവം ആണ്!!നിന്റെ ഓരോ നിമിഷത്തെ ജീവിതവും ചലിക്കാത്ത ശവാവസ്തയിലേക്ക് ഉള്ള ചലനം മാത്രമാണ്!! നീ ജീവിക്കുന്നു എന്ന് നീ എങ്ങനെയാണ് ഉറപ്പിച്ചു പറയുന്നത്!!!നീ മരിച്ചുകൊണ്ടിരിക്കുന്നു എന്ന് ഇനി മുതല്‍ നീ ഉറപ്പിച്ചു പറഞ്ഞു തുടങ്ങുക!! നിന്റെ ഉത്ഭവത്തിന്റെ വിത്ത് എന്ന് വിതക്കപ്പെട്ടു എന്ന് നിനക്കറിയാമോ? നിന്റെ മാതാപിതാക്കളുടെ സംയോഗം മൂലം ആണ് എന്ന് നിനക്ക് ഉറപ്പിക്കാമോ? അവരുടെ മാതാപിതാക്കള്‍ ഉണ്ടായില്ലായിരുന്നു എങ്കില്‍ നീ എന്ന് എവിടെ എങ്ങനെ ജനിക്കുമായിരുന്നു എന്ന് നിനക്ക് പറയാമോ?ഇതൊന്നും പറയാന്‍ കഴിയാത്ത കൃമികളെ...നിങ്ങളെങ്ങനെ പിതാക്കന്മാരുടെ മഹത്വത്തില്‍ അഹങ്കരിക്കും? തറവാടിത്തവും, കുലവും ഗോത്രവും ജാതിയും മതവും വര്‍ഗ്ഗവും പറഞ്ഞു വീമ്പിളക്കും? നാണമില്ലേ മനുഷ്യാ...ഉടുത്തിരിക്കുന്ന തുണിയുടെ നിറം നോക്കി മറ്റുള്ളവരുടെ വില അളക്കാന്‍? മാനം ഇല്ലേ മനുഷ്യാ..തൊലി വെളുപ്പ്‌ നോക്കി മറ്റുള്ളവരെ നില നിശ്ചയിക്കാന്‍? ജനനത്തെ നിശ്ചയിക്കാന്‍ കഴിയാത്ത കീടങ്ങളെ...വിവരം ഉണ്ടെന്നുള്ള അഹങ്കാരത്തില്‍ കാണുന്നതിനെ എല്ലാം, കാണുന്നവരെ എല്ലാം അളക്കാതെ..ഈ ലോകത്തെ ഒരുപാട് കുലുക്കാതെ ഒതുങ്ങി ജീവിച്ചു ഒരു പരിപൂര്‍ണ്ണ ശവമായി ഒടുങ്ങാന്‍ ഇനിയെങ്കിലും ശ്രെമിക്കൂ...ഈ ലോകം നീ ജനിച്ചു എന്നതുകൊണ്ട്‌ നിന്റെ സൊന്തം അല്ല!! നീ മരണത്തിലേക്ക് നടക്കുന്ന സമയവും വഴിയും ആയതുകൊണ്ട് ഈ ഭൂമിയും നിന്റെ സ്വൊന്തം  അല്ല!!നിലത്തു കൂടി നടക്കൂ മനുഷ്യാ...നീ ജനിച്ചു വീണത്‌ കിടക്കയില്‍ ആണെങ്കിലും ആ കിടക്കയെ താങ്ങി നിറുത്തിയത് ഈ ഭൂമി ആണ് എന്ന് ഓര്‍ത്തു കൊള്ളുക !!!ഒന്നര അടി നീളത്തില്‍ ജനിച്ച നീ എങ്ങനെ ജീവിച്ചാലും നാലര ഇരട്ടിയില്‍ അധികം സ്ഥലം വേണ്ടി വരില്ല നിന്റെ ഈ ഭൌതിക ശവം ഒടുക്കാന്‍!!

എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവർത്തി
എന്റെ ഉത്തരവാദിത്വം

ജോയ് ജോസഫ്‌ 

Thursday, April 24, 2014

നന്ദി കരുണാകരൻ മാഷെ... നന്ദി നായർ ഈഴവ ക്രിസ്ത്യൻ വിദ്യാലയങ്ങളെ....

നന്ദി കരുണാകരൻ മാഷെ...
നന്ദി നായർ ഈഴവ ക്രിസ്ത്യൻ വിദ്യാലയങ്ങളെ....
നന്ദി

ഏപ്രിൽ 10 നു ഞാനും വോട്ട് ചെയ്തു. പൗരൻ അല്ലെ?ഹ ഹ ഹ ഹ ... കൊട്ടിയൂർ പഞ്ചായത്തിലെ നായര് സർവീസ് സൊസൈറ്റി കരയോഗം അപ്പർ പ്രൈമറി സ്കൂളിലെ 127 ആം നമ്പർ ബൂത്തിൽ ആയിരുന്നു വോട്ട് .. ഞാൻ അഞ്ചു മുതൽ ഏഴു വരെ പഠിച്ചത് ഈ സ്കൂളിൽ ആണ്. ഒന്ന് മുതൽ നാലുവരെ ശ്രീ നാരായണ ധർമ പരിപാലന പ്രൈമറി സ്കൂളിൽ ആണ് പഠിച്ചത്. 8 മുതൽ 10 വരെ കൊട്ടിയൂർ സെന്റ്‌ സെബാസ്റ്യൻ  പള്ളി വക ഇമ്മീഗ്രേശൻ ജൂബിലി മെമ്മോറിയൽ ഹൈസ്കൂളിലും. ഇപ്പോൾ അത് ഹയർ സെക്കണ്ടറി സ്കൂൾ ആയി.ഞാൻ എന്റെ ആറാം ക്ലാസ് പഠിച്ച റൂം ആയിരുന്നു പോളിംഗ് സ്റ്റെഷൻ .. ഹ ഹ ഹ ക്യൂവിൽ നിന്ന അര മണിക്കൂർ സമയം ഞാൻ ഒരു ആറാം ക്ലാസുകാരൻ ആയി ആ സ്കൂളിൽ ആകെ ഓടിക്കളിച്ചു നടന്നു.. ഞാൻ നായരെയും നസ്രാണിയും ഈഴവനെയും വിമർശിക്കുന്നു എങ്കിൽ അത് ആ മൂന്നു സ്കൂളിൽ പഠിച്ചതിന്റെ ഗുണം ആണ്.. എന്താ എനിക്കതിനു യോഗ്യത ഇല്ലെന്നു പറയാൻ ആകുമോ? ഈ നായര് സർവീസ് സൊസൈറ്റി കരയോഗം അപ്പർ പ്രൈമറി സ്കൂളിലെ അന്നത്തെ പ്രധാന അദ്ധ്യാപകൻ ആയിരുന്ന കരുണാകരൻ മാസ്റ്റെർ ചൂരൽ വടികൊണ്ട് തല്ലിയതിന്റെ പാടുകൾ ഇപ്പോഴും എന്റെ തുടയിലും കൈകളിലും കണ്ടേക്കാം എങ്കിലും അദ്ദേഹം പറഞ്ഞു തന്ന പാഠങ്ങൾ എന്റെ മനസ്സിൽ അതിനേക്കാൾ ആഴത്തിൽ പതിഞ്ഞിട്ടുണ്ട്. ക്ലാസ് ടീച്ചര് ആയ മീശവാസു എന്ന് ഇരട്ടപ്പേരിട്ടു ഞങ്ങൾ രഹസ്യമായി വിളിച്ചിരുന്ന വാസു ദേവൻ മാഷ്‌  തന്ന തല്ലിന്  നോ ഹാൻഡ് സ് ആൻഡ്‌ മാതമാറ്റിക്സ് ( കയ്യും കണക്കും ) ഇല്ലെങ്കിലും പഠിപ്പിച്ച പാഠങ്ങൾ മറക്കില്ല ഒരിക്കലും. ജാതിപ്പേര് വിളിച്ചാണ് അന്ന് കരുണാകരൻ മാഷ്‌ കുട്ടികളോട് ചോദ്യം ചോതിചിരുന്നത്. ഇന്നാണെങ്കിൽ അങ്ങനെ വിളിച്ചാൽ പോലീസ് കേസും വിപ്ലവവും ഉണ്ടാകുമായിരുന്നു എങ്കിൽ അന്ന് അതൊരു ചിന്തക്കുള്ള വിഷയമായി പോലും വരാതെ തമാശ ആയി കണക്കാക്കിയിരുന്നു. ശരിക്കും സംസ്കാരം എന്ന സാധനം വർഗീയതയുടെ വേലിക്കെട്ടു ഇല്ലാതെ നില നിന്നിരുന്നത് അന്നൊക്കെ ആയിരുന്നു... നഷ്ടമായല്ലോ ആ കാലമെല്ലാം..
ഓട്ടേ മോട്ടേ അന്ജർ പഞ്ചർ ചൌടി സീട്ട് ലഗായി ... എന്ന ഹിന്ദി കവിത പഠിപ്പിച്ച രാഘവൻ മാഷും കണക്കു പഠിപ്പിച്ച ശിവദാസൻ മാഷും ഇന്ഗ്ലീഷ് പഠിപ്പിച്ച ദേവകി ടീച്ചറും സുഗതൻ മാഷും ശ്യാമള ടീച്ചറും ഉർദു പഠിപ്പിച്ച വിജയന്മാഷും ഒക്കെ അവിടങ്ങനെ നിറഞ്ഞു  നിന്ന്.
മണിയൊച്ച കേൾപ്പിച്ചു തല്ലു കൊള്ളാൻ ക്ലാസിലേക്ക് കയറ്റി വിടുകയും അതെ ബെല്ലടിച്ചു വീട്ടിലേക്കു ഓടാൻ ഇറക്കി വിടുകയും ചെയ്തിരുന്ന പ്യൂണ്‍ വാസുവേട്ടൻ എവിടാണാവോ ....നഷ്ടം ...എല്ലാം..
വോട്ട് ചെയ്യാൻ പോയ വകയിൽ ഇത്രയും ഓർമ്മകൾ കിട്ടിയത് തന്നെ ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും മഹനീയ ഗുണം ആണ്. ഈ മനസിലേക്ക് മോഡിയുടെ ഹിന്ദുത്വമൊ രാഹുലിന്റെ വികസനമോ കാരാട്ടിന്റെ വിപ്ലവമോ വരില്ല. പകരം നിഷ്കളങ്കവും വർഗീയ വിഭാഗീയ ചിന്തകളൊന്നും ഇല്ലാത്ത കുട്ടികാലമെ വരൂ.. നന്മകളുടെ നല്ല കാലം മാത്രം..
മോഡിക്ക്  ആ കാലം തരാനാകില്ല...
സോണിയയ്ക്കും..
മറ്റാർക്കും...
നന്ദി കരുണാകരൻ മാഷെ...
നന്ദി നായർ ഈഴവ ക്രിസ്ത്യൻ വിദ്യാലയങ്ങളെ....
നന്ദി
( ഈ ഫോട്ടോ മാധ്യമം ലേഖകൻ കെ എം അബ്ദുൽ അസീസ്‌ പകർത്തിയതാണ് . ഞാൻ ക്യൂ നിൽക്കുമ്പോൾ .. അതിലൊരു ചിത്രം ആണ് മാധ്യമം പത്രത്തിൽ പ്രസിദ്ധീകരിച്ചതും.. നന്ദി കെ എം അബ്ദുൽ അസീസ്‌)
എന്റെ ചിന്ത എന്റെ
എന്റെ വചനം
എന്റെ പ്രവർത്തി

ജോയ് ജോസഫ്‌
kjoyjosephk@gmail.com
www.mylifejoy.blogspot.com

Thursday, April 17, 2014

ഇത്രത്തോളം ചെറുതാകാൻ എത്രത്തോളം വളരണം?

 ഇത്രത്തോളം ചെറുതാകാൻ എത്രത്തോളം വളരണം?

മറ്റുള്ളവരുടെ മുൻപിൽ എളിമ കാണിക്കണം എങ്കിൽ മനസ് ഒരുപാട് വലുതാകണം ... ഇത്രത്തോളം ചെറുതാകാൻ എത്രത്തോളം വളരണം? ചിന്തിച്ചിട്ടുണ്ടോ? ചിന്തിച്ചാൽ ഒരന്തവും ഇല്ല. ചിന്തിച്ചില്ലേൽ ഒരു കുന്തവുമില്ല എന്നൊരു ചൊല്ല് മലയാളത്തിൽ ഉണ്ട്. സത്യത്തിൽ എളിമ ആരാണ് കാണിക്കേണ്ടത് എന്ന് യേശു ദേവൻ കാണിച്ചു തന്നിട്ടുണ്ട്. സ്വന്തം ശിഷ്യന്മാരുടെ കാലുകൾ കഴുകി തുടച്ചു ചുംബിച്ചാണ് ആ സത്യം യേശു ദേവൻ കാണിച്ചു കൊടുത്തത് .. എന്നിട്ടോ? ആരെങ്കിലും പഠിച്ചോ? ഇല്ല. 20 നൂറ്റാണ്ടു കത്തോലിക്കാ സഭ ചടങ്ങ് പോലെ പെസഹ വ്യാഴം ആചരിച്ചു പോന്നു. അന്നേ ദിവസം ആഘോഷത്തോടെ പാദം കഴുകൽ ശുശ്രൂഷ പള്ളികളിൽ നടത്തിയും പോന്നു... എന്നിട്ടോ? അതിനപ്പുറം ഒന്നും സംഭവിച്ചില്ല. എന്നാൽ ഫ്രാൻസിസ് മാർപ്പാപ്പ ലോകത്തിനു പഴയ സന്ദേശം ശരിയായ വിധത്തിൽ കാണിച്ചു കൊടുക്കുന്നു.. ഈ പെസഹായ്ക്കു..ലോകത്ത് വെട്ടി പിടിക്കുന്നതല്ല ജീവിതം.. നഷ്ട്ടപ്പെടുത്തൽ ആണ് ശരിയായ ജീവിതം.. അതാണ്‌ ആനന്ദം .. വാശികൾ, വൈരാഗ്യങ്ങൾ , അസൂയ, അഹങ്കാരം, അധികാര പ്രമതത ധനാസക്തി , ശാരീരിക ആസക്തി അങ്ങനെ പലതും നഷ്ട്ടപ്പെടുത്തണം ... അതിനു സാധിച്ചാൽ വ്യക്തി ജീവിതം സന്തോഷകരമാകും .. കുടുംബ ജീവിതം സന്തോഷകരമാകും .. സമൂഹ ജീവിതം സന്തോഷകരമാകും ..ലോക ജീവിതം സന്തോഷകരമാകും ..... എങ്ങും സമാധാനം നില നില്ക്കും..
ശീലിക്കൂ ... എളിമ. ... ഉയർച്ച ഉണ്ടാകുന്നത് താഴ്മ ഉള്ളതുകൊണ്ടാണ്...
താഴ്മ ഇല്ലെങ്കിൽ ഉണ്ടെന്നു നടിക്കുന്ന ഉയർച്ചക്ക് എന്ത് വില?

എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവര്ത്തി
ജോയ് ജോസഫ്‌

kjoyjosephk@gmail.com
www.mylifejoy.blogspot.com

പെസഹാ വ്യാഴാഴ്ചയായ ഇന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനില്‍ നടത്തുന്ന കാല്‍ കഴുകല്‍ ശുശ്രൂഷയില്‍ പങ്കെടുക്കുന്നവരില്‍ മുസ്ലിം സമുദായാംഗവും വനിതയും.
സാധാരണ റോമിലെ ബിഷപ്പുമാരും മറ്റും സെമിനാരികളിലെ അംഗങ്ങളുടെ കാല്‍ കഴുകി മുത്തുകയാണ് ചെയ്യുക. എന്നാല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വ്യത്യസ്ഥ വഴിയാണ്...

Sunday, March 23, 2014

A Lover's Call (Khalil Gibran)

A Lover's Call
(Khalil Gibran)

Where are you, my beloved? Are you in that little
Paradise, watering the flowers who look upon you
As infants look upon the breast of their mothers?


Or are you in your chamber where the shrine of
Virtue has been placed in your honor, and upon
Which you offer my heart and soul as sacrifice?


Or amongst the books, seeking human knowledge,
While you are replete with heavenly wisdom?


Oh companion of my soul, where are you? Are you
Praying in the temple? Or calling Nature in the
Field, haven of your dreams?


Are you in the huts of the poor, consoling the
Broken-hearted with the sweetness of your soul, and
Filling their hands with your bounty?


You are God's spirit everywhere;
You are stronger than the ages.


Do you have memory of the day we met, when the halo of
You spirit surrounded us, and the Angels of Love
Floated about, singing the praise of the soul's deed?


Do you recollect our sitting in the shade of the
Branches, sheltering ourselves from Humanity, as the ribs
Protect the divine secret of the heart from injury?


Remember you the trails and forest we walked, with hands
Joined, and our heads leaning against each other, as if
We were hiding ourselves within ourselves?


Recall you the hour I bade you farewell,
And the Maritime kiss you placed on my lips?
That kiss taught me that joining of lips in Love
Reveals heavenly secrets which the tongue cannot utter!


That kiss was introduction to a great sigh,
Like the Almighty's breath that turned earth into man.


That sigh led my way into the spiritual world,
Announcing the glory of my soul; and there
It shall perpetuate until again we meet.


I remember when you kissed me and kissed me,
With tears coursing your cheeks, and you said,
"Earthly bodies must often separate for earthly purpose,
And must live apart impelled by worldly intent.


"But the spirit remains joined safely in the hands of
Love, until death arrives and takes joined souls to God.


"Go, my beloved; Love has chosen you her delegate;
Over her, for she is Beauty who offers to her follower
The cup of the sweetness of life.
As for my own empty arms, your love shall remain my
Comforting groom; you memory, my Eternal wedding."


Where are you now, my other self? Are you awake in
The silence of the night? Let the clean breeze convey
To you my heart's every beat and affection.


Are you fondling my face in your memory? That image
Is no longer my own, for Sorrow has dropped his
Shadow on my happy countenance of the past.


Sobs have withered my eyes which reflected your beauty
And dried my lips which you sweetened with kisses.


Where are you, my beloved? Do you hear my weeping
From beyond the ocean? Do you understand my need?
Do you know the greatness of my patience?


Is there any spirit in the air capable of conveying
To you the breath of this dying youth? Is there any
Secret communication between angels that will carry to
You my complaint?


Where are you, my beautiful star? The obscurity of life
Has cast me upon its bosom; sorrow has conquered me.


Sail your smile into the air; it will reach and enliven me!
Breathe your fragrance into the air; it will sustain me!


Where are you, me beloved?
Oh, how great is Love!
And how little am I!


By:
joy josephkjoyjosephk@gmail.com
www.mylifejoy.blogspot.com

Thursday, March 20, 2014

പൊതു ഖജനാവിൽ നിന്നുമെടുത് ചെലവ് ചെയ്തു ജീവിക്കുന്നവനെ പൊതു ജനത്തിന് വിമര്ശിക്കാം... അതാണ്‌ ശരി....



ജന പ്രതിനിധിയുടെയും പൊതു പ്രവര്തകന്റെയും സ്വകാര്യ ജീവിതം വിമർശന വിധേയം ആക്കണോ വേണ്ടയോ എന്ന ഒരു ചർച്ച പലപ്പോഴും നടക്കാറുണ്ട് .. പൊതുപ്രവർത്തനം നല്ലതാണോ മോശം ആണോ എന്ന് പറഞ്ഞാൽ മതി, വ്യക്തി ജീവിതത്തിൽ അവൻ കള്ളനോ കൊള്ളക്കാരനോ കൊലപാതകിയോ വ്യഭിചാരിയോ കൂട്ടിക്കൊടുപ്പുകാരാണോ വേശ്യയോ ആയാൽ മറ്റുള്ളവർക്ക് എന്ത് എന്നൊരു മറു ന്യായം ചിലര് ഉന്നയിക്കാറുണ്ട് ..പൊതു പ്രവർത്തകൻ ആയതുകൊണ്ട് അവനു സ്വന്തമായി ഒരു വ്യക്തി ജീവിതം ഉണ്ടാകുന്നത് തടയാൻ പാടില്ല എന്ന ന്യായവും ഉണ്ട് ചിലർക്ക് . വ്യക്തി ജീവിതവും പൊതു ജീവിതവും രണ്ടും രണ്ടാണ് എന്ന് സമർത്തിച്ചു വ്യക്തിത്വ വൈകല്യങ്ങളെ അതെ പടി സംരക്ഷിച്ചും  നിർത്തിയും പ്രോത്സാഹിപ്പിച്ചും നടക്കുന്നവർ സത്യത്തിൽ ഒരു രാജ്യത്തിന്റെ അഭിമാനം നശിപ്പിക്കുന്നവരല്ലേ? എന്ത് കിട്ടിയാലും വാങ്ങും, എതവളുടെ കൂടെയും കിടക്കും, ഏതാവനെയും വ്യഭിച്ചരിക്കും  പക്ഷെ പൊതു ജനത്തിന് മുന്നില് ഞങ്ങൾ നല്ല കാര്യം ചെയ്യുന്നുണ്ടോ എന്ന് നോക്കിയാല മതി എന്നൊരു ന്യായം ഇക്കൂട്ടരെല്ലാം ഉയര്താരുണ്ട് ... എല്ലാവര്ക്കും വ്യക്തി ജീവിതമില്ലെ? ജന പ്രതിനിധി ആയതുകൊണ്ട് വ്യക്തി ജീവിതം നിഷെധിക്കാമൊ എന്നും വ്യക്തി ജീവിതത്തിൽ കയറി പരിശോധനയും വിശകലനവും വിമർശനവും നടത്തുന്നത് ശരിയാണോ എന്നും ന്യായം ഉന്നയിക്കാരുമുന്ദ്.
അതൊക്കെ ന്യായം...
മോഷണം വ്യക്തി സ്വഭാവമുള്ള ഒരാൾ പൊതു പ്രവർത്തകൻ ആയാൽ അവന്റെ മോഷണ ഭാവം അവൻ എവിടെയാണോ അവിടെ പ്രകടിപ്പിക്കും..
പെണ്ണ് പിടിയാൻ എവിടാനെങ്കിലും അതിനുള്ള വഴി .നോക്കും.
വേശ്യകൾ  ഇതു നിലയില എത്തിയാലും അവരുടെ താല്പര്യം അതിൽ തന്നെ .തുടരും.
അപ്പോൾ വ്യക്തി ജീവിതത്തിലെ സംശുധത പൊതു രംഗത്ത് ഉള്ളവര ആയിരിക്കണം പൊതു പ്രവർത്തകനും ജന പ്രതിനിധിയും ഭരനാധികാരിയും ആയി വരേണ്ടത്.. അതിൽ സംശയം ഉയർതുന്നവർ സ്വയം മാറി നില്ക്കണം...അവരെ മാറ്റി നിര്ത്തണം..
അവരില്ലെങ്കിലും രാജ്യം നില നില്ക്കും..ഭരണവും ഉണ്ടാക്കും...  അവർ തന്നെ നയിച്ചും ഭരിച്ചും പോയാലെ നാട് നില നില്ക്കൂ എന്ന് കരുതുക വയ്യ... ഇത് ശശി തരൂരിന് മാത്രമല്ല വിജയകുമാറിനും പിണറായി വിജയനും കൊടിയേരിക്കും ഉമ്മൻ ചാണ്ടിക്കും മോഡിക്കും രാഹുൽ ഗാന്ധിക്കും ബാധകം ആണ്,, പൊതു പ്രവർത്തകനും ജന പ്രതിനിധിയും ഭരണ കർത്താവും ആകാൻ ഇറങ്ങുന്നവനെ  വ്യക്തിപരമായി തന്നെ വിമര്ശിക്കുക.അതിനു സമ്മതം ഇല്ലെങ്കിൽ അടച്ചു പൂട്ടി വീട്ടില് ഇരിക്കുക. വീട്ടിനുള്ളിൽ കേറി വിമർശിക്കുന്നത് വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്നതിന് സമം ആണ്. ....
അല്ലാത്തവരെ വിമര്ശിക്കാം... കാരണം ഇവനൊക്കെ ജയിച്ചു കേറിയാൽ ഇവനും ഇവന്റെ കുടുംബവും ചുട്ടു വട്ടങ്ങളും ഒക്കെ ജീവിക്കുന്നത് പൊതു ജനം നികുതിയായി നല്കുന്ന പണം ഖജനാവിൽ നിന്നും എടുത്തു ചെലവ് ചെയ്താണ്.. അത് .. പൊതു ഖജനാവിൽ നിന്നുമെടുത് ചെലവ് ചെയ്തു ജീവിക്കുന്നവനെ പൊതു ജനത്തിന് വിമര്ശിക്കാം... അതാണ്‌ ശരി....

എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവര്ത്തി

ജോയ് ജോസഫ്‌
joy joseph

kjoyjosephk@gmail.com
www.mylifejoy.blogspot.com

Monday, March 17, 2014

ഇതൊരു പഴയ ചിത്രമാണ്.. സൌഹൃതത്തിന്റെ പഴയ ചിത്രം

ഇതൊരു പഴയ ചിത്രമാണ്..
സൌഹൃതത്തിന്റെ പഴയ ചിത്രം


ഒരു തണുത്ത വെളുപ്പാംകാലത്ത്‌ ഒരു മലുയുടെ മുകളിൽ ഇരുന്നു വെയിൽ കായുന്ന സമയം.
ഞങ്ങളുടെ പ്രിയ മിത്രം അപ്പച്ചൻ സത്യചിത്ര പകർത്തിയ സത്യ ചിത്രം ...
ഇതിൽ ഉള്ളവർ പി സുകുമാരൻ ( ഡിവൈ എസ്പി ഇരിട്ടി ഡിവിഷൻ ), സജീവൻ ചെങ്ങോം (ആന്ധ്ര പ്രദേശ്‌ ), എൻ രഘുവരൻ ( മാലി ദ്വീപ് ),വിൻസ് മാത്യു ( ആസ്ട്രേലിയ ), സി കെ ശ്രീജിത്ത്‌ ( മാലി ദ്വീപ് ), പിന്നെ തലയിൽ കെട്ടുമായി ഇരിക്കുന്ന ഞാനും..14 വർഷം മുൻപുള്ള ഈ ചിത്രം നഷ്ട്ടപ്പെട്ടു എന്ന് കരുതി ഇരുന്നപ്പോഴാണ് അവിചാരിതമായി ഇന്നത്‌ കിട്ടിയത്. ഹ ഹ ഹ ഹ ഹ ഹ .... നഷ്ട്ടപ്പെട്ടത്‌ തിരിച്ചു കിട്ടുമ്പോൾ ഉള്ള ഒരു സുഖം..!!!!!! ഹോ.... .അന്നുള്ള ജീവിത രീതിയല്ല ഇന്ന് ഞങ്ങൾക്കാർക്കും ഉള്ളത്. പ്രവർത്തന മേഖല മാറാത്ത രണ്ടു പേർ ഞാനും ശ്രീ സുകുമാർ ജിയുമാനു..എല്ലാവരും ഇന്നും സൌഹൃതം സൂക്ഷിക്കുന്നു... വില പേശൽ ഇല്ലാതെ.. ആരും ആരുടേയും സാഹചര്യങ്ങളെ ചൂഷണം ചെയ്യുന്നില്ല.....
നല്ല സൌഹൃതം ചൂഷണം ചെയ്യില്ല. അത്തരം ആൾക്കാർ സൌഹൃതത്തിൽ കച്ചവടമോ കച്ചവടത്തിൽ സൌഹൃതാമോ കാട്ടില്ല. ഞങ്ങളും..
രഘുമാഷേ....പൂയ്... വിൻസേ ..... ശ്രീ... സജീവാ....
സുകുമാർജീ ...
ഹ ഹ ഹ ഹ
എന്റെയൊരു കാര്യം...
സമ്മതിക്കണം എന്നെ..

എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവര്ത്തി

ജോയ് ജോസഫ്‌
Joy Joseph
kjoyjosephk@gmail.com
www.mylifejoy.blogspot.com

Tuesday, March 11, 2014

രാഹുൽ ഗാന്ധിയെ വിമർശിക്കുന്നതിൽ മോഡിയും കേജരിവാളും കാരാട്ടും മുലായവും മായാവതിയും മമതയും ജയലളിതയും ഏക സ്വരക്കാരാണ് എന്തുകൊണ്ട്?

ഒരു കഴിവും ഇല്ലാത്ത ഒരാളെ എല്ലാവരും പിന്നാലെ നടന്നു
എതിർക്കുകയും വിമർശിക്കുകയും പരാജയപെടുത്താൻ ശ്രമിക്കുന്നതും എന്തുകൊണ്ട്?


(NB: എന്റെ ഈ പോസ്ടിങ്ങിനെ ആര്ക്കും എതിർക്കാം തെറി പറയാം, വിമര്ശിക്കാം, പരിഹസിക്കാം, കടിച്ചു കീറാം, )

 
രാഹുൽ ഗാന്ധിയെ വിമർശിക്കുന്നതിൽ മോഡിയും കേജരിവാളും കാരാട്ടും മുലായവും മായാവതിയും മമതയും ജയലളിതയും ഏക സ്വരക്കാരാണ്
എന്തുകൊണ്ട്?
അവർ പറയുന്നു രാഹുൽ ഗാന്ധി കഴിവ് കെട്ടവൻ എന്ന്..എന്നിട്ടും പുറകെ നടന്നു വിമർശിക്കുന്നു . എന്തുകൊണ്ട്?
എന്തുകൊണ്ട് മോഡിയും കേജരിവാളും കാരാട്ടും മുലായവും മായാവതിയും മമതയും ജയലളിതയും മറ്റു പലരും രാഹുൽ ഗാന്ധിയെ പിന്നാലെ നടന്ന് എതിർക്കുന്നു ? വിമർശിക്കുന്നു ?
ഉത്തരം ലളിതം..
രാഹുൽ ഇവരെ ഒക്കെ പോലെ പരമ കള്ളൻ അല്ല എന്ന് വിമർശിക്കുന്നവർക്ക് അറിയാം.
യഥാർത്ഥ മതേതരത്വ വാദി രാഹുൽ ആണെന്നും അവർക്കറിയാം ..
അഴിമതി ഇല്ലാത്തവനും രാഹുൽ ആണെന്ന് അവരക്കറിയാം..
യഥാർത്ഥ അഴിമതി വിരുദ്ധൻ രാഹുൽ ആണെന്നും അവർക്കറിയാം ...
ഏറ്റവും ജനകീയൻ ആകാൻ കഴിവുള്ള നേതാവും രാഹുൽ തന്നെയെന്നു അവർക്കറിയാം ..
ചെറുപ്പവും തങ്ങളേക്കാൾ കഴിവും രാഹുലിന് ഉണ്ടെന്നു അവർക്കറിയാം ...
കാര്യങ്ങൾ പഠിക്കാനും മനസിലാക്കാനും മാന്ന്യമായി പരിഹരിക്കാനും കഴിവുള്ള നേതാവും രാഹുൽ ആണെന്ന് അവർക്കറിയാം ...
തങ്ങളേക്കാൾ ആദർശം ഉള്ള ആൾ രാഹുല ആണ് എന്ന് അവർക്കറിയാം ...
ആദർശം ഇല്ലാത്ത തങ്ങൾക്കു മുന്നിൽ ആദർശതോടെ നിവർന്നു നിൽക്കാൻ കഴിവുള്ള ആളും രാഹുൽ മാത്രമാണ് എന്നവർക്കറിയാം ...
അധികാര മോഹം ഇല്ലാത്ത ഏക നേതാവ് രാഹുൽ ആണ് എന്ന് അവർക്ക് ഉറപ്പായി അറിയാം ...
അധികാരത്തിനു വേണ്ടിയും പണത്തിനു വേണ്ടിയും എന്തും പറയാനും ചെയ്യാനും മടിയില്ലാത്ത തങ്ങളെ അവജ്ഞയോടെ നേരിടാൻ കഴിവുള്ള നേതാവ് രാഹുൽ മാത്രമാണ് എന്നും അവരക്കറിയാം.
ശക്തനായി വളർന്നാൽ തങ്ങളുടെ കട്ടേം പടോം രാഹുൽ മടക്കുമെന്നു അവർ ഭയപ്പെടുന്നു..
വരും കാലത്തിനു ഇന്ത്യയുടെ പുതു തലമുറയെ ഒരുക്കാൻ കഴിവുള്ള നേതാവ് രാഹുൽ മാത്രമാണ് എന്നും അവരക്കറിയാം..
ജാതി, മതം, വർഗം , പണം , പെണ്ണ് , അഴിമതി, മാഫിയ ഇടപാടുകളിൽ തങ്ങളേക്കാൾ കുറവ് മാത്രം പെടുകയും തങ്ങളേക്കാൾ സ്വഭാവ ശുദ്ധിയും മാന്യനും രാഹുളിനാണെന്നും എതിരാളികൾക്കു ഉറപ്പുണ്ട്..
തങ്ങളേക്കാൾ ലളിത ജീവിതവും രാഹുലാണ് നയിക്കുന്നത് എന്നും എതിരാളികൾക്ക് ഉറപ്പുണ്ട്......
അങ്ങനെയുള്ള രാഹുലിനെ അവഹെളിക്കെണ്ടതും പരിഹസിക്കെണ്ടതും വ്യക്തി ഹത്യ നടത്തേണ്ടതും രാഹുലിൻറെ രാഷ്ട്രീയ എതിരാളികളുടെയും കൂടെ നടക്കുന്ന കള്ള നാണയങ്ങളുടെയും ആവശ്യമാണ്‌...
വർഗീയതയോ വിഭാഗീയതയോ ഇല്ലാത്ത, രാജ്യത്തെ ഒന്നായി കാണാൻ കഴിയുന്ന, ആദർശ ശാലിയായി വളർന്നു വരുന്ന, കഴിവും പ്രാപ്തിയും ഉള്ള, മാന്ന്യനായ, മിടുക്കനും സുന്ദരനും ജ്ഞാനിയുമായ ഒരു യുവ നേതാവിനെ തകർക്കേണ്ടതും തളര്ത്തെണ്ടതും തടയെണ്ടതും രാജ്യത്തെയും മതത്തെയും ജനാധിപത്യത്തെയും വിറ്റ് തങ്ങളുടെ ലാഭവും കാമവും ആർത്തിയും അധികാര കൊതിയും തീർക്കാൻ നടക്കുന്ന ആദർശ രഹിതരുടെ ആവശ്യമാണ്‌. അതിനവർ മതത്തെ, വര്ഗങ്ങളെ,മാഫിയകളെ ചിദ്ര ശക്തികളെ ഒക്കെ കൂട്ടുപിടിക്കും. അഴിമതി രഹിത രാജ്യത്തെ പറ്റി ഘോര ഘോരം പ്രസങ്ങിക്കും, ഹിന്ദുത്വം ഹിന്ദുത്വം എന്ന് നാഴികയ്ക്ക് നാല്പ്പത് വട്ടം പറഞ്ഞ് രാമായനത്തെയും മഹാഭാരതതെയും അവയുടെ ഒക്കെ മാതാവായ നാല് വേദങ്ങളെയും യേശു കൃസ്തുവിനെയും മുഹമ്മദ്‌ നബിയെയയൂം ഇസ്ലാമിനെയും ഒക്കെ വിൽക്കും കൂട്ടി കൊടുക്കും വ്യഭിചരിക്കും തമ്മിൽ അടിപ്പിക്കും, മാർക്സിസവും ലെനിനിസവും വിളമ്പും , കൂട്ടക്കൊലകൾ വർഗീയ ലഹളകൾ ഒക്കെ സൃഷ്ട്ടിക്കും...
ഇതാണ് ശരി...
തങ്ങളിലെ അന്ധകാരം മറയ്ക്കാൻ വളർന്നു വരുന്ന ഒരു യുവ നേതാവിന്റെ മുഖത്തു കരിയോയിൽ ഒഴിക്കുകയല്ലേ അവർ ചെയ്യുന്നത്?
അല്ലെങ്കിൽ തന്നെ അവരുടെ ഭാഷയിൽ പറഞ്ഞാൽ വെറും അമൂൽ ബേബി മാത്രമായ രാഹുലിനെ എല്ലാവരും ചേർന്ന് സംഘടിതമായി എന്തിനു ഇങ്ങനെ ആക്രമിക്കണം? കഴിവ് കെട്ടവൻ എന്ന് അപഹസിക്കണം?
അവർ രാഹുൽ ഗാന്ധിയെ ഭയക്കുന്നു....
അതാണ്‌ സത്യം എന്ന് എനിക്ക് തോന്നുന്നു...
മാങ്ങയുള്ള മാവായ രാഹുൽ ഗാന്ധിയെ അതാണവർ ഇങ്ങനെ കല്ലെറിയുന്നത്‌ എന്നതാണ് ശരിയെന്നു ഞാൻ കരുതുന്നു..
നിങ്ങളോ?
NB: എന്റെ ഈ പോസ്ടിങ്ങിനെ ആര്ക്കും എതിർക്കാം തെറി പറയാം, വിമര്ശിക്കാം, പരിഹസിക്കാം, കടിച്ചു കീറാം,

എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവർത്തി

ജോയ് ജോസഫ്‌
joy joseph
kjoyjosephk@gmail.com

Friday, February 21, 2014

ഡോക്ടർ രത്തൻ ഖേൽക്കർ !!!


ഡോക്ടർ രത്തൻ ഖേൽക്കർ !!!
ചില തമിഴ് സിനിമകളിൽ ഒക്കെ കണ്ടിട്ടുണ്ട് കുടിൽ തേടി ചെന്ന് പാവങ്ങളുടെ കാര്യങ്ങൾ മനസിലാക്കുന്ന ഭരണാധികാരികളെ കുറിച്ച്.കഥകളിൽ അവരെല്ലാം നായകന്മാർ ആയിരുന്നു.കണ്ണൂർ ജില്ലാ കലക്ടർ ഡോക്ടർ രത്തൻ ഖേൽക്കർ സിനിമകളിലെ ആ നായകന്മാരെ പോലെ ആയിരുന്നില്ലെങ്കിലും ഒരു നല്ല മനസും ഭരണ രീതിയും അദ്ദേഹത്തിന് ഉണ്ടായിരുന്നു എന്ന് തോന്നുന്നു .നിരവധി അവസരങ്ങളിൽ അടുത്ത് നിന്ന് അവയൊക്കെ വീക്ഷിക്കാനും മനസിലാക്കാനും സാധിച്ചിട്ടുണ്ട്. ഒരുപാട് വലിയ നടക്കാത്ത ആശയങ്ങളും പരിഷ്കാരങ്ങളും ചുമന്നു വികസനത്തിന്റെ കോടി കഥകൾ നേട്ടമായി വിവരിക്കുന്നവർക്കിടയിൽ നിസാരമെന്നു പലരും പുച്ചിച്ച് തള്ളി പരിഗണിക്കാത്ത ചിലത് കണ്ടെത്തി അത് സാധാരണകാരന് സമ്മാനിക്കുന്ന ഒരു ജില്ല കലക്ടർ ആയിരുന്നു ഡോക്ടർ രത്തൻ ഖേൽക്കർ ... നല്ലൊരു അലോപ്പതി ഡോക്ടർ കൂടി ആയിരുന്ന അദ്ദേഹം മികച്ച ഒരു മനസിന്റെ ഉടമയും സുന്ദരനും നനല്ലവനും ആയിരുന്നു എന്നാണു എന്റെ ഒരു വിശ്വാസം...
ഈ ദൃശ്യവും സംഭവവും നേരിൽ കണ്ടത്. പരിഹാരം ആ പാവത്തിന് ലഭ്യമായൊ എന്ന് അറിയില്ല. പക്ഷെ നടപടികൾ ഉണ്ടാകണം എന്ന് ഉദ്യോഗസ്ഥരോട് അദ്ദേഹം നിർദേശിച്ചിരുന്നു എന്നെനിക്കറിയാം. കാര്യങ്ങൾ എന്തായി എന്ന് ഇനി ഒന്ന് അന്വേഷിക്കണം...

എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവർത്തി

ജോയ് ജോസഫ്‌
joy joseph

kjoyjosephk@gmail.com
joyjahs@gmail.com
www.mylifejoy.blogspot.com

Saturday, February 15, 2014

ഇതൊരു ചോദ്യമാണ്... എന്നെ കുഴക്കിയ ചോദ്യം..

ഇതൊരു ചോദ്യമാണ്...
എന്നെ കുഴക്കിയ ചോദ്യം..
ആർക്കെങ്കിലും ഉത്തരം അറിയാമെങ്കിൽ
എന്റെ മെയിലിലേക്ക് ഉത്തരം അയക്കുകയോ
ഇവിടെ പോസ്റ്റ്‌ ചെയ്യുകയോ ആവാം..
ഉത്തരം ശരിയോ എന്ന് പരിശോധിച്ച്
ശരി എന്ന് ബോധ്യപ്പെട്ടാൽ സമ്മാനം തരും.
ഒന്നില കൂടുതൽ പേര് ശരി ഉത്തരം അയച്ചാൽ
നറുക്കിട്ട് മെഗാ സമ്മാനം നല്കും...
വിലാസം ഉത്തരതോടൊപ്പം ചേർക്കേണ്ടതാണ്.
മെയിൽ ഐഡിയും ..
ശരി ഉത്തരം അയക്കുന്ന എല്ലാവര്ക്കും സമ്മാനം ഉണ്ടായിരിക്കും...

സസ്നേഹം
ജോയ് ജോസഫ്‌

joyjahs@gmail.com
kjoyjosephk@gmail.com
visit : www.mylifejoy.blogspot.com

സൌഹൃതം വിലയുള്ളതാണ്... സ്നേഹം വില നിശ്ചയിക്കാൻ കഴിയാത്തതും..

ഒരു സ്നേഹിതന്റെ വിഷമ വൃത്തം
നല്ല സുഹൃത്തുക്കളെ സ്നേഹിക്കാൻ തിരയും മുൻപേ ഇതൊന്നു വായിക്കുക ...
എന്റെ അനുഭവം മറ്റാർക്കും വരാതിരിക്കാൻ വേണ്ടി എന്റെ അബദ്ധം ഞാൻ തുറന്നു പറയട്ടെ..
വേദനയോടെ....
ഞാൻ ഒരുപാട് ഒരുപാട് ഇഷ്ട്ടപ്പെട്ട ഒരു സുഹൃത്തിനെ ഇന്ന് fb യിൽ unfreind ചെയ്തു.
വേദനയോടെ....
നല്ല സുഹൃത്തുക്കളെ സ്നേഹിക്കാൻ തിരയും മുൻപേ ഇതൊന്നു വായിക്കുക ...എന്റെ അനുഭവം മറ്റാർക്കും വരാതിരിക്കാൻ വേണ്ടി എന്റെ അബദ്ധം ഞാൻ തുറന്നു പറയട്ടെ..
വേദനയോടെ....

ഞാൻ ഒരുപാട് ഒരുപാട് ഇഷ്ട്ടപ്പെട്ട ഒരു സുഹൃത്തിനെ ഇന്ന് fb യിൽ unfreind ചെയ്തു.
വേദനയോടെ....
ഞങ്ങൾ ഒമ്പതു നല്ല സുഹൃത്തുക്കൾ ഉണ്ടായിരുന്നു.
മറ്റുള്ള പലരും അസൂയയോടെ ശ്രദ്ധിച്ചിരുന്ന ഒമ്പതു നല്ല സുഹൃത്തുക്കൾ!!
ആ കൂട്ടായ്മ തകർന്നു തുടങ്ങീട്ടു ഒന്നര കൊല്ലം കഴിഞ്ഞു ..
എല്ലാവരും ഇവിടുണ്ട്.... പക്ഷെ കണ്ടാലും ചിലര് കണ്ടില്ല എന്ന് നടിക്കും...
ഹ ഹ ഹ
അതിൽ ഒരാളെയാണ് ഞാൻ ഇന്ന് വേദനയോടെ unfreind ചെയ്തത്.
കാരണം എനിക്ക് മാത്രം അറിയാം.
ഒരു പക്ഷെ മനുഷ്യതം ഉണ്ടെങ്കിൽ ആ സുഹൃത്തിനും.
ഞാൻ പോയതുകൊണ്ട് ആ സുഹൃത്തിനു ഒന്നും സംഭവിക്കില്ല...
ഒരു പക്ഷെ അദ്ദേഹത്തിന് ഉന്നതികൾ പലതും ഉണ്ടാകാനും സാധ്യത ഉണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ വില മതിച്ച ഒരു രത്നമായിരുന്നു ആ സൌഹൃതം.
എന്ത് ചെയ്യാം?
എല്ലാം
പൊതു നിരത്തിൽ പൊതിച്ചോർ തുറന്ന പോലെ ആയല്ലോ...
ജീവിതത്തിൽ സ്നേഹം വിശ്വാസം സത്യസന്ധത ആത്മാർഥത എന്നൊക്കെ പറയുന്ന പലതിനും വലിയ വിലയൊന്നും ഇല്ല എന്ന് ഞാൻ കുറെ നാളുകളായി തിരിച്ചറിഞ്ഞു വരികയായിരുന്നു.
അപ്പോഴും ഞാൻ പ്രതീക്ഷിച്ചു ...
എന്നിലെ സ്നേഹം വിശ്വാസം സത്യസന്ധത ആത്മാർഥത ഒക്കെ തിരിച്ചറിഞ്ഞു നല്ല ഒരു മിത്രം ആയി അദ്ദേഹം തുടരുമെന്ന്..
ഒരു വിളി, ഒരു ചിരി, ഒരു കമന്റ്‌, ഒരു ടാഗ് ഒരു ഷെയർ ഒരു എസ് എം എസ് ... അങ്ങനെ എന്തെങ്കിലും ഒക്കെ ഒന്ന്..
എപ്പോഴൊക്കെയോ ഞാൻ പ്രതീക്ഷിച്ചു..
സംഭവിച്ചില്ല.
ഒരു പക്ഷെ ഞാൻ അദ്ദേഹത്തിന് അംഗീകരിക്കാൻ പറ്റാത്ത ഒരു വ്യക്തിത്വം ഉള്ള ആൾ ആയിരുന്നിരിക്കാം..
അല്ലെങ്കിൽ സൌന്ദര്യ സങ്കൽപ്പങ്ങളിൽ ചേരില്ലായിരിക്കാം ...
പണമോ അറിവോ കുറഞ്ഞതാകാം മറ്റൊരു കാരണം..
ആയിരക്കണക്കിന് മിത്രങ്ങൾ ഉള്ള ഒരാൾക്ക്‌ എന്റെ അസാന്നിധ്യം അത്ര വലിയ കാര്യം ആയിരിക്കില്ല.
പക്ഷെ എന്റെ സൗഹ്രുതത്തെ അതിന്റെ സ്നേഹത്തെ അവഹേളിക്കുന്നത് ഞാൻ ക്ഷമിക്കും.. കാരണം ഞാൻ സത്യസന്ധമായി ആണ് സൌഹൃതം ചെയ്തത് ... സ്നെഹിതനായതും.
മറ്റു വല്ലവരുടെയും താല്പര്യമോ മറ്റു വല്ലവരോടുമുള്ള താല്പര്യമോ ആകാം അകല്ച്ചക്കു കാരണം എങ്കിൽ എനിക്ക് എന്ത് ചെയ്യാൻ പറ്റും?
അതല്ലെങ്കിൽ എന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായ തെറ്റുകൾ വല്ലതുമാണ് കാരണം എങ്കിൽ അത് എന്നോട് പറയുകയും തിരുത്തുകയും ചെയ്യാമായിരുന്നു.....
പക്ഷെ ഒന്നും സംഭവിച്ചില്ല ....
ഞാൻ ആ സുഹൃത്തിൽ നിന്നും ഇഷ്ട്ടപ്പെടാത്ത പലതും ആ സുഹൃത്ത് എന്റെ കണ്ണിനു മുന്നിൽ വെച്ച് ചെയ്യുന്നു. എനിക്കിഷ്ടപ്പെടില്ല എന്ന് അറിഞ്ഞുകൊണ്ട് തന്നെ...
അതിനർത്ഥം അദ്ദേഹത്തിന് മുന്നില് എനിക്ക് വിലയില്ല എന്നല്ലേ?
ആയിരിക്കാം അല്ലായിരിക്കാം..
ഞാൻ കേവലം ഒരു സാധാരണ മനുഷ്യനാണ് ... അസാധാരണമായ പലതും എന്റെ മനസിനെ തകർക്കും ... ഇവിടെ ഞാൻ ഒരു ഒട്ടക പക്ഷി ആകുന്നു. തല മണലിൽ പൂഴ്ത്തി കണ്ണടച്ച് .... അങ്ങനെ ....അങ്ങനെ...
എനിക്ക് കാണാൻ സാധിക്കാത്തതിനാൽ എന്നെയും കാണാൻ സാധിക്കില്ല എന്ന ചിന്തയുള്ള ഒരു മണ്ടൻ ഒട്ടക പക്ഷി ...ഞാൻ

നന്മകൾ വരട്ടെ...സൌഹൃതം വിലയുള്ളതാണ്...
സ്നേഹം വില നിശ്ചയിക്കാൻ കഴിയാത്തതും..

എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവർത്തി

ജോയ് ജോസഫ്‌
joy joseph
kjoyjosephk@gmail.com
www.mylifejoy.blogspot.com

Thursday, February 13, 2014

ഇതൊരു പ്രണയ ദിന സന്ദേശമല്ല

ഇതൊരു പ്രണയ ദിന സന്ദേശമല്ല

അത് നൽകാൻ ഞാൻ
ഒരു നല്ല ജ്ഞാനിയോ പ്രവാചകനോ
കവിയോ കാമുകനോ അല്ല.
പ്രണയം, പ്രേമം,കാമം,സ്നേഹം
എന്നിവ തമ്മിൽ പരസ്പരം
മാറി മാറി ഉപയോഗിക്കാവുന്ന
പദങ്ങളായി കണ്ടു പലരും പലതും
പലപ്പോഴും പറയുന്നത് കണ്ടിട്ടുണ്ട്.
ഞാൻ പക്ഷെ അതിന്റെ സാങ്കേതിക തികവ്
എത്ര എന്ന് പഠിച്ചിട്ടുമില്ല.
പക്ഷെ ഒന്നറിയാം
സ്നേഹം ....
അതും മായമില്ലതെ...

എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവർത്തി

ജോയ് ജോസഫ്‌
joy joseph

kjoyjosephk@gmail.com
www.mylifejoy.blogspot.com

തെളിഞ്ഞു നിൽക്കുന്നതിന്റെ ഗരിമ അറിയുമോ അറ്റ് വീഴുന്ന ഇന്നലെകളുടെ പരാജയങ്ങൾ ...


തെളിഞ്ഞു നിൽക്കുന്നതിന്റെ ഗരിമ അറിയുമോ
അറ്റ് വീഴുന്ന ഇന്നലെകളുടെ പരാജയങ്ങൾ ...
കത്തി നിൽക്കുന്ന വെണ്മ കണ്ടു
പകച്ചു നില്ക്കയോ നീ ?
ഇന്നലെകൾ ഇവിടെയില്ലയിരുന്നു ..
അടുത്ത നിമിഷം അരികിലെന്നു നീ നിനയ്ക്കിലും
നിശ്വാസ ദൂരം നിൻ കാഴ്ചക്കും അപ്പുറമല്ലെ ?
പ്രണയിക്കാൻ നിനക്ക് അറിയാത്ത നിമിഷത്തിലും
പ്രണയമെന്നു പറയാൻ നിനക്ക് നാണമില്ലേ?
സൂര്യനെ കണ്ടു ചന്ദ്രനെന്നു കരുതുന്ന നീ
താരകത്തെ കണ്ടു തടാകമെന്നു വിളിക്കാമോ ?
കഴിഞ്ഞതെല്ലാം മറക്കുന്ന നീ കഴിയാത്തതൊക്കെ
ഭാവിക്കുന്ന നീ അറിയാത്തതൊക്കെ ചുമക്കുന്ന നീ
അറിയുന്നതൊക്കെ പറയാത്ത നീ
പറയുന്നതൊന്നും പുണരാത്ത നീ
എവിടെക്കാണ്‌ പ്രണയത്തെ ചുമന്നും കൊണ്ട് ഓടുന്നത്?
പിഴക്കാത്ത പ്രണയങ്ങളെ ....
പ്രണയ ദിനാശംസകൾ പ്രണയികളെ.....

എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവർത്തി

ജോയ് ജോസഫ്‌
joy joseph

kjoyjosephk@gmail.com
www.mylifejoy.blogspot.com

Wednesday, February 12, 2014

എല്ലാ മനുഷ്യർക്കും സംഭവിക്കുന്ന "ആറു തെറ്റുകൾ "



എല്ലാ മനുഷ്യർക്കും സംഭവിക്കുന്ന
"ആറു തെറ്റുകൾ "


റോമക്കാരനായ ദാർശനികനും വാഗ്മിയും രാജ്യതന്ത്രജ്ഞനും ആയിരുന്ന സിസറോ ( BC 106 - 43 ) എല്ലാ മനുഷ്യർക്കും സംഭവിക്കുന്ന "ആറു തെറ്റുകൾ " ഏതൊക്കെയെന്നു വിവക്ഷിക്കുക ഉണ്ടായി.അന്നും ഇന്നും എന്നും പ്രസക്തമായ ആ തെറ്റുകൾ അറിയാതെ പിന്തുടരുകയാണ് നമ്മൾ...
അവ ....
1 . സ്വന്തം നേട്ടങ്ങൾക്കായി മറ്റുള്ളവരെ എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാമെന്ന മിഥ്യാ ബോധം.
2 . സ്വന്തം വിശ്വാസവും ജീവിത രീതിയും ശരിയാണെന്നും മറ്റുള്ളവർ അത് സ്വീകരിക്കണം എന്ന നിർബന്ധം.
3 . മാറ്റാനോ തിരുത്താനോ കഴിയാത്ത കാര്യങ്ങളെ പറ്റി മന പ്രയാസം അനുഭവിക്കുക.
4 . നിസാര കാര്യങ്ങളിലെ ഇഷ്ടാനിഷ്ടങ്ങൾ പോലും മാറ്റി വെക്കാനുള്ള വിമുഖത.
5 . തനിക്കു നേടാൻ കഴിയാത്തത് മറ്റാർക്കും കഴിയില്ലെന്നും കഴിയരുതെന്നുമുള്ള വാശി.
6 . മനശുദ്ധി, മനോ വികാസം എന്നീ കാര്യങ്ങളോട് അവഗണയും വായനയും പഠനവും പരിശീലിക്കാനുള്ള വിമുഖതയും .

എന്റെ കാര്യവും നിങ്ങളുടെ കാര്യവും ഇങ്ങനെ ആയ സ്ഥിതിക്ക് നമ്മുടെ കാര്യം എങ്ങനാകും?

എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവർത്തി

ജോയ് ജോസഫ്‌
NB: സിസറോയുടെ ഒരു ഫോട്ടോ എടുക്കാൻ ഞാൻ പല തവണ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ സമയ കുറവ് കാരണം അതെടുക്കാൻ സാധിച്ചില്ല. അതിനാൽ അദേഹത്തെ പോലെ തന്നെ വിവരമുള്ള ആളെന്ന നിലയിലും ഒന്നിച്ചു ചിന്തിക്കുന്ന ആൾ എന്ന നിലയിലും എന്റെ ഫോട്ടോ ഈ പൊസ്റ്റിങ്ങിനു ഒപ്പം ചേർത്ത് കൊള്ളാൻ അദ്ദേഹം അനുമതി തന്നിട്ടുള്ളത് ആകുന്നു.... എന്റെ മുഖം ( ഭാഷാ ദേശ ഭേതം പരിഗണിച്ചു മുഖത്തിന്‌ പകരം മോന്ത, മോറ്, മുഞ്ഞി തുടങ്ങിയ പദങ്ങൾ ഉപയോഗിക്കാനും അനുമതി കിട്ടീട്ടുണ്ട് )കാണാൻ ഇഷ്ട്ടമില്ലാതവർക്ക് കണ്ണടച്ച് പിടിച്ചു ഇത് വായിക്കാൻ അനുവാദം ഉണ്ട്..

"മുടിയും" "ബാർബറും" "ഞാനും" ഒരു "കഥയും "


+ (നിയമ പ്രകാരവും അല്ലാതെയും ഉള്ള മുന്നറിയിപ്പ് )+

-- __ ഫോട്ടോയും താഴെ ചേർക്കുന്ന കഥയുമായി യാതൊരു ബന്ധവും ഇല്ല എന്ന് അറിയിക്കുന്നു. അഥവാ എന്തെങ്കിലും സാമ്യം ആർക്കെങ്കിലും തോന്നുന്നു എങ്കിൽ അതവരുടെ വിവരക്കേട് കൊണ്ടാണെന്ന് കരുതണം__--


"മുടിയും" "ബാർബറും"

"ഞാനും" ഒരു "കഥയും "

ഒരു മനുഷ്യൻ തന്റെ തലമുടി വെട്ടാനും താടിമീശയൊക്കെ ഒന്നു വെട്ടിയൊതുക്കാനുമായി ബാർബർഷോപ്പിലെത്തി. ബാർബറും ആ മനുഷ്യനും പല കാര്യങ്ങളും സംസാരിച്ചു. കുറെ കഴിഞ്ഞപ്പോൾ അവരുടെ സംസാരവിഷയം ദൈവത്തെക്കുറിച്ചായി. അപ്പോൾ ബാർബറുടെ സ്വരം കനത്തു- ദൈവമുണ്ടെന്നു ഞാൻ വിശ്വസിക്കില്ല. വിശ്വാസിയായ ആ മനുഷ്യൻ ചോദിച്ചു: ''എന്തേയിങ്ങനെ പറയാൻ?'' ഒത്തിരി കഷ്ടതകൾ അനുഭവിച്ചുതീർത്ത ബാർബർ പറഞ്ഞു: ''യഥാർത്ഥത്തിൽ ദൈവം ഉണ്ടെങ്കിൽ മനുഷ്യന് ഇത്രയധികം സഹിക്കേണ്ടിവരുമോ? എവിടെയും സഹനങ്ങളും രോഗങ്ങളും. ഇതെല്ലാം അനുവദിക്കുന്ന സ്‌നേഹനിധിയായ ഒരു ദൈവത്തെ എനിക്ക് സങ്കൽപ്പിക്കാൻ പോലുമാവില്ല.'' ഒരു വാഗ്വാദത്തിന് താൽപര്യമില്ലാതിരുന്നതിനാൽ എന്തൊക്കെയോ ചിന്തിച്ചുകൊണ്ട് ആ മനുഷ്യൻ മൗനം പാലിച്ചു. മുടി വെട്ടെല്ലാം കഴിഞ്ഞ് അയാൾ പുറത്തേക്കിറങ്ങി. അപ്പോളതാ, തെല്ലകലെയായി ആ തെരുവിൽ ജട പിടിച്ച് നീട്ടിവളർത്തിയ മുടിയും താടിയുമായി ഒരു മനുഷ്യൻ. ഈ മനുഷ്യനെ കണ്ടതും അയാൾ ബാർബർഷോപ്പിലേക്ക് തിരിച്ചുകയറി ചെന്നിട്ട് ബാർബറിനോടായി പറഞ്ഞു: ''ഈ ലോകത്ത് ബാർബർമാരുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല.'' ബാർബർ ചോദിച്ചു: ''അതെങ്ങനെ പറയാൻ പറ്റും. നിങ്ങളുടെ മുമ്പിൽ നിൽക്കുന്ന ഞാൻതന്നെ ഒരു ബാർബറാണല്ലോ. അൽപം മുമ്പല്ലേ നിങ്ങളുടെ തലമുടി ഞാൻ വെട്ടിയത്.'' ''ഇല്ല, ബാർബർമാർ ഈ ലോകത്തില്ല'' എന്നു പറഞ്ഞ് ബാർബറെ പുറത്തേക്കു കൂട്ടിക്കൊണ്ടുവന്നിട്ട് ജട പിടിച്ച് മുടിയും താടിയും വളർത്തി നടന്നുപോകുന്ന ആ മനുഷ്യനെ ചൂണ്ടിക്കാണിച്ചുകൊണ്ട് അയാൾ പറഞ്ഞു: ''ഇല്ല, ബാർബർമാർ ഈ ലോകത്തില്ല. ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ വൃത്തികേടിന്റെ ആൾരൂപങ്ങളൊന്നും ഈ ഭൂമുഖത്ത് ഉണ്ടാകുമായിരുന്നില്ല.'' ഹേ മനുഷ്യാ, അതെന്റെ കുഴപ്പമല്ല. ഇവറ്റകളൊക്കെ ഒന്ന് എന്റെ അടുക്കൽ വന്നു കിട്ടട്ടെ. അതാണ് കാര്യം. ബാർബർ മറുപടി പറഞ്ഞു: 'വളരെ ശരിയാണ്.' അയാൾ പറഞ്ഞു: ഇതുതന്നെയാണ് ദൈവത്തിന്റെ അവസ്ഥയും. അവിടുത്തെ അരികിലേക്ക് അധികമൊന്നും ആരും പോകുന്നില്ല. പിന്നെ എങ്ങനെയാണ്? കാര്യം മനസിലായ ബാർബർക്ക് പിന്നെ ഒന്നും പറയാനില്ലായിരുന്നു. ചില സത്യങ്ങൾ ഒളിഞ്ഞുകിടപ്പുണ്ട് ഈ വരികളിൽ.......


ആരോടോ കടപ്പെട്ട് എന്റെ മിത്രം സിമി എഴുതിയ ഈ കഥയുമായി എന്റെ ഫോട്ടോയ്ക്ക് ഒരു ബന്ധവും ഇല്ലെന്നു അറിയിക്കുന്നു.


( എന്റെ ഗ്രാമത്തിലെ ആധുനികമല്ലാത്ത ഏക ബാർബർ ഷോപ്പിൽ നിന്നാണ് ഞാൻ ഇപ്പോൾ എന്റെ മുടി വെട്ടിക്കുന്നത്. പത്താം ക്ലാസ് എങ്ങനെയോ വിജയിച്ച ശേഷം പരിഷ്കാരി ആയി ചുറ്റി നടന്ന കാലം മുതൽ മുടി വെട്ട് ബ്യൂടി പാർലരുകലിൽ നിന്നായിരുന്നു. ഒടുക്കം തലയിൽ അധികം മുടിയില്ലാതെ ആകുന്ന ഈ കാലത്താണ് പഴയ നാട്ടുകാരനായ തങ്കപ്പെട്ടനെ മുടി വെട്ടാനുള്ള എന്റെ തല വർഷങ്ങൾക്കു ശേഷം എല്പ്പിക്കുന്നത്. ഹ ഹ ഹ ഹ ഹ പരിഭവമില്ലാതെ സമയം ധാരളമെടുത്തു അദ്ദേഹം അത് എനിക്ക് .ചെയ്തു തരുന്നു. നന്ദി പറയാൻ കഴിയാറില്ല. വളരെ ചെറുപ്പത്തിലെ പല കാര്യങ്ങളും തങ്കപ്പേട്ടൻ മുടി വെട്ടുന്ന സമയത്ത് മനസിലൂടെ അങ്ങനെ കടന്നു പോകും... അതാണ്‌ അതിന്റെ ഒരു രസം .. ഒരു സുഖം...ഒരു കുട്ടിക്കാല ഓർമ്മകളുടെ സമയം... ഹ ഹ ഹ ഹ ഹ)


എന്റെ ചിന്ത

എന്റെ വചനം

എന്റെ പ്രവർത്തി


ജോയ് ജോസഫ്‌


joy joseph

kjoyjosephk@gmail.com